0%
Chapter 1

പോലീസ്ക്കാരനും എന്റെ ഭാര്യയും [കിടിലൻ ഫിറോസ്]

Author : കിടിലൻ ഫിറോസ് | Read All Parts | 👁 64439 |

വസ്ത്രം മാറിയ ശേഷം ഒന്നും പറയാതെ വീട്ടിൽ നിന്ന് പുറത്തേക്ക് നടന്നു.


സ്റ്റിഫിയ കുറച്ചുനേരം അതേ സ്ഥലത്ത് നിശ്ചലയായി നിന്നു. വീട്ടിൽ ഇനി ബാക്കിയുണ്ടായിരുന്നത് ഒഴിഞ്ഞ പാത്രങ്ങളും തീർന്നുപോയ പലചരക്ക് സാധനങ്ങളും, മറുപടി കിട്ടാതെ പോയ അവളുടെ പ്രതീക്ഷയും മാത്രമായിരുന്നു.


മനു പോയതിനുശേഷം സ്റ്റിഫിയ ഹാളിലെ പഴയ സോഫയിൽ നിശ്ശബ്ദമായി ഇരിക്കുകയായിരുന്നു.


എന്ത് ചെയ്യണമെന്നറിയാതെ, മുന്നിലുള്ള ചുമരിലേ ക്ലോക്കിൽ വെറുതെ നോക്കിയിരുന്ന അവളുടെ മനസ്സ് ചിന്തകളാൽ നിറഞ്ഞിരുന്നു.


അപ്പോഴാണ് പുറത്തുനിന്ന് പരിചിതമായ ഒരു ശബ്ദം കേട്ടത്.


"എന്താ മോളെ... എന്ത് ആലോചിച്ചിരിക്കുകയാ?"ആ ശബ്ദം കേട്ട് സ്റ്റിഫിയ പുറത്തേക്ക് നോക്കി.


വരാന്തയിൽ പതിവുപോലെ ആ വഷളൻ പുഞ്ചിരിയുമായി ഹംസ നിൽക്കുന്നു. ഒരു കൈയിൽ ചെറിയൊരു തുണിസഞ്ചിയും ഉണ്ടായിരുന്നു.


"അകത്തേക്ക് വന്നോട്ടെ?" ഹംസ ചോദിച്ചു.


"വരൂ..." സ്റ്റിഫിയ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.


ഹംസ അകത്തേക്ക് കയറി. കൈയിലുണ്ടായിരുന്ന സഞ്ചി അവളുടെ നേരെ നീട്ടി.

"ഇതിൽ കുറച്ച് അരിയും പച്ചക്കറികളുമാണ്. തൽക്കാലത്തേക്ക് ഉപകാരപ്പെടും."


അപ്രതീക്ഷിതമായ ആ സഹായം കണ്ടപ്പോൾ സ്റ്റിഫിയയുടെ കണ്ണുകളിൽ നന്ദിയുടെ തിളക്കം തെളിഞ്ഞു. അവൾ സഞ്ചി വാങ്ങിയെങ്കിലും, വികാരാധീനയായി ഒരു നിമിഷം ഒന്നും പറയാൻ കഴിഞ്ഞില്ല.


അപ്പോൾ ഹംസ വീണ്ടും സംസാരിച്ചു.


"ഞാൻ വന്നത് ഇതു തരാൻ മാത്രമല്ല. മറ്റൊരു കാര്യം പറയാനുണ്ട്."


സ്റ്റിഫിയ സംശയത്തോടെ അദ്ദേഹത്തെ നോക്കി.


"നമ്മുടെ സ്റ്റേഷനിൽ ഉണ്ടായിരുന്ന സബ് ഇൻസ്പെക്ടർ യൂസഫ് സാറിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? പുള്ളി ഇപ്പോൾ സർവീസിൽ ഇല്ല റിട്ടയർ ചെയ്തു അദ്ദേഹത്തിന്റെ വീട്ടിൽ ഒരു വേലക്കാരിയെ അന്വേഷിക്കുന്നുണ്ട്. തനിക്ക് താൽപര്യമുണ്ടെങ്കിൽ ഞാൻ അദ്ദേഹത്തോട് സംസാരിക്കാം. ഞാൻ പറഞ്ഞാൽ അദ്ദേഹം കേൾക്കാതിരിക്കില്ല."


ആ വാക്കുകൾ കേട്ട് സ്റ്റിഫിയയുടെ മനസ്സിൽ ഒരു ചെറിയ പ്രതീക്ഷ മുളച്ചു.


കുറച്ചുനേരം ആലോചിച്ച ശേഷം അവൾ പതിയെ തലയാട്ടി. വാക്കുകളൊന്നും പറഞ്ഞില്ലെങ്കിലും, ആ മൗനത്തിൽ തന്നെ അവളുടെ സമ്മതം ഹംസ വായിച്ചെടുത്തു.


"ശരി... എങ്കിൽ ഞാൻ ഇന്ന് തന്നെ സാറിനോട് സംസാരിക്കാം," എന്ന് പറഞ്ഞുകൊണ്ട് ഹംസ വീണ്ടും തന്റെ പതിവ് പുഞ്ചിരി എന്നിട്ട് പറഞ്ഞു.


"സാറ് കുറച്ച് പ്രായമായ ആളാണ്. അതുകൊണ്ട് സ്വഭാവത്തിൽ അൽപം കർക്കശനാണ്. പക്ഷേ ആളൊരു ഒറ്റത്തടിയായതുകൊണ്ട് വീട്ടിൽ വലിയ ജോലിയൊന്നും ഉണ്ടാകാറില്ല. അതുകൊണ്ട് നിനക്ക് അമിതമായി ബുദ്ധിമുട്ടേണ്ടി വരില്ല."


സ്റ്റിഫിയ നിശ്ശബ്ദമായി കേട്ടുനിന്നു.


"ജോലി കിട്ടിക്കഴിഞ്ഞാൽ നിനക്ക് പകുതി ആശ്വാസമാകും. വീട്ടിലെ ചെലവെങ്കിലും കുറച്ചുകൂടി ഭംഗിയായി നടത്താൻ പറ്റും."


ഒരു നിമിഷം നിർത്തിയ ശേഷം ഹംസ വീണ്ടും പറഞ്ഞു.


"പറ്റുമെങ്കിൽ നിന്റെ ജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ചും സാറിനോട് തുറന്ന് സംസാരിക്കണം. ഇങ്ങനെയുള്ള കുടുംബപ്രശ്നങ്ങളിൽ ഇടപെട്ട് സഹായിക്കാൻ മടിയില്ലാത്ത ആളാണ് അദ്ദേഹം. വേണ്ടിവന്നാൽ നിയമപരമായും അല്ലാതെയും കഴിയുന്ന സഹായം ചെയ്യാൻ സാർ ശ്രമിക്കും."


ആ വാക്കുകൾ കേട്ടപ്പോൾ സ്റ്റിഫിയയുടെ മനസ്സിൽ ആദ്യമായി ഒരു ചെറിയ പ്രതീക്ഷയുടെ വെളിച്ചം തെളിഞ്ഞു. ഏറെ നാളുകൾക്ക് ശേഷം, തന്റെ ജീവിതത്തിന് ഒരു മാറ്റം വന്നേക്കാമെന്ന ചിന്ത അവളുടെ ഉള്ളിൽ മെല്ലെ മുളച്ചുതുടങ്ങി.


ഇത്രയും പറഞ്ഞശേഷം ഹംസ അവിടെനിന്നും ഇറങ്ങി.


സ്റ്റിഫിയ മറ്റൊരു വീട്ടിൽ ജോലിക്ക് പോകുന്നുണ്ടെങ്കിലും അവിടെനിന്നു കിട്ടുന്ന ശബളം

💬 Comments

View all comments