0%
Chapter 2

പ്രണയ സാഫല്യം 2 [VaSco]

Author : VaSco | Read All Parts | 👁 2936 |

"   അങ്ങനെ പറഞ്ഞുകൊണ്ട് ജൂലി ചിരിച്ചു. അപ്പോൾ കൃഷ്ണ പ്രസാദ് പറഞ്ഞു.       "എന്നാൽ ശരി മോള് വാ. ഹാ!. പിന്നെ മോളെ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്. ഞാൻ ഇവിടേക്ക് വന്നത് എന്റെ പഴയ സ്കൂട്ടറിൽ ആണ് . അതുകൊണ്ട് ഞാൻ മോൾക്ക് ഒരു ഓട്ടോ വിളിച്ചു തരാം. മോൾ അതിൽ കയറി എന്റെ സ്കൂട്ടറിന്റെ പിറകെ വന്നാൽ മതി. "     "അതെന്താ അങ്കിൾ. അങ്കിളിന്റെ സ്കൂട്ടറിൽ രണ്ടാൾക്കും പോകാൻ കഴിയില്ലേ. അങ്കിളിന്റെ സ്കൂട്ടറിൽ വൺ സീറ്റ് മാത്രമേ ഉള്ളൂ..?" കൃഷ്ണ പ്രസാദ് പറഞ്ഞത് കേട്ട് ജൂലി ചോദിച്ചു.     "ഏയ്‌! അല്ല. അത് മോള് എന്നോടൊപ്പം സ്കൂട്ടറിൽ.......?" വേറെ എന്തോ പറയാൻ വന്നെങ്കിലും അയാൾ അത്രയും പറഞ്ഞു നിർത്തി.     "അതിനെന്താ അങ്കിൾ.? അങ്കിളിന് ഞാൻ അങ്കിളിന്റെ കൂടെ സ്കൂട്ടറിൽ വരുന്നതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ..? . ഉണ്ടെങ്കിൽ ഞാൻ ഓട്ടോയിൽ വരാം.""     "എനിക്ക് എന്ത് പ്രശ്നം. മോൾക്ക് ബുദ്ധിമുട്ട് ആകും എന്ന് കരുതിയ ഞാൻ അങ്ങനെ പറഞ്ഞത്.. ഇനി മോൾക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ലെങ്കിൽ നമുക്ക് സ്കൂട്ടറിൽ തന്നെ പോകാം. "     "എനിക്ക് എന്ത് ബുദ്ധിമുട്ട് അങ്കിൾ...? എനിക്കും ഒരു ബുദ്ധിമുട്ടും ഇല്ല. ഒരു പ്രശ്നവും ഇല്ല. ഞാൻ അങ്കിളിന്റെ സ്കൂട്ടറിൽ അല്ലേ വരുന്നത്. ഇനി ഞാൻ താമസിക്കാൻ പോകുന്നതും അങ്കിളിന്റെ കൂടെ അല്ലേ. പിന്നെ എനിക്ക് എന്ത് പ്രശ്നം ഉണ്ടാകാനാണ് അങ്കിൾ."     ജൂലി മുത്ത്‌ പൊഴിയുന്ന പോലെ മധുരമൂറുന്ന ശബ്ദത്തിൽ പറഞ്ഞു.   " എന്നാൽ ഞാൻ സ്കൂട്ടർ എടുത്തിട്ട് വരാം. മോള് ഇവിടെ തന്നെ നിന്നാൽ മതി. മോള് വെറുതെ ഈ ബേഗും ചുമന്നു അവിടെ വരെ നടക്കേണ്ട . അവിടെയാണ് സ്കൂട്ടർ പാർക്ക് ചെയ്തത്.."     " അത് വേണ്ട അങ്കിൾ. ഞാനും അങ്കിളിന്റെ കൂടെ സ്കൂട്ടറിന്റെ അടുത്തേക്ക് വരാം. നമുക്ക് ഒരുമിച്ചു നടക്കാം. അപ്പോൾ നമുക്ക് സംസാരിക്കുകയും ചെയ്യാലോ. അങ്ങനെ ആയാൽ ഈ ഭാരം ഒന്നും അറിയില്ല.." ജൂലി പറഞ്ഞു. അത് കേട്ട് ചിരിച്ചുകൊണ്ട് കൃഷ്ണ പ്രസാദ് പറഞ്ഞു.     "എന്നാൽ വാ.. നമുക്ക് ഇനി ഒരുമിച്ചു നടക്കാം "     ജൂലി ബേഗ് സ്വയം പിടിച്ചു കൊള്ളാം എന്ന് പറഞ്ഞിരുന്നെങ്കിലും ജൂലിയുടെ കൈയിൽ നിന്ന് ബേഗും വാങ്ങി കൃഷ്ണ പ്രസാദ് സ്കൂട്ടറിന്റെ അടുത്തേക്ക് നടന്നു. കൂടെ ജൂലിയും.   ഒരു പഴയ ഹോണ്ട ആക്റ്റീവ ആയിരുന്നു കൃഷ്ണ പ്രസാദിന്റെ സ്കൂട്ടർ. ജൂലിയുടെ ബേഗ് ആക്റ്റീവയുടെ മുന്നിൽ വെച്ചിട്ട് കൃഷ്ണ പ്രസാദ് ജൂലിയോട് ചോദിച്ചു.   "മോള് വല്ലതും കഴിച്ചായിരുന്നോ..? ഇല്ലെങ്കിൽ എന്തെങ്കിലും കഴിച്ചിട്ട് നമുക്ക് വീട്ടിലേക്ക് പോകാം. വീട്ടിലേക്ക് കുറച്ചു ദൂരം ഉണ്ട്."   "വേണ്ട അങ്കിൾ. നമുക്ക് ആദ്യം വീട്ടിൽ പോകാം. എനിക്ക് ആദ്യം ഒന്ന് ഫ്രഷ് ആകണം. രാവിലെ ട്രെയിനിൽ കയറി ഇരുന്നതാ. ട്രെയിനിൽ നല്ല തിരക്കും ഉണ്ടായിരുന്നു. അതുകൊണ്ട് ഒന്ന് ഫ്രഷ് ആയിട്ട് മതി എന്തെങ്കിലും കഴിക്കുന്നത്. "   "എന്നാൽ പോകുന്ന വഴിയിൽ കഴിക്കാൻ എന്തെങ്കിലും വാങ്ങാം എന്താ..? ഞാൻ ഇന്ന് ഒന്നും വീട്ടിൽ

💬 Comments

View all comments