ഈ അഭിപ്രായങ്ങൾ കേൾക്കുമ്പോൾ സത്യത്തിൽ വലിയ സന്തോഷവും ബഹുമാനവുമാണ് തോന്നുന്നത്. കാരണം, വെറുതെ വായിച്ചു പോവുകയല്ല, മറിച്ച് ആ കഥയിലെ ഓരോ കഥാപാത്രത്തെയും അവരുടെ ഗതിവിഗതികളെയും ഇത്രയധികം ആഴത്തിൽ നിരീക്ഷിക്കുന്ന ഒരു വായനക്കാരനെ ലഭിക്കുക എന്നത് എഴുതുന്ന ആളെ സംബന്ധിച്ചിടത്തോളം വലിയൊരു ഭാഗ്യമാണ്.
ഇതൊരു കുറ്റപ്പെടുത്തലായിട്ടല്ല, മറിച്ച് കഥയെ മുന്നോട്ട് കൊണ്ടുപോകാനുള്ള വളരെ കൃത്യമായ Guidance ആയിട്ടാണ് ഞാൻ കാണുന്നത്.
പിന്നേ ലോജിക് ഒന്നും നോക്കരുത് ബ്രോ കാരണം എന്റെ കഥകളെല്ലാം ഫാന്റസിയാണ്.
എന്നിരുന്നാലും വായിക്കുന്നതിന്റെ ഒപ്പം നമ്മുടെ ഇമേജിനേഷനും നമ്മുടെ ചിന്തിക്കുന്നതിലുള്ള ക്രീയേറ്റിവിറ്റി കൂടേ ആവുമ്പോൾ ബ്രോ പറഞ്ഞതിന്റെ ചോദ്യങ്ങളുടെ ഉത്തരം ലഭിക്കുമെന്നാണ് എന്റെ വിശ്വാസം.നായകന് റോൾ ഇല്ല എന്ന് പറയുന്നതിൽ ശരിയില്ല. കാരണം ഒരു കഥയിലെ ഓരോ കഥാപാത്രത്തിനും അവരുടേതായിട്ടുള്ള റോൾ ഉണ്ട്.ഒരു പക്ഷേ ആ കഥയിൽ നായകൻ ഇല്ലായിരുന്നെങ്കിൽ അങ്ങനെയൊന്നും സംഭവിക്കില്ല ക്ലൈമാക്സ് entirely ഡിഫ്റെന്റ് ആയേനെ
ഇനി ഈ കഥയുടെ കാര്യത്തിലേക്ക് വരികയാണെങ്കിൽ റോസും കൃതികയും നായകന്റെ ജീവിതത്തിലെ അധ്യായങ്ങൾ മാത്രമാണ്...പ്രത്യേകിച്ച് കൃതികയുടെ കാര്യമാണെങ്കിൽ തുടക്കത്തിൽ തന്നേ അവൻ പറയുന്നുണ്ട് അവർ വെറും സുഹൃത്തുക്കൾ മാത്രമാണെന്ന്. ആ ബന്ധം വേറെ ഒന്നിലേക്കും പോവില്ല എന്ന് ഉറപ്പ് ഉള്ളതുകൊണ്ടാണ് അവർ തമ്മിലുള്ള ബന്ധം അവൻ ഇപ്പോഴും നിലനിർത്തി പോവുന്നത്.പിന്നേ ഇവരുടെ റോൾ ഒന്നും കഴിഞ്ഞിട്ടില്ല may be അവരുടെ presence വേറേ കാര്യങ്ങളിലേക്ക് കഥയേ നയിക്കാം 👀
പിന്നേ പ്രേമിക്കാനൊന്നും താൽപ്പര്യമില്ലാത്ത നായകന്റെ മനസ്സ് മാറ്റാൻ ഇടയാക്കിയത് ആമിയുമായുള്ള കൂടി കാഴ്ചയാണ്. നിധി സത്യങ്ങളെല്ലാം തുറന്നു പറഞ്ഞപ്പോൾ അല്ലെങ്കിൽ അവളുടെ സ്വഭാവം മാറി തുടങ്ങിയപ്പോൾ ആ അഫ്ഫക്ഷൻ അവളെക്കും കൂടി മാറി.
"നിധിക്കും ആമിക്കും സൂപ്പർ പവർ ഉണ്ടെങ്കിൽ പിന്നെ അവർക്കെന്തിന് ദേവ?"
ഇവിടെ ഞാൻ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്, 'Power vs Control' എന്ന കോൺസെപ്റ്റ് ആണ്. അവർക്ക് ശക്തിയുണ്ട്, പക്ഷേ ആ ശക്തി അവരെത്തന്നെ മാനസികമായി തളർത്തുകയോ വഴിതെറ്റിക്കുകയോ ചെയ്തേക്കാം. അവിടെയാണ് ദേവയുടെ റോൾ.
ദേവക്ക് ഒരുപക്ഷേ സൂപ്പർ പവർ ഇല്ലായിരിക്കാം, പക്ഷേ അവരെ ഇമോഷണലി ബാലൻസ് ചെയ്യിക്കാനും, അവരെ മനുഷ്യരായി നിലനിർത്താനും സാധിക്കുന്നതും ഒരു പക്ഷേ ദേവയുടെ presence കൊണ്ടാവാം.
സച്ചിന് past അറിയാം എന്ന് എവിടെയും പറയുന്നില്ല. അവനും നിധി പറഞ്ഞ അറിവ് മാത്രമേ ഉള്ളു. പിന്നേ ആവണിയുമായി മാറി നിന്ന് സംസാരിച്ചതാണ് ഉദ്ദേശിച്ചതെങ്കിൽ, അത് എന്തുമാവും. കൂടുതലും അവൾ എന്തുകൊണ്ട് ഇതെല്ലാം മറച്ചു വെച്ചു എന്നായിരിക്കും അവർ തമ്മിൽ സംസാരിച്ചിട്ടുണ്ടാവുക. നിധി പറഞ്ഞ് അവൻ സത്യങ്ങൾ കുറച്ചൊക്കെ മനസ്സിലാക്കിയപ്പോൾ അവൾ മനസ്സ് തുറന്ന് സംസാരിച്ചത് ആവാം
ഞാൻ പറഞ്ഞു വരുന്നത് നമ്മൾ എങ്ങനെ ചിന്തിക്കുന്നു എന്നതിലാണ് കാര്യം. കുറച്ച് മെനക്കെട്ട് ചിന്തിക്കാൻ തുടങ്ങിയാൽ എത്ര വലിയ ചോദ്യങ്ങളുടെ ഉത്തരവും നമ്മുടെ മനസ്സിലേക്ക് വരും..😁
എനിക്കറിയില്ല എന്റെ ഈ മറുപടി മനസ്സിലാവുമോ ഇല്ലയോ എന്ന്. എന്നെക്കൊണ്ടാവും വിധം പറയാൻ ശ്രമിച്ചതാണ്. മനസ്സിൽ ചോദ്യങ്ങൾക്കെല്ലാം ഉത്തരമുണ്ടെങ്കിലും അതൊരു കമന്റ് ആയി ഇടുമ്പോൾ പൂർണമാക്കാൻ സാധിക്കുന്നില്ല
ഇനിയും ഇത്തരം അഭിപ്രായങ്ങൾ ധൈര്യമായി പറയുക.❤️❤️❤️
ചിന്തിച്ചാൽ മനസിലാകാൻ പറ്റുന്നത് ഉള്ളു എല്ലാം എങ്കിലും അത്കൂടെ വന്നിരുന്നേൽ വളരെ നന്നായേനെ എന്നെ ഞാൻ കരുതിയുള്ളൂ പക്ഷെ വായനക്കാരന് ചിന്തിക്കാനും അവൻ്റെ ഭാവനയ്ക്കനുസരിച്ച് കണ്ട് ഇഷ്ടപ്പെടാനും ഈ കഥയ്ക്ക് സ്പേസ് ഉണ്ട്.
പിന്നെ എൻ്റെ കമൻ്റിനു reply പ്രതീക്ഷിച്ചതല്ല. കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി
christmas gift തപ്പി വന്നതാണ്.
ഒന്നുരണ്ട് corrections പറഞ്ഞോട്ടെ...
ഇഷ്ടപെട്ടാൽ മാത്രം എടുക്കുക കഥയിൽ കൈ കടത്തുകയൊന്നും അല്ല
ജാതകം ചേരുമ്പോൾ വായിച്ചപ്പോൾ പറയണം എന്ന് തോന്നിയതാണ്. ഇനി ഞാൻ പറയുന്നത് ഒരു കുറ്റമായൊന്നും എടുക്കല്ലേ. നിങ്ങൾ എഴുതാൻ ഒരുപാട് effort എടുക്കുന്നുണ്ട് ath കാണാതെ പറയുന്നതല്ല, ഞാനോമറ്റോ എഴുതാൻ നോക്കിയാൽ ഒരിക്കലും ഇതുപോലെ എഴുതി വായനക്കാരെ കൊണ്ടുവരാൻ പറ്റില്ല.
ജാതകം ചേരുമ്പോൾ എന്നതിൽ നായകൻ സ്വപ്നം കാണുന്ന കുറെ കാര്യങ്ങളുണ്ട് അത് explain ചെയ്തിട്ടില്ല. അതുപോലെ തന്നെ ക്ലൈമാക്സിൽ നായകൻ യാതൊരു റോളും ഇല്ല. നായകൻ്റെ കൂടെ ഉള്ളപ്പോൾ നായികമാർ സുരക്ഷിതമായിരിക്കും എന്ന് പറയുന്നതിന് കാരണം അവസാനം വരെ explained അല്ല. ഇതൊന്നും ആ കഥയെ ബാധിക്കുന്നില്ല എങ്കിലും നായകൻ്റെ ആവശ്യമില്ലായിരുന്നു രണ്ട് നായികമാർ മാത്രം ഉണ്ടായാലും ക്ലൈമാക്സ് രംഗത്തിൽ മാറ്റമൊന്നും ഉണ്ടാവില്ല എന്ന് തോന്നി കാരണം അവരാണവിടെ സ്കോർ ചെയ്തത്.
അതുപോലെ തന്നെയാണിവിടെയും. മൊത്തമായിടല്ല എങ്കിലും. നിധിക്കും ആമിക്കും സൂപ്പർ പവർ ഉണ്ട് പിന്നെ അവർ എന്തിന് ദേവയെ.... അതിനെ ന്യായീകരിക്കുന്ന എന്തെങ്കിലും അവരുടെ മുൻപുള്ള ജീവിതത്തിൽ വന്നിട്ടുണ്ടോ.ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് അറിയില്ല.എൻ്റെ അറിവിൽ ദേവയ്ക്കും. അപ്പോൾ ദേവ നായികമാരെ ശരിക്കും ഇഷ്ടപ്പെടുന്നുണ്ടോ.
അടുത്തത് എന്താണ് ചെയ്യേണ്ടത് എന്ന് അറിയാനാൽ ദേവയും പാസ്റ്റ് അറിയണ്ടേ. ഇപ്പോൾ സച്ചിനൊക്കെ അത് അറിയാം പക്ഷെ ദേവക്ക് അറിയില്ലല്ലോ. അല്ലെങ്കിൽ അത് പാർട്ട് ഞാൻ മിസ് ആക്കിയതാണോ.
അതുപോലെ കൃതിക അവന്റെ അടുത്തേക്ക് വന്നപ്പൊ കുറേ പ്രതീക്ഷിച്ചിരുന്നു
പക്ഷെ അവർ തമ്മിൽ കാര്യമായി ഒരു അടുപ്പം ഇല്ലാത്ത പോലെയാണ് പെരുമാറ്റം
റോസും ഇപ്പൊ അവനോട് അടുത്തു പെരുമാറുന്നത് കാണുന്നില്ല
മിസ്സിംഗ് ഓൾഡ് റോസ് & ദേവൻ മൊമെന്റ്സ്, പറഞ്ഞു കേട്ട കൃതിക & ദേവൻ മൊമെന്റ്സ്
ഇപ്പൊ ഫുൾ ആമിയും നിധിയുമായി അവന്റെ കൂടെ
കൃതികയും റോസും കംപ്ലീറ്റ് ഔട്ട് ആയപോലെ.