0%
Chapter 9

മിഴി 9 [രാമന്‍] [Climax]

Author : രാമൻ | Read All Parts | 👁 26586 |

വരാന്തയിൽ തന്നെ നിന്നു. ഇനി ഇവളെങ്ങാൻ എന്നെ കൊല്ലോ...!!. വരാന്തയിലേക്ക് കാലെടുത്തു വെച്ചതും അവൾ ചവിട്ടി കുലുക്കി എന്നെ നോക്കാതെ അകത്തേക്ക് പോയി.പാവം... ദേഷ്യമാണ് ഞാനെന്തൊക്കെ പരാക്രമണം നടത്തിയെന്ന് കേട്ട് കാണും അതിന്‍റെയാണ്.ഉള്ളിൽ കേറി സംസാരിക്കുന്ന എല്ലാരുടെയും കൂട്ടത്തിൽ അവളെ കണ്ടില്ല. അവളുടെ റൂമിലുണ്ടെന്ന് ജിഷന്‍റി ആംഗ്യം കാട്ടി. എന്‍റെ പതുങ്ങിയ മുഖം കണ്ട് എല്ലാർക്കും നല്ല ചിരിയാണ്.. ചെറിയമ്മയുടെ കയ്യിലുണ്ടായിരുന്ന അവൾക്കുള്ള കമ്മലിന്‍റെ ബോക്സ്‌ വാങ്ങി ചെറിയമ്മയോട് കൂടെ വരാൻ പറഞ്ഞു. ഞാൻ കൊടുക്കുന്നത് അല്ലല്ലോ ഞങ്ങൾ അല്ലെ കൊടുക്കേണ്ടത്.വേണ്ടാന്ന് അവളുടെ ഭാവം. ഞാൻ റൂമിലേക്ക് കേറി. "മീനു...." മുഖം കറുപ്പിച്ചു ബെഡിലിരിക്കുന്ന അവൾ ഒന്ന് നോക്കി അത്രമാത്രം. "ഡീ ഹാപ്പി ബര്‍ത്ത് ഡേ... നീയിങ്ങനെ മുഖം വീർപ്പിക്കല്ലേ... അതൊക്കെ കഴിഞ്ഞില്ലേ...!!"ഞാൻ ആശ്വസപ്പിക്കാൻ നോക്കി.എവിടെ പെണ്ണ് വിടുന്ന ലക്ഷണമില്ല. "ന്ത്‌ കഴിഞ്ഞു പോയെന്ന് എന്തേലും സംഭവിച്ചു പോയിരുന്നെലോ..??" അവളിങ്ങട്ട് ഒച്ചയിട്ടു. സ്നേഹം കൊണ്ടാണ്. ഞാൻ അവളുടെ കൈക്ക് മുറുക്കെ പിടിച്ചു അവളുടെ എടുത്തിരുന്നു.ഇത്തിരി നേരം മിണ്ടാതിരുന്നു. "സോറി...." ഒന്നടങ്ങിയ അവളുടെ ചിരി.അപ്പോഴേക്ക് ചെറിയമ്മ റൂമിലേക്കെത്തി. "ഇത് നിനക്ക് ഞങ്ങളുടെ വക ട്ടോ..." ഞാൻ ആ ബോക്സ്‌ അവൾക്ക് നേരെ നീട്ടി ചെറിയമ്മയെ നോക്കി പറഞ്ഞു. എന്തിനാടാ ന്നുള്ള ഭാവം അനുവിന്. മീനുവിന്‍റെ മുഖം വീണു. സങ്കടം അവൾക്ക്. അയ്യയ്യേ ചെറിയമ്മ കുനിഞ്ഞു അവളുടെ മുഖത്തു തഴുകി. കണ്ണ് തുടച്ച അവളുടെ കൈകൾ ചെറിയമ്മയുടെ കഴുത്തിലേക്ക ചെന്നത്. ദൈവമേ.!!.കുനിഞ്ഞ ചെറിയമ്മയുടെ കഴുത്തിൽ ചെറുതായി തൂങ്ങിയ മാല അവൾ പുറത്തേക്ക് വലിച്ചു.പെട്ടന്നവൾക്ക് അത്ഭുതം.. താലി ആ കഴുത്തിൽ കണ്ടു.ഞാനും ചെറിയമ്മയും കണ്ണും കണ്ണും നോക്കിപ്പോയി.. "അപ്പൊ ഞാൻ കേട്ടതൊക്കെ ശെരിയാല്ലേ....?" കളിയാക്കുന്ന നോട്ടം. തെണ്ടി എന്താണാവോ കേട്ടത്.അവളുടെ കയ്യിൽ നിന്ന് ചെറിയമ്മ മാല വേഗമാ ബ്ലൗസിനുള്ളിലേക്ക് തിരുകി "അമ്മേ..."മീനു ഒറ്റ ആർക്കൽ.. ഇവളിത് കുളമ്മക്കും ഞാനും ചെറിയമ്മയും ഒരുമിച്ചവളുടെ വാ പൊത്തി.. "പൊന്നു മോളെ മിണ്ടല്ലേ... കൊലക്ക് കൊടുക്കുവോ നീ..." ബെഡിലേക്ക് കേറി അവളുടെ വാ പൊത്തി ഞാൻ പറഞ്ഞു. അതേപോലെ അപ്പുറത്തെ സൈഡിൽ ചെറിയമ്മയും കേറി.. "മീനു മീനു മിണ്ടല്ലേ ദുഷ്ടേ....." ചെറിയമ്മയുടെ പേടി പുറത്ത് വന്നു. എന്‍റെ കൈ ആ വായിൽനിന്ന് വലിച്ചു മാറ്റി ബെഡിൽ നിന്ന് ചാടി ഇറങ്ങി മീനു ചിരിച്ചു. "കള്ളത്തരം നടത്തി രണ്ടിന്‍റേയും നിൽപ്പ് കണ്ടില്ലേ.ഞാനാരോടും പറയാൻ പോണില്ല.എന്നാലും അനുവേച്ചി എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല..." അവൾ നിന്ന് കിണിച്ചുകൊണ്ടിരുന്നു. അനുവും ഞാനും അടുത്തിരുന്നു അവളോട് വിശേഷങ്ങൾ പറഞ്ഞു. പുതിയ കമ്മൽ ഇട്ടു കൊണ്ട് അവൾ എല്ലാരേയും ഓടി നടന്നു കാട്ടിക്കൊടുത്തു..കേക്ക് മുറിച്ചു. ജിഷാന്‍റിയുടെ എരുവുള്ള ചിക്കൻ കറിയും വെള്ളപ്പവും കയറ്റി മീനുവിന്‍റെ റൂമിൽ ഇരിക്കായിരുന്നു. ചെറിയമ്മ എന്‍റെ ഇടതു

💬 Comments

View all comments