0%
Chapter 2

പവിത്രം 2 [Cuck Hubby]

Author : Cuck Hubby | Read All Parts | 👁 58673 |

അവൻ തിരിച്ചു വിളിക്കുകയാണ്! വിറയ്ക്കുന്ന കൈകളോടെ അവൾ കോൾ അറ്റൻഡ് ചെയ്തു.

മറുഭാഗത്തുനിന്ന് തുടർച്ചയായി "ഹലോ... ഹലോ..." എന്ന ശബ്ദം. ഒടുവിൽ, "ആരാണ് നിങ്ങൾ? എന്താ സംസാരിക്കാത്തത്?" എന്ന അക്ഷമ നിറഞ്ഞ, അല്പം പരുക്കൻ ചോദ്യം അവളുടെ ചെവിയിൽ പതിഞ്ഞു.

"ആ ഹലോ..." തൊണ്ടയിൽ കുടുങ്ങിയ വാക്കുകളെ പാടുപെട്ട് പുറത്തേക്ക് തള്ളി അവൾ ഒരൊറ്റ മറുപടി കൊടുത്തു...

തൻ്റെ സ്വരം കേട്ടതും മറുഭാഗം പെട്ടെന്ന് നിശബ്ദമായി.. രണ്ടുപേർക്കും പരസ്പരം ശ്വാസം കഴിക്കുന്ന ശബ്ദങ്ങൾ കേൾക്കാം. പിന്നെ മറുഭാഗത്ത് ശബ്ദത്തിന് അല്പം സൗമ്യത വന്നു. ഹലോ ഇത് ആരാണ്?

"അത് ഞാൻ..." വാക്കുകൾക്ക് കൂടുതൽ ശക്തിയില്ലാതെ അവൾ അത്രമാത്രം പറഞ്ഞു നിർത്തി…

വീണ്ടും അല്പനേരത്തെ മൗനം.. ആ നിശബ്ദതയിൽ രണ്ടുപേരുടെയും ഉള്ളിലെ വേവലാതികൾ ഫോൺ ലൈനിലൂടെ അങ്ങോട്ടുമിങ്ങോട്ടും അലയടിച്ചു…

പറയേണ്ടതെന്തെന്നറിയാതെ, എങ്ങനെ തുടങ്ങണമെന്നറിയാതെ അവൾ ആകെ പരവശയായി നിന്നു. ഉള്ളിലെ ചെണ്ടമേളങ്ങൾ ഒന്നുയരുകയും മറ്റൊന്ന് താഴ്ന്നു പോവുകയും ചെയ്യുന്നതുപോലെ…

"ഇത്... ഇത് മേഡമാണോ, ബസ്സിൽ വരാറുള്ള?" അവൻ പതിയെ ചോദിച്ചു..

അവൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. ഇവനിതെങ്ങനെ ഇത്ര കൃത്യമായി ഊഹിച്ചു?

"ഹ്... അതേ." അവളൊന്നു മൂളി…

അല്പനേരം വീണ്ടും ഭയാനകമായ നിശബ്ദത.. ആ നിശബ്ദതയിൽ അവൾ തന്റെ ഹൃദയമിടിപ്പ് മാത്രം കേട്ടു.

"പറയൂ മേഡം, എന്തുപറ്റി? എന്താ വിളിച്ചത്?"

​അവൻറെ ശബ്ദത്തിൽ അസ്വാഭാവികതയൊന്നുമില്ലായിരുന്നു,, വളരെ ശാന്തവും സ്വാഭാവികവുമായ ആ ചോദ്യം കേട്ടപ്പോൾ അവൾക്ക് അല്പം ആശ്വാസം തോന്നി. താൻ വെറുതെ വല്ലാതെ ടെൻഷനടിച്ചുവെന്ന് അവൾക്ക് തന്നെ തോന്നി..

​അവൾ ഉള്ളിലേക്ക് ആഴത്തിൽ ഒരു ദീർഘശ്വാസം എടുത്തു. പിന്നെ, വല്ലാത്തൊരു പാടുപെട്ടെങ്കിലും, സ്വാഭാവികത അഭിനയിച്ചുകൊണ്ട് പറഞ്ഞു,,

​"ഒന്നും... ഒന്നുമില്ല. വെറുതെ... രണ്ടു ദിവസമായി ബസ്സിൽ കാണാറില്ല, അതുകൊണ്ട് ഒന്ന് വിളിച്ചു നോക്കിയതാ."

​ആ വാചകം പറയുമ്പോഴും അവളുടെ ശബ്ദം നേരിയ തോതിൽ വിറയ്ക്കുന്നുണ്ടായിരുന്നു...

"ഓ... ഒന്നുമില്ല മേഡം. അത്... അമ്മ ഹോസ്പിറ്റലിലാണ്. അതുകൊണ്ട് കുറച്ചു ദിവസത്തേക്ക് ലീവ് എടുത്തതാണ്," അവൻ വളരെ ശാന്തമായി മറുപടി നൽകി.

“ഹോ..." അവളറിയാതെ അവളുടെ അധരങ്ങളിൽ നിന്ന് ഒരു ദീർഘശ്വാസം പൊഴിഞ്ഞുപോയി…

"എന്തായാലും മേഡം വിളിച്ചു ചോദിച്ചതിൽ ഒരുപാട് സന്തോഷം," അല്പനേരത്തെ മൗനത്തിന് ശേഷം അവൻ ആത്മാർത്ഥതയോടെ പറഞ്ഞു…

“ഹും,,,” അവളൊന്നു മൂളി..

വീണ്ടും നിശബ്ദത, ഇനി എന്ത് പറയണമെന്ന് അവര്‍ രണ്ടുപേർക്കും അറിയില്ലായിരുന്നു..

“അമ്മയ്ക്ക്... അമ്മയ്ക്ക് എന്തുപറ്റിയതാ?” നിശബ്ദത വല്ലാതെ മുറുകിയപ്പോൾ അവള്‍ പതിയെ ചോദിച്ചു…

"ഓ... അത് ശ്വാസം മുട്ടലാണ്. ഇടയ്ക്ക് വരാറുള്ളതാ. ഇപ്രാവശ്യം കുറച്ച് കൂടിപ്പോയി, അതാ അഡ്മിറ്റ് ആയത്.”

ഏത് ഹോസ്പിറ്റലാ..? അവൾ വെറുതെ ഒരു കുശലം പോലെ ചോദിച്ചു..

"നമ്മുടെ ഗവൺമെൻറ് ഹോസ്പിറ്റലിൽ തന്നെയാണ്. എന്താ മേഡം ഇങ്ങോട്ട് വരുന്നുണ്ടോ?” അവന്റെ ശബ്ദത്തിൽ വല്ലാത്തൊരു പ്രതീക്ഷയുണ്ടായിരുന്നു.

"അല്ലാ ... അത് ഞാൻ വെറുതെ... ഞാൻ വരണോ?”

അവൻ അല്പനേരം മടിച്ചുനിന്നിട്ട് പറഞ്ഞു, "നിർബന്ധമൊന്നുമില്ല മേഡം, അത് മേഡത്തിന് ബുദ്ധിമുട്ടാവില്ലേ? പക്ഷേ വന്നാൽ എനിക്ക് ഒരുപാട് സന്തോഷമാകും. കാരണം, ഇവിടെ കൂടെയിരിക്കാൻ വേറെ ആരുമില്ല…”

"ഞാൻ വരാം," ഒന്നും

💬 Comments

View all comments