നിഴൽ [വേടൻ]
📝 Ongoing
👁 51544 views ❤ 208 likes 💬 18 comments
നിഴൽ Nizhal | Author : Vedan
മഴയുള്ള രാത്രിയിൽ മുറിയിലെ ജനാലയിലൂടെ അകത്തേക്ക് ഇറച്ചിറങ്ങുന്ന മിന്നലിന്റെ വെളിച്ചത്തിൽ ആ മുറിയാകെ ഇടക്കിടെ പ്രകാശം പരന്നൊണ്ടെ ഇരുന്നു..
മാധവികുട്ടിയമ്മയുടെ പുസ്തകവും കൈയിൽ വെച്ച് ആ എമർജൻസി ലൈറ്റ്റിന്റെ വെളിച്ചത്തിൽ അക്ഷരങ്ങൾ വിശകലനം ചെയുമ്പോൾ ഒരു മുരടനക്കം...
വെട്ടിവീണ ഇടിയുടെ ആരംബത്തിൽ ആ രൂപം എന്റെ നേർക്കായി അടുത്തത് ഞാൻ അറിഞ്ഞു.. എന്തോ വന്നെന്നെ കെട്ടി പുണരുന്നതും വീട്ടിവിറക്കുന്നതും ഞാനറിഞ്ഞു..
" എന്റെ ആരു..."
അവൾ എന്റെ ജീവന്റെ പാതിയായിട്ട് ഇന്നേക്ക് രണ്ടു കൊല്ലം പിന്നിട്ടിരിക്കുന്നു, അമ്മയും മറ്റും പറയണത് എനിക്കായി കാത്തുവച്ചത് പോലെ ഒന്നാണ് ഇവൾ എന്നാണ്...
അപ്പോൾ ഗംഗയോ അവളെ ഞാൻ സ്നേഹിച്ചിരുന്നോ..,
..അവളും എന്റെ എല്ലാമെല്ലാമാല്ലായിരുന്നോ...???
എന്തായാലും അന്നവൾ എന്നോട് പറഞ്ഞ അവസാന വാക്കുകൾ...
"" ദൈവമായി വിധിച്ചത് നടക്കട്ടെ എന്ന് എല്ലാരും പറഞ്ഞപ്പോ ആ ദൈവത്തിന് പോലും വേണ്ടാത്ത ഈ പാഴ്ജന്മത്തെ ആരും കണ്ടില്ലേട്ടാ..... ""
ആ മിഴികൾ ഈറനണിയുണ്ടോ... ആ ശബ്ദം ഇടറിയിരുന്നോ,എന്റെ മുന്നിലെ ബെഞ്ചിൽ തലകുനിച്ചു ഇരിക്കുന്നവളോട് എന്ത് പറയണമെന്നോ എങ്ങനെ അശ്വസിപ്പിക്കണമെന്നോ എനിക്കറിയില്ലയിരുന്നു..
അവൾ വീണ്ടും ഒരു നെടുവീർപ്പോടെ തുടർന്നു
"" ഓരോ തവണ ഞാൻ തറവാട്ടിൽ വരുമ്പോളും എന്തോരം സന്തോഷിക്കുമെനറിയുമോ, ഏട്ടനെ ഒരു നോക്ക് കാണാൻ,, വട്ട് പിടിപ്പിക്കാൻ...... ഇഷ്ട്
?❤️