0%
Chapter 9

മിഴി 9 [രാമന്‍] [Climax]

Author : രാമൻ | Read All Parts | 👁 16171 |

മുന്നിൽ തടയാണെന്നപ്പോലെ നിക്കുമ്പോ ആ മുഖത്തടക്കി വെക്കുന്ന ചിരിയുമുണ്ട്.ചിരിക്കാതെ നിക്കാൻ എങ്ങനെ കഴിയും ചേച്ചിയും അനിയത്തിയുമല്ലേ ഇങ്ങനെ കിടന്ന് വാശി പിടിക്കണേ. "നിന്‍റെ അമ്മൂമ്മയാടീ പട്ടി..." ബെഡിൽ നിന്നിത്തിരി പൊന്തി കലി കേറിയ ചെറിയമ്മയുടെ വക അടുത്തത്. ആന്‍റിക്ക് ചിരി പൊട്ടിയിപ്പോ അട്ടഹസിക്കുമെന്ന് തോന്നി.ഇങ്ങനെയവളുടെ എടുത്ത് നിന്ന് കേൾക്കുമെന്ന് അമ്മ കരുതി കാണില്ല. ഞാനോ?? ഞാനും!!!.മുൻപോട്ട് ചെറിയമ്മയുടെ അടുത്തേക്ക് പോവാൻ അമ്മ മെല്ലെ നോക്കുന്നുണ്ട്.വാശിക്ക്. ആന്‍റി ഒരു തടസ്സം പോലെ നിക്കുന്നു എന്നേയുള്ളു. "ഡീ ഡീ എന്‍റെയമ്മൂമ്മക്ക് വിളിച്ചാലുണ്ടല്ലോ...." അമ്മ വീണ്ടും കലിപ്പിടാൻ നോക്കുന്നുണ്ട്.. "നീ പോടീ.... നീയെന്നെ വിഴുങ്ങോ..." പാവം ചെറിയമ്മ!! നെറ്റി തിരുമ്മി.മുറിയുന്ന ശബ്ദം വെച്ചാണ് പറച്ചിൽ..എന്നാലും അമ്മയെ എന്തൊക്കെയാ വിളിക്കുന്നത്? "ആടീ വിഴുങ്ങും.. ന്തേ കാണണോ..?"അമ്മയതും കൂടെ പറഞ്ഞപ്പോ കലിപ്പ് കേറി ചെറിയമ്മ അമ്മയെ തുറിച്ചു നോക്കി.വയ്യാഞ്ഞിട്ടാവും എന്തൊക്കെയോ പറയാനുണ്ടെന്ന് മുഖം കണ്ടാലറിയാമെങ്കിലും ഒരു ദഹിപ്പിക്കുന്ന നോട്ടത്തിലവളത് നിർത്തി. "എന്‍റെ പൊന്നു ആന്‍റി.. ആ തള്ളയെയൊന്ന് പുറത്തു കൊണ്ടുപോവോ...?." ക്ഷമ നശിച്ച അവളുടെ വേദനിക്കുന്ന പറച്ചിൽ.. "ലക്ഷ്മി..." ആന്‍റി അമ്മയുടെ കൈകളിൽ മുറുക്കെ പിടിച്ചു. "കേട്ടോടീ അവളു പറഞ്ഞെ??... തള്ള ല്ലേ?" ആന്‍റിയോടും ബാക്കി ചെറിയമ്മയെ നോക്കി പല്ല് കടിച്ചു അമ്മ നിന്നു. "തള്ള നീയാടീ മൂദേവി....." അമ്മയതും കൂടെ പറഞ്ഞപ്പോ എന്‍റെ അടുത്തുകൂടി പോയൊരു സിസ്റ്റർ എന്നെ തള്ളി മാറ്റി തലയുള്ളിലേക്കിട്ടു. "എന്നെ വിളിച്ചോ?"  ഇതിപ്പോഴെന്താ സംഭവം!! അതിന്‍റെ ബാക്കിൽ നിന്ന് ഉള്ളിലേക്ക് നോക്കിയപ്പോ എല്ലാരുമുണ്ട് നിശബ്ദമായതിനെ തുറിച്ചു നോക്കുന്നു.. "എന്‍റെ ശ്രീദേവി... ശ്രീദേവിയല്ല മൂദേവി....!" കടിച്ചുകീറാൻ നിക്കുന്ന രണ്ടെണ്ണത്തിന്‍റെ നടുവിൽ നിന്ന് സർക്കസ് കളിക്കുന്നയാന്‍റി തലയിൽ കൈ വെച്ച് പറഞ്ഞു.പിടിച്ചു വെക്കാൻ കഴിഞ്ഞിരുന്ന ചിരി പൊട്ടി പുറത്തേക്ക് വന്നു.തലയിട്ട നഴ്സും ബാക്കിയുള്ളോരും ഇടയിലൂടെയൊരുനോട്ടം നോക്കിയപ്പോത്തന്നെ പിടിവിട്ടു ചിരിച്ചയെന്‍റെ മോന്ത കണ്ടു.മൂദേവി ന്ന് കേട്ട് മതിയായപ്പോ ഇളിച്ചു കാട്ടി രണ്ടു വട്ടം ഒളിഞ്ഞു നോക്കിയാ നേഴ്സും സ്ഥലം വിട്ടു. ഡോർ മെല്ലെയടഞ്ഞു. ഇനിയിപ്പോ എങ്ങനെയാ തള്ളി തുറന്നു നോക്ക. എന്നാലും മെല്ലെ തുറക്കാനാ ഹാൻഡിൽ പിടിച്ചതും അകത്തു നിന്നാരോ വാതിലൊന്ന് വലിച്ചു.”മിണ്ടാതെ നിക്കോ...” ചെറിയുമ്മയുടെ കാറിച്ച വീണ്ടും പുറത്തേക്ക് വന്നു.വാതില്‍ വീണ്ടും അടഞ്ഞു. പെട്ടന്നത് തുറന്നതും ദേഷ്യത്തിലുള്ള അമ്മ മുന്നിൽ.കലിപ്പ് മുഖം. ഞാൻ മെല്ലെ ഒന്ന് ചിരിച്ചു കാട്ടിയെങ്കിലും അത് ഭാവം വിടണ്ടേ.പുറത്തേക്ക് ഇറങ്ങിയത് ഡോറടച്ചു.എന്‍റെ മുന്നിൽ നിന്നങ്ങനെ തുറിച്ചു നോക്കാണ്. തൊണ്ട മെല്ലെ നനച്ചു.ഇനിയിപ്പോ എന്‍റെ കാര്യമെന്തേലും ചെറിയമ്മ പറഞ്ഞോ?. അല്ലേൽ പട്ടി, തള്ള, പിന്നെ അമ്മൂമ്മക്ക് വരെ കേട്ടതിന്‍റെ കലിയോ? മുഖത്തേക്ക് തന്നെ നോക്കിയത് രണ്ടു കയ്യുമെന്‍റെ തോളിലുറപ്പിച്ചു. മുഖത്തെ പേശിയൊക്കെ ഒന്ന് അയച്ചു മെല്ലെ ചിരിച്ചു. നീണ്ടയൊരു ചിരി കഴിഞ്ഞപ്പോ വാ തുറന്ന് ക്ക ക്ക ക്കാ ന്ന് ചിരിക്കലു തുടങ്ങി. കൂടെ എന്‍റെ തോളിൽ തൂങ്ങിയാടലും. "നീ കണ്ടോ അവളുടെ ദേഷ്യം...?.." ചിരിക്കിടെ അമ്മ ചോദിച്ചു. "ഞാൻ ഒന്ന് തോട്ടതിനാ അതിന്‍റെ ദേഷ്യം. എന്തൊക്കെയാന്നെ വിളിച്ചെ? പാവം!! " മുന്നോട്ട് നടന്നു പോവുമ്പോ അമ്മയാരും കേൾക്കാതെ, 

💬 Comments

View all comments