0%
Chapter 1

ആരംഭം 1 [Knightrider]

Author : Knightrider | Read All Parts | 👁 34226 |

വീടിനുള്ളിൽ അലസമായി കിടന്ന് മൊബൈൽ സ്ക്രോൾ ചെയ്തുകൊണ്ടിരുന്നു അനുരാഗ്. അവധിക്കാലം. മീശയുടെ മുകളിൽ നേർത്ത രോമങ്ങൾ മുളച്ചു തുടങ്ങിയിട്ടേ ഉള്ളൂ. കണ്ണുകൾ വലുതും മുഖം ബേബി ഫേസ് പോലെ ഓമനിക്കാൻ തോന്നുന്നതുമായിരുന്നു,

അടുക്കളയിൽ നിന്ന് അമ്മയുടെ ശബ്ദം ഉയർന്നു.

അമ്മ: അനു! അനു... എത്ര തവണ വിളിക്കണം? മൊബൈൽ കുത്തി കിടക്കുന്നത് നിർത്ത്!

അനുരാഗ്: (കണ്ണ് മൊബൈലിൽ നിന്ന് മാറ്റാതെ) എന്താ അമ്മേ... ഞാൻ റെസ്റ്റ് ആയിരിക്കുകയല്ലേ?

അമ്മ: റെസ്റ്റ് ആണോ? പകൽ മൂന്ന് മണി ആയി. പലചരക്ക് കടയിൽ പോയി സാധനങ്ങൾ വാങ്ങിക്കൊണ്ട് വരണം. പാൽ, മുട്ട, ചായപ്പൊടി, പച്ചക്കറി... എല്ലാം തീർന്നു.

അനുരാഗ്: (പുറംതിരിഞ്ഞ് കിടന്നുകൊണ്ട്) അമ്മ പോയി വാങ്ങിക്കൂ... ഞാൻ ഇപ്പോൾ ഒരു ഗെയിം തുടങ്ങിയതേ ഉള്ളൂ.

അമ്മ: (ശബ്ദം ഉയർത്തി) അനു! 19 വയസ്സായി, ഇനിയും കുട്ടിയാണോ നീ? ഉടനെ എഴുന്നേറ്റ് ബൈക്ക് എടുത്ത് പോ, ഇല്ലെങ്കിൽ ഫോൺ പിടിച്ച് വെക്കും!

അനുരാഗ്: (അല്പം മുഷിഞ്ഞ് എഴുന്നേറ്റുകൊണ്ട്) ഹോ... ശരി ശരി. പോകാം. എന്തൊക്കെ വാങ്ങണം എന്ന് ലിസ്റ്റ് തരൂ.

അമ്മ: (ലിസ്റ്റ് അവന്റെ കൈയിൽ തന്നുകൊണ്ട്) ഇതെല്ലാം കൃത്യമായി വാങ്ങണം. പൈസ കൊടുക്കാതെ വരരുത്. ശ്രദ്ധിച്ച് ഓടിക്ക്... മഴ വരാൻ പോകുന്നതേ ഉള്ളൂ.

അനുരാഗ്: ഹ്മ്... (ടീഷർട്ടും ജീൻസും മാറി, ബൈക്കിന്റെ ചാവി എടുത്തുകൊണ്ട്) ഞാൻ പോയിട്ട് വരാം അമ്മേ.

അമ്മ: (പുറകിൽ നിന്ന്) ശ്രദ്ധിക്ക് അനു... സ്പീഡ് കുറയ്ക്ക്

കഞ്ചിക്കോട് ഗ്രാമം മഴയ്ക്ക് മുമ്പുള്ള ഈർപ്പത്തോടെ മനോഹരമായി കിടന്നിരുന്നു. ചുറ്റും പച്ചപ്പ് നിറഞ്ഞ റബ്ബർ തോട്ടങ്ങൾ, തെങ്ങുകൾ, ചെറിയ പറമ്പുകൾ. ടൗണിൽ നിന്ന് അധികം ദൂരെയല്ലാത്തതിനാൽ റോഡ് നല്ലതായിരുന്നു. പക്ഷേ അനുരാഗിന് ഇപ്പോൾ ഒന്നും കാണാൻ തോന്നിയില്ല.

അവന്റെ മനസ്സ് പൂർണ്ണമായും ടെൻഷനിലായിരുന്നു.

‘പള്ളി വളവിൽ ഇന്നും ചെക്കിങ് ഉണ്ടാവുമെന്ന് കേട്ടിരുന്നു... ലൈസൻസ് എടുക്കാൻ ഇനിയും പോയില്ല. ശിവനേ... ഇന്ന് കുടുങ്ങരുത്.’

അവൻ ബൈക്ക് അല്പം വേഗത്തിൽ ഓടിച്ചു. വളവ് വന്നപ്പോൾ ഹൃദയം ഒരു തുടിപ്പിൽ നിന്ന് നിന്നു പോയി.

50 മീറ്റർ മാത്രം ദൂരെ റോഡിൽ ഒരു ജീപ്പും പാർക്ക് ചെയ്തിരുന്നു. കാക്കി മഴക്കോട്ടുകൾ മഴയിൽ നനഞ്ഞ് തിളങ്ങുന്നു.

അനുരാഗ് (മനസ്സിൽ): “ഊമ്പി... ഇവിടെ തന്നെയാണോ? പള്ളി വളവ് ഒഴുവാക്കി ഷോട്കട്ട് ...”

അവൻ വണ്ടി സൈഡ് ചെയ്യാൻ ശ്രമിച്ചു. പക്ഷേ ഒരു കോൺസ്റ്റബിൾ കൈ ഉയർത്തി.

കോൺസ്റ്റബിൾ: “അടുത്ത് വാ ഡാ... സൈഡ് ആക്ക്!”

അനുരാഗ് ബൈക്ക് സൈഡ് ചെയ്ത് ഓഫ് ചെയ്തു. കൈകൾ നേരത്തെ തന്നെ വിറവ് തുടങ്ങിയിരുന്നു

കോൺസ്റ്റബിൾ: (അടുത്ത് വന്ന്) “ലൈസൻസ്,ആർസി, ഇൻഷുറൻസ്... എല്ലാം പുറത്തെടുക്ക്.”

അനുരാഗ്: (തപ്പി) “സാർ... ലൈസൻസ്... വീട്ടിൽ തന്നെ മറന്നു പോയി സാർ.”

കോൺസ്റ്റബിൾ: (ചിരിയോടെ) “എല്ലാവരും ഇതേ ന്യായം പറയും. പേര്?”

അനുരാഗ്: “അനുരാഗ് ,സാർ...”

മറ്റൊരു പോലീസുകാരൻ: (ദൂരെ നിന്ന്) “ഹോ... ലൈസൻസില്ലാത്തവൻ. മാഡം ജീപ്പിൽ ഇരിക്കുന്നുണ്ട്. പോയി മാഡത്തിന്റെ അടുത്ത് കാണിക്ക്. ഇന്ന് നിനക്ക് നല്ല ഡോസ് കിട്ടും. പോയി  കിട്ടാൻ

💬 Comments

View all comments