പ്രണയമന്താരം 18 [പ്രണയത്തിന്റെ രാജകുമാരൻ]
📝 Ongoing
👁 39002 views ❤ 370 likes 💬 16 comments
പ്രണയമന്താരം 18 Pranayamantharam Part 18 | Author : Pranayathinte Rajakumaran | Previous Part
വൈകുന്നേരം തന്റെ റൂമിൽ ഇരുന്നു നാളെ സ്കൂളിലേക്ക് ഉള്ള നോട്ട് റെഡിയാക്കുകയായിരുന്നു തുളസി.. കുടുംബ ക്ഷേത്രത്തിലെ ഉത്സവം ആയതിനാൽ പിടിപ്പതു പണിയാണ് കല്യാണി ടീച്ചർക്കു, തുളസിയും ഇത്രയും നേരം ടീച്ചറെ സഹായിക്കാൻ ഉണ്ടായിരുന്നു. വീടിനോട് അടുത്ത് തന്നെ ആണ് ക്ഷേത്രവും, കാവും.
വൈകുന്നേരത്തോടെ തന്നെ അടുത്ത ബെന്തുക്കൾ എത്തിതുടങ്ങും അതായത് മാധവന്റെ അനിയനും, ചേട്ടനും, മൂത്ത ചേച്ചിയും........
കല്യാണി ടീച്ചരുടെ ചേട്ടനും, അനിയത്തിയും നാളെ എത്തും. അവസാന ദിവസം എല്ലാരും കാണും.
മോളെ... മോളെ
ആ.. അമ്മേ
ഇങ്ങു വന്നെ...
ദാ വരാണ്...
ആ മോളെ ചേട്ടനും, ചേച്ചിയും കൂടെ ഇപ്പോൾ എത്തും അവർ ഒന്നിച്ചു ആണ് വരുന്നത്. എന്റെ മോളു എന്റെ കൂടെ അടുക്കളയിൽ ഒന്ന് കൂടുമോ..
തുളസി.. കല്യാണി അമ്മയെ ഒന്ന് നോക്കി.. അവൾ വല്ലാതെയായി, തലകുനിച്ചു നിന്നു. അവൾക്കു അതു ഒരു വിഷമമായി അമ്മ അപേക്ഷിക്കുന്ന പോലെ...
അയ്യോ എന്റെ കുട്ടി... നീ ഇത്രെ ഉള്ളോ... ടാ നീ എന്റെ കൂടെ ഇത്രയും നേരം പണി അല്ലായിരുന്നോ.. അതാ അമ്മ അങ്ങനെ പറഞ്ഞെ
അമ്മയുടെ ആരാ ഞാൻ..
കല്യാണി ഒന്ന് തുളസിയെ നോക്കി..
എന്റെ മോളു..
ആണല്ലോ.. അപ്പോൾ ടീ ഇങ്ങു വന്നെ ഇത്തിരി പണി ഉണ്ട് അടുക്കളയിൽ... എന്ന് വേണം പറയാൻ... പിന്നെ ഇങ്ങനെ ഒക്കെ പറഞ്ഞാൽ വിഷമമാവുല്ലേ...
ആന്നോ... അയ്യോടാ എന്നാ എന
Bro kadha super annu ithinnte adutha part apoyaa