പെൺപട [Hunter]
📝 Ongoing
👁 83125 views ❤ 164 likes 💬 40 comments
പെൺപട
Penpada | Author : Hunter
വൈകുന്നേരം നാലുമണി കഴിഞ്ഞാൽ ഇരുട്ട് വീണുതുടങ്ങും. ആറുമണിയായാൽ പിന്നെ കൂരാകൂരിരുട്ടാണ്. നാരിഭാഗിനെ കുറിച്ച് പ്രഫസർ പറഞ്ഞ കാര്യങ്ങൾ അലക്സ് ഓരോന്നായി മനസ്സിൽ തിട്ടപ്പെടുത്തി. ഇഴഞ്ഞു ഇഴഞ്ഞു സഞ്ചരിക്കുന്ന നാടൻ ബസ്സിന്റെ കുലുക്കങ്ങൾ പുസ്തകം വായിക്കാനുള്ള അയാളുടെ ശ്രമങ്ങളെ വിഫലമാക്കി. അലക്സ് വീണ്ടും കണ്ണുകളെ പുറത്തെ ശൂന്യമായ തരിശ്ഭൂമിയിലേക്കും ചിന്തകളെ നാരിബാഗിലെക്കും പറഞ്ഞയച്ചു. തീരെ മനുഷ്യവാസമില്ലാത്ത പുൽത്തകിടികളുടെ ധമനികളെ മുറിച്ചുകൊണ്ടൊരു നെടുനീളൻ നദിയോഴുകുന്നു അതിനപ്പുറം ദ്വീപുപോലൊരു ഗ്രാമം. മനുഷ്യ സംസ്കാരത്തിന്റെ പ്രാചീന തലങ്ങളിലേതോ വഴിമറന്ന് നിന്നുപോയ കുറെ മനുഷ്യർ. ഗ്രാമത്തിലും ചുറ്റുമുള്ള ദ്വീപുകളിലും നദിയുടെ ആഴത്തോളം ആഴ്ന്ന് കിടക്കുന്ന ഐതീഹ്യങ്ങൾ. പ്രഫസറുടെ വാക്കുകൾ നിറച്ച എക്സ്സൈറ്റ്മെന്റ് അലക്സിനെ വിട്ടുമാറിയിരുന്നില്ല.ചിന്തകൾക്ക് ഇന്റർവെൽ ബെൽ മുഴക്കിക്കൊണ്ട് അയാളുടെ ഫോൺ ബെല്ലടിച്ചു.
“മോനെ.. നീയിത് എവിടെയാ ഞങ്ങളെ ഇങ്ങനെ വെഷമിപ്പിക്കല്ലേ”
“എന്നെയോർത്ത് ആരും വേഷമിക്കണ്ടാ”
“നീയിങ്ങ് തിരിച്ചുവാ നമുക്ക് എല്ലാത്തിനും പോംവഴിയുണ്ടാക്കാം.”
“എന്റെ തീരുമാനത്തിന് മാറ്റമില്ലമ്മേ....അറിഞ്ഞുകൊണ്ടൊരു ചതിക്ക് ഞാനില്ല.ഇനി എന്നെ വിളിച്ചാൽ കിട്ടില്ല. ഞാൻ ഫോൺ ഓഫ് ചെയ്യുവാണ്”
ഫോൺകോൾ തീർത്ത അസ്വാസ്ഥ്യം തണുത്തൊരു കാറ്റ് കവിളുകളിൽ തഴുകും വരെ തുടർന്നു
💬 Comments
View all comments