പ്രണയഭദ്രം 3 [ഭദ്ര]
📝 Ongoing
👁 47002 views ❤ 140 likes 💬 40 comments
പ്രണയഭദ്രം 3
Pranayabhadram Part 3 | Author : Bhadra
Previous Part
ഒരു ദിവസം മുഴുവൻ സ്വപ്നത്തിനും യാഥാർഥ്യത്തിനും ഇടയിലെ നൂൽപ്പാലത്തിലൂടെയുള്ള യാത്ര എന്നെ വല്ലാതെ തളർത്തിയിരുന്നു. അവിടെ അവർ ഒരുക്കിയ വിഭവ സമൃദ്ധമായ സദ്യ കഴിച്ചെന്നു വരുത്തി, അവനോടൊപ്പം എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോഴേക്കും വീട്ടിൽ നിന്നും പലതവണയായി വന്ന missed calls എനിക്ക് തൽക്കാലത്തേക്ക് എങ്കിലും അവനെ പിരിയാനുള്ള സമയമായെന്ന് ഓർമ്മിപ്പിച്ചു. എനിക്ക് പോവെണ്ടായിരുന്നു. അവനെ വിട്ടു ഒരു നിമിഷം പോലും പിരിയുന്നത് എനിക്ക് അസ്സഹ്യ മായിരുന്നു. ഒരാൾക്ക് മറ്റൊരാളെ ഇത്രമേൽ സ്നേഹിക്കാനാവുമോ?
ഒരുതവണ പോലും പരസ്പരം കാണാതെ മനസ്സും ആത്മാവും പരസ്പരം സ്വന്തമാക്കിയവർ. ആദ്യമായി കാണുന്ന ദിവസം തന്നെ സ്വന്തമാക്കുമെന്ന വാക്കുപോലും തെറ്റിക്കാതെ ഒരു താലിയുടെ പവിത്രതയിൽ എന്നെ അവന്റെ ജീവനിലേക്കു ചേർത്തിരിക്കുന്നു. ഇന്നാണ് ആദ്യമായ് തമ്മിൽ കണ്ടതെന്ന് പോലും വിശ്വാസം വരുന്നില്ല.
" വിശ്വാസം ഇല്ലേ.... ആരെ.... എന്നെയോ..... "
ശബ്ദം കേട്ടു നോക്കുമ്പോ ആൾ എന്നെ തന്നെ നോക്കിയിരിക്കുവാ.
" അതേയ് അങ്ങനല്ല.... ഇന്നാണ് നമ്മൾ കണ്ടതെന്ന് വിശ്വാസം വരുന്നില്ലെന്ന് പറഞ്ഞതാ... മനസ്സിലാ പറഞ്ഞേ.... ഉറക്കെ ആയിപ്പോയതാണെന്നേ..... " ഒരു ചമ്മിയ ചിരിയൊക്കെ ചിരിച്ചു പറഞ്ഞു ഞാൻ ഒപ്പിച്ചു.
"ഭദ്രക്കുട്ടി ഒരുപാട് ചിന്തിച്ചു കൂട്ടുന്നുണ്ടല്ലോ....പോവെണ്ടേ മോളേ
💬 Comments
View all comments