ഒളിച്ചോട്ടം 2 [KAVIN P.S]
📝 Ongoing
👁 376904 views ❤ 787 likes ⭐ 0.0 rating 💬 140 comments 📚 1 chapters 📅 2020-12-22
ഒളിച്ചോട്ടം 2 ? Olichottam Part 2 | Author-KAVIN P.S | Previous Part ഞാനാദ്യമായി എഴുതിയ ഈ കഥയുടെ ആദ്യ ഭാഗം വായിച്ച് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഒക്കെ പങ്കു വെച്ച എല്ലാവരോടും നന്ദിയും സ്നേഹവും അറിയിക്കുന്നു. ഈ കഥ ഞാൻ എഴുതാൻ കാരണക്കാരനായ എന്റെ പ്രിയപ്പെട്ട ഫേസ്ബുക്ക് കൂട്ടുകാരൻ ആദിത്യൻ ആദി പിന്നെ K K സൗഹൃദ ഗ്രൂപ്പിലെ എല്ലാ അംഗങ്ങളോടും ഒരിക്കൽ കൂടി നന്ദി പറഞ്ഞു കൊണ്ട് കഥയുടെ രണ്ടാം ഭാഗം ഞാൻ നിങ്ങൾക്കായി സമർപ്പിക്കുന്നു. കഥ വായിച്ച് അഭിപ്രായങ്ങൾ പങ്കുവെയ്ക്കണമെന്ന് അപേക്ഷിക്കുന്നു. രാവിലെ അന്ന് ഞാൻ പതിവു പോലെ നേരത്തെ എഴുന്നേറ്റില്ല. ഉറങ്ങിയപ്പോൾ ഒരുപാട് വൈകിയതോണ്ട് 'അഞ്ജൂ' ആണ് അന്നെന്നെ ഓടി വന്ന് വിളിച്ചുണർത്തിയത്. "ചേട്ടാ എണ്ണീറ്റെ താഴെ അനു ചേച്ചിയെയും കൊണ്ട് ഗോപാൽ അങ്കിൾ വന്ന് നിൽക്കുന്നൂന്ന്" പറഞ്ഞ് കുലുക്കി വിളിച്ചപ്പോഴാണ് ഞാൻ ചാടി പിടഞ്ഞ് എഴുന്നേറ്റത്. എഴുന്നേറ്റ് കണ്ണ് തിരുമ്മി അവളെ നോക്കുമ്പോൾ അവളുടെ മുഖം ആകെ പേടിച്ച വിളറിയിട്ടുണ്ട്. താഴെ നിന്ന് ഗോപാൽ അങ്കിൾ ശബ്ദമുയർത്തി അച്ഛനോട് സംസാരിക്കുന്നത് എനിക്ക് മുകളിലോട്ട് കേൾക്കാൻ പറ്റുന്നുണ്ട്. "എന്നാലും പ്രതാപാ ഇവര് രണ്ടാളും നമ്മളോടീ ചതി ചെയ്തല്ലോ ന്നൊക്കെ പറയുന്നത് ഞാൻ കേട്ടു". എന്റെ ശരീരം തളരുന്ന പോലെ തോന്നി. എങ്ങനെയോ ഞങ്ങളുടെ രജിസ്ട്രാർ മാര്യേജിന്റെ കാര്യം എല്ലാരും അറിഞ്ഞിരിക്കുന്നു. താഴെ നിന്ന് ഒരു ചില്ല് പൊട്ട
❤️❤️❤️❤️