നെറ്റിപ്പട്ടം

📝 Ongoing

👁 3837 views ❤ 35 likes 💬 4 comments

നെറ്റിപ്പട്ടം

ആദ്യ ദിവസത്തെ വെടിക്കെട്ട്‌ കഴിഞ്ഞ് കുറേക്കഴിഞ്ഞപ്പോൾആളൊഴിഞ്ഞ ഉത്സവപറന്പ് നാദസ്വരക്കാർ ഏറ്റെടുത്തു.അവിടമാകെ പിണ്ഡത്തിന്റെ ഗന്ധംഅവശേഷിപ്പിച്ചു കൊണ്ട് നെറ്റിപ്പട്ടം അഴിച്ച ആനകളെ കൊച്ചന്പലപാടത്തേക്കുമാറ്റിക്കെട്ടി.ആനകളെക്കെട്ടിയിരിക്കുന്നതിനരികിലെ നിലാവലയുന്ന പുഴയിൽ പാപ്പാന്മാരുടെചാരായകുപ്പികൾ വന്നു വീണുകൊണ്ടിരുന്നു. പാതിരയായിട്ടും വീട്ടിൽ പോകാതെ ആനകളെ കാണാൻകൂട്ടം കൂടി നടക്കുന്ന കുട്ടികൾ, അവരുടെ കയ്യിൽ മഞ്ഞളിന്റെ മണമുള്ള ചോളപ്പൊരി.പെട്രോൾമാക്സിന്റെ പുക ഉയരുന്ന ഉത്സവകടകളിലെ വെളിച്ചം ഇനിയും അണഞ്ഞിട്ടില്ല.ബലൂണ്‍ വിൽപ്പനക്കാർപിൻവാങ്ങിയ ഇടങ്ങൾ കൈനോട്ടക്കാരും മുഖലക്ഷണം പറയുന്നസ്ത്രീകളും ഏറ്റെടുത്തു.അന്പലപ്പറന്പിൽ അവിടവിടെയായി നാദസ്വരം കേട്ട് അലസമായികിടക്കുന്ന നാട്ടുകാരുടെയടുത്ത് വട്ടപാത്രത്തിൽ ഇഞ്ചിമിട്ടായിയും കൊണ്ടുനടക്കുന്നവർ.പക്ഷെ ഞാൻമാത്രം ഉത്സവ പറമ്പിലെ ആളൊഴിഞ്ഞ കോണിലെ മണൽ പരപ്പിൽഅവളേയും ചിന്തിച്ചു കിടന്നു.എന്റെ ചിന്തകൾക്കൊരു ഉൽപ്രേരകം പോലെ നാദസ്വരക്കാർആഭേരിയിൽ നിന്ന് സിന്ധുഭൈരവിയിലേക്ക് കയറി.
രാഗത്തിന്റെ ഉച്ചസ്ഥായികൾ എല്ലാം അവളുടെ ചിരികളായി എന്നിൽ വന്നു വീണു.......മേബ്.
കൂട്ടുപുരികവും നരച്ച കണ്ണുകളുമുള്ള എന്റെ ഇസ്റ്റാൻബുൾ സുന്ദരി.
സദാ ചെവിയിൽ ചൂടിയിരുന്ന വെളുത്ത പാലപ്പൂവിനെ തഴുകിപ്പറക്കുന്ന അവളുടെ അലസമായ മുടി.നീല ഞരന്പുകളോടുന്ന കൈതണ്ടയിൽ പച്ചകുത്തിയ അറബി അക്ഷരങ്ങൾ,പശ്

📚 Chapters

1 published

Related Stories

💖 More from this Author

✨ Same Category

💬 Comments

View all comments

Loading comment form...

Ravinder • 2021-08-29 03:35

അതിമനോഹരം ഈ എഴുത്തുകാരന്റെ വേറെ രചനകൾ ഉണ്ടോ?

anant • 2016-01-04 20:54

ഉഗ്രൻ അത്യുഗ്രൻ എന്ന് പറയേണ്ടിയിരിക്കുന്നു. എഴുപതുകളിലെ മുകുന്ദനെ ഓര്മ വന്നു. പക്ഷെ ഈ ബ്ലോഗിൽ ഇതിന്റെ പ്രസക്തി മനസിലായില്ല.

mohan • 2016-01-03 20:12

Ennengilum novelo pdf story englum post cheyyo

mohan • 2016-01-02 21:57

2.3 pdf story yengilum ennu post cheyyo