പവിത്രം 2 [Cuck Hubby]
സ്വഭാവം ശരിക്കും അറിയാവുന്നതുകൊണ്ട്, അവൾ ഒരു കാര്യം പറയാൻ തന്നെത്താൻ ഉദ്ദേശിച്ചാലല്ലാതെ എത്ര നിർബന്ധിച്ചിട്ടും കാര്യമില്ല എന്ന വിഷയത്തിൽ ഉറപ്പുള്ളതുകൊണ്ട്, ലെന വീണ്ടും ചോദ്യങ്ങൾ ചോദിച്ച് അവളെ ബുദ്ധിമുട്ടിപ്പിക്കാൻ നിൽക്കാതെ പതിയെ ഭക്ഷണം കഴിക്കൽ തുടർന്നു…
ഇന്ന്... ഇന്ന് ആ ബസ്സ് നിർത്താതെ പോയി…!
ലെനയുടെ നേർക്ക് നോക്കാതെ, തന്റെ ഭക്ഷണത്തിലേക്ക് മാത്രം കണ്ണുകൾ നട്ടിരുന്നുകൊണ്ട് ഇടറിയ ശബ്ദത്തിൽ പവി പറഞ്ഞു,..
"ഹേ? എന്താ…?
പവി പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോൾ ആദ്യം കാര്യം മനസ്സിലാവാതെ ലെന അങ്ങനെ ചോദിച്ചുപോയി,,,
എന്നാൽ, അതിനുള്ള മറുപടി എന്നോണം തീ പാറുന്ന കണ്ണുകളോടെ പവി അവൾക്ക് നേരെ നോക്കിയതും ലെനയുടെ ബൾബ് കത്തി.
ശരിക്ക് പറഞ്ഞാൽ, ലെനക്ക് ആദ്യം ഉള്ളിൽ ചിരിയാണ് വന്നത്,, ഈ ഒരു നിസ്സാര കാര്യത്തിനാണോ ഇവൾ ഇത്രകണ്ട് മുഖം വീർപ്പിച്ചു നിൽക്കുന്നത്? പക്ഷേ, പവിയുടെ കണ്ണുകളിലെ ആ നനവുകൾ കണ്ടപ്പോൾ അവൾക്ക് മനസ്സിലായി, എന്തോ ആ അവഗണന പവിയെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്.
ആത്മാർത്ഥമായ ഒരു സുഹൃത്ത് എന്ന നിലയിൽ, അവളെ ഇനി കളിയാക്കുന്നത് ശരിയല്ലെന്ന് ലെനയ്ക്ക് തോന്നി. അവൾ പതിയെ കൈകൾ പവിയുടെ കൈകളോട് ചേർത്തു വെച്ച് ശാന്തമായി പറഞ്ഞു തുടങ്ങി,, സാരമില്ലെടി പവി, ഈ ഒരു ചെറിയ കാര്യത്തിനാണോ നീ ഇത്ര കണ്ട് വിഷമിക്കുന്നത്? ഒരുപക്ഷേ ഇന്ന് അവർ നിന്നെ ശ്രദ്ധിച്ചില്ലായിരിക്കാം, അല്ലെങ്കിൽ അവർക്ക് വല്ല തിരക്കോ ആയിരിക്കും. അതുമല്ലെങ്കിൽ നീ ഇന്ന് പതിവിലും താമസിച്ചായിരിക്കാം അവിടെ എത്തിയിട്ടുണ്ടാവുക... അങ്ങനെ എന്തെങ്കിലും കാരണമാവാം, സാരമില്ല വിട്ടേക്ക്.
ലെനയുടെ ആ വാക്കുകൾ കേട്ട പവി, തന്റെ കൈകൾ അവളുടെ കയ്യിൽ നിന്നും അല്പം ബലംപ്രയോഗിച്ച് പിൻവലിച്ചു. ലെന പറയുന്ന ഈ കാരണങ്ങളൊന്നും താൻ അംഗീകരിക്കുന്നില്ല എന്ന് പറയാതെ പറയുന്നതുപോലെ, പവിയുടെ മുഖത്ത് ഒരുതരം നിസ്സഹായതയും അതോടൊപ്പം തന്നെ കടുത്ത അമർഷവും നിഴലിച്ചു…
തൻ്റെ ആശ്വാസ വാക്കുകൾ കേട്ടിട്ടും പവിയുടെ മുഖത്തെ കാർമേഘം കൂടുതൽ ഇരുണ്ടത് കണ്ടപ്പോൾ ലെനക്ക് അല്പം ദേഷ്യം വന്നു. അവൾ അവളുടെ സ്വാതസിദ്ധമായ ശൈലിയിൽ അല്പം ശകാരിക്കുന്നതുപോലെ പറഞ്ഞു,,,
"എടി പവി, നീ അല്പം ഓവറാണ് കേട്ടോ. എല്ലാവരും എപ്പോഴും നമ്മൾ ചിന്തിക്കുന്നതുപോലെ ചിന്തിക്കണമെന്നും പെരുമാറണമെന്നും വാശി പിടിക്കരുത്. പിന്നെ ഈ ലോകത്തുള്ള എല്ലാവരും നമ്മളെ ഹാപ്പിയാക്കാൻ അല്ല നടക്കുന്നത്. അല്ലെങ്കിലും ആ ബസ് നിനക്ക് വേണ്ടി എന്തിനു കാത്തുനിൽക്കണം? അതിൽ നിൻ്റെ ആരാണോ ഉള്ളത്?”
ഇല്ല, ആ ബസ്സിൽ എന്റെ ആരുമില്ല! ബസ്സിൽ എന്ന് മാത്രമല്ല, ഈ ലോകത്ത് തന്നെ എനിക്ക് ആരുമില്ല... നിനക്കും എന്നെ മനസ്സിലാവില്ല!
പവിയുടെ ശബ്ദത്തിൽ അങ്ങേയറ്റം ദേഷ്യം തിളച്ചുനിന്നിരുന്നു. പക്ഷേ യാഥാർത്ഥ്യത്തിൽ അതൊരു കടുത്ത ഒറ്റപ്പെടലിന്റെ അലറിക്കരച്ചിലായിരുന്നു…
പവിയുടെ ആ പ്രതികരണം കേട്ട ലന അല്പനേരം ഒന്ന് സ്തംഭിച്ചുപോയി… അവൾ ഒരു ദീർഘശ്വാസം എടുത്തു.. പിന്നെ, മനസ്സിലെ എല്ലാ ധൈര്യവും സംഭരിച്ചുകൊണ്ട് ചോദിച്ചു,,,
എടി, ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയണം... ഇന്നത്തെ നിന്റെ ശരിക്കുള്ള പ്രശ്നം ആ ബസ് നിർത്താതെ പോയതാണോ, അതോ
💬 Comments
View all comments