മുംതാസ് ബീഗം ബോഡി ഗാർഡ്
📝 Ongoing
👁 139204 views ❤ 691 likes ⭐ 0.0 rating 💬 42 comments 📚 1 chapters 📅 2018-04-15
മുംതാസ് ബീഗത്തിന്റെ ബോഡി ഗാർഡ് MUMTAZ BEEGATHINTE BODY GUARD bY SID " കേഡറ്റ് മനു എത്രയും പെട്ടന്ന് ചീഫുമായി ബന്ധപ്പെടേണ്ടതാണ്".സ്പീക്കറിലൂടെ സക്കറിയയുടെ ശബ്ദം കേട്ട മാത്രയിൽ ഞാൻ ചീഫിന്റെ ക്യാബിനിലേക്ക് തിരിച്ചു. ചീഫ് അലക്സ് തരകന്റെ ക്യാബിന്റെ ഡോറിൽ മുട്ടി അനുവാദം ചോദിച്ചു "മേ ഐ കം ഇൻ സർ" "യേസ് കം ഇൻ " അലക്സ് സാറിന്റെ ഘനഗംഭീരമായ ശബ്ദം അകത്ത് നിന്നും ഉയർന്നു. അകത്തേക്ക് പ്രവേശിച്ച ഞാൻ സാറിന്റെ മുന്നിൽ അറ്റൻഷനായി നിന്നു. "ഹാ എന്തിനാ മനു നമ്മൾ തമ്മിൽ ഈ ഫോർമാലിറ്റീസ് മനു ഇരിക്ക് " അലക്സ് സാർ മേശയുടെ വലിപ്പ് തുറന്ന് ഒരു കത്തെടുത്ത് നീട്ടിക്കൊണ്ട് പറഞ്ഞു. "മനു ഇത് നിന്റെ ആദ്യത്തെ അസൈൻമെന്റാണ് , നീ നിന്റെ ക്യാബിനിൽ ചെന്ന് ഇത് പൊട്ടിച്ച് നോക്ക്.ഞാൻ നിന്നെ അവിടെ വന്ന് കാണാം" "ശരി സർ" സാറിന് സെല്യൂട്ട് നൽകി ഞാൻ തിരിച്ച് നടന്നു." ഞാൻ മനു- പാലക്കാട്ടുക്കാരനാണ്. ചെറുപ്പത്തിൽ എത്തിപ്പെട്ടതും വളർന്നതുമെല്ലാം തേവർ കുന്നിലെ അഗതി മന്ദിരത്തിലായിരുന്നു. അതിനാൽ തന്നെ ബന്ധുക്കളായി ആരും തന്നെ ഇല്ല." ഒറ്റത്തടി, മുച്ചാൺ വയറ് "അതാണ് ജീവിത രീതി. വലുതാകുമ്പോൾ പട്ടാളത്തിൽ ചേരാനായിരുന്നു ആഗ്രഹം. അതിനാൽ തന്നെ എന്റെ പരിമിതിക്കൾക്കുള്ളിൽ നിന്നു കൊണ്ട് ഞാൻ നന്നായി പഠിച്ചു. പഠനം സർക്കാർ സ്കൂളിലായതു കൊണ്ട്. എൻ.സി.സി തുടങ്ങിയവയിൽ പങ്കെടുക്കാൻ സാധിച്ചു . ഡിഗ്രി കഴിഞ്ഞ് അല്ലറ-ചില്ലറ കാറ്ററിംഗ് ജോലികളു
Ethinte adutha part undakumo