← Back to ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 5 [SmiTHA]

Comments

ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി [SmiTHA] · approved reader discussion

alby • 2020-03-07 13:20

ചേച്ചി........

വായനക്ക് ശേഷം വരാം അഭിപ്രായം അറിയിക്കാൻ.

ആൽബി

Smitha • 2020-03-07 21:20

തീർച്ചയായും,  ആൽബി. അങ്ങനെയാകട്ടെ. താങ്ക്സ്.

ഭീം • 2020-03-07 12:58

മേഡം കഴിഞ്ഞ ചാപ്റ്റർ കൂടി വായിക്കാൻ ഉണ്ട്.എന്നിട്ട് വരാം.
  തുടരേ... വരുന്നതിൽ സന്തോഷം. ഇപ്പോൾ സുന്ദരി സൈറ്റിൽ നിറഞ്ഞു നിൽക്കുന്നു.

Smitha • 2020-03-07 21:19

കാതുകൾ സൈറ്റിൽ എപ്പോഴും ഉണ്ടല്ലോ. സമയമുള്ളപ്പോൾ വായിക്കാമല്ലോ. വായിച്ച് അഭിപ്രായം പ്രതീക്ഷിക്കുന്നു.

Smitha • 2020-03-07 21:56

"കാതുകൾ" എന്നത് തെറ്റായി ടൈപ്പ് ചെയ്തതാണ്. "കഥകൾ" എന്ന് വായിക്കാനപേക്ഷ.

Renosh • 2020-03-07 12:47

Hi shahana ethi

Smitha • 2020-03-07 21:19

താങ്ക്യൂ റിനോഷ് താങ്ക്യൂ വെരിമച്ച്.

Renosh • 2020-03-07 12:37

Smithechi parvinine dahippicha ramgam engane ezhuthi? wonderful. Sathyam para smithechi secret agaent ayi work cheyyunna aalaano? ithraykkum details ayi ezhuthanam enkil smithechi sure ayum angane ayirikkum.

Smitha • 2020-03-07 18:12

താങ്ക്യൂ റിനോഷ്,

അയ്യോ...
ഏജൻറ്റോ?
അതുകൊള്ളാം!
അത്ര വലിയ പദവിയിൽ ഇരിക്കുന്ന ഒരാളാണ് ഞാൻ എന്ന് റിനോഷ് കരുതിയിരിക്കുന്നത് എനിക്ക് വളരെ സന്തോഷം നൽകുന്നുണ്ട്.

ഇതിന് പണ്ട് ദാസൻ പറഞ്ഞ വാക്യമേ ഉത്തരമായി എനിക്ക് തരാനുള്ളൂ:

"ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്നം!"

വീണ്ടും നന്ദി....

rashid • 2020-03-07 06:52

ഓഹ് വീണ്ടും ടെൻഷൻ ആക്കുവാണല്ലോ ചേച്ചി, ഒറ്റയടിക്ക് എഴുതി തീർക്കാൻ പറയാനും പറ്റുന്നില്ല, അങ്ങനെ തീർന്നാൽ ചേച്ചിടെ കഥ പിന്നെ വായിക്കാൻ പറ്റില്ലല്ലോ,  ഫൈസലും ടീമും നിക്കാഹിന് പോകട്ടെ. കാർഗിലിൽ പരാചയപെട്ടത് പോലെ പാകിസ്താന്റെ പ്ലാൻ അവിടെയും പരാചയപ്പെടണം.

Smitha • 2020-03-07 18:09

വായന തീർന്നപ്പോൾ ടെൻഷൻ കൂടി എന്ന് പറഞ്ഞത് സന്തോഷിപ്പിക്കുന്ന അംഗീകാരമാണ്. റഷീദ് പറഞ്ഞത് പോലെ അടുത്ത ഭാഗം സൈറ്റിൽ എത്തിക്കഴിഞ്ഞു.

നന്ദി...

ലക്ഷമി • 2020-03-07 02:13

സരിതേച്ചീ...
വളരെ നന്നായിട്ടുണ്ട്... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

jo • 2020-03-06 22:27

അല്ല എനിക്കറിയാൻ മേലാഞ്ഞിട്ടു ചോദിക്കുവാ...  നിങ്ങക്ക് എന്തു സുഖവാ പെണ്ണുംപിള്ളേ ഇതിൽ നിന്ന് കിട്ടുന്നെ... ?????????.  മനുഷ്യനെ ടെൻഷനടുപ്പിച്ചു കൊല്ലാനായിട്ട്.???

ചുമ്മായിരുന്നവന്റെ പിന്നാമ്പുറത്ത് ചുണ്ണാമ്പിട്ടു പൊള്ളിച്ചുവെന്നൊരു നാടൻ പ്രയോഗമുണ്ട് ഹൈറേഞ്ചിൽ. അതാണ് ഈ കഥ വായിക്കുമ്പോ എനിക്ക് ഓർമ വരുന്നത്. വായിക്കാനുംമേലാ വായിക്കാതിരിക്കാനുംമേലായെന്ന അവസ്ഥയിൽ എന്നെക്കൊണ്ടെത്തിച്ചപ്പോൾ സന്തോഷമായല്ലോ അല്ലെ.. ??????. വല്ലാത്ത രചന ആയിപ്പോയി.

സ്മിതാ മാഡം... നിങ്ങളീ രചന മഷികൊണ്ടല്ല, രക്തംകൊണ്ടാണ് എഴുതുന്നത് എന്നാണെനിക്കു തോന്നുന്നത്. അത്രക്കാണ് തീവ്രത. അതേപോലെ ചങ്കിൽ ചോര പൊടിയുന്ന തരത്തിലാണ് ഓരോ മരണങ്ങളും. പർവീണിന്റെ മരണം വല്ലാതെ തകർത്തുകളഞ്ഞു. ഇത്രക്ക് ട്വിസ്റ്റ് വേണ്ടിയിരുന്നോ.. ??????

എങ്കിലും വല്ലാതെ അടിക്റ്റ് ആയിരിക്കുന്നു ഈ രചനയോട്. കോട്ടയം പുഷ്പരാജ് പോലെയുള്ള ചുരുക്കം ചില ക്രൈം ത്രില്ലർ  എഴുത്തുകാരിൽ മാത്രം  കാണുന്ന രചനാ വൈഭവം. നമ്മൾ തീർന്നുവെന്നു ചിന്തിക്കുമ്പോൾ ആരംഭിക്കുന്ന ത്രില്ലിംഗ്. അതാണ് ഞാനിതിൽ കാണുന്നത്. കാരണം വായിച്ചുവന്നപ്പോൾ ആ വിവാഹ ദിനത്തിൽ അവസാനിക്കുമെന്ന് കരുതിയ കഥ ഇപ്പൊ ഏതൊക്കെ വഴിയിലൂടെയാണ് പോകുന്നതെന്ന് കണ്ണുതള്ളി നോക്കിയിരിക്കേണ്ട അവസ്ഥ.  ആകെ ത്രില്ലിംഗ്.

(അതേയ് ടെൻഷനടിച്ചു പണ്ടാരമടങ്ങാതിരിക്കാനുള്ള കൊതികൊണ്ടു ചോയിക്കുവാ... ഒരു പത്തിരുനൂറു പേജുള്ള അടുത്ത പാർട്ട് ഇടാൻ പറ്റ്വോ ??? അല്ലെങ്കി പത്തും പന്ത്രണ്ടും പേജിട്ട് എഴുതിയെഴുതി വരുമ്പോഴേക്കും ഞാൻ മിക്കവാറും അറ്റാക്ക് വന്നു ചാകും. )

കഴിഞ്ഞ പാർട്ടുകൾക്ക് കമന്റ് ചെയ്യാൻ പറ്റിയില്ല. ക്ഷമിക്കുക. അടുത്ത പാർട്ടിന് വെയ്റ്റിങ്

Smitha • 2020-03-07 18:08

ഇതിൽ നിന്ന് കിട്ടുന്ന സുഖം എന്ന് പറയുന്നത് ....

ഇതുപോലെയൊക്കെ സംസാരിക്കാം എന്നത്.

റിയൽ സംസാരത്തിന്റെ ഫീലിൽ..!!

രണ്ടാമത്തെ പാരഗ്രാഫിൽ പറഞ്ഞ കാര്യങ്ങൾ സന്തോഷം തരുന്നു.
ഷഹാനയുടെ കഥ ആകാംക്ഷ ഉണർത്തുന്ന ഒന്നാണ് എന്ന് "നവ വധു" വിന്റെ എഴുത്തുകാരൻ പറഞ്ഞിരിക്കുന്നു എന്നത് എനിക്ക് നിഗളിക്കാനള്ള അവസരമാണ് തരുന്നത്.

പർവീണിന്റെ മരണവും ഉദകക്രിയകളും ചിത്രീകരിച്ചത്  അവിസ്മരണീയം എന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.

അപ്പോൾ തോന്നിയ  ആഹ്ലാദം ഇരട്ടിയായി ജോ കൂടി അങ്ങനെ പറഞ്ഞപ്പോൾ...

മലയാളത്തിലെ മികച്ച ത്രില്ലർ റൈറ്റേഴ്‌സിനോട് എന്റെ പേര് കൂട്ടിവെക്കുക!!

എന്താണ് ഞാൻ പറയുക!

പുതിയ വാക്കുകൾ മലയാളത്തിൽ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു എന്റെ ഇപ്പോഴത്തെ ആ "ഫീൽ" വിവരിക്കുവാൻ!!

അടുത്ത ഭാഗം സൈറ്റിൽ വന്നു കഴിഞ്ഞു...

ഒരുപാട് നന്ദി,

വായനയ്ക്കും കഥയോടുള്ള ഇഷ്ടമറിയിച്ചതിലും...

സ്നേഹപൂർവ്വം,

സ്മിത..

അഭിരാമി • 2020-03-06 16:41

ഓഹ് ഇപ്പോൾ ആണ് ഒന്നു കുറച്ചു ടെന്ഷന് ഇല്ലാതെ വായിക്കാൻ പറ്റിയ ഒരു പാർട് വന്നത്. പക്ഷെ ആകാംഷ ഇപ്പോളും ബാക്കി. ഇതേ സ്പീഡിൽ അടുത്ത ഭാഗവും പോന്നോട്ടെ.

Smitha • 2020-03-07 17:58

താങ്ക്യൂ അഭിരാമി...

അഭിരാമി ചോദിച്ചത് സൈറ്റിൽ വന്നു കഴിഞ്ഞു....

alby • 2020-03-06 15:16

എന്റെ ചേച്ചിക്ക്.........

ആദ്യ വായനക്ക് ശേഷം രണ്ടാമതും വായിച്ചു.
അതിന് ശേഷമാണ് ഈ കമന്റ്‌.കാരണം സിദ്ധാർഥ് പർവീണിന് കൊടുത്ത യാത്രയയപ്പ് തന്നെ.നാലാം പേജിൽ വായന നിന്നുപോയി,
പിന്നീട് മുന്നോട്ട് പോകാൻ കഴിയാത്തതുപോലെ ഒരു തളച്ചിടൽ.

ഇണയെ നഷ്ട്ടപ്പെട്ട ഒരു കുരുവിയായി സിദ്ധാർഥ്.അവന്റെ സങ്കടത്തിൽ മറ്റുള്ളവരും പങ്കുചേരുന്നു.ആർക്കും രക്ഷപെടാൻ കഴിയാതെ ഒരു മുറിയിൽ ഒത്തുകൂടിയ നാല് പേർ.ജീവൻ മാത്രം കയ്യിലുണ്ട് എന്നയവസ്ഥ.
സ്വന്തം നാടുപോലും നഷ്ട്ടപ്പെട്ട് കൂടെ നിൽക്കേണ്ട നാട് തന്നെ കൊല്ലാനുള്ള കത്തിയും കൊടുത്തയക്കുന്നു,പക്ഷെ അതിൽ നിന്നും രക്ഷപെട്ടു എങ്കിൽ കൂടി.
എന്നിരുന്നാലും മേലുധ്യോഗസ്ഥൻ അത് മനസിലാക്കിയിരിക്കണം ഫോണിലൂടെ ഫൈസലും ഷഹാനയും റോയുടെ രീതിയിൽ രണ്ടുതവണ മെസ്സേജ് കൊടുത്തപ്പോൾ.

ആറാമത്തെയും ഏഴാമത്തെയും പേജിൽ അച്ഛൻ എന്ന വികാരത്തിലും സ്വന്തം മകനോട് തോന്നുന്ന വത്സല്യത്തിലും വീണ്ടുവിചാരം നഷ്ട്ടപ്പെടുന്ന ഫൈസലിനെ കാണാൻ കഴിയും.
പക്ഷെ രാഷ്ട്രത്തിന് വേണ്ടി ജീവിക്കുന്ന ഇങ്ങനെ ചിലര് വികാരം പ്രകടിപ്പിക്കാൻ പാടില്ല എന്ന് ആർക്ക് പറയാൻ പറ്റും.ഇതെ അവസ്ഥ ദാവൂദിലും ഞാൻ കണ്ടതാണ്,ചെകുത്താൻ എങ്കിൽ കൂടി കുടുംബം എന്ന വികാരം.പക്ഷെ
സിദ്ധാർഥ്,അർജുൻ,ഷഹാന ഇവരുടെ വാക്കുകളിൽ യാഥാർഥ്യം മനസിലാക്കി ശാന്തനാവുന്ന ഫൈസലിനെയും ഇവിടെ കാണാൻ സാധിക്കും.

ഷെഹ്‌സാദ് അക്കാ ദാവൂദ് പാകിസ്ഥാനെയും കാർന്നുതിന്നുന്ന ക്യാൻസർ ആയിരിക്കുന്നു.
അതുകൊണ്ട് തന്നെയാണ് ജനറലും റോഷൻ ദുറാനിയും മറ്റുള്ളവരും ചേർന്ന് കൈ നനയാതെ മീൻ പിടിക്കാൻ നോക്കുന്നത്.
ഒപ്പം അവരുടെ പ്രശ്നങ്ങൾ തീരുമാനം.
അതായത് 1)ദാവൂദിനെ ജീവനോടെ പിടിച്ചു ഇന്ത്യയിലെത്തിച്ചാൽ രാജ്യാന്തര തലത്തിൽ അയാളെ സംരക്ഷിച്ചതിന് സമാധാനം പറയേണ്ടി വരുന്നത്.2)ഇനി ദാവൂദ് രേഖ പുറത്ത് വിട്ടാൽ ഒരു ഭീകര രാഷ്ട്രമായി രാജ്യാന്തര തലത്തിൽ മുദ്ര കുത്തപ്പെടും.
3)ദാവൂദ് അവരുടെ അധികാരത്തിൽ കൈ കടത്തുന്നത് തന്നെ.ഇന്ത്യയെ തകർക്കാൻ കൂട്ട് പിടിച്ചത് ഇങ്ങനെയൊരു തലവേദനയാകും എന്ന് അവർ ചിന്തിച്ചിരിക്കില്ല.അവന് വേണ്ട ഒത്താശകൾ ചെയ്തു പാദസേവ ചെയ്തത് തിരിച്ചടിയായിരിക്കുന്നു.ഫലത്തിൽ ദാവൂദ് പാക് ഭരിക്കുന്ന അവസ്ഥ.

ഇതിൽ നിന്നെല്ലാം ഒരു മോചനം.അതിനുള്ള വഴിയിൽ നടക്കാനിരിക്കുന്ന കല്യാണത്തിന്റെ വിവരം ചോർത്തിക്കൊടുക്കുന്നു.ഗുണങ്ങൾ രണ്ട്.1)ദാവൂദ് എന്ന രോഗം വേരോടെ പിഴുതെറിയപ്പെടും.2)ചാരിറ്റി പ്രവർത്തകൻ ഷെഹ്‌സാദിനെ റോ വധിച്ചുവെന്നും അപ്പോൾ നടന്ന വെടിവെപ്പിൽ അവരും കൊല്ലപ്പെട്ടു എന്ന് വരുത്തിതീർത്താൽ രാജ്യാന്തര തലത്തിൽ പാക്ക് ന് മുഖം രക്ഷിക്കാം ഒപ്പം ഇന്ത്യ പലതിനും മറുപടി നൽകേണ്ടി വരും.

പക്ഷെ കൂർമ്മ ബുദ്ധിയോടെ ഫൈസൽ അതിലെ ഉൽക്കളികൾ കൂടെയുള്ളവർക്കും മനസിലാക്കിക്കൊടുക്കുന്നു.ഇനി ചില സംശയങ്ങൾ.....

1)അർജുനെ പിടികിട്ടിയ ദാവൂദ് എന്തുകൊണ്ട് ഇക്ക്രാമിനെ ക്ഷമിച്ചുവിട്ടു.ഏത്ര വിശ്വസ്‌തൻ ആയാലും ഒരു പിഴവ് വരുത്തിയാൽ കൊന്നു കളയുന്നതാണ് രീതി.ഇനി ഒന്നുറപ്പ് ഇക്രാം,
അവന്റെ തല സിദ്ധാർഥ് കൊയ്യും.

2)അർജുൻ രാത്രി ഓട്ടത്തിനിടയിൽ കണ്ട് മുട്ടുന്ന സ്ത്രീ.....അവൾ ഏജന്റ് ആവണം.
അവൾ അർജുനെ മനസിലാക്കിയിട്ടും ഉണ്ടാവും,ഒപ്പം അന്ന് രാത്രിയിൽ അവന് കിട്ടിയ കോഡ് അവൾ മനസിലാക്കി എത്തിക്കേണ്ട ഇടത് എത്തിച്ചും കാണണം.
അങ്ങനെയാവാം ജനറൽ ദാവൂദിനെ തടയാൻ എത്തുന്നതും സെക്യൂരിറ്റി മാറ്റുന്നതും ഒക്കെ.

3)മെഹ്‌നൂർ ഒരു സമസ്യയാണ്.വർഷങ്ങൾ കൂടെ ജീവിച്ച ഫൈസലിന്റെ മുഖം അവൾ തിരിച്ചറിഞ്ഞിട്ടുണ്ട് എങ്കിൽ......വിദൂരമായ സാധ്യതപോലും കണ്ടില്ലെന്ന് നടിക്കാൻ പാടില്ല.
കാരണം റോഷൻ ദുറാനി അവളോട് ഡീൽ ചെയ്യുന്ന രീതി....ഒരു രാജ്യ ദ്രോഹി ആണ് എന്നറിഞ്ഞിട്ടും.ഇതുവരെ അവളെ സംശയിച്ചു പോകാൻ ഒന്നും തന്നെയില്ല എങ്കിലും എന്തോ ഒരു തോന്നൽ

കാത്തിരിക്കുന്നു രാജകുമാരി.......നമ്മുടെ ടീം എന്ത് പ്ലാൻ ചെയ്യും.ഫൈസലിന്റെയും ഷഹാനയുടെയും തലയിൽ വിരിയുന്ന ആ പ്ലാനിങ് എന്തെന്നറിയാൻ.ആദ്യ ഭാഗങ്ങൾ എങ്ങനെ ഇതിൽ മെർജ് ചെയ്തുകിടക്കുന്നു എന്നറിയാൻ.ഫൈസലിനു തന്റെ കുടുംബം തിരിച്ചു കിട്ടുമോ എന്നറിയാൻ....

സ്നേഹപൂർവ്വം
സന്തോഷത്തോടെ
ആൽബി

Smitha • 2020-03-07 17:56

...

പ്രിയ ആൽബി,

ഈകഥ രണ്ടാമതും വായിച്ചു എന്നറിയുന്നതിൽ എനിക്കുണ്ടായ ആഹ്ലാദതിന്റെ അളവ് എത്രയെന്നു ആൽബിക്ക് മനസ്സിലാകില്ല.

ഗൗരവമായ തലത്തിലേക്ക് കഥ മാറിയപ്പോൾ ഭീകരമായ രീതിയിൽ കഥയോടുള്ള ആളുകളുടെ പിന്തുണ കുറഞ്ഞതിൽ എനിക്ക് ആ ആശങ്കയുണ്ടായിരുന്നു.
പോൺ എഴുതുമ്പോൾ മാത്രമേ എന്റെ കഥകളെ വായനക്കാർ സ്വീകരിക്കുകയുള്ളൂഎന്നൊരു വിചാരം എനിക്കുണ്ടാവുകയും ചെയ്തിരുന്നു.
പക്ഷെ നന്ദനും ആൽബിയുമടക്കമുള്ള വലിയ എഴുത്തുകാർ കഥയെ വിശദമായി അപഗ്രഥിച്ച് അഭിപ്രായം നൽകിയപ്പോൾ എനിക്കുള്ള ആശങ്കകളൊക്കെ തീർന്നു കിട്ടി.

നിങ്ങളെപ്പോലെയുള്ള രത്ന തുല്യരായ എഴുത്തുകാർ എത്ര പ്രാധാന്യത്തോടെ പറയാൻ മാത്രം വാല്യൂ കഥയ്ക്കുണ്ടെങ്കിൽ ഒരിക്കലും തീരെ "മോശം" എന്നൊന്നും ഇതിനെ വിളിക്കാൻ കഴിയില്ല എന്ന ബോധ്യത്തിലേക്ക് ഞാൻ എത്തിച്ചേർന്നു.

എങ്കിലും "സൂര്യൻ" അടക്കമുള്ള പെന്റിങ് ആയ കഥകൾ ഇനി തുടരുമ്പോൾ പോൺ എലമെൻറ്റ് കൂടി ഉൾപ്പെടുത്താം എന്ന തീരുമാനം ഞാൻ കൈക്കൊണ്ടിട്ടുണ്ട്.

സൈറ്റ് പ്രൈമറിലി പോണിന് വേണ്ടിയുള്ളതാണല്ലോ.
ഹർഷനെപ്പോലെ ശുദ്ധമായ എഴുത്തുകൾ നടത്തി വലിയ അംഗീകാരവും റീഡബിലിറ്റിയും നേടുന്ന സൈറ്റുകൂടിയാണ് ഇതെന്ന് വിസ്മരിച്ചല്ല പറയുന്നത്.
അത് ഹര്ഷന്റെ എഴുത്തിന്റെ കൊതിപ്പിക്കുന്ന മാസ്മരികതയുടെ പ്രത്യേകത കൊണ്ടുകൂടിയാണ്.
സൈറ്റിൽ സംഭവിക്കുന്ന അപൂർവ്വതകളിൽ ഒന്നായ ഹർഷന്റെ അക്ഷരജീനിയസ്സിനെ യഥാർത്ഥത്തിൽ മറ്റൊന്നും കൊണ്ട് താരതമ്യം ചെയ്യുന്നത് ശരിയല്ല എന്നെനിക്കറിയാം.

ഇനി ആൽബി ചോദിച്ച ചില കാര്യങ്ങൾക്ക് ഉത്തരം നൽകാം എന്ന് വിചാരിക്കുന്നു.

ചോദ്യം തലച്ചോറുകൊണ്ടാണ്.
ഉത്തരങ്ങൾ ഹൃദയം കൊണ്ട് നൽകാം.

ഇക്രമിനോട്  ദാവൂദ് ക്ഷമിച്ചു കാര്യം:

അർജ്ജുൻ റെഡ്ഢി നാടകം കളിച്ചാണ് ഡി കമ്പനിയിൽ കയറിപ്പറ്റിയതെന്ന് അറിഞ്ഞപ്പോൾ എന്ത് കൊണ്ട് ക്ഷമിച്ചു എന്നതിന് ദാവൂദിന്റെ ഓപ്പറേഷന്റെ സകല രഹസ്യങ്ങളുമടങ്ങിയ ഡോസിയർ ഇക്രത്തിന്റെ കൈയിലാണ് എന്ന് ജനറൽ പറയുന്നുണ്ടല്ലോ .
അത്രയ്ക്കും പ്രാധാന്യം ഇക്രത്തിനുണ്ട്.
പിന്നെ ഇതിനൊരു റിയൽ ലൈഫ് സിറ്റുവേഷൻ കൂടിയുണ്ട്.
മുംബൈ ബ്‌ളാസ്റ്റിലെ ഡി കമ്പനിയുടെ ഇൻവോൾവ്മെൻറ്റ് പൊൽസീസിന് കിട്ടിയത് അബു സലേമിൽ നിന്നാണ്.
ദാവൂദിന്റെ മനസ്സക്ഷി സൂക്ഷിപ്പുകാരനായിരുന്നു അയാൾ.
അതറിഞ്ഞ് ദാവൂദ് ചെയ്തത് അയാളെ പോർചുഗലിലേക്ക് ഒളിവിനയക്കുകയായിരുന്നു. അല്ലാതെ കൊല്ലുകയായിരുന്നില്ല.
അവസാനം റോ അയാളെ പിടിക്കുന്നത് ലിസ്ബണിൽ വെച്ചാണല്ലോ.

രണ്ടാമത്തെ ചോദ്യതിന്റെ ഉത്തരം പതിനഞ്ചാം അധ്യായതിൽ ഉണ്ടാവും.

മൂന്നാമത്തെ ഉത്തരവും കഥയിൽ. അവസാന അധ്യായമായ പതിനഞ്ചിൽ.

വിശദമായ പഠനാർഹമായ കുറിപ്പിന് ഒരിക്കൽ കൂടി ഹൃദയംഗമമായ നന്ദി പറഞ്ഞുകൊണ്ട്,

സ്നേഹത്തോടെ,

സ്മിത.

alby • 2020-03-07 18:38

ചേച്ചിക്ക്......

ആദ്യം തന്നെ മറുപടിക്ക് നന്ദി ഒപ്പം കുറച്ച്
റിയൽ ഇൻഫർമേഷൻ നൽകിയതിനും.

പറഞ്ഞത് പോലെ പോൺ സൈറ്റ് ആണ് എന്നാലും പോൺ ഇതര കഥകളും സ്വീകരിക്കപ്പെട്ടു.ഉദാഹരണം കോബ്ര തന്നെ.പിന്നെ ഇപ്പോൾ ഹർഷന്റെ കഥ.
എനിക്ക്‌ തോന്നിയിട്ടുള്ളത് ഇവിടുത്തെ വായനക്കാർക്ക് വായനയോടുള്ള അടുപ്പം അല്ലെങ്കിൽ ഒരു കഥയെ എങ്ങനെ സമീപിക്കണം എന്നുള്ളത് കുറവാണ്.

പിന്നെ വലിയ എഴുത്തുകാരനോ.... ഞാനോ... ഒന്ന് പോ ചേച്ചി കളിയാക്കാതെ....

സ്നേഹപൂർവ്വം
ആൽബി

alby • 2020-03-07 18:49

ഒന്ന് കൂടി ഹൃദയം കൊണ്ട് പറഞ്ഞത് ഹൃദയത്തിൽ സൂക്ഷിച്ചു വക്കുന്നു.

സ്നേഹത്തോടെ
ആൽബി

JOSEPH • 2020-03-06 14:36

ആകാഷയുടെ മുൾമുനയിൽ കൊണ്ടു നിർത്തി. ഇനി എന്ത് എന്ന് അറിയാനുളള ഒരു കാത്തിരിപ്പ്. ഒരുപാടു ആകാംക്ഷയോടെ തന്നെ അടുത്ത പാർട്ട് ആയി കാത്തിരിക്കുന്നു സ്മിത ജി.

Smitha • 2020-03-07 17:53

ഈ കുറിപ്പ് ഞാൻ ഇടുമ്പോഴേക്കും അതിനുള്ള ഉത്തരം സൈറ്റിൽ വന്നു കഴിഞ്ഞു ജോസെഫ്...
നന്ദി.

JOSEPH • 2020-03-06 14:25

തലയുടെ കഥ വരുമ്പോൾ കൂടെ വാല് പോലെ ഒരാൾ വരുന്നത് ആണല്ലോ കമ്പികുട്ടനിലെ പ്രിയ റൈറ്റർ സിമോണ അകാ പരന്തുംകുട്ടി. ആരെങ്കിലും കണ്ടവരുണ്ടോ.?

Smitha • 2020-03-07 17:52

വരും വരാതിരിക്കില്ല...

നന്ദൻ • 2020-03-06 14:20

വസീമിനെയും നഫീസയെയും ഷൂട്ട്‌ ചെയ്തിട്ട കഴിഞ്ഞ ഭാഗത്തിന്റെ അവസാനത്തു നിന്നും ഈ ഭാഗത്തിന്റെ ആദ്യം എത്തുമ്പോളേക്കും അവർ സുരക്ഷിതരായി താങ്കളുടെ പഴയ ഒളി സങ്കേതത്തിൽ എത്തി ചേർന്നിരുന്നു
ആശ്വാസം !!!

നായകനുമേൽ പ്രതി നായകന്റെ ആധിപത്യമുള്ള ആദ്യഭാഗങ്ങൾ.. ജീവനായി സ്നേഹിച്ച പർവീണിനെ നഷ്ടമായി എന്നറിഞ്ഞിട്ടും കാണിച്ച മനോ ധൈര്യം…ഗൗതം അയാളെ അത്ര മാത്രം വിശ്വസിക്കുന്നതിന്റെ കാരണം തേടി അലയേണ്ടി വന്നില്ല എന്നുള്ളതാണ് സത്യം..  ഒടുവിൽ അവൾക്കു വേണ്ടി ചിതയൊരുക്കി വേദ മന്ത്രങ്ങളാൽ അന്ത്യ കർമങ്ങൾ ചെയ്യുമ്പോൾ സിദ്ധാർത്ഥിനൊപ്പം കണ്ണുകൾ നിറയുന്നത് ഞങ്ങൾ വായന കാർക്കും ആണ്‌…

രാജ്യം പോലും തള്ളി പറഞ്ഞ രാജ്യസേവകർ രക്ഷ പെടാനുള്ള വഴി തേടി വീണ്ടും ഒരുമിക്കുമ്പോൾ  ഐ എസ് ഐ യുടെ മെഹ്‌നൂർ കൊല്ലപ്പെട്ടെന്നും സുൾഫിക്കർ ജീവിച്ചിരിക്കുന്നു എന്ന വ്യാജ വാർത്തയിൽ ഒരു നിമിഷത്തേക് സ്നേഹ നിധിയായ ഫൈസൽ ഒരു സാധാരണ മനുഷ്യനായി പോകുന്ന കാഴ്ച… ഇവിടെയും സിദ്ധാർത്ഥിന്റെ യും അർജുനന്റെയും ബുദ്ധിപരമായ ഇടപെടലുകൾ..വികാരത്തെ നിയന്ത്രിക്കാനാവാത്ത ഫൈസലിന്റെ അവസ്ഥ  ഒരു നിമിഷത്തേക് ഫൈസലിലെ  നായകന് ചേരുന്നതാണോ എന്നു തോന്നി പോയി.. പക്ഷെ അതിനൊക്കെ മേലെയാണല്ലോ മകനും അച്ഛനും എന്ന വികാരത്തിന്റെ യാഥാർഥ്യം…. കഥയിലൂടെ മാനസിക വ്യാപാരങ്ങളെ വരച്ചു കാട്ടാനുള്ള ശ്രമം എത്ര അഭിനന്ദിച്ചാൽ ആണ്‌ മതിയാവുക…

ദാവൂദിന്റെ മകന്റെ വിവാഹം വീണ്ടും നടക്കും എന്ന വിവരം സ്പൈ ഏജന്റ്സിനെ അറിയിക്കാനും അവർ വന്നു ദാവൂദിനെയും ഇക്ര ത്തെയും കൊല്ലുകയും അവിടെ വെച്ചു ഏജന്റ്സിനെ വധിക്കാനും ഉള്ള പ്ലാൻ ജഹന്ഗീർ തയ്യാറാക്കുന്നുണ്ടെങ്കിലും… വിവരം ഫൈസലും കൂട്ടരും അറിയുന്നിടത്തു ജഹാൻഗീറിന്റെ പദ്ധതികളുടെ ബ്ലൂ പ്രിന്റ് അത് പോലെ ഫൈസൽ മനസ്സിലാക്കുന്നിടത്തു വീണ്ടും അയാളുടെ നേതൃ സ്ഥാനം അർദ്ധശങ്ക യ്ക്ക് ഇട തരാത്ത വണ്ണം അടിവര യിട്ട് ഉറപ്പിക്കുന്നു ആ രംഗങ്ങൾ വായിച്ച ഞാനെന്ന വായനക്കാരന്റെ എഴുന്നു നിന്ന രോമകൂപങ്ങൾ… എന്ത് പേരിട്ടാണ്‌ വിളിക്കുക.. രാജ്യത്തോടുള്ള ഇഷ്ടം മാത്രം അല്ല ഈ കഥയോടുള്ള വികാരം കൂടി ആയിരുന്നു അത്…

കാര്ഗിലിലെ പരാജയപ്പെട്ട ജഹാൻഗീറിന്റെ തന്ത്രം പോലെ ഈ തന്ത്രവും ആവുമോ എന്നുള്ള സംശയം ബാക്കി ആക്കി ഈ അധ്യായം അവസാനിപ്പിക്കുമ്പോൾ… ഒരു കാത്തിരിപ്പിനു കൂടെ തിരശീല ഉയരുന്നു.

വികാര വിചാരങ്ങളെ തന്റെ തൂലികയിൽ അതിന്റെ അനന്ത സീമയിൽ എത്തിക്കുന്ന എഴുത്തു കാരിക്….അഭിനന്ദനങൾ കൂടെ കാത്തിരിക്കുന്നു അടുത്ത അധ്യായത്തിനായി

സ്നേഹത്തോടെ 
♥️നന്ദൻ ♥️

Smitha • 2020-03-07 17:51

പ്രിയ നന്ദന്,

ആത്മാർത്ഥമായി തുടങ്ങിയ ഒരു മിഷൻ പരാജയപ്പെടരുത് എന്ന ആഗ്രഹം ശക്തമായിരുന്നു ഗൗതം ഭാസ്‌ക്കർ ആ മിഷൻ തുടങ്ങുമ്പോൾ.

ഏതെങ്കിലും രാജ്യതിന്റെ രഹസ്യം ചോർത്തനം എന്ന ഉദ്ദേശം ഒന്നും ഇലായിരുന്നു.
നമ്മുടെ രാജ്യത്തെ തകർക്കുന്ന ഒരു കൊടും ഭീകരനെ ഇവിടേക്ക് എത്തിച്ച് നിയമം അനുശാസിക്കുന്ന ശിക്ഷ നൽകുക എന്നത് മാത്രമായിരുന്നു മിഷൻ തുടങ്ങി വെച്ച ഗൗതമിനു അതിന് വേണ്ടി ഫീൽഡിലേക്കിറങ്ങിയ ഫൈസലിനും സിദ്ധാർത്ഥിനുമൊക്കെ.

അതുകൊണ്ട് തന്നെ ആ മിഷൻ വിജയിച്ചു കാണണം അല്ലെങ്കിൽ അങ്ങനെ എഴുതണം എന്ന് തോന്നി.
രാജ്യത്തിന് വേണ്ടി ജോലിചെയ്യുന്നവരുടെ, രാജ്യരക്ഷാവിഭാഗത്തിൽ ജോലിചെയ്യുന്നവരുടെ മനസ്സും മാനുഷികതയും കാണിച്ചു തരാൻ  പർവീണിന്റെ ഉദക ക്രിയപോലെ മറ്റൊന്നില്ല എന്ന് തോന്നിയിരുന്നു.
അത് കണ്ണുകൾ നനയിച്ചു എന്ന് കേൾക്കുമ്പോൾ,അതും മികച്ച ഒരെഴുത്തുകാരാണെന്നു എല്ലാവരാലും അംഗീകരിക്കപ്പെട്ട നന്ദൻ അത് പറഞ്ഞപ്പോൾ എനിക്ക് അതിരില്ലാത്ത അഭിമാന നിമിഷം...

എന്താണ് ജീനിയസ്?

സമൂഹത്തിൽ നിന്ന് ഏറ്റവും കുറച്ച് സ്വീകരിക്കുകയും സമൂഹത്തിനു ഏറ്റവും കൂടുതൽ നൽകുകയും ചെയ്യുന്നയാൾ എന്ന് ഒരാളെക്കുറിച്ച് പറയുമ്പോൾ അയാളാണ് ജീനിയസ് എന്നാണ് ഞാൻ കരുതുന്നത്.
ഫൈസലും ഷഹാനയുമൊക്കെ ചെയ്യുന്നത് ജീനിയസിന്റെ ജോലിയാണ്.
രാജ്യം തള്ളിപ്പറയട്ടെ,പ്രശ്നമില്ല,അവസാന ശ്വാസത്തോളം "ജനനി ജന്മഭൂമിശ്ച സ്വർഗ്ഗാദപി ഗരിയസി" എന്ന് വിളിച്ചുപറയുന്നവരാണ് ഞങ്ങൾ എന്ന് വിശ്വസിക്കുന്നവരുടെ കൂട്ടവുമാണ് ഷഹാനയും സംഘവും.

മകനെക്കുറിച്ചുള്ള വാർത്തയ്ക്ക് മുമ്പിൽ ഫൈസൽ വികാരാധീനനായത അൾട്ടിമേറ്റ്‌ലി അയാളൊരു പച്ചമനുഷ്യനും കൂടിയാണ് എന്ന് കാണിക്കാൻ വേണ്ടിയാണ്.
പലപ്പോഴും ബേസിക് ഇൻസ്റ്റിൻക്റ്റ് മനുഷ്യരിൽ വിജയം നേടാറുണ്ടല്ലോ.
ആയിടത്തെ നന്ദൻ വളരെ മനോഹരമായി മനസ്സിലാക്കി അഭിപ്രായം പറഞ്ഞതിനെയും എനിക്ക് മറക്കാവതല്ല.

രാജ്യത്തോടുള്ള സ്നേഹത്തെ പ്രകാശിപ്പിച്ചു ഫൈസലിന്റെ വിലയിരുത്തലുകൾ എന്ന് നന്ദൻ പറഞ്ഞതിനെയും അനല്പമായ സന്തോഷത്തോടെ ഹൃദയത്തിൽ സ്വീകരിക്കുന്നു. ഏറ്റവും ഗൗരവമായി കഥയെ സമീപിച്ച ഒരാളെന്ന നിലയിൻ എനിക്ക് നന്ദനോടുള്ള കടപ്പാട് വലുതാണ്.

എപ്പോഴും എനിക്ക് നൽകുന്ന നിർലോഭമായ പിന്തുണയ്ക്ക്,സ്നേഹത്തിന്, വീണ്ടും ഞാൻ നന്ദി പറയുന്നു.

ഒരിക്കലും ഞാൻ കൃതഘ്നയാവില്ല...

സ്നേഹത്തോടെ,

സ്മിത.

alby • 2020-03-06 13:30

ചേച്ചിക്ക്......

ഇതെന്നാ കഥ...... ഓരോ ദിവസവും ഓരോ അധ്യായങ്ങൾ.തിരക്കിനിടയിലും എങ്ങനെ സാധിക്കുന്നു.വിരോധം ഇല്ലെങ്കിൽ എഴുതുന്ന യന്ത്രം ഒന്ന് തരുമോ.ശംഭു ഒന്ന് കരപറ്റിച്ചിട്ട് തിരിച്ചു തരാം.

ആ ഒസേപ്പു കൊണ്ടുപോയി ഫസ്റ്റ് കമന്റ്‌ ആൻഡ് ലൈക്.അതുകൊണ്ട് സെക്കന്റ്‌ ആയിപ്പോയി.

വായനക്ക് ശേഷം സംവദിക്കാം.വിശദമായി അഭിപ്രായം ഉടനെ അറിയിക്കാം

സ്നേഹപൂർവ്വം
ആൽബി

JOSEPH • 2020-03-06 14:20

edukku ഒക്കെ ഒരു ഫസ്റ്റ് ഞാനും അടികറ്റെ albychaa.?

Smitha • 2020-03-07 17:42

ഇടയ്ക്കാക്കണ്ട. എപ്പോഴുമാവാം...

Smitha • 2020-03-07 17:44

മനസ്സിൽ പ്ലാൻഡ് ആണ് കഥ.
പിന്നെ ഓരോ അധ്യായവും 12 -14 പേജുകൾ ഉള്ളൂ.
അതുകൊണ്ട് 1 -2 മണിക്കൂർ കൊണ്ട് എഴുത്തിന്റെ കാര്യത്തിൽ "കഥ കഴിയും".

JOSEPH • 2020-03-06 13:22

First comment and like Smitha jii

Smitha • 2020-03-07 17:41

താങ്ക് യൂ സോ മച്ച് ജോസഫ് ചേട്ടാ

rashid • 2020-03-06 07:49

സൂപ്പർ ആകുന്നുണ്ട് ചേച്ചി, നല്ല ത്രില്ല് ഉണ്ട് ഇപ്പൊ വായിക്കാൻ. പാകിസ്ഥാൻ പോലീസിനെയും മറ്റു ആളുകളെയും എല്ലാം കബളിപ്പിച്ച് അവർ രക്ഷപെടും എന്ന് വിചാരിക്കുന്നു,

അഭിരാമി • 2020-03-05 21:57

എനിക് അറ്റാക്ക് ഏത് നിമിഷവും സംഭവിക്കാം. എന്തൊരു ത്രില്ലിംഗ്. വായിച്ചു വന്നോടിരുന്നപ്പോൾ പെട്ടന്ന് നിന്നു. വേഗം നെസ്റ് പാർട് ഇട്ടോ ഇല്ലേൽ ഇടി കിട്ടും. എൻറെ ഉറക്കവും പോയി. ശോ പാവം ഞാൻ.

?MR.കിംഗ്‌ ലയർ? • 2020-03-05 20:26

സ്മിതമ്മേ,

ആദ്യം ഒരു വലിയ ക്ഷമ, എന്റെ പ്രിയ ദേവിയുടെ രചനകൾക്കൊന്നും മറുപടി നൽകാത്തതിനു. സമയം ഒട്ടും തന്നെയില്ല പക്ഷെ കഥകൾ എല്ലാം വായിക്കാറുണ്ട്.

സ്മിതമ്മ എന്നും സ്മിതമ്മ തന്നെ... പഴയത് പോലെ  പ്രൗഢിയിൽ ശിരസ്സുയർത്തി തലയെടുപ്പോടെ തന്നെ നിൽക്കുന്നു... ദേവിയുടെ തൂലികകളാൽ ജന്മകൊള്ളുന്ന ഓരോ കഥയും എന്റെ ഹൃദയത്തിന്റെ നിലവറയിൽ ഞാൻ ശൂക്ഷിച്ചു വെക്കുകയാണ്.

സ്നേഹപൂർവ്വം
സ്വന്തം
MR. കിംഗ് ലയർ

Smitha • 2020-03-05 21:16

പ്രിയ ലയർ രാജന്...

കഥപോലെ മനോഹരമായ കമൻറ്.താമസിക്കുന്നിടത്ത് നിന്ന് പെട്ടെന്ന് നാട്ടിൻപുറത്തിന്റെ പച്ചപ്പിലെത്തിയത് പോലെ ഒരു തോന്നൽ താങ്കളുടെ കമന്റ് വായിച്ചപ്പോൾ.

അഭിപ്രായം ഇതുപോലെ പറയുമ്പോൾ എഴുത്തിന്റെ കാര്യത്തിൽ ഒരിക്കലും അലസമാവാൻ കഴിയില്ല. അതുകൊണ്ട് കഥയുടെ അടുത്ത ഭാഗം വൈകാതെ ഇപ്പോൾ തന്നെ എഴുതി തുടങ്ങുന്നു...

സസ്നേഹം,

സ്മിത.

Smitha • 2020-03-05 19:30

രാജ

വന്നു വന്നു ഇപ്പോൾ വായന തീരെ ഇല്ലെന്നുതന്നെ പറയാം.
സമയം ആണ് പ്രശ്നം വായനയോട് വിരോധം ഉണ്ടായിട്ടല്ല.
എഴുത്തിനെ തീർച്ചയായും നമ്മൾ വായിച്ചതൊക്കെ സ്വാധീനിക്കും.
കഥ  ഇഷ്ടമായതിൽ നന്ദി.

സ്നേഹപൂർവ്വം സ്മിത

നന്ദൻ • 2020-03-05 19:27

ഷഹാന IPS.

സീക്രെട് ഏജന്റ്സ് /സ്പൈ ഏജന്റ്സിന്റെ കഥ പറയുന്ന മനോഹരമായ രചന ഓരോ ഭാഗം കഴിയുമ്പോളും രതി ഭാവത്തിനപ്പുറത്തേക്, കുറ്റാന്വേഷണത്തിന്റെ, രാഷ്ട്രീയത്തിന്റെ, പിന്നെ ശത്രുതയുടെ, തീവ്രവാദത്തിന്റെ, അതിനൊക്കെ മീതെ രാജ്യസ്നേഹതിന്റെ, സഹനതയുടെ കഥയാണ് പറയുന്നത്..

കഥയുടെ ആദ്യ ഭാഗങ്ങളിലൂടെ കടന്നു പോകുമ്പോൾ… ജയന്തിയുടെയും ശ്രീകുമാറിന്റെയും വീട്ടിലെ വേലക്കാരൻ ആയ ശ്യാമിന്റെ ഒളിഞ്ഞു നോട്ടത്തിൽ നിന്നും ആരംഭിച്ച കഥ… വീട്ടിലെ വേലക്കാരി ദേവിക പിന്നെ ശ്രീകുമാറിന്റെ കൂട്ടുകാരൻ ജോസ്…ഇവരിലൂടെ ഒരു ഗ്രാമ പ്രദേശത്തു ഒതുങ്ങും എന്ന പതിവ് കഥാ രീതികൾക്ക് മാറ്റം ഉണ്ടായതു ശ്രീകുമാറിന്റെ കൊലപാതകത്തോടെ ആണ്‌…  പതിവ് ചീട്ടുകളിക് ഇടയിൽ അർജന്റ് കാൾ വന്നു ഇറങ്ങി പോകുന്ന ശ്രീകുമാർ….പിന്നീട് കഥയിൽ കൊല്ലപ്പെട്ടു എന്നു പറയുന്ന കുപ്രസിദ്ധ ക്രിമിനൽ ആയ ദാവൂദിന് വിവരങ്ങൾ കൈമാറുന്ന ശ്രീകുമാർ രണ്ടും ഒരാൾ എന്നു പറയുന്നില്ല എങ്കിലും വായനക്കാരന്റെ ചിന്തയിൽ ഒന്ന് തന്നെ ആണ്‌.. ആ ബന്ധങ്ങളിലേക് വെളിച്ചം വീശുന്നത് ഒരു പക്ഷെ വരും ഭാഗങ്ങളിൽ കണ്ടേക്കാം…

അവിടെ നിന്നും ആണ്‌ കഥയുടെ കൈ വഴികൾ ഷഹാന ips ഇലേക്ക് നീളുന്നത്..
ക്രിപ്റ്റോളജിസ്റ്റിനു പോലും ഡീകോഡ് ചെയ്തെടുക്കാനാവാത്ത കോഡ് ഡീകോഡ് ചെയ്തെടുത്ത ഷഹാന എന്ന സമർത്തയും സുന്ദരിയുമായ IPS കാരി

ശ്രീകുമാറിന്റെ കൊലപാതകം എന്തിനു എന്നുള്ള ചോദ്യം അവശേഷിപ്പിച്ചു കൊണ്ട് തന്നെയാണ് ഷഹാനയെ റോ ഓപ്പറേഷൻ ഡെവിളിന്റെ ഭാഗം ആവുന്നത്..

പിന്നീട് കഥ വികസിക്കുന്നത് ഓപ്‌റേഷൻ ഡെവിളി ന്റെ മുന്നൊരുക്കങ്ങളിലൂടെയും അതിലെ അംഗങ്ങളുടെ ജീവിതത്തിലൂടെയും ആണ്‌..

റോ തന്നെ നിയമിച്ച 3 പേർ ;
നാലാമനായി റോ യുടെ ചീഫ് ഗൗതമിനു മാത്രം അറിയുന്ന ഒരാൾ അഫ്ത്താഫ് സിദ്ധിഖി എന്ന സിദ്ധാർഥ്‌ സൂര്യവൻഷി ചിരിക്കാൻ അറിയാത്തവൻ… മനസ്സിൽ നന്മകൾ സൂക്ഷിക്കുന്ന അവൻറെ ജീവന്റെ ഭാഗമായി വരുന്ന അവൻ തന്നെ ഒരു കൂട്ടം നരാധമൻ മാരിൽ നിന്നും രക്ഷിച്ച പർവീൺ….. സ്നേഹിക്കുന്നവന്റെ മുഖത്തെ പുഞ്ചിരി ഒരിക്കൽ എങ്കിലും അവൾ കാണണം എന്നാഗ്രഹിക്കുമ്പോൾ കഥാകാരി നമുക്ക് മുന്നിൽ വരച്ചിടുന്നത് സിദ്ധാർഥ്‌ എന്ന ഗൗതം അത്രമേൽ വിശ്വാസം അർപ്പിച്ച ഏജന്റി ന്റെ ത്രിമാന ചിത്രം ആണ്‌.

അസ്‌ലം മൻസൂറി എന്ന അർജുൻ റെഡ്ഢി..
കഥയുടെ ആദ്യ ഭാഗങ്ങളിൽ നമ്മളെ ആദ്യം പാകിസ്താനിലെക്..  കറാച്ചിയിലേക്ക്.. അവിടുത്തെ തെരുവുകളിലേക്ക് കൂട്ടി കൊണ്ട് പോയ കഥാപാത്രം..  അന്ന് അവൻറെ കൂടെ കാറിൽ കയറിയ അവൻറെ ചിന്തകളെ ഉദീപിപിച്ച സുന്ദരി.. ഇന്നും കഥയിൽ അജ്ഞാതം ആയി തുടരുന്നു.. (? )

കഥയുടെ ഇടയിൽ വന്ന നർഗീസ് ഡോക്ടറും മകളും ഹനീഫും കൂടെ അജ്ഞാതമായി തുടരുന്നുണ്ട്.. (? )

അടുത്ത ആൾ ടീം ലീഡർ അല്ലെങ്കിൽ ചീഫ് ഓപ്പറേഷൻ ഓഫീസർ ആയ ഫൈസൽ ഗുർഫാന് ഖുറേഷി യുസഫ്ഖാൻ എന്ന പേരിൽ കാന്റീൻ നടത്തുന്ന ആലായി പാകിസ്ഥാനിൽ ജീവിക്കുന്നവൻ.. പാകിസ്താനി പെൺകുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരിൽ ഇന്ത്യൻ ഗവണ്മെന്റ് പോലും വിശ്വാസം നഷ്ട്ടപെടുത്തിയ ആൾ
റോയുടെ ഡെപ്യൂട്ടി ഡയറക്റ്റർ സൊഹൈൽ ഖാൻ പട്ടൗഡി യുടെ എതിർപ്പ് പോലും മറികടന്നു ഗൗതമിന്റെ വിശ്വാസത്തിന്റെ പുറത്തു മാത്രം മിഷൻ ലീഡർ ആവുന്നു..

അഫ്ഗാൻ അതിർത്തിയിലെ ഒരു ഐ എസ് ഐ എസ് ഓപ്‌റേഷനിൽ  ഉമ്മയെയും ഉപ്പയെയും മകനെയും നഷ്ട്ടപെട്ട മെഹ്‌നൂറിനു.. ഫൈസൽ എന്ന യുസഫ് ഒരു  ജീവിതം കൊടുക്കുന്നു അതിൽ അവർക്ക് സുൾഫിക്കർ എന്ന മകനും ഉണ്ടാകുന്നു.. മനോഹരമായി ഒരു ചലിക്കുന്ന ചിത്രം പോലെ ഹൃദയത്തിൽ കോറി ഇടാൻ കഴിയുന്നുണ്ട് കഥാകാരിക്..

മിഷന് വേണ്ടിയുള്ള ഈ നാലു പേരുടെ കൂട്ട് കെട്ടിലൂടെ കഥ വികസിക്കുമ്പോൾ ഫൈസലിന്റെ മനസ്സിൽ അവനു നഷ്ടമായ...സ്വന്തം ആകാൻ കഴിയാതെ പോയ  പൂർവ കാമുകി ഋതുച… മറ്റൊരു രൂപമായി അവനു മുന്നിൽ എത്തുന്നു അത് ഷഹാന എന്ന ഇൻസിയ പഠൻ ആയിരുന്നു.. ഒരു മറുകിന്റെ വിത്യാസം മാത്രമേ അവർ തമ്മിലുള്ള വിത്യാസം ആയി അവനു കാണാൻ കഴിയുന്നുള്ളു.. ഫൈസലിൽ അനുരക്തയായി തീർന്ന ഷഹാന അവനു തന്റെ ശരീരവും മനസും ഫാന്റസികളും എല്ലാം സമർപ്പിക്കുന്നു..

വീണ്ടും കഥയുടെ വികസിക്കുമ്പോൾ.. കൃത്യമായി പ്ലാൻ ചെയ്ത ഓപ്പറേഷൻ ഡെവിൾ പരാജയപ്പെടുന്ന നൊമ്പരപെടുത്തുന്ന ഉദ്വേഗ ജനകമായ വർണ കാഴ്ചകളിലേക് അതിന്റെ പരുക്കൻ യാഥാർഥ്യങ്ങളിലേക് കഥാകാരി നമ്മളെ കൂട്ടി കൊണ്ട് പോകുന്നു…

ഇതു വരെ എഴുതിയ ഈ അവസാന ഭാഗത്തെക് കഥ വന്നെത്തി നിക്കുമ്പോൾ നില്കുന്നത് ആകാംഷയുടെ മുൾ മുനയിൽ ആണ്‌...കൂടെ ഒരുപാട് ചോദ്യങ്ങളും…

കള്ളങ്ങൾ കൊണ്ട് പടുത്തുയർത്തിയ വിശ്വാസങ്ങൾ കൊണ്ട് മെഹ്‌നൂരിനെ നെഞ്ചോടു ചേർത്തവൻ പറഞ്ഞതൊക്കെയും കള്ളം ആണെന്ന് അവൾ തിരിച്ചറിയപെടുമ്പോൾ എന്തായിരിക്കും പ്രതികരണം….

റോഷൻ ദുറാനി, എന്ന ഓഫീസറിൽ നിന്നും പാകിസ്ഥാൻ പോലൊരു രാഷ്ട്രത്തിൽ അവൾക് രക്ഷപെടാൻ ആവുമോ.. ഫൈസലിന് അവളോടും പുത്രനോടും ഉള്ള സ്നേഹം വരികളിലൂടെ ഒരുപാട് അനുഭവിച്ചറിഞ്ഞതാണ്… അവളെയും മകനെയും വെച്ചു വില പേശപെടുമ്പോൾ
ഫൈസൽ എന്ന പിതാവിന് ഏതു ഭാഗത്തു നിൽക്കാൻ സാധിക്കും…. ഓപ്പറേഷൻ പരാജയപ്പെട്ടത് കൊണ്ട് കൊന്നു കളഞ്ഞേക്കാൻ ഉത്തരവിട്ട സ്വന്തം രാജ്യത്തിനൊപ്പമോ അതോ…?? അവസാനം എന്ത് എന്നറിയാനല്ല മറിച്ചു അതിലേക് എത്തുന്ന വഴികൾ അറിയാൻ ആകാംഷയോടെ ആണ്‌ കാത്തിരിക്കുന്നത്… ചോദ്യങ്ങളും സംശയങ്ങളും ഒരുപാടുണ്ട് അതൊക്കെ വരും ഭാഗങ്ങളിൽ തീരും എന്ന വിശ്വാസം ഉണ്ട്‌…

ഷഹാനയും ഫൈസലുമായുള്ള ബന്ധം കഥയ്ക്ക് മാറ്റു കൂടിയെങ്കിലും ഷഹാനയ്ക് ലൈംഗികമായ കാര്യങ്ങൾ ഒന്നും അറിയില്ല എന്നു പറഞ്ഞത് മാത്രം ഇത്രയും ഭാഗങ്ങളുടെ ആസ്വാദനത്തിലെ ഒരു കല്ല് കടിയായി മനസ്സിൽ ഉണ്ട്‌ പ്രേത്യേകിച്ചും ലോറെൻസിന്റെയും മൃദുലയുടെയും സെക്സ് അവൾ കാണുകയും അത് നോക്കുന്നത് തെറ്റാണെന്ന് ഉള്ളിൽ ബോധമുണ്ടായിട്ടു കൂടി അവൾ അത് നോക്കി നിൽക്കുകയും ചെയ്ത ശേഷം..

ഉള്ളിൽ തട്ടി പറയട്ടെ അടുത്ത കാലത്തൊന്നും വായിച്ചിട്ടില്ല ഇതു പോലൊരു ത്രില്ലെർ സ്റ്റോറി

വേറിട്ടു നിൽക്കുന്ന ആഖ്യാന ശൈലി, വായനയുടെയും നിരീക്ഷണത്തിന്റെയും അറിവുകൾ പകർന്നു തരുന്ന.. വികാരങ്ങളെ ത്രസിപ്പിക്കുന്ന മനോഹരമായ ആ എഴുത്തിനോട് ആരാധനയാണ്..

വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു..

സ്നേഹത്തോടെ
♥️നന്ദൻ ♥️

Smitha • 2020-03-05 20:28

പ്രിയ നന്ദന്...

ഒന്നുറപ്പിച്ച് പറയാം.

ഷഹാന ഐപി എസ്സിന് കിട്ടിയ ഏറ്റവും മികച്ച കമൻറ്റുകളിൽ ഒന്നാണിത് .
ഇപ്പോൾ നന്ദന്റെ വാക്കുകൾ വായിച്ച് കഴിഞ്ഞപ്പോൾ അൽപ്പം കുറ്റബോധവുമുണ്ട്.
ഇത്തരം ഒരു അഭിപ്രായം മുൻ കൂട്ടി കണ്ടിരുന്നെകിൽ എഴുത്ത് അൽപ്പം കൂടി ഭംഗിയുള്ളതാക്കാമായിരുന്നു എന്ന കുറ്റബോധം.

കഥയെക്കുറിച്ച് വിശദമായി പറഞ്ഞത് എഴുതിയത് മറ്റാരുമല്ലല്ലോ.
നന്ദൻ എന്ന സൈറ്റിൽ ഏറ്റവുമധികം റീഡബിലിറ്റിയുള്ള എഴുത്തുകാരിലൊരാൾ.
പറയുന്ന ആളിന്റെ വലിപ്പം ചിലപ്പോഴൊക്കെ എന്നെ സംഭ്രമിപ്പിക്കാറുണ്ട്.
ഓട്ടോറിക്ഷാ ഓടിക്കുന്നയാളോട് ഒരു ദിവസം വന്ന് നീൽ ആംസ്ട്രോങ് അഭിനന്ദനമറിയിക്കുമ്പോൾ എന്ത് തോന്നും അയാൾക്ക്?
ആ ഒരു അനുഭൂതിയാണ് ഇപ്പോൾ എനിക്ക് തോന്നുന്നത്.

അതിനാൽ തന്നെ എന്താണ് തിരിച്ച് പറയേണ്ടത്,കൃതജ്ഞത എങ്ങനെ അവതരിപ്പിക്കും എന്നൊക്കെ ഓർത്ത് സങ്കോചിച്ച് നിൽക്കുകയാണ് ഞാൻ.
ഭൂമിയും ആകാശവുമൊക്കെ വിട്ട് ബഹിർഗ്ഗമിക്കുകയാണ് മനസ്സ് മുഴുവൻ ആഹ്ലാദത്താൽ...

സംശയങ്ങൾ ജനിപ്പിക്കുന്ന കാര്യങ്ങൾ കഥയിൽ ഒരുപാടുണ്ട്.
ഉദാഹരണതിനു ആദ്യഭാഗത്തെ കാര്യങ്ങൾ.
കഥയിൽ ആദ്യഭാഗത്തിന് പ്രാധാന്യമുണ്ടോ,കണക്ഷൻ ഉണ്ടോ എന്നൊക്കെ ഈ കഥയെ ആദ്യ അദ്ധ്യായം മുതൽ ആവേശത്തോടെ പ്രോത്സാഹിപ്പിക്കുന്ന എഴുത്തുകാരനും സുഹൃത്തുമായ ആൽബിയടക്കമുള്ളവർ ചോദിച്ചിട്ടുണ്ട്...

അതിനുള്ള റിപ്ലൈ കഥയിലൂടെ തരുന്നതാവും ഉചിതം എന്നും അങ്ങനെയാണ് നന്ദനെപ്പോലെയൊരാളെ ബഹുമാനിക്കേണ്ടതെന്നും ഞാൻ കരുതുന്നു.

ഇതിലെ കഥാപാത്രങ്ങളൊക്കെ സാധാരണക്കാരായ,എന്നാൽ രാജ്യത്തിന് വേണ്ടി അസാധാരണമായ കാര്യങ്ങൾ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണ്.
അനേകം സ്ഫോടനകളിലൂടെ ഇന്ത്യയിൽ ഏകദേശം നാലായിരത്തിലധികൾ ആളുകളുടെ ജീവനെടുത്ത നരഭോജിയാണ് ദാവൂദ് ഇബ്രാഹിം എന്ന് പറയുന്നു.
എന്നിട്ട് അയാൾ നമ്മുടെ മൂക്കിന് താഴെ നമ്മുടെ രാജ്യതിന്റെ സകല അന്തസിനെയും നിയമ വാഴ്ച്ചകളെയും വെല്ലിവിളിച്ചുകൊണ്ട് സുഖാസ്വാദനം നടത്തി ജീവിക്കുന്നു.
പാക്കിസ്ഥാൻ അത്ര ദൂരെയൊന്നുമല്ലല്ലോ.
അത് കാണുമ്പോൾ നമുക്ക് മനം മടുക്കുന്നില്ലായെങ്കിൽ തീർച്ചയായും സൈക്ക്യാട്രിസ്റ്റിനെ കൺസൾട്ട് ചെയ്യാൻ മാത്രമുള്ള തരം മനോരോഗമുണ്ട്. 
ട്വിൻ ടവർ തകർത്തപ്പോൾമുതൽ ഓങ്ങിവെച്ച അടിയാണ് ഒസാമ ബിൻ ലാദനെ പിടിക്കുക വഴിഅമേരിക്ക ചെയ്തത്...

നമുക്കും ആയിക്കൂടെ അത്തരം "സ്വപ്ന" പദ്ധതികൾ?

ഇങ്ങനെ ചിന്തിച്ചപ്പോൾ...
അതെ അങ്ങനെയാണ് കണ്ടിട്ടുള്ള സ്പൈ സിനിമകളുടെയൊക്കെ പച്ചില വളം വീണ എന്റെ മനസ്സിൽ ഇത്തരം ഉദ്യമം സാധ്യമാണ് എന്ന വിചാരം ഉണ്ടായത്.

അത് വിജയിച്ചു എന്നുറപ്പാക്കാൻ എനിക്ക് മനസ്സിലാക്കാൻ നന്ദന്റെ ഈ അഭിപ്രായം വളരെ സഹായിക്കും.

എന്റെ ഈ  എളിയ സംരംഭത്തിന് ഇത്ര വലിയ പ്രോത്സാഹനം നൽകുന്നതിൽ നന്ദൻ കാണിക്കുന്ന ഈ വിശിഷ്ട സേവനം ഒരിക്കലും മറക്കാൻ കഴിയില്ല.

ഒരുപാട് നന്ദി,

സ്നേഹപൂർവ്വം,

സ്മിത.

Anu(unni) • 2020-03-05 16:31

സ്മിതേച്ചി കഥയുടെ പെറു കണ്ടപ്പോൾ ആദ്യം മറ്റൊരു കോബ്ര പോലെ ഇന്വെസ്റ്റിഗേഷനും, എല്ലാം അടങ്ങുന്ന ഒരു ആക്ഷൻ,ക്രിമെത്രില്ലെർ പ്രതീക്ഷിച്ച എനിക്ക് തെറ്റി സൂപ്പർ ചേച്ചി

Smitha • 2020-03-05 20:07

താങ്ക്യൂ അനു ,സൂപ്പർ സുന്ദരൻ സുഭഗം കമൻറ്റിന്..

madhu • 2020-03-05 15:56

hello

ithu sahikkan pattunnilla.....avar tholkkunnathu kandirikkan vayya.....athukondu...thalakkalam vayana nirthhunnuu.....ini climax vannathinu shesham matrame vayikkoo...pattumo ennaryilla.....enkilum sramikkum......katha mosam ayathukondalla....nallathu ayathukondanu

wish u all the best

alby • 2020-03-05 15:51

എന്റെ ചേച്ചിക്ക്.........

ഞാൻ ഇതിപ്പോൾ എന്താ പറയുക.വാക്കുകൾ കിട്ടുന്നില്ല ചേച്ചി.ഷഹാന തുടങ്ങിയപ്പോൾ വെറും ഒരു ഇൻവെസ്റ്റിഗേഷൻ പോൺ സ്റ്റോറി എന്ന് കരുതിയ എനിക്ക്‌ പാടെ തെറ്റുന്നതായിരുന്നു പിന്നീടുള്ള അധ്യായങ്ങൾ.
അതിൽ അല്പം അരോചകമായി വന്നത് ഷഹാനയുടെ സംഭോഗം മാത്രം.

ഇനി ഈ അധ്യായത്തിലേക്ക് വന്നാൽ.....
1=കരുതിയത് പോലെ മെഹ്നൂറും സുൽഫിക്കറും കസ്റ്റടിയിൽ ആകുന്നു,അവിടെയുള്ളതൊ റോഷൻ ദുറാനിയും.

2=എടുത്തു പറയേണ്ടത് മെഹ്‌നൂറിന്റെ വികാര വിചാരങ്ങളും ഫൈസലിനോടുള്ള വിശ്വാസവും ആണ്.റോഷൻ കാര്യങ്ങൾ വളച്ചൊടിച്ചു പറയുമ്പോഴും അവൾ ഫൈസലിനെ ന്യായീകരിക്കാൻ ശ്രമിക്കുന്നതും,ഒപ്പം ചില യാഥാർഥ്യങ്ങൾ ഉൾക്കൊള്ളാൻ ശ്രമിക്കുന്നതും മനോഹരമായ വായനാനുഭവം നൽകി.ഒപ്പം തന്റെ കുഞ്ഞിതൊന്നും അറിയരുത് എന്നുള്ള അമ്മയുടെ മനസ്സ് അവിടെ കാണാൻ സാധിച്ചു.ഒടുവിൽ അവിടെ നിന്ന് തിരികെ പോരാൻ ശ്രമിക്കുന്നു എങ്കിലും പാവത്തിന് സാധിക്കുന്നില്ല.അതെ സമയം ദാവൂദിന് ഒരു തുറുപ്പുചീട്ട് കിട്ടുകയും ചെയ്യുന്നു.

3=എപ്പോഴത്തെയും പോലെ അധികാരമുള്ള ആളുകൾ തങ്ങളുടെ മുഖം രക്ഷിക്കാൻ ശ്രമിക്കുന്ന കാഴ്ച്ച,ഇൻ ഡയറക്റ്റ് ആയിത്തന്നെ ചുരുങ്ങിയ വാക്കുകളിൽ വിവരിച്ചു.അംഗീകരിക്കുന്നു,രഹസ്യ സ്വഭാവം ഉണ്ട്.നാടിന്റെ ക്രെഡിബിലിറ്റിയുടെയും മറ്റ് രാജ്യാന്തര പ്രശ്നങ്ങളും ഉണ്ട്.എന്നിരുന്നാലും തള്ളിപ്പറയാമോ.....അവരുള്ളതുകൊണ്ടല്ലേ നാം സുരക്ഷിതരായി ജീവിക്കുന്നത്.അത് ഒരിക്കലും മറക്കാൻ പാടില്ല.ഒപ്പം പറയട്ടെ അവരുടെ ദേശസ്നേഹം ഉച്ചത്തിൽ വിളിച്ചു പറയുന്ന ഗൗതം......അയാൾക്ക് ഒരു സല്യൂട്ട്
കാരണം ഒരു അധികാരിയോട് സത്യം വിളിച്ചു പറഞ്ഞ ചങ്കുറപ്പ് തന്നെ.

4)പിന്നെ ഡെപ്യുട്ടി ചീഫ് പട്ടോഡി.....രക്ഷ കൊടുക്കാൻ ഒരു ചാൻസ് എടുക്കാതെ കൊന്നു തള്ളാൻ ഓർഡർ കൊടുക്കുന്ന വ്യക്തി.രാജ്യത്തിനു വേണ്ടി എന്ന് വാദിക്കാം പക്ഷെ എന്റെ കാഴ്ച്ചപ്പാടിൽ സ്വന്തം ആളുകളെ വിശ്വാസം ഇല്ലാതെ അവരുടെ കഴിവുകളിൽ വിശ്വാസിക്കാതെ കാള പെറ്റു എന്ന് കേൾക്കുമ്പോഴെ കയറെടുക്കുന്ന ഒരു ഓഫീസർ.

5)പിന്നെ വളരെ തന്ത്രപരമായ നീക്കം എന്ന് തോന്നുന്നു അവർ നാല് പേരും രണ്ടു ഗ്രൂപ്പ്‌ ആയി പിരിഞ്ഞത്.ഒന്നിച്ചു പെടില്ലല്ലോ.

6)12 ആം പേജിൽ നല്ലൊരു ഭർത്താവിനെ,
വാത്സല്യനിധിയായ അച്ഛനെ കാണാൻ സാധിച്ചു.

7)അവസാനം ഡെപ്യുട്ടി ചീഫിന്റെ തന്ത്രം പാളുന്നതും,റോയുടെ അതെ രീതിയിൽ കൺഫേം അറിയിക്കുന്നതും എന്നെ ശരിക്കും കോരിത്തരിപ്പിച്ചു.ഇത്തവണ സസ്പെൻസിൽ അല്ല ത്രില്ലിലും പഞ്ച് മോമെന്റിലും ആണ് നിർത്തിയിരിക്കുന്നത്.അതായത് അവസാന പേജ് വായിക്കുമ്പോൾ രോമം എണീറ്റ് നിക്കുന്ന അവസ്ഥ.

8)ഇവിടെ ഒരു ആശങ്ക പങ്കുവക്കുകയാണ്.
ഫൈസൽ അറിഞ്ഞിരിക്കുന്നു ഭാര്യയും മകനും ഒറ്റപ്പെട്ടത്.ദാവൂദിന്റെ നീക്കം അറിയില്ല എങ്കിൽ കൂടി അയാളുടെ ചുവടുകൾ എങ്ങനെയാകും.
ശരിതന്നെ..... തന്റെ ജീവിതം തിരിച്ചു തന്ന ഫൈസലിനോട്‌ മെഹ്‌നൂറിന്റെ ഇഷ്ട്ടം അറിയാം
പക്ഷെ പുതിയ സാഹചര്യത്തിൽ അവൾ അത് എങ്ങനെ നോക്കിക്കാണും എന്ന് കണ്ടറിയണം.
കാരണം യൂസുഫ് തന്റെ നാടിനെ സ്നേഹിക്കുന്നു എന്നവൾ പറയുന്നുണ്ട്,അവളുടെ അറിവിൽ അയാൾ പാകിസ്ഥാനിയാണ് 

"അഭിപ്രായം ചുരുക്കിപ്പറഞ്ഞാൽ കുറച്ച് അറിവും അതിലേറെ ജീവിതവുമുള്ള കഥ.
അതാണ് എന്നെ സംബന്ധിച്ച് ഷഹാന ഐ പി എസ്"

സ്നേഹപൂർവ്വം
ആൽബി

Smitha • 2020-03-05 20:06

ആൽബിയ്ക്ക് സ്നേഹപൂർവ്വം,

മറുഭാഗത്ത് ആൽബിയെപ്പോലെ ഒരാൾ കഥയെ ഈ രീതിയിൽ വിലയിരുത്താനുണ്ടെങ്കിൽ എഴുതന്നയാളിന് ഒരിക്കലും നിലവാരത്തകർച്ചയുണ്ടാവില്ല.
അതുപോലെ ഡീറ്റയിൽസാണ് കോപ്പി ബുക്ക് പെർഫെക്ഷനോടെ ആൽബി അവതരിപ്പിക്കുന്ന നിരൂപണം.

എപ്പോഴും ആൽബിയുടെ വാക്കുകളിലെ നിശിത നിരീക്ഷണത്തെ ഞാൻ അർഹിക്കുന്ന പ്രാധാന്യത്തോടെ പഠിക്കാറുണ്ട്.
വായിക്കാറുണ്ട് എന്ന് പറയുന്നതിലെ അനൗചിത്യം വേണ്ട എന്ന് വെച്ചിട്ടാണ് പഠിക്കാറുണ്ട് എന്ന് തന്നെ പറഞ്ഞത്.

ഒരു നല്ല എഴുത്തുകാരൻ എപ്പോഴും നല്ല നിരീക്ഷകനും കൂടിയാവും എന്ന് ഓരോ പ്രാവശ്യവും പറഞ്ഞുറപ്പിക്കുന്ന തരം ഉയർന്ന നിലവാരമുള്ള അഭിപ്രായമിടുന്നതിൽ ബദ്ധശ്രദ്ധനാണ് ആൽബി.
അതിന്റെ ഗുണം കിട്ടുന്നതോ എഴുത്തിൽ ഇപ്പോഴും പകച്ചു നിൽക്കുന്നഎന്നെപ്പോലെയുള്ളവർക്ക്...

കഥയുടെ ഈ അധ്യായത്തെ വളരെ വിശദമായി തന്നെ ആൽബി വരച്ചുകാട്ടി അഭിപ്രായമിട്ടിരിക്കുന്നു.
അതിനുള്ള നന്ദിയും കടപ്പാടുമൊന്നും വാക്കുകളാൽ പ്രകാശിപ്പിക്കുവാൻ കഴിയുന്നതല്ല.

ഇത്ര നീണ്ട എഴുത്തുകൾ ആൽബിയെ പ്രശസ്തനാക്കിയ കഥകളെ വൈകിപ്പിക്കുന്നതിൽ എന്തെങ്കിലും പങ്കു വഹിക്കുന്നു എങ്കിൽ ആൽബിയുടെ വായനക്കാരുടെ ഇഷ്ടക്കേട്  എന്നിൽ പാതിയും എന്നൊരു ചെറിയ ഭയവും ഇല്ലാതില്ല.

നന്ദിയോടെ

സ്നേഹത്തോടെ,
സ്മിത.

alby • 2020-03-05 21:55

ചേച്ചിക്ക്.....

"ഇത്ര നീണ്ട എഴുത്തുകൾ ആൽബിയെ പ്രശസ്തനാക്കിയ കഥകളെ വൈകിപ്പിക്കുന്നതിൽ എന്തെങ്കിലും പങ്കു വഹിക്കുന്നു എങ്കിൽ ആൽബിയുടെ വായനക്കാരുടെ ഇഷ്ടക്കേട് എന്നിൽ പാതിയും എന്നൊരു ചെറിയ ഭയവും ഇല്ലാതില്ല"

അങ്ങനെ ഭയത്തിന്റെ ആവശ്യം എന്തിരിക്കുന്നു.

എഴുത്തണം എന്ന് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല
ഈയിടെയായി മനസ്സ് അസ്വസ്ഥമാണ്,എന്റെ വരുതിയിൽ നിൽക്കുന്നില്ല.എന്തോ മനസ്സിന് ഒരു സന്തോഷം കിട്ടുന്നില്ല.

ശംഭു പുതിയ ഭാഗം അയച്ചിട്ടുണ്ട് എന്ന് അറിയിക്കാൻ ആഗ്രഹിക്കുന്നു.

സ്നേഹപൂർവ്വം
ആൽബി

Renosh • 2020-03-05 15:37

Ee part um super ayi Smithechi

Smitha • 2020-03-05 19:13

താങ്ക്സ് റിനോഷ്...

Renosh • 2020-03-05 15:34

Super story smithechi. sambhavangal kanmumpil nadakkunnath pole thonni.

Smitha • 2020-03-05 19:34

താങ്ക്യൂ  റിനോഷ് പറഞ്ഞത് പെട്ടെന്ന് മറക്കാൻ പറ്റുന്നതല്ല.

JOSEPH • 2020-03-05 13:48

ഒത്തിരി നൊമ്പരകൾ ഉള്ളകൊള്ളിച്ച് കൊണ്ടു ഒരു മികവുറ്റ ഒരു പാർട്ട് കൂടി സ്മിത ജി തൂലികയിൽ നിന്നും.

Smitha • 2020-03-05 19:33

കഥയിലെ വേദന വായിച്ച് അനുഭവിച്ചു എന്നറിഞ്ഞു കേട്ടതിൽ സന്തോഷം.

നന്ദി ഒരുപാട്.

alby • 2020-03-05 13:26

ഫസ്റ്റ് കമന്റ്‌ ആൻഡ് ലൈക് നൽകിയതിന്റെ ചാരിതാർഥ്യം മനസ്സിൽ സൂക്ഷിച്ചുകൊണ്ട് പറയട്ടെ.........

വായിച്ചിട്ടു വരാട്ടാ.......കുറ്റവും കുറവും പറയാൻ.

സ്നേഹപൂർവ്വം
ആൽബി

Smitha • 2020-03-05 19:27

ഒക്കെ താങ്ക്യൂ ആൽബി

Smitha • 2020-03-04 20:03

രാജാ...

കഥയെക്കുറിച്ചുള്ള ആകുലതകൾ, ആകാംക്ഷ, ഒക്കെ അറിയിച്ചതിൽ നന്ദി.

ഈ കുറിപ്പിനും

സ്നേഹപൂർവ്വം
സ്മിത

നന്ദൻ • 2020-03-04 18:46

1. ടെൻഷൻ അടിപ്പിക്കാതെ അടുത്ത ഭാഗം പെട്ടെന്ന് തരാൻ പറ്റുവോ?
2. വിസ്കി ആയിരുന്നെങ്കിൽ സിപ് ചെയ്തു മെല്ലെ കഴിച്ചാൽ മതിയാരുന്നു ഇതിപ്പോ പാൽപ്പായസം അല്ലേ വയറു നിറച്ചു കഴിക്കണം അതോണ്ട് മുഴുവനായിട്ടു പോരട്ടെ.
3. ഈ പാർട്ടിനെ കുറിച്ച് അത് ആ കഷ്മലൻ ആൽബിച്ചായൻ മുഴുവനായി റിവ്യൂ ഇട്ടു കളഞ്ഞു.. അടുത്ത പ്രാവശ്യം ആട്ടെ അങ്ങേരേക്കാൾ ഒരു മുഴം മുൻപേ ഓടാൻ നോക്കണം...

എങ്കിലും അക്ഷരങ്ങൾ കൊണ്ട് ഉദ്വേഗത്തിന്റെ മുൾ മുനയിൽ നിർത്തുന്ന ആ കഴിവിന് മുന്നിൽ ??അസൂയയോടെ... അതിലേറെ ആകാംഷയോടെ.... കാത്തിരിക്കുന്നു...

Smitha • 2020-03-04 20:05

പ്രിയനന്ദന്,
അടുത്ത ഭാഗം രണ്ടു ദിവസങ്ങൾക്കുള്ളിൽ.
വിസ്കി അധികം കഴിക്കേണ്ട. പാൽപ്പായസം ആവുന്നത്ര കഴിക്കണം.
ആൽബിച്ചൻ അല്ലെങ്കിലും എന്റെ കഥകൾക്ക് വളരെ നല്ല അഭിപ്രായങ്ങൾ എപ്പോഴും എഴുതാറുണ്ട്.
നന്ദന്റെ  എഴുത്തിലെ ഭംഗിക്കു മുമ്പിൽ ഞാനും എപ്പോഴും ആരാധനയോടെ നോക്കി നിൽക്കാറുണ്ട്.

സ്നേഹപൂർവ്വം സ്മിത.

ഭീം • 2020-03-04 15:07

നിങ്ങളെ പോലുള്ളവർ ഇത്രയും എഴുതിയാൽ പോര

പാവം പൂജാരി • 2020-03-04 13:48

വളരെ ഉദ്യോഗജനകമായ സസ്പെൻസ് നിറഞ്ഞു കഥ പ്രതീക്ഷിക്കാത്ത തലത്തിലേക്ക് . മിഷൻ വിജയകരമായില്ലെങ്കിലും അവർക്കു എന്ത് സംഭവിക്കുമെന്ന ആകാംക്ഷ നിലനിര്ത്തി കൊണ്ട്  വീണ്ടും സസ്പെൻസ്. സ്പൈ ഓപ്പറേഷന്റെ സംഘര്ഷങ്ങളും  പ്രണയവും മാനുഷിക  വികാരങ്ങളുമെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടു കൊണ്ടുള്ള അസാധ്യമായ എഴുത്തു.
മഹ്‌റൂണ്,സുൾഫിക്കർ, പർവീൺ തുടങ്ങിയവർക്ക് എന്ത് സംഭവിക്കും?
ഈ ഭാഗവും കിടിലൻ.

Smitha • 2020-03-04 20:01

ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തെ ആസ്പദമാക്കി എഴുതുന്ന ഈ കഥ, അതിൽ ഉൾപ്പെട്ടിരിക്കുന്ന മനുഷ്യരുടെ സാധാരണ വികാരങ്ങളും വിചാരങ്ങളും ഒക്കെ പ്രതിഫലിപ്പിക്കുവാൻ ആവുന്നത്ര ശ്രമിച്ചിട്ടുണ്ട്. അത് കണ്ടെത്തിയതിനും അഭിനന്ദിക്കുന്നതും താങ്കളോടുള്ള നന്ദി ഞാൻ അറിയിക്കുന്നു.

JOSEPH • 2020-03-04 10:48

എന്നത്തേയും പോലെ ഇൗ bhakavum വളരെ മികച്ചു നിൽക്കുന്നു. കഥയുടെ അ curiosity നിലനിറുത്തി കൊണ്ടു തന്നെ അ പഴയ്യ ഫ്ലോയില് തന്നെ കൊണ്ടു സ്മിത ചേച്ചി വീണ്ടും സാധിച്ചു. പിന്നെ സാഗർ പോലെ വളരെ പെട്ടന്ന് തന്നെ തുടർ പർട്ടുകൾ തരുന്നതിന് എന്റെയും സ്മിത ഫാൻസ് അസോസിയേഷൻ പേരിൽ ഒരു ഉഷേമലമായ നമോവാകം.???✨????

Smitha • 2020-03-04 20:00

ഈ അദ്ധ്യായവും മികച്ചു എന്ന കേൾക്കുന്നതിൽ കഥയുടെ ഫ്ലോ നഷ്ടപ്പെട്ടിട്ടില്ല എന്നും കേൾക്കുന്നതിൽ നന്ദി അറിയിക്കുന്നു.

സാഗറിന്റെ സ്പീഡിൽ കഥകൾ പോസ്റ്റ്‌ ചെയ്യാൻ എന്തായാലും കഴിയില്ല. ഏറ്റവും വേഗത്തിൽ മികച്ച കഥകൾ ആണ് സാഗർ പോസ്റ്റ്‌ ചെയ്യുന്നത്. ആ കഥകളുടെ നിലവാരം ഷഹാനയ്ക്കില്ല എന്നത് രണ്ടിനും ലഭിക്കുന്ന സ്വീകാര്യതയിൽ നിന്നും മനസ്സിലാക്കാം.

താങ്ക്സ്...

rashid • 2020-03-04 07:47

ചേച്ചി കലക്കി. സൂപ്പർ സീനുകൾ ആയിരുന്നു, പക്ഷെ നുമ്മ ആളുകളുടെ മിഷൻ വിജയകരമായില്ലല്ലോ എന്നൊരു സങ്കടമേ ഉള്ളു, ദാവൂദിന് അവരുടെ വിവരങ്ങൾ കിട്ടിയ സ്ഥിതിക്ക് ഇനി എങ്ങനെ ആകുമോ ആവോ.

Smitha • 2020-03-04 19:56

മൂന്ന് അല്ലെങ്കിൽ നാലു അധ്യായങ്ങൾക്ക് ശേഷം ഇവയ്ക്കുള്ള എല്ലാ ഉത്തരങ്ങളും കിട്ടിയിരിക്കും.

താങ്ക്യൂ വെരിമച്ച്.

alby • 2020-03-04 05:47

ചേച്ചിക്ക്........

ഈ അധ്യായവും വായിച്ചു.വളരെ ഉദ്യോഗജനകമായ ഭാഗത്തുകൂടിയാണ് ഞാൻ കടന്നുപോയത്.ഒരു ത്രില്ലെറിനു ചേരുന്ന രീതിയിൽ വായനക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന രീതിയിൽ ".... തുടരും...."എന്ന് കാണിച്ചു നിർത്തിയിരിക്കുന്നു.ഞാൻ വല്ല അറ്റാക്കും വന്നു ചാവും ഇങ്ങനെ പോയാൽ.

കഥയിലേക്ക് വന്നാൽ,പ്ലാൻ വർക്ക്‌ ഔട്ട്‌ ആവാതെ ഫൈസലിനും കൂട്ടർക്കും മടങ്ങേണ്ടി വരുന്നു.കൊല്ലാനുള്ള അവസരം കിട്ടിയിട്ടും അത് നടക്കാത്തതിന്റെ നിരാശ അർജുന്റെ വാക്കുകളിൽ ഉണ്ട് എങ്കിലും ഫൈസൽ തന്റെ എതിരഭിപ്രായത്തെ ന്യായീകരിക്കുന്നു.

ലോഡ്ജിൽ വച്ചു കണ്ട റൂം ബോയ് ഒരു കീ ആവും വരും അധ്യായങ്ങളിൽ എവിടെയോ എന്ന് തോന്നുന്നു.ഫൈസൽ അത് വേണ്ടവിധം ഉപയോഗിക്കുമോ എന്ന് കണ്ടറിയണം.

പിന്നെ ആറാമത്തെ പേജ് അവസാനം തുടങ്ങി ഏഴാം പേജിൽ വരെ പറഞ്ഞിട്ടുള്ളത് പച്ചയായ സത്യങ്ങൾ ആണ്.സ്വന്തം നാട് പോലും തള്ളി പറയുന്ന അവസ്ഥ,ഏത്ര വേദന ഉളവാക്കും എന്ന് ഊഹിക്കാവുന്നതെയുള്ളൂ.അതുപോലെ രാജ്യങ്ങൾ എടുക്കുന്ന നിലപാടുകൾ എങ്ങനെ എന്ന് ചുരുങ്ങിയ വാക്കുകളിൽ മനസിലാക്കിത്തന്നു.

പിന്നെ ആ ഹോസ്പിറ്റലിൽ ജനറലും ആയുള്ള സംഭാഷണം,ഇക്രം ന്റെ വരവ്, അയാളുടെ ദാവൂദ് ആയുള്ള സംഭാഷണം ഒക്കെ മികച്ച അനുഭവം ആയി.നാലാമനെ ഇക്രാം മാത്രം കണ്ടിട്ടുള്ളതും ഡീറ്റെയിൽസ് അധികം കിട്ടാത്ത തും ഉപകാരം ആയേക്കും.ഒപ്പം ദാവൂദിന് ഷഹാനയെ പച്ചക്ക് കിട്ടണം എന്ന് പറയുന്നു,
ഒരു ഹണി ട്രാപ് പോലെ ഒന്ന് പ്ലാൻ ചെയ്യാവുന്നതാണ്.

ഇടക്ക് ഗൗതമിന്റെ ഫോൺ,പരാജയ കാരണം ചുരുങ്ങിയ വാക്കുകളിൽ ഒതുങ്ങുന്നു,ഒപ്പം ജീവനോടെ ഇരിക്കുന്നതിൽ അയാൾ അത്ഭുതപ്പെടുന്ന ഗൗതമിനെ അവിടെ കാണാം.
ഫൈസലിനെപ്പോലെ ഞാനും അയാളുടെ കാൾ കാത്തിരിക്കുന്നു.

മെഹ്‌റൂനും സുൽഫിക്കറും.....വല്ലാത്ത അവസ്ഥയിൽ പെട്ടിരിക്കുകയാണ് രണ്ടാളും.
1)യാത്ര മുടങ്ങുന്നത് 2)വീട്ടിലെ കാര്യം അറിയുന്നതും ഫൈസലിനെ കിട്ടാത്തതും 3)ഇപ്പോൾ കസ്റ്റടിയിൽ ആയില്ലേ എന്നൊരു തോന്നൽ.പിന്നെ ഒരു ചോദ്യം ബാക്കി ഫൈസൽ തന്റെ ഭാര്യയെയും കുഞ്ഞിനെയും എന്നന്നേക്കും ആയി മറക്കേണ്ടി വരുമോ?

"നല്ലൊരു കഥക്കൊപ്പം കുറെ യാഥ്യാർഥ്യങ്ങളും
കുറച്ചു നഗ്ന സത്യങ്ങളും, പച്ചയായ ജീവിതങ്ങളും പിന്നെ കുറച്ചറിവുകളും ചേർന്ന ഒരു വിഭവമാണ് എനിക്ക്‌ ഷഹാന ഐ പി എസ്"

സ്നേഹപൂർവ്വം
ആൽബി

Smitha • 2020-03-04 19:56

ആൽബിക്ക്,

ആൽബി  എഴുതുന്ന അഭിപ്രായം വായിക്കുമ്പോൾ കൂടുതൽ മെച്ചത്തിൽ എഴുതണമെന്ന് എപ്പോഴും തോന്നാറുണ്ട്. യഥാർഥത്തിൽ ഒരാളുടെ എഴുത്തിനെ എപ്പോഴും ഭംഗിയുള്ളത് ആകുന്നത് മറ്റുള്ളവരുടെ നിരീക്ഷണങ്ങളും വിലയിരുത്തലുകളും കാഴ്ചപ്പാടുകളുമാണ് എന്നതിൽ എനിക്ക് സംശയമില്ല . ഒരു കഥയിലേക്ക് ഇറങ്ങിച്ചെല്ലുക,  അതിനെ സൂക്ഷ്മമായ വിലയിരുത്തുക, ഇതിൽ ആൽബിക്ക്   ഉള്ളതുപോലെയുള്ള ഒരു കഴിവ് മറ്റാർക്കെങ്കിലും ഉണ്ടോ എന്ന് ഞാൻ സംശയിച്ചിട്ടുണ്ട്.
മറ്റൊരു കാര്യം പറയാനുള്ളത് നിരൂപണം എഴുതുവാൻ ആൽബി ഉള്ളപ്പോൾ ആരും മോശമായ കഥ എഴുതുക  ഇല്ല എന്നുള്ളതാണ്.

ആൽബിയുടെ നിശിത  നിരൂപണങ്ങൾ ഏൽക്കാൻ എന്റെ കഥകൾക്ക് എപ്പോഴും ഭാഗ്യമുണ്ടായിട്ടുണ്ട്. ഈ കഥയുടെ അധ്യായത്തിലും അതുതന്നെ സംഭവിച്ചിരിക്കുന്നു. അതിന് എനിക്ക് ആൽബിയുടെ കടപ്പാടുണ്ട്.

നന്ദിയോടെ സ്നേഹത്തോടെ
സ്മിത.

alby • 2020-03-04 00:09

ചേച്ചി.......

കണ്ടു.വീണ്ടും വരാം അഭിപ്രായം അറിയിക്കാൻ

ആൽബി

Smitha • 2020-03-04 09:42

ഓക്കേ.. ആൽബി

ഭീം • 2020-03-04 15:09

മേഡം ആൽബിക്ക് കുറച്ചു കൂടി എഴുതു

Akrooz • 2020-03-03 22:50

ആഹാ...കിടു

Smitha • 2020-03-04 09:42

താങ്ക് യൂ

Akrooz • 2020-03-03 22:48

ആഹാ...

Smitha • 2020-03-04 09:41

താങ്ക്സ് അക്രൂസ്‌

ഹസ്ന • 2020-03-03 22:42

പ്രിയ സ്മിതചേച്ചി ..

ഒരു ബോളിവുഡ് ആക്ഷൻ ഫിലിം കാണുന്ന ഫീൽ.... നിങ്ങളെ  എഴുത്തിന് മുന്നിൽ തോറ്റു തന്നിരിക്കുന്നു...

Smitha • 2020-03-04 09:38

പറയുന്നതാരാ?
എണ്ണം പറഞ്ഞ എഴുത്തുകാരി

മന്ദൻ രാജാ • 2020-03-03 22:31

നാളെ കാണാം സുന്ദരി..
ശുഭരാത്രി..-രാജാ

Smitha • 2020-03-04 09:37

ഓക്കേ...
താങ്ക്സ് രാജാ

അറക്കളം പീലിച്ചായൻ • 2020-03-03 22:02

പീലിച്ചായൻ1st

Smitha • 2020-03-04 09:37

Thanks അച്ചായാ

raj • 2020-03-03 15:01

adiyam muthal vayichitu varam. good luck.

Smitha • 2020-03-03 15:32

താങ്ക് യൂ...

JOSEPH • 2020-03-03 13:25

എന്നെതെയും പോലെ ഇൗ പാർടും superb.Suspense ത്രില്ലെർ എല്ലാം ചേരുന്നു ഒരു കമ്പ്ലീറ്റ് പാക്കേജ് സ്മിത ചേച്ചി തൂലികയിൽ നിന്നും.

Smitha • 2020-03-03 15:32

താങ്ക് യൂ സോ സോ മച്ച് ജോസഫ്...

rashid • 2020-03-03 08:46

കൊള്ളാം ചേച്ചി, ദാവൂദിനെ തോക്കിൻ മുനയിൽ നിർത്തുന്നതിന് മുൻപ് ഇങ്ങനെയൊക്കെ ഉണ്ടായല്ലേ,  ഫൈസലിന്റെ ആ ബോഡി കത്തിക്കുന്ന പരിപാടി എന്തിനാണെന്ന് ഒരു idea കിട്ടിയില്ല. അങ്ങനെ ഒരാൾ അവിടെ ജീവിച്ചിരിപ്പില്ല എന്ന് തെളിയിക്കാൻ ആണോ, അതോ ഫൈസൽ മരണപ്പെട്ടു എന്ന് വരുത്തി തീർത്ത മെഹ്‌നൂരിന്റെ കൂടെ ലണ്ടനിൽ താമസിക്കാൻ ആണോ?

Smitha • 2020-03-03 12:58

ലണ്ടനിലേക്ക് പോകുന്ന കാര്യം ഫൈസൽ പറഞ്ഞിട്ടുണ്ടല്ലോ മെഹ്‌നൂറിനോട്.

ഓപ്പറേഷൻ ഡെവിൾ നടക്കുന്നതിന് തൊട്ടു മുമ്പുള്ള സംഭവങ്ങളാണ് ഇതിൽ വിവരിച്ചത്

നന്ദി

alby • 2020-03-03 04:11

ചേച്ചിക്ക്........

ദാവൂദ് ഇപ്പോഴും തോക്കിൻ മുനയിൽ തന്നെ.
അപ്പൊ ലോല ഹൃദയനായ ഞാൻ ഇനിയും ടെൻഷൻ പിടിച്ചിരിക്കണം അല്ലെ.അല്ലാതെ നിവർത്തിയില്ലല്ലോ.

പിന്നെ ഈ അധ്യായം വായിച്ചപ്പോൾ മനസ്സിൽ തട്ടിയത് ഇതിലെ കഥാപാത്രങ്ങളുടെ വികാര വിചാരങ്ങളാണ്.ഫൈസലിന് മെഹ്‌നൂറിനോടുള്ള ഇഷ്ട്ടം പുത്രനോടുള്ള വാത്സല്യം അവളുടെ വിധേയത്വം, അപ്പൊ ഞാനോ എന്ന് ചോദിക്കുന്ന ആ കുഞ്ഞിന്റെ നിഷ്കളങ്കത. എല്ലാം ആസ്വദിച്ചാണ് വായിച്ചത്.സ്വന്തം നാടും നാട്ടുകാരും എല്ലാം ഉപേക്ഷിച്ചു മെഹ്‌നൂർ ഫൈസലിന് വിധേയപ്പെടുന്ന കാഴ്ച്ച,അവൾക്ക് പൂർണ്ണമായും ഇഷ്ട്ടമല്ല എങ്കിൽ കൂടി തന്റെ പ്രിയപ്പെട്ടവന്റെ ഇഷ്ട്ടത്തിനു മുന്നിൽ അത് പരിവർത്തനപ്പെടുത്തുന്നു.അവളുടെ ചുറ്റുപാട് ആ കുടുംബമാണ് അതാവാം അതിന് കാരണം

പിന്നെ ഷഹാനയോടുള്ള ഫൈസലിന്റെ ഇഷ്ട്ടം
അത് കാലത്തിന്റെ ഒഴുക്കിൽ ഒലിച്ചു പോവേണ്ട ഒന്നാണ് എന്ന് തോന്നുന്നു.പിന്നെ സിദ്ധാർഥ് ഉം പർവിനും കണ്ടിഷൻ ഇല്ലാതെ പ്രണയിക്കുന്നവർ.അവൾക്കായി ഏതറ്റം വരെ അവൻ പോവും എന്ന് മനസിലായി.

ഓപ്പറേഷൻ ഡി യുടെ മുന്നേയുള്ള കഥാഗതി വളരെ ഇഷ്ട്ടം ആയി.പക്ഷെ ദാവൂദിന്റെ വീട്ടിൽ എത്തിയ അസ്‌ലം അതിപ്പോഴും ഒരു ചോദ്യമായി മനസിലുണ്ട്.

രാജ്യത്തിനു വേണ്ടി നാടും വീടും വിട്ട് ഊരും പേരും മാറ്റി ജീവിക്കേണ്ടി വരുന്ന നിസ്വാർത്ഥ മനസുകളെ ഇവിടെ ഓർക്കുന്നു.ഗ്യാലറിയിൽ ഇരുന്ന് കാണുന്നത് പോലെ അല്ലല്ലോ ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുന്നത്.

നല്ലൊരു അധ്യായം തന്നതിന്  നന്ദി

സ്നേഹപൂർവ്വം
ആൽബി

Smitha • 2020-03-03 12:56

ആൽബി

കഥയുടെ ഈ അധ്യായത്തെ വിശദമാക്കിയുള്ള കുറിപ്പ് വായിച്ചു.

അർജ്ജുൻ അവിടെ പോയത് വിവാഹ ക്ഷണക്കത്ത് മോഷ്ട്ടിക്കാനും ഒരു പട്ടാള മേധാവി വരുന്നതിനാൽ ഫൈസൽ പറഞ്ഞു വിട്ടതാണ് എന്നും മുൻപുള്ള ഒരദ്ധ്യായത്തിൽ പറഞ്ഞിരുന്നു.

മറ്റ് കഥാപാത്രങ്ങൾ അവർക്ക് അനുകൂലമായ സാഹചര്യം ഒരുങ്ങുമ്പോൾ വരും.

സ്നേഹപൂർവ്വം
സ്മിത

alby • 2020-03-03 13:32

ഇപ്പോൾ കളം വ്യക്തമായി

താങ്ക് യു

അഭിരാമി • 2020-03-02 19:17

എനിക് അറ്റാക്ക് വന്നാൽ അതിനു ഉത്തരവാദി സ്മിതേച്ചിയാണ്. എങ്ങനെ സസ്പെൻസ് ഇട്ടു കൊല്ലത്തെ അടുത്ത ഭാഗം  പെട്ടന്നു ഇട്ടെ

Smitha • 2020-03-03 12:53

ഹഹഹ... അറ്റാക്കൊക്കെ ഹൃദയമുള്ളവർക്കല്ലേ?

വെറുത പറഞ്ഞതാണ് കേട്ടോ...

അടുത്ത അദ്ധ്യായം ഇന്ന് അയയ്ക്കും...

വേതാളം • 2020-03-02 18:55

കുറെ നാളുകൾക്ക് ശേഷം ചേച്ചിയുടെ വാളിൽ ഒരു കമൻറ് അതും മികച്ച ഒരു investigation thriller ആയ shahaanayil തന്നെ.. ഒരു കഥ എഴുതുന്നതിന് മുൻപ് അതിലെ ഓരോ ഭാഗത്തെ കുറിച്ചും ഒക്കെ ചേച്ചി ചെയ്യുന്ന റിസർച്ച് അതൊക്കെ സമ്മതിച്ചു തന്നേ പറ്റൂ.. പിന്നെ കഥയെ കുറിച്ച് പറയാൻ ആണേൽ പ്രണയവും സസ്പെൻസും ഒരുമിച്ച് തകർത്തു.. ഇപ്പോളും tensionil ആണ്.. കാരണം "ദാവൂദ് ഇബ്രാഹിം" എന്ന കൊമ്പന് നേർക്കാണ് തോക്ക് ചൂണ്ടി നിർത്തിയിരിക്കുന്നത്.. അതിന്റെ ബാക്കി എന്താണ് എന്നറിയാൻ ഉള്ള ആകാംക്ഷയിൽ ആണ്..

Smitha • 2020-03-03 12:51

കുറെ ആയല്ലോ കണ്ടിട്ട്...

എന്തായാലും സന്തോഷം. പരിചിതരെ കാണാതെ വരുമ്പോൾ വിഷമമാണ്. അത് മാറി.

കഥയെക്കുറിച്ച് പറഞ്ഞ നല്ല കാര്യങ്ങൾക്ക് നന്ദി...

വേതാളം • 2020-03-03 19:26

തിരക്കൊന്നും അല്ല ചേച്ചി.. network problem തന്നെയാണ് പ്രധാന കാരണം.. ഒരു പേജ് ലോഡ്‌ ആകാൻ മണിക്കൂറുകൾ എടുക്കും.. appol പിന്നെ വായിക്കാനുള്ള മൂഡ് പോകും.. ഇപ്പൊൾ ഇത് തന്നെ വായിച്ചത് ഷിഫ്റ്റ് തീർന്നപ്പോൾ വർക്ക്ഷോപ്പിൽ വെച്ചാണ്.

കംമ്പികഥയുടെ ആരാധകൻ • 2020-03-02 18:29

കൊള്ളാം. ... ഫ്ലാഷ് ബാക്ക് അടിപൊളി ആയിട്ടുണ്ട് അടുത്ത ഭാഗം ഉടനെ തരണേ കട്ട വെയ്റ്റിംഗ് ആണ് ?????

Smitha • 2020-03-03 12:50

അടുത്ത ഭാഗം ഇന്നയയ്ക്കും. നന്ദി

ഭീം • 2020-03-02 18:14

സുന്ദരീടെ തൂലികയ്ക്ക് എഴുതിയില്ലങ്കിൾ പിന്നെ ആർക്കെഴുതാൻ. ഇപ്പോ അല്പ തിരക്കിലാണ്.ഇന്നലെ നൈറ്റ് ഷിഫ്റ്റ് ആയിരുന്നു'പകൽ ഫുൾ ഉറങ്ങി. വരാം സുന്ദരികുട്ടി.

Smitha • 2020-03-03 19:26

ഓക്കേ ആയിക്കോട്ടെ ആൽബി

ഭീം • 2020-03-02 18:11

മേഡം തിരക്കായി പോയി. കഴിഞ്ഞതും വായിച്ചില്ല. 2um ഒത്ത് വായിച്ചിട്ട് എഴുതാം ട്ടോ.

Smitha • 2020-03-02 18:13

ഓക്കേ... അതിനെന്താ... താങ്ക്സ്..

Smitha • 2020-03-02 18:11

താങ്ക് യൂ...

അത്തരം കാര്യങ്ങൾ ഒന്നുമില്ല. സാധാരണ ജോലി ചെയ്യുന്ന, അൽപ്പംമൊക്കെ വായിക്കുന്ന, സിനിമകൾ കാണുന്ന ആളാണ്‌. വൗയിച്ചതും കണ്ടതുമൊക്കെ മറ്റൊരു രൂപത്തിൽ പുറത്ത് വരുന്നതാണ്. അല്ലാതെ മാറ്റിയൊന്നുമല്ല.

നന്ദി, ഒരുപാട്.

Smitha • 2020-03-02 17:10

രാജ,

പൊളിട്ടിസൈസ് ചെയ്യപ്പെടുന്ന രാജ്യസ്നേഹ പ്രഭാഷണങ്ങളിൽ ഒരിക്കലും താൽപ്പര്യം കാണിക്കാതെ, ഇന്ത്യയെ വളരെ റൊമാൻറ്റിക്കായി സ്നേഹിക്കുന്ന ഒരുപാടാളുകൾ ഇന്റലിജെൻസ് ഏജന്സികളിലുണ്ട്. ജാധവോക്കെ ഉദാഹരണം.

സോഷ്യൽ മീഡിയ ഒക്കെ പ്രശ്നമില്ല, പക്ഷേ യാഥാർഥ്യമറിയാതെയാണ് പലരും ഇത്തരം കാര്യങ്ങളെ നിരീക്ഷിക്കുന്നത്.

വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

സ്നേഹപൂർവ്വം
സ്മിത