?രാവണത്രേയ 5? [ മിഖായേൽ]
📝 Ongoing
👁 194440 views ❤ 611 likes ⭐ 0.0 rating 💬 97 comments 📚 1 chapters 📅 2020-11-08
രാവണത്രേയ 5 Raavanathreya Part 5 | Author : Michael | Previous Part തന്നെയും കാത്ത് പുഞ്ചിരിയോടെ നിന്ന നാല് മുഖങ്ങളാണ് ത്രേയയെ പൂവള്ളിയിലേക്ക് വരവേറ്റത്....വിവാഹ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി നിന്നിരുന്ന അഗ്നിയേയും,അച്ചൂനേം,ശന്തനൂനേം കണ്ടതും ത്രേയേടെ കണ്ണൊന്നു വിടർന്നു... അവർക്കൊപ്പം വൈദേഹി കൂടിയുണ്ടായിരുന്നു...അവരെ കണ്ടതും രാവണിനൊപ്പമുള്ള നിമിഷങ്ങൾ ഓരോന്നും അവളുടെ മനസിൽ തെളിഞ്ഞു വന്നു... കൈയ്യിലിരുന്ന പായ്ക്കറ്റിൽ പിടി മുറുക്കി കൊണ്ട് അവളവർക്കരികിലേക്ക് പതിയെ നടന്നടുത്തു...ത്രേയമോനേ...എങ്ങനെയുണ്ടെടാ അച്ചൂട്ടന്റെ arrangements...??? ത്രേയയ്ക്കരികിലേക്ക് വന്ന് നിന്ന് നെറ്റിയിലെ വിയർപ്പ് തുടച്ചെറിഞ്ഞു കൊണ്ട് അച്ചുവങ്ങനെ പറഞ്ഞതും അഗ്നിയും ശന്തനുവും മുഖത്തോട് മുഖം നോക്കി നിന്നു...ത്രേയ അതുകേട്ട് പതിയെ ചുറ്റുമൊന്ന് കണ്ണോടിച്ചു നോക്കി... ഇളം നീല വെളിച്ചമുള്ള ലൈറ്റുകൾ കൊണ്ട് പൂവള്ളിയാകെ വർണാഭമായിരുന്നു... അതിനൊപ്പം venue light systemത്തിൽ മജന്ത നിറം കൂടി ആയതും പൂവള്ളിയൊരു രാജകൊട്ടാരം പോലെ പ്രൗഢ ഗംഭീരമായി..ഉള്ളിൽ നിന്നും മുഴങ്ങി കേട്ട ഓരോ പാട്ടിന്റേയും താളത്തിൽ പൂവള്ളിയിലെ ഓരോ കോണുകളിലേയും ലൈറ്റുകൾ ഒന്നിടവിട്ട് കത്തിയണയാൻ തുടങ്ങി...ത്രേയ അതെല്ലാം കൗതുകത്തോടെ നോക്കി കണ്ടു നിന്നു... കൊള്ളാം..അടിപൊളിയായിട്ടുണ്ട് അച്ചു... അവളുടെ ആ മറുപടി കേട്ടതും പുഞ്ചിരിയോടെ നിന്ന അച്ചൂന്റെയും അ
പി ഡി എഫ് ഫോർമാറ്റിൽ കഥ കംപ്ലീറ്റ് ആയി വെച്ചിട്ടുണ്ട് എന്നൊരു കമന്റ് മിഖായേൽ ബ്രോ ഇട്ടാർന്നു.. ഇപ്പൊ കമെന്റ് പോലും കാണുന്നില്ല... എന്താ ഇവിടെ സംഭവിക്കുന്നെ..????