ഓർമ്മകൾക്കപ്പുറം 6 [32B]

📝 Ongoing

👁 86677 views ❤ 222 likes 💬 10 comments

ഓർമ്മകൾക്കപ്പുറം 6 Ormakalkkappuram Part 6 | Author : 32B | Previous Part പറഞ്ഞത് പോലെ തന്നെ അടുത്ത 7 മണിക്കൂറിനുള്ളിൽ അയാൾ ചോദിച്ച ട്രക്കുകളുടെ ലിസ്റ്റ് എസ്. ഐ.നരസിംഹം എത്തിച്ചു കൊടുത്തു. 474 കണ്ടെയ്നർ ട്രക്കുകളുടെ നമ്പറും അതിന്റെ എല്ലാം ആർ. സി ഓണർടെ പേരും കോൺടാക്ട്സും അടക്കം സർവ്വ ഡീറ്റൈൽസും അസ്ലന്റെ കൈ പിടിയിൽ എത്തി. എന്നാൽ അവർ തേടുന്ന ട്രക്ക് അപ്പോഴേക്കും നാസിക്കും കടന്ന് ത്രിയമ്പക്കശ്വർ ലക്ഷ്യമാക്കി ഓടിക്കൊണ്ടിരുന്നു. "സൗരവ്... ഈ ട്രക്കുകളുടെ ഒക്കെ ഓണറെ കോൺടാക്ട് ചെയ്യണം. ഇതെല്ലാം ദൂരെ എങ്ങോട്ടേലും ലോഡ് എടുക്കാനോ ഇറക്കാനോ പോയ ട്രക്കുകൾ ആവും. നീ ഈ ഓണർസിനെ അല്ലെങ്കിൽ ഇവർ ഓട്ടം പോകുന്ന കമ്പനിയിൽ പോയി അന്വേഷിക്കണം. ഇവരുടെ എല്ലാരുടെയും കറന്റ്‌ ലൊക്കേഷൻ എനിക്ക് കിട്ടണം. പിന്നെ, അവർ രക്ഷപെടാൻ ചാൻസ് കൂടുതൽ കാലിയായ കണ്ടെയ്നറുകളിൽ ആവും അല്ലെങ്കിൽ പകുതി ലോഡ് ഉള്ള കണ്ടെയ്നറുകൾ. അങ്ങനെ ഉള്ള കാര്യങ്ങൾ എല്ലാം അന്വേഷിക്കണം. വള്ളി പുള്ളി തെറ്റാതെ എന്നെ അറിയിക്കണം." "എനിക്ക് ഉറപ്പുണ്ട്... ഇതിന്റെ അവസാനം നിനക്ക് ഒരു ട്രക്ക് കിട്ടും... ബാക്കി ഉള്ള ട്രക്കുകളിൽ നിന്നെല്ലാം വ്യത്യസ്തമായി എത്തേണ്ട സ്ഥലത്ത് എത്താതെ ഇപ്പോഴും മറ്റെവിടെയോ കറങ്ങി തിരിയുന്ന ഒരു ട്രക്ക്... അതിൽ ഉണ്ടാവും എല്ലാ പൊലയാടി മക്കളും.. അവരിൽ നിന്ന് നമുക്ക് വേണ്ടത് മാത്രം എടുത്തിട്ട് എല്ലാത്തിനേം ആ ട്രക്കോട് കൂടി കത്തിക്കണം."

📚 Chapters

1 published

Related Stories

💖 More from this Author

✨ Same Category

💬 Comments

View all comments

Loading comment form...

KTM vasu • 2022-05-09 11:44

ഇത് അത്ര പോരാ എന്ന്എ നിക്ക് feel cheyythu ബട്ട്‌ കൂഴപ്പോമില്ല. പിന്നെ ഒരു 2nd chapter nokkam കേട്ടോ.മിഴിയ്യെ കൊല്ലരുത്. നിന്നെ കൊണ്ട് പറ്റും

32B • 2022-05-09 15:12

താങ്ക്യു ബ്രോ. അടുത്ത പാർട്ട്‌ കൊണ്ട് നിർത്താൻ ഉള്ള പരിപാടി ആണ്. പേജ് മാക്സിമം കൂട്ടി ഒരെണ്ണം ഇടാം. ഇഷ്ടാകുവോന്ന് അറിയില്ല. മാക്സിമം നല്ലോണം എഴുതാൻ നോക്കാം ബ്രോ ?

വായനാഭൂതം • 2022-05-08 20:56

Bro കഥ കൂടുതൽ കൂടുതൽ interesting ആയി വരുകയാണല്ലോ ?. കഥ എനിക്ക് ഒത്തിരി ഇഷ്ടം ആയി. അനാവശ്യ വലിച്ചു നീട്ടലുകൾ എവിടെയും കാണാനില്ല. അടുത്ത ഭാഗങ്ങൾ ഇനിയും മനോഹരം ആവട്ടെ. ❤️

32B • 2022-05-08 21:10

നന്ദി ബ്രോ ? അടുത്ത പാർട്ട്‌ ചിലപ്പോ കുറച്ച് വൈകും. ഒറ്റ പാർട്ട്‌ ആയിട്ട് ഇടാം എന്ന് വിചാരിക്കുവാണ്. ക്ലൈമാക്സ്‌ ആയിരിക്കും. അതിനെ സ്പ്ളിറ്റ് ചെയ്ത് ഇട്ടാൽ വായിക്കുമ്പോ ഒരു സുഖം കിട്ടില്ലെന്ന്‌ തോന്നുന്നു. എന്നാലും അധികം വൈകിക്കില്ല ഒരു 5 ദിവസത്തിന് ഉള്ളിൽ ഇടാൻ പറ്റിയെക്കും

Sanu • 2022-05-08 18:39

Epozthem pole adipoli bro?

32B • 2022-05-08 19:59

Thanks mann❤️

Mutthu • 2022-05-08 15:03

Poli bro Next part appo varum

32B • 2022-05-08 15:44

Thanks mann❤️ Idam udane tanne 4-5 days nu ullil enthyalum idan pattumennu thonnunu. Climaxilekk ulla ezhuthil aanu.

Sherlock Holmes • 2022-05-08 13:20

മച്ചാനേ അടിപൊളി ആണ് നിങ്ങളുടെ എഴുത്ത്... എത്ര നന്നായി ആണ് പാസ്റ്റും പ്രെസെന്റും കണക്ട് ചെയ്തേക്കണേ...ഒരു ലാഗും അടിപ്പിക്കാതെ സസ്പെൻസ് നിലനിർത്തി മുന്നോട്ടു പോയികൊണ്ടരിക്കുന്നു... വായനക്കാരന്റെ സംശയങ്ങൾക്ക് വ്യക്തമായ മറുപടി കഥയിലൂടെ നിൽക്കാൻ താങ്കൾക്ക് സാധിക്കുന്നുണ്ട്... അടുത്ത പാർട്ട്‌ പെട്ടന്ന് തരണേ

32B • 2022-05-08 13:43

താങ്ക്യു ബ്രോ ✌️ അടുത്തത് മിക്കവാറും ക്ലൈമാക്സ്‌ ആരിക്കും എന്ന് തോന്നുന്നു. മനസ്സിൽ ഒരു ഏകദേശ രൂപം ഉണ്ട്. ഡെയിലി എഴുതുന്നുണ്ട്. തീർന്നിട്ടില്ല. 11 പേജിന്റെ ഒരു പാർട്ടിന് ഉള്ളത് ആയി പക്ഷേ അത് ഇട്ടാൽ അത് കഴിഞ്ഞ് ഇടുന്നതിന് ഒരു പഞ്ച് കിട്ടില്ല തോന്നുന്നു. കഴിയുന്നതും അടുത്തത് ഒറ്റ പാർട്ട്‌ ആക്കി ഇടാൻ നോക്കാം. അതാവും വായിക്കാൻ സുഖം എന്ന് തോന്നുന്നു. നോക്കട്ടെ❤