പിന്‍നിരയിലെ രാജ്ഞിമാര്‍
📝 Ongoing
👁 9676 views ❤ 103 likes ⭐ 0.0 rating 💬 3 comments 📚 1 chapters 📅 2015-12-29
പിന്‍നിരയിലെ രാജ്ഞിമാര്‍ അപ്പുറത്തെ വീട്ടിലെ പതിനാറ് വയസ്സുകാരി സൗമ്യ സ്‌കൂള്‍ വിട്ട് ഓടി വന്നു. അവള്‍ക്ക് എപ്പോഴും സംശയങ്ങളാണ്. തീര്‍ത്താല്‍ തീരാത്തവ. വായില്‍ കൊള്ളാത്ത വര്‍ത്തമാനം പറയാനും മിടുക്കി. അന്നും എടുത്താല്‍ പൊങ്ങാത്ത ഒരു ചോദ്യവുമായിട്ടായിരുന്നു വരവ്. ''അടുത്ത ജന്മം ആരാകണം എന്ന് ഈ ജന്മത്ത് തീരുമാനിക്കാന്‍ പറ്റുമോ?'' ''ങും, എന്തു പറ്റി. എന്തിനാണിപ്പോള്‍ പുനര്‍ജന്മ ചിന്ത?'' ''എനിക്ക് അടുത്ത ജന്മവും പെണ്ണായി ജനിക്കണം. ആണായി ജനിക്കാതിരിക്കണം, അതിനെന്താ വഴി?'' ഞാന്‍ അമ്പരന്നു. സാധാരണ പെണ്‍കുട്ടികള്‍ ഇനിയുളള ജന്മങ്ങളിലൊക്കെ ആണാകണമെന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ ഇവള്‍ക്കിതെന്ത് പറ്റി? ''ഓ ആണായാല്‍ എന്തൊക്കെ ബുദ്ധിമുട്ടുകളാണ്. പെണ്ണുങ്ങളെ കമന്റടിക്കണം. തോണ്ടണം. നുളളണം. വഴിയിലും ബസിലുമൊക്കെ സ്വന്തം അവയവങ്ങള്‍ പെണ്ണുങ്ങളെ കാണിച്ചു കൊടുക്കണം. ഒറ്റയ്ക്ക് നില്‍ക്കുന്ന പെണ്ണുങ്ങളോട് 'പോരുന്നോ' എന്ന് ചോദിക്കണം. പെണ്ണുങ്ങളുടെ ശരീരഭാഗങ്ങളുടെ വൃത്തികെട്ട പേരുകളൊക്കെ പഠിച്ച് അവരുടെ മുഖത്ത് നോക്കി പറയണം. അശ്ലീല പാട്ടുകള്‍ പാടണം. പിന്നെ പീഡിപ്പിക്കണം, ബലാല്‍സംഗം ചെയ്യണം, പ്രണയിച്ച് പറ്റിക്കണം, ഗര്‍ഭമുണ്ടാക്കണം എന്റമ്മേ എനിക്ക് വയ്യ, ആണാവുന്നത് വലിയ പ്രയാസമാണ്. എനിക്ക് പെണ്ണായാല്‍ മതി. എപ്പോഴും.'' ഞാന്‍ പൊട്ടിപ്പൊട്ടിച്ചിരിച്ചു. അവള്‍ക്ക് ദേഷ്യം വന്നു. ''എന്തു പറഞ്ഞാലും തമാശ. ഞാന്‍ സീരി
Kiran paranjadhinodu njanum yojikunnu