പ്രണയ രാമഴയില്‍ കുതിര്‍ന്ന് [സ്മിത]
📝 Ongoing
👁 926216 views ❤ 760 likes ⭐ 0.0 rating 💬 69 comments 📚 1 chapters 📅 2025-04-27
പ്രണയ രാമഴയില്‍ കുതിര്‍ന്ന് Pranaya Raamazhayil Kuthirnnu | Author : Smitha “അയാളെ കണ്ടിട്ട് നിനക്ക് വേറെ ആരെയേലും ഓര്‍മ്മ വരുന്നുണ്ടോ?” ടേബിള്‍ ക്ലിയര്‍ ചെയ്ത് വെയിറ്റര്‍ പോയപ്പോള്‍ അയാളെ നോക്കി ഡെന്നിസ് ചോദിച്ചു. ആ ചോദ്യം കേട്ടപ്പോള്‍ എന്‍റെ മുഖം നാണം കൊണ്ട് ചുവന്നിട്ടുണ്ടാവണം. “എന്താ?” വേറെ എന്തോ ചിന്തയിലായിരുന്നു എന്ന പോലെ ഞാന്‍ പെട്ടെന്ന് അവനെ നോക്കി. എന്‍റെ മുഖത്തെ നാണം മറയ്ക്കാനായി ഞാന്‍ ജ്യൂസ് ഗ്ലാസ് മുഖത്തിന് നേരെ പിടിച്ചിരുന്നു. എങ്കിലും ഡെന്നിസ് എന്‍റെ മുഖത്തെ നാണം കണ്ടു കഴിഞ്ഞിരുന്നു. “ഹെലനെ, നീ ചുമ്മാ കളിക്കല്ലേ,” സിഗരെറ്റ് പായ്ക്കറ്റ് തുറന്ന് അവനെന്നോട് പറഞ്ഞു. “എടീ ഇപ്പം പോയ ആ വെയിറ്ററില്ലേ? അയാളെ...” എന്‍റെ മുഖത്തെ നാണം പെട്ടെന്ന് മറഞ്ഞു. പകരം നിരാശയോ, വിഷമമോ, എന്താണെന്നറിയില്ല... എവിടെയോ എന്തോ നഷ്ടപ്പെട്ടത് പോലെ... ഞാന്‍ മറ്റ് പെണ്ണുങ്ങളെപ്പോലെ കൊള്ളാവുന്ന ആണുങ്ങളെ കണ്ടാല്‍ പരിസരം മറന്ന് നോക്കി നില്‍ക്കുന്ന ടൈപ്പ് അല്ല. ആണുങ്ങളെ കണ്ടാല്‍ അവരറിയതെയെങ്കിലും നോക്കുന്ന പെണ്ണുങ്ങളെ എനിക്കറിയാം. എങ്കിലും... എങ്കിലും ആ വെയിറ്ററെ കണ്ടപ്പോള്‍ തന്നെ എനിക്ക് ഒരാളെ ഓര്‍മ്മ വന്നിരുന്നു. ആ ഓര്‍മ്മയില്‍ അയാളെ ഞാന്‍ പലതവണ നോക്കിയത് ഡെന്നിസ്, എന്‍റെ ഭര്‍ത്താവ് കണ്ടിരിക്കണം. “മിഥുന്‍...മിഥുന്‍ സാര്‍...” അവസാനം ഞാന്‍ സമ്മതിച്ചു. “അയാക്ക് മിഥുന്‍ സാറ
❤️❤️❤️❤️