0%
Chapter 3

മിഴി 3 [രാമന്‍]

Author : രാമൻ | Read All Parts | 👁 3913 |

" എന്തെ നിനക്ക് പൊള്ളിയോ... ഇത്ര ദിവസമില്ലാത്ത സ്നേഹം നിനക്കിപ്പൊഴെവിടുന്നാ വന്നേ?. ഏതോയൊരുത്തനെന്നെ പെണ്ണ് കാണാൻ വന്നുന്നറിഞ്ഞപ്പോ.. നിനക്ക് സഹിച്ചു കാണില്ല!!!!.. ഞാനിന്റെ യടിമയായിയെല്ലാം കാലവും നിൽക്കാണല്ലോ ല്ലേ.???. എനിക്ക് നല്ലയൊരു ജീവിതമുണ്ടാകുന്നത് നിനക്ക് സഹിക്കില്ലല്ലോ?... "ഓരോ വാക്ക് എടുത്ത് പറയുമ്പോളും എന്റെ മുഖത്തെക്കല്ലാതെ വേറെയെങ്ങട്ടും .അവൾ നോക്കിയത് പോലുമില്ല എനിക്കൊന്നിനും ഉത്തരമില്ലാതെ നിന്നു. ആ കണ്ണുകളുടെ മുനയിൽ തളർന്നു "എന്താടാ നിനക്കൊന്നും പറയാനില്ലേ? ഞാൻ ഇനി കെട്ടി പോയാലും നീ ഇങ്ങനെ തന്നെയാണോ ണ്ടാവാ..." അതു പറഞ്ഞപ്പോ നെഞ്ചിൽ കുത്തുന്ന ഒരു വേദനയാനുണ്ടായത്..ആ കണ്ണിലേക്കു നോക്കുമ്പോ കുത്തുന്ന ഒരു നോട്ടമാണ് "വേറെ ഒരുത്തൻ വരുമെന്ന് ഞാൻ കരുതിയില്ല ചെറിയമ്മേ..? എന്റെയാണെന്ന് ഞാൻ വിചാരിച്ചു പോയി..തല്ലാനും ചീത്ത പറയാനും, മിണ്ടാതെ നിൽക്കാനും നീയെല്ലേ എനിക്കുള്ളൂ.. ഒരുത്തൻ വന്നു അത് കൊണ്ടുപോവും എന്ന് തോന്നിയപ്പോ..സഹിച്ചില്ല..ഞാൻ പറയുന്നത് പോലും കേൾക്കാതെ നീ മാറുന്നത് കണ്ടപ്പോ.. ഇഷ്ടപ്പെട്ടത് തെറ്റായി പോയി എന്ന് തോന്നി.. നീയെന്റെ ചെറിയമ്മയല്ലേ ആരേലും ഇത് സമ്മതിക്കുമോ..നീ എന്നെ അനിയനായിട്ട കാണുന്നെന്നും പറഞ്ഞില്ലേ. പിന്നെ ഞാനെന്തു ചെയ്യും...?" പറഞ്ഞു കഴിഞ്ഞതും... ചെവി തകർക്കുന്ന പോലെ എന്റെ കാലിനെ തോണ്ടി കൊണ്ട് അഗ്നി ഗോളം പോലെ ഒരുമിന്നലുണ്ടായി. മുന്നിലെ ചെറിയമ്മ ഞെട്ടിയതാണ് ആദ്യം കണ്ടത്.കണ്ണടച്ച് പോയി... പെട്ടന്ന് എന്നെ ചുറ്റി വരിഞ്ഞു ആശ്വാസത്തിന്റെ കൈകൾ വന്നു .. എന്റെ രണ്ടു കക്ഷത്തിലൂയും കൈകൾ ചുറ്റി ജനലിലേക്ക് അടുപ്പിച്ചു വെച്ച എന്റേചെറിയമ്മയുടെ കൈകൾ... കുളിരുന്ന തണുപ്പിൽ എന്ത് ആശ്വാസമായിരുന്നു..പെണ്ണിന്റെ ചൂട്.. കുളിരു കേറി പോയി.. പേടിച്ച പെണ്ണിന്റെ നെഞ്ചിടിക്കുന്നത് ഞാൻ അറിഞ്ഞു... അഴികൾക്കിടയിലൂടെ കൈയിട്ടു ഞാനും ചെറിയമ്മയെ മുറുക്കെ കെട്ടി പിടിച്ചു... ടി ഷർട്ടിട്ട ആ പുറത്ത് ഞാൻ പതിയെ തഴുകി.. ആശ്വാസം കിട്ടി ചെറിയമ്മക്ക് എന്നോട് ദേഷ്യമൊന്നുമില്ലല്ലോ? എത്ര നേരം നിന്നുവെന്ന് അറിയില്ല.. പുറത്തെ മഴയുടെ മുഴക്കവും ചാറ്റൽലിന്റെ തണുപ്പും. തണുത്ത കാറ്റ് ജനലിലൂടെ വന്നപ്പോ ഞാനും ചെറിയമ്മയും ഒരുമിച്ചു വിറച്ചു.. "എടാ തെണ്ടി നീയെന്നെ കൂടെ, തണുപ്പിക്കുമല്ലേ... നനഞ്ഞു കുളിച്ചു വന്നിരിക്കാ കോന്തൻ..." എന്റെ ചുറ്റി പിടിച്ച കൈകൾ അഴിക്കാതെ... ചെറിയമ്മ ചെറിയ ശബ്ദത്തോടെ ചോദിച്ചപ്പോ...എന്റെ നനഞ്ഞ മുഖമാ ചെറിയമ്മയുടെ കൈകളിൽ ഉറച്ചു കൊണ്ട് ഞാൻ ചിരിച്ചു... പെട്ടന്നൊരു നുള്ളൽ എന്റെ ചന്തിക്കു കിട്ടി.. "ഹാ..."ഞാൻ ചാടി പോയി.. "അടങ്ങി നിന്നോ ഇല്ലല്ലേൽ ഞാനിന്നെ. തള്ളി താഴെയിടും..." വാക്കിൽ വല്ലാത്ത

💬 Comments

View all comments