രാജഹംസം
📝 Ongoing
👁 15942 views ❤ 519 likes 💬 5 comments
രാജഹംസം
RajaHamsam bY GR
ഈ കഥ നടന്നതൊന്നുമല്ല എന്റെ ഭാവനയിൽ മെനഞ്ഞെടുത്ത വെറുമൊരു സങ്കല്പമാണ്..
സരസ്വതി നദിയുടെ തീരത്തും അനേകം തടാകങ്ങളാലും ചുറ്റപ്പെട്ട നഗരമാണ് 'ദയാചലം'.അവിടം ഭരിച്ചുവരുന്നത് ഗൗര രാജവംശജരാണ്. വനാന്തരങ്ങളും പർവതവും നദികളും സ്നേഹ സമ്പന്നരായ ജനങ്ങളും വസിക്കുന്ന ദായാചലത്തിന്റെ തലസ്ഥാനമാണ് സിദ്ധപുരി അവിടെയാണ് സിദ്ധഗൗര രാജ്യഭവനം സ്ഥിതി ചെയ്യുന്നത്...ഇവിടത്തെ രാജവംശജനായയ ദേവരഥഗൗരയുടെ ത്യാഗം വിശ്വപ്രസിദ്ധമാണ്. പക്ഷെ അദ്ദേഹത്തിന്റ കഥ പറയാൻ ഇപ്പോൾ സമയമില്ല.. എന്നാൽ അദ്ദേഹത്തിന്റെ പുത്രന്റെ പുത്രന്റെ പുത്രനാണു വിക്രമരഥഗൗര അദ്ദേഹമാണ് ഇപ്പോഴത്തെ ഗൗരവംശത്തിലെ ദയാജലത്തിന്റെ രാജാവ്. അദ്ദേഹത്തിന് രണ്ടേ രണ്ട് മക്കളാണുള്ളത്.. രണ്ടാമത്തെ മകളുടെ ജന്മത്തോടെ രാജാവിന്റെ പ്രാണപ്രിയയായ മഹാറാണി സൗഭാഗ്യഗൗര മൃത്യുലോകത്തെ പൂകുകയും ചെയ്തു. രാജാവ് തന്റെ പത്നിയെ വളരെ അധികം സ്നേഹിച്ചിരുന്നു.. അവരുടെ മരണശേഷം രാജാവ് മറ്റൊരു വിവാഹത്തിന് തയ്യാറായതുമില്ല.. അദ്ധേഹത്തിന്റെ മൂത്ത പുത്രൻ ഗൗരവംശത്തിന്റെ പ്രഭാതേജസ്സ് സിദ്ധാർത്ഥൻ ആണ് (അവനാണ് കഥാനായകൻ) വളരെ സൗന്ദര്യവാനായ കുമാരന് പല രാജ്യങ്ങളിലെ വിവാഹാഭ്യർത്ഥനയുടെ ഘോഷയാത്രയാണ് എന്നാൽ ഇളയവൾ ദയാഗൗരി യുടെ വിവാഹത്തിനായാണ് അവർ കാത്തിരിക്കുന്നത്. അതീവ സുന്ദരി തന്നെയാണ് ദയയും പക്ഷെ അവൾക്ക് ജന്മാനാൽ സംസാരവൈകല്യവുമുണ്ട്.. അതൊരു കുറവല്ലെങ്കിലും മനസ്സറിഞ്ഞ് ആരും വ
Language