രുദ്രപ്രതാപം 14 [JHON CLINTON]
അലർച്ച കൊണ്ട് നിറഞ്ഞു…പെട്ടെന്ന് തന്നെ അവിടെ മൊത്തം നാട്ടുകാർ കൂടി നിന്നു…
അമ്മയും ലക്ഷ്മി അമ്മയും ഒക്കെ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു പക്ഷേ അതൊന്നും എൻറെ ചെവിക്ക് കേൾക്കാൻ കഴിയുന്നുണ്ടായിരുന്നില്ല …
അങ്ങനെ അഞ്ചു മിനിറ്റോളം അടിപിടി നടന്നു…അവന്മാരിൽ മിക്ക എണ്ണവും ഇതിനോടകം തന്നെ നിലംപരിശ്യമായി കിടന്നു..
പെട്ടെന്ന് എന്റെ അടുത്തേക്ക് ഓടിവന്നു ഒരുത്തന്റ മുഖത്ത് ആഞ്ഞടിച്ച് അവൻറെ കോളറിൽ പിടിത്തമിട്ട് അന്റെ മുഖത്തേക്ക് ആഞ്ഞു വീശിയപ്പോഴാണ് പെട്ടെന്ന് പുറകിൽ നിന്ന് ഒരു വിളി വന്നത്…
“ടാ….”
തിരിഞ്ഞുനോക്കിയ നിമിഷം എൻറെ നെഞ്ചൊന്ന് കാളി…
ആ ബ്ലാസ്റ്റർ ഇട്ട മൈരൻ ഒരു കത്തിയെടുത്ത് എൻറെ മായയുടെ കഴുത്തിൽ അമർത്തിപ്പിടിച്ച് നിൽക്കുകയാണ്…
എൻറെ ശരീരമാകെ ഒരു വിറയൽ പുറപ്പെട്ടു…ഞാൻ മായയുടെ കണ്ണുകളിലേക്ക് നോക്കി അവൾ വല്ലാണ്ട് പേടിച്ചുവിറച്ചു നിൽക്കുകയാണ്…
ഞാൻ എൻറെ കയ്യിൽ പിടിച്ചു നിന്നവനെ വിട്ടയച്ചു എന്നിട്ട് തിരിഞ്ഞു അവന്റെ നേരെ നടന്നു…
“നീ ഞാൻ കൊതിച്ച പെണ്ണിനെ അങ്ങ് എടുത്തോണ്ട് പോവാം വിചാരിച്ചോടാ…”
ഞാൻ പതിയെ അവൻ്റെ അടുത്തേക്ക് നടന്നു നീങ്ങി..ഓരോ അടി എടുത്തു വെക്കുമ്പോഴും എൻ്റെ കണ്ണുകൾ മായയുടെ മുഖത്തോട്ട് ആയിരുന്നു അവളുടെ മുഖത്ത് നിന്നും വിയർപ്പ് തുള്ളികൾ ഒലിച്ചിറങ്ങാൻ തുടങ്ങി…
എൻറെ നീക്കം കണ്ട് അവൻ ഒന്നുകൂടി ആ കത്തി അവളുടെ കഴുത്തിലേക്ക് അടുപ്പിച്ചു…
അത് അവളുടെ കഴുത്തിൽ ചെറിയ മുറിവ് ഉണ്ടാക്കി…
“പ്ലീസ് അവളെ ഒന്നും ചെയ്യല്ലേ…”
താഴ്ന്ന സ്വരത്തിൽ ഞാൻ അവനോട് അപേക്ഷിച്ചു…
ഞാൻ പെട്ടെന്ന് തന്നെ നിന്നു…ഇനിയെങ്ങാനും ആ ബോധം ഇല്ലാത്തവൻ പെട്ടെന്ന് ദേഷ്യത്തിൽ അവളെന്തങ്കിലും ചെയ്താലോ എന്നൊരു ഭയം എൻറെ ഉള്ളിൽ ഉണ്ടായിരുന്നു…
“നീ വരുന്നതിനുമുമ്പ് ഞാനെൻറെ മനസ്സിൽ ഉറപ്പിച്ചതാണ് ഇവളെ…അന്ന് ഇവളുടെ തന്തയോട് മര്യാദയ്ക്ക് ഞാൻ ചോദിച്ചതാണ് എനിക്ക് ഇവളെ കെട്ടിച്ചു തരുമോ എന്ന്?…പക്ഷേ അന്ന് ആ കിളവൻ പറഞ്ഞത്അ വളുടെ കല്യാണം ഉറപ്പിച്ചതാണ് എന്നാണ് …”
അവൻ ഒന്നുകൂടി മായയെ പിടിച്ചു അടുപ്പിച്ചു …
“അത് കേട്ടപ്പോൾ എനിക്ക് വല്ലാത്ത ദേഷ്യമായാളോട് തോന്നി…എൻറെ പെണ്ണിനെ അങ്ങനെ മറ്റൊരുത്തനും വിട്ടുകൊടുക്കാൻ എനിക്ക് മനസ്സില്ലായിരുന്നു…അങ്ങനെ ഞാനും വർഷങ്ങളായി അയാളോട് പക മൂത്തു നടക്കുന്ന എൻറെ അച്ഛനും കൂടി ഒരു ദിവസം അയാളെ അങ്ങ് തർത്തു…”
ഇടുത്തി പോലെ അവനത് പറഞ്ഞു നിർത്തി. ലക്ഷ്മി അമ്മയുടെയും മീനുവിന്റെയും മായയുടെയും ഒക്കെ ശ്വാസം പോലും ആ നിമിഷം നിലച്ചിരുന്നു…അവരുടെ കണ്ണുകളിൽ നിന്നും ചുടു കണ്ണുനീർ പൊഴിഞ്ഞിറങ്ങിറങ്ങി…
അവൻ വീണ്ടും തുടർന്നു …
“അങ്ങനെയെല്ലാം തീർന്നു എന്ന് വിചാരിച്ച് നിൽക്കുമ്പോഴാണ് നിൻറെ വരവ്…ഇന്നേവരെ എൻറെ ദേഹത്ത് ഒരു പൂച്ചക്കുഞ്ഞ് പോലും തൊട്ടിട്ടില്ല അങ്ങനെയുള്ള എന്നെ നീ എൻറെ നാട്ടിൽ വന്ന് തല്ലിയിട്ടുണ്ടെങ്കിൽ നിന്നെ ഇവിടുന്ന് ഞാൻ ജീവനോടെ പറഞ്ഞയക്കില്ല…”
അവൻറെ ശബ്ദത്തിലെ ദേഷ്യം കൂടിവരുന്ന എനിക്ക് തോന്നി…
“നീ എന്നെ എന്തുവേണമെങ്കിലും ചെയ്തു അവളെ വി…..”
വളരെ ഭാരമുള്ള എന്തോ ഒന്ന് പെട്ടെന്ന് എൻറെ തലയുടെ പുറകിൽ വന്ന് ഇടിച്ചു…അതിൻ്റെ ആഘാതത്തിൽ ഞാൻ മുന്നോട്ടു തെറിച്ചു വീണു…
“അഭി….മോനെ …”
ആരൊക്കെയോ
💬 Comments
View all comments