പ്രണയമന്താരം 19 [പ്രണയത്തിന്റെ രാജകുമാരൻ]
📝 Ongoing
👁 72402 views ❤ 432 likes 💬 24 comments
പ്രണയമന്താരം 19 Pranayamantharam Part 19 | Author : Pranayathinte Rajakumaran | Previous Part
മുല്ല പൂവും വാങ്ങി വരുമ്പോൾ ആള് എന്നെയും പ്രതീക്ഷിച്ചു വതുക്കലുണ്ട്........
എന്തു പറ്റി ഇവിടെ ഇരിക്കണേ.... അച്ചു എന്തിയെ...
എല്ലാരും തിരക്കിൽ ആണ്.. ആ പറച്ചിലിൽ ഒരു വിഷമമുണ്ടായിരുന്നു. ഒരു ഒറ്റപ്പെടലിന്റെ വിഷമം.
അതു പോട്ടെ സാരമില്ല ഞാൻ വന്നില്ലേ....
അതു അല്ലടാ കല്യാണി അമ്മയുടെ ബെന്തുക്കൾ ആരെക്കെയോ വന്നിട്ടുണ്ട്, അതു പറഞ്ഞു തുളസി എന്നേ ഒന്ന് നോക്കി. പറയുമ്പോൾ മുഖം ഒന്ന് വാടി...
എന്നിട്ട്..
എന്നിട്ട് എന്താ.. ഞാൻ ആരാ.. എന്തിനാ ഇവിടെ നിർത്തിയിരിക്കുന്നെ ഒക്കെ ചോദ്യമായി..
എന്നിട്ട് അമ്മ എന്തു പറഞ്ഞു....
അപ്പോൾ ലെച്ചു എന്നേ വന്നു വിളിച്ചു.. ഞാനും എങ്ങനെ എങ്കിലും അവിടുന്ന് രെക്ഷപെട്ടാൽ മതിന്ന് നിക്കുകയായിരുന്നു.
ടാ കണ്ണാ....... ആള് എന്നേ ഒരു വല്ല്യയികയോടെ നോക്കി..
എന്താ തുളസിക്കുട്ടി..... എന്തോ പറയാൻ ഉണ്ടല്ലോ..
കണ്ണാ മോനെ ഞാൻ ആതിരയുടെ വീട്ടിൽ പൊക്കോ........ പറഞ്ഞു മുഴുവിക്കാൻ പറ്റിയില്ല അപ്പോളെക്കും കൃഷ്ണ അവളുടെ വാ പൊത്തി..
നമ്മൾ ഇതു സംസാരിച്ച വിഷയം ആണ്.. ഇതിനെ കുറിച്ച് ഇനി ചിന്തിക്കുകയും വേണ്ട... ഈ കിടന്നു ചിലക്കുന്നാ ടീമുകളോടു ചോദിച്ചിട്ടു അല്ല ഞാൻ തുളസിയെ ഇഷ്ടപെട്ടതു. പറയുന്നവർ പലതും പറയും നമ്മൾ ശ്രെദ്ധിക്കാൻ നിക്കണ്ട...
ആഹാ.. നിങ്ങൾ ഇവിടെ നിക്കുവാണോ.. എന്താ മോനെ വതുക്കൽ നിന്നുആണ
❤️❤️❤️