പറയാൻ മറന്ന പ്രണയം [Vesper]
📝 Ongoing
👁 76685 views ❤ 150 likes ⭐ 0.0 rating 💬 11 comments 📚 1 chapters 📅 2026-06-09
പറയാൻ മറന്ന പ്രണയം Parayan Maranna Pranayam | Author : Vesper സുഹൃത്തുക്കളെ എൻ്റെ ആദ്യ കഥ ആണിത്. തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുവാൻ അപേക്ഷ . രാത്രി പതിനൊന്ന് മണി കഴിഞ്ഞിരുന്നു. മുറിയിലെ ലൈറ്റ് ഓഫ് ചെയ്തിട്ട് കിടക്കുകയായിരുന്നു ജിത്തു. ഫോണിന്റെ വെളിച്ചം മാത്രം മുഖത്ത് വീഴുന്നുണ്ടായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ അവന്റെ ദിവസങ്ങൾ എല്ലാം ഒരുപോലെയായിരുന്നു. കുറച്ച് സമയം സോഷ്യൽ മീഡിയ, കുറച്ച് പാട്ടുകൾ, പിന്നെ ഉറക്കം. ജീവിതം മുന്നോട്ട് പോകുന്നുണ്ടായിരുന്നു. പക്ഷേ മനസ്സിന്റെ ഏതോ കോണിൽ ചില ഓർമ്മകൾ സമയം നിശ്ചലമാക്കിയിരുന്നു. പെട്ടെന്നാണ് ഫോൺ സ്ക്രീനിൽ ഒരു നോട്ടിഫിക്കേഷൻ തെളിഞ്ഞത്. Hi... സാധാരണ ഒരു സന്ദേശം. പക്ഷേ അയച്ച ആളിന്റെ പേര് കണ്ട നിമിഷം അവന്റെ വിരലുകൾ നിശ്ചലമായി. Athmeya അവൻ ആ പേര് പതിയെ വായിച്ചു. വീണ്ടും വായിച്ചു. അറിയാതെ ചുണ്ടിൽ ഒരു ചെറുചിരി വന്നു. "കൊച്ചു..." ആ പേര് അവന്റെ മനസ്സിൽ മാത്രം സൂക്ഷിച്ചിരുന്ന പേരായിരുന്നു. കോളേജിൽ എല്ലാവരും അവളെ ആത്മേയ എന്ന് വിളിക്കുമ്പോഴും, ജിത്തുവിന്റെ മനസ്സിൽ അവൾ എന്നും കൊച്ചുവായിരുന്നു. കാരണം അവളെക്കുറിച്ചുള്ള ഓരോ ഓർമ്മയും അവൻ അത്രയും കരുതലോടെയാണ് സൂക്ഷിച്ചിരുന്നത്. നാല് വർഷം. കോളേജ് കഴിഞ്ഞിട്ട് നാല് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഈ നാല് വർഷത്തിനിടയിൽ ഒരിക്കൽ പോലും അവർ സംസാരിച്ചിട്ടില്ല. പക്ഷേ സത്യം പറഞ്ഞാൽ... അവൻ ഒര
so beautiful love story