0%
Chapter 9

മിഴി 9 [രാമന്‍] [Climax]

Author : രാമൻ | Read All Parts | 👁 16777 |

ആവശ്യമ തിനുണ്ടെന്ന്.നേരത്തെ ചെറിയമ്മക്ക് ഉമ്മ കൊടുത്തപ്പോ ആ മുഖം കണ്ടതും ഞാൻ കരുതി പുറത്തിറങ്ങിയിൽ ആദ്യം ചോദിക്കുന്നത് അവൾക്ക് കൊടുത്തതുപോലെ ഒരുമ്മയാവുമെന്ന് . എന്നാലൊന്നും ചോദിച്ചില്ലല്ലോ? "അമ്മേ...." തിരിഞ്ഞു നടന്ന അമ്മയുടെ കൈകൾ ഞാൻ വേഗം പിടിച്ചു.. "മ്." തിരഞ്ഞു നോക്കിയ അമ്മയുടെ പുഞ്ചിരി.. ആ രണ്ടു ഷോൾഡറിൽ ഞാൻ മെല്ലെ പിടിച്ചു. ചെറിയ സംശയം വെച്ച മുഖം കാട്ടിയതെന്നെയൊരു നോട്ടം. ആ ഭാവം വിടുന്ന മുന്നേ ഞാൻ ആ മുഖം കയ്യിൽ കോരി ഇടത്തെ കവിളിൽ അമർത്തിയോരുമ്മ കൊടുത്തു. പഞ്ഞി പോലുള്ള ആ തുടുത്ത കവിളിൽ തേച്ച സോപ്പിന്‍റെ മണം തിങ്ങി നിൽക്കുന്നുണ്ട് "എടാ... എടാ...  തിന്നുവോ നീയെന്നെ..." കള്ളപ്പരിഭവം. ഇത്തിരി നേരം ആ കുറുമ്പുള്ള മുഖം നോക്കി ഞാനും അതേപോലെ എന്‍റെ ആ നോട്ടം സ്വീകരിച്ചു കൊണ്ട് അമ്മയും മിണ്ടാതങ്ങനെ  നിന്നു. പുലരിയുടെ എല്ലാ സൗന്ദര്യവുമാ മുഖത്തു തങ്ങി നിൽക്കുന്ന പോലെയുണ്ട് .കുളിരുന്ന നിമിഷങ്ങൾ ഒന്ന് തടസ്സ പെടുത്തി കൊണ്ടമ്മ മെല്ലെ താഴെക്കിറങ്ങി. റൂമിൽ കേറി എല്ലാം പരിവാടിയും കഴിച്ചു താഴെക്കിറങ്ങുമ്പോ. ചെറിയമ്മയുടെ റൂമിലേക്ക് നോക്കാതിരിക്കാനായില്ല. ചാരിയ ആ വാതിൽ കടന്നു അകത്തു ചെന്നപ്പോ. റൂമിലും ബെഡ്‌ഡിലും അവളില്ല. ബാത്‌റൂമിന്‍റെ ഡോർ അടഞ്ഞു കിടക്കുന്നുണ്ട്. ചെറുതായി വെള്ളമുഴുകുന്ന ശബ്ദമുണ്ട്. എഴുന്നേറ്റല്ലോ? പനിയൊക്കെ മാറിയാൽ മതിയായിരുന്നു!!റൂമിൽ നിന്ന് ഇറങ്ങുമ്പോ മനസ്സിൽ അതായിരുന്നു. താഴെച്ചെന്ന് അങ്കിൾ മാരെ കണ്ടപ്പോ.അമ്മ പറഞ്ഞപോലെ എന്താ ഇനി കാര്യങ്ങളെന്ന് അവിടെയും ഇവിടെയും തൊട്ടും തൊടാതെയും ചോദിച്ചു ഇത്തിരി അവരെന്നെ കഷ്ടപ്പെടുത്തി.എനിക്കവൾ മതിയെന്ന തീരുമാനത്തിൽ തന്നെ ഞാൻ നിന്നു.എന്നാ അവളുടെ തീരുമാനം ആണ് പ്രധാനമെന്നും ഞാൻ ഇടയിൽ സൂചിപ്പിച്ചു. അവർക്ക് അത് മതി. സംഭവം ഇനി ഈ കാര്യത്തിൽ എനിക്ക് ഒരു മാറ്റം ഉണ്ടാവില്ലെന്ന് അവർക്കേകദേശം മനസ്സിലായ സ്ഥിതിക്ക് എന്നെ പിന്നെ ചോദ്യങ്ങൾ ചോദിച്ചു വിഷമിപ്പിക്കാൻ നിന്നില്ല. അടുത്ത ഊഴത്തിന് നിന്നപ്പോ നേരെ ചന്നു പെട്ടത് ഉഷാന്‍റിയുടെ മുന്നിൽ. കളിയാക്കി മതിയാവാത്ത ആ സാധനത്തിന് ഇനിയും എന്നെ കളിയാക്കാൻ അവസരം കിട്ടിയല്ലോ ന്നുള്ള സങ്കടത്തിൽ നിന്ന് ഞാൻ രണ്ടു വട്ടം അതിനെ പേടിയോടെ പാളി നോക്കി. ഞെട്ടിച്ചുകൊണ്ട് അത് ആദ്യമായി എന്നെ കളിയാക്കാതെ നിന്നു. "അവൾ പാവം കുട്ടിയാ ട്ടോ.. നീ അതിനെ വിഷമിപ്പിക്കാതെ നിന്നാൽ മതി"എന്നുള്ള നല്ലവാക്കുകൾ കേട്ട് എനിക്ക് അതിനോട് ആശാന്‍റിയോട് പോലുള്ള ഇഷ്ടം തോന്നി പോയി. തിരക്ക് പിടിച്ചു പണി തീർക്കുന്ന അമ്മയെ പാളി നോക്കി. ഗായത്രിയുടെയും ഗൗരിയേച്ചിയുടെയും അടുത്തേക്ക് ചെന്നു.അവർക്കെന്തേലും പറയാനുണ്ടോന്ന് നോക്കാണല്ലോ. ഗായത്രി പഴയ പോലെ വായിട്ടലക്കൽ തന്നെ. ഗൗരിയേച്ചി ആ പാവം പിടിച്ച വാക്കുകളും ചിരികൊണ്ടും ഓരോന്നൊക്കെ ചോദിച്ചു നിന്നു. ഹീറിനെ നോക്കാൻ ചേച്ചിക്ക് ഞാൻ ഒരു പണിയും കൊടുത്തു. അതിന് അത് സന്തോഷമേയുള്ളൂ.. പോവാൻ റെഡി ആയി നിന്ന അവരെല്ലാം ഒരുമിച്ചു ഹാളിൽ എത്തിയപ്പോ. തമാശയും ചില അടക്കിയ സ്വകാര്യവും,അടുത്ത വരവിനെ പറ്റിയെല്ലാം പറയുന്നടിയിൽ. അടുത്തില്ലാതെ റൂമിലുള്ള ചെറിയമ്മയെ ആലോചിച്ചു നിന്നപ്പോഴാണ് ആശാന്‍റി അങ്ങട്ട് വന്നത്. "ന്‍റെ കുട്ടിയെ മറന്നോ എല്ലാരും...." സ്റ്റെപ്പിറങ്ങി

💬 Comments

View all comments