0%
Chapter 8

പ്രണയ സഫാല്യം 8 [VaSco]

Author : VaSco | Read All Parts | 👁 13754 |

വന്നാൽ മതി.  അല്ലാതെ  ഈ   വലിയ  പെണ്ണിനെ  ഞാൻ  എടുത്തു നടക്കാനോ.   കാണുമ്പോലെ  അല്ല. മോൾക്ക്  നല്ല  ഭാരം  ഉണ്ട്..  അതുകൊണ്ട്  മോള്  നടന്നു വന്നാൽ മതി."




"അയ്യടാ.!  അങ്ങനെ ഇപ്പൊ ഞാൻ  നടക്കുന്നില്ല.    മുറ്റത്ത്‌ കിടക്കുന്ന  ബുള്ളറ്റ്  വെറുതെ  ഷോക്ക്  വെച്ചത് ഒന്നും  അല്ലല്ലോ.   എന്നെ  ആ ബുള്ളറ്റിൽ കയറ്റി പോകണം.  അങ്കിളിന്റെ  കൂടെ  അതിൽ പോകാൻ  എനിക്ക്  കൊതിയായി..   ആദ്യം  അങ്കിളിന്റെ  ഓഫീസിൽ  പിന്നെ   എനിക്ക് പോകേണ്ട  കമ്പനിയിൽ. അത് കഴിഞ്ഞു ഒരു സിനിമ  ഒരു ഷോപ്പിംഗ്.   "


"അതിനൊന്നും  എനിക്ക്  സമയം ഇല്ല മോളെ.   ഞാൻ ഒരു  കാര്യം ചെയ്യാം.   ആദ്യം  മോളെ  ഏതെങ്കിലും ഒരു സിനിമ തിയേറ്ററിൽ ഇറക്കാം.  മോള്   സിനിമ  കണ്ട്  ഇറങ്ങുമ്പോഴേക്കും    ഞാൻ ഓഫീസിൽ പോയി  വരാം. എന്നിട്ട്  എവിടെ  വേണേലും  പോകാം.  അത് പോരെ. "



"അത് ഞാൻ  തീരുമാനിക്കും. ഇപ്പോൾ  നമുക്ക്  ഇറങ്ങാം. "


"ഇറങ്ങാനോ.   ഇപ്പോഴോ.  എന്റെ മോള് ഇവിടെ ഇരിക്ക്.   അപ്പോഴേക്കും ഞാൻ  പുട്ടും  കടലയും ഉണ്ടാക്കാം.      നമുക്ക്  അതും കഴിച്ചിട്ട്      പോകാം . "



"അതൊന്നും  ഇന്ന്  ഇനി  വേണ്ട. ഇന്ന്  കൂടെ  നമുക്ക്  പുറത്ത് നിന്ന്  കഴിക്കാം.  വാ  അങ്കിളെ  നമുക്ക്  പോകാം.. "



"ഇത്രയും  രാവിലെ എവിടെ പോകാൻ...?"



"എത്രയും  രാവിലെ  സമയം ഒൻപതു  കഴിഞ്ഞു.  വാ  പോകാം.   പത്തു മണിക്ക് സിനിമ  തുടങ്ങും. ഞാൻ  ഒരു  സിനിമ കണ്ടിട്ട്   ഒരുപാട്  നാളായി.  ഇന്ന്  അങ്കിളിന്റെ  കൂടെ ഇരുന്ന്  എനിക്ക് ഒരു സിനിമ  കാണണം. "










ഇഷ്ടം ആയാൽ  ഹൃദയം തരണേ..



എന്നിട്ട് വേണം  ബാക്കി എഴുതണോ  എന്ന്  അറിയാൻ.





ലോജിക്ക്  നോക്കാതെ  വായിക്കാനും  ആസ്വദിക്കാനും  മാത്രം..



💬 Comments

View all comments