യാതനയുടെ എല്ലാത്തരം പര്യായ വാക്കുകളുടേയും മധ്യത്തിൽ ജോലിചെയ്യുന്നവരാണ് വിദേശരാജ്യങ്ങളിലെ ചാരവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവരിൽ ഭൂരിഭാഗവും. അപ്പോൾ അവരുടെ ഭൂതകാലം അവതരിപ്പിക്കുമ്പോൾ ഏറ്റവും ലളിതവും മിനുസവും ആയ പദങ്ങൾ വേണമെന്ന് തോന്നി. അതാണ് ആദ്യ പേജുകളിൽ അത്തരം വാക്കുകൾ കൂടുതൽ ഉണ്ടാവാൻ കാരണം. സൈറ്റിലെ മുൻനിര രചനകളിൽ ഒന്നാണ് സിമോണ എഴുതിയ "സിമോണ" എന്ന കഥ. ഈ കഥ വായിച്ചപ്പോൾ "സിമോണ" എന്ന കഥ ഓർത്തു എങ്കിൽ അത് ഈ കഥയുടെ വിജയമാണ്. കഥയിലെ വാക്കുകൾ ജോയെ ആകർഷിച്ചു എന്നറിയുന്നത് വലിയ സന്തോഷം നൽകുന്നു. നന്ദി ഒരുപാട്.
നിങ്ങളൊക്കെ എഴുതുമ്പോൾ ആകർഷിക്കാതിരിക്കുമോ
ഇത്തവണയും കലക്കി മാഡം. കഴിഞ്ഞ പാർട്ടുകളെ അപേക്ഷിച്ച് ഇത്തവണ ഭാവത്തിന് നല്ലൊരു മാറ്റം. ത്രില്ലറിൽ നിന്ന് മനോവിചാരങ്ങളിലേക്ക് മാറിയത് അസ്സലായി. ആദ്യ പേജുകളിൽ സിമോണ എന്ന ക്ലസിക് രചനയുടെ വരികളോട് വളരെയധികം സാമ്യം തോന്നിയത് ഒരുപക്ഷേ എനിക്ക് മാത്രമാവാം. എങ്കിലും പറയട്ടെ, ആ വരികളോട് അത്ര വിദൂരമല്ലാത്ത സാമ്യം എന്നല്ല അതിൽ കൂടുതൽ എനിക്ക് തോന്നി. ഒരുപക്ഷേ ആ വരികൾ അത്രയധികം എന്നെ ആകർഷിച്ചിരുന്നത് കൊണ്ടാവാം.