Old port rum [Pudge]
📝 Ongoing
👁 43444 views ❤ 130 likes 💬 17 comments
Old port rum
Author : Pudge
State highway 11
ഇനി രണ്ട് കിലോമീറ്റർ കൂടി കഴിഞ്ഞാൽ ഹൈവേ തീരും ഏകദേശം പതിനൊന്ന് കിലോമീറ്റർ തീർന്നത് അറിഞ്ഞില്ല സമയം ഏകദേശം 12 മണി ആയിക്കാണും,, വിട്ടിൽ നിന്ന് ഇറങ്ങിയിട്ട് പത്ത് മണിക്കൂർ ആയി നല്ല വിശപ്പുണ്ട് ഈ നേരം വരെ ഒന്നും കഴിച്ചിട്ടില്ല വിട്ടിൽ ഒരിക്കൽ പോലും പട്ടിണി കിടക്കാനുള്ള വഴി ഉണ്ടായിട്ടില്ല എന്നതാണ് സത്യം
ഓരോന്ന് ആലോചിച്ചോണ്ടിരുന്നപ്പോളാണ് മീറ്ററിൽ ശ്രെദ്ധിക്കുന്നത് 102 ഇത് വരെ 60km സ്പീഡിൽ കൂടുതൽ വണ്ടി ഓടിക്കാത്ത ഞാൻ 100 എത്തിച്ചു
എതിരെ ഒരു വണ്ടി വരുന്ന കണ്ടപ്പോഴാണ് മനസിലേക്ക് ആത്മഹത്യാ എന്നാ ചിന്ത വരുന്നത്
''മൈര് ആത്മഹത്യാ കുറിപ്പ് എഴുതിയില്ലല്ല ഒരണ്ണം നേരത്തെ എഴുതാരുന്നു ''
ഞാൻ NS ഒരു ചെറിയ റോഡിലോട്ട് തിരിച്ചു എന്തോ ചാവാനൊള്ള ത്വരാ കാരണം ഒറ്റ വളക്കൽ ആയിരുന്നു
പക്ഷെ കൃത്യമായിട്ട് വളഞ്ഞു,, പണ്ട് ഇങ്ങനെ വളക്കാൻ നോക്കി വണ്ടി മറിഞ്ഞത് ഓർമ വന്നു
ഇതേ സ്പീഡിൽ പോയ എതിരെ വരുന്ന വണ്ടിക്ക് വട്ടം വെച്ചാമതി സുഖ മരണം ഞാൻ മനസ് കൊണ്ട് ഓർത്തു
എല്ലാവരും എന്നെ ഓർത്തു കരയണം
''ചെയ്യാത്ത തെറ്റിന് എന്നെ തള്ളിപ്പറഞ്ഞ തല്ലിയ അമ്മ "
"ഇത് വരെ ഒരു നോട്ടം കൊണ്ട് പോലും സ്നേഹിക്കാതെ വളർത്തിയ തന്ത "
"ഇതുവരെ ഒന്ന് മോശമായി പോലും ഞാൻ നോക്കാത്ത ദിവ്യ പോലും എനിക്കെതിരെ കള്ളം പറഞ്ഞപ്പോ ഞാൻ തകർന്ന് പോയിന്ന് പറഞ്ഞാമതി"
എന്റെ മരണം കണ്ട് എല്ലാരും കരയണം
കരയാൻ
💬 Comments
View all comments