❤️സഖി 9❤️ [സാത്താൻ?]
📝 Ongoing
👁 53076 views ❤ 192 likes 💬 32 comments
♥സഖി 9♥ Sakhi Part 9 | Author : Sathan [ Previous Part ] [ www.kkstories.com ]
നീണ്ട ഇടവേളക്ക് ശേഷം വീണ്ടും എത്തിയിട്ടുണ്ട് കേട്ടോ ? വെറുപ്പിക്കലിന്റെ 9ആം ഭാഗത്തിലേക്ക് സ്വാഗതം ?ബാക്കി കഥയിൽ
❤️സഖി❤️9 by സാത്താൻ?
ഏകദേശം നേരം വെളുക്കാറായപ്പോൾ ഞങ്ങൾ ഹോട്ടലിൽ എത്തി ചേർന്നിരുന്നു. എല്ലാവരും അവരവർക്ക് അനുവദിച്ചിട്ടുള്ള മുറികളിലേക്കും പോയി. ഞാനും ആഷിക്കും ഹബീബും പിന്നെ ജിബിനും ആയിരുന്നു ഒരു മുറിയിൽ. അതുപോലെ തന്നെ എല്ലാ മുറികളിലും നാലുപേർ വീതം തന്നെയായിരുന്നു സ്റ്റേ അറേൻജ് ചെയ്തിരുന്നത്.
ഇത്രയും ദൂരം ബസിൽ യാത്രചെയ്ത ക്ഷീണം കൊണ്ടാവാം ആഷിക്കും ഹബീബും റൂമിൽ എത്തിയപാടെ തന്നെ കിടന്ന് പോത്തുപോലെ ഉറങ്ങുവാനും തുടങ്ങി.
കുറച്ചു നേരം എന്തോക്കെയോ സംസാരിച്ചിരുന്ന ശേഷം ഞാനും ജിബിനും കൂടി ഉറങ്ങുവാനായി കിടന്നു. അപ്പോൾ സമയം ഏതാണ്ട് വെളുപ്പിനെ 5 മണിയോട് അടുത്തിരുന്നു.
കിടന്ന് ഒന്ന് മയങ്ങി വന്നപ്പോൾ ആണ് എന്റെ ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട് ഞാൻ എഴുന്നേറ്റത്. ഉറക്കം നഷ്ടമായതിന്റെ ഒരു ഇഷ്ടക്കുറവ് ഉണ്ടെങ്കിലും മടിച്ചുകൊണ്ട് തന്നെ ഞാൻ ഫോൺ എടുത്തു നോക്കി.
ജൂലി ആയിരുന്നു വിളിച്ചത്.
ഇവളെന്തിനാ ഈ സമയത്ത് വിളിക്കുന്നതെന്ന് എനിക്ക് തോന്നി എങ്കിലും ഞാൻ call ആൻസർ ചെയ്തു.
ഞാൻ : ഹലോ ജൂലി നീ എന്താ ഈ നേരത്ത്?
ജൂലി : വിച്ചു... വിച്ചു നീ എവിടാ
അവളുടെ ശബ്ദത്തിൽ എന്തോ ഒരു പന്തികേട് തോന്നിയതുകൊണ്ട് ഞാൻ അവളോടായി ചോദിച
അഞ്‌ജലിക്ക് എന്താണ് സംഭവിച്ചത്