ശംഭുവിന്റെ ഒളിയമ്പുകൾ 29 [Alby]
📝 Ongoing
👁 159223 views ❤ 495 likes ⭐ 0.0 rating 💬 128 comments 📚 1 chapters 📅 2020-07-01
ശംഭുവിന്റെ ഒളിയമ്പുകൾ 29 Shambuvinte Oliyambukal Part 29 Author : Alby | Previous Parts "അസമയമാണ്,എങ്കിലും ഒന്നകത്തു ക്ഷണിക്കരുതോ?ശത്രുവല്ല, മിത്രമാണ് ഞാൻ."തനിക്ക് നേരെ തോക്കുമായി നിൽക്കുന്ന ആഥിതേയനോട് ആഗതൻ പറഞ്ഞു."നിങ്ങളെപ്പോലെയൊരാൾ ഇവിടെ വന്നതിലെ ഔചിത്യം?അതും രാത്രി ഏറെ വൈകിയ സമയത്ത്?"അയാൾ തോക്ക് താഴ്ത്താതെ തന്നെ മറുചോദ്യമുന്നയിച്ചു. "ഞാൻ പറഞ്ഞല്ലോ,മിത്രമാണ്.ഞാൻ മൂലം ഉപകാരമേ നിങ്ങൾക്കുണ്ടാവൂ. ഒരു കാര്യം ശരിയാണ്,വന്നപ്പോൾ നേരവും കാലവും നോക്കാതെ വന്നു. വന്നത് ഇരുട്ടിന്റെ മറവിൽ അക്രമിക്കാനുമല്ല.എന്തു ചെയ്യാം എന്റെ സാഹചര്യം അങ്ങനെയായിപ്പോയി." സലീമിന്റെ കൈകൾ താണു.ഒപ്പം ആഗതനെ അകത്തേക്ക് ക്ഷണിച്ചു. അനുവാദം കിട്ടിയതും ഗോവിന്ദ് ഉള്ളിലേക്ക് പ്രവേശിച്ചു.സലീമിന്റെ കൈ ഇരുപ്പിടത്തിലേക്ക് നീണ്ടതും ഗോവിന്ദ് ഒരു പുഞ്ചിരിയോടെ അത് സ്വീകരിച്ചു. "എന്താ ഈ വരവിന്റെ ഉദ്ദേശം?മാധവന്റെ മകന് ഇവിടേക്ക് വരേണ്ട ആവശ്യം?"സലിം അവന് മുന്നിലായി ഇരുന്നുകൊണ്ട് കാര്യം അന്വേഷിച്ചു. "ഒരു തിരുത്തുണ്ട്.മകനല്ല,വളർത്തു മകൻ."ഗോവിന്ദ് കൂട്ടിച്ചേർത്തു. "അതെന്തുമായിക്കൊള്ളട്ടെ.ഈ വരവിന്റെ ഉദ്ദേശം മാത്രം പറയുക. ഒരിക്കൽ തോക്ക് താണു എന്ന് കരുതി വീണ്ടും ഉയരാതിരിക്കില്ല" അതുകേട്ട് ഗോവിന്ദ് ഒന്ന് ചിരിച്ചു. "പറയാം........എനിക്ക് പറയാനുള്ളത് രാജീവ് സാറിനോടും.ഒന്ന് കാണാൻ?" ഗോവിന്ദ് അനുവാദം ചോദിച്ചു.അതെ സമ
സത്യത്തിൽ ഓരോ ഭാഗവും മികവുട്ടു നിൽക്കുന്നു. ഒരു സിനിമ കാണുന്ന പ്രതീതി.. മാത്രവും അല്ല വായിച്ച.സീനുകൾ ഓർമ്മയിൽ നിന്നും മായുന്നില്ല.അതുകൊണ്ടി എത്ര നാൾ കഴിഞ്ഞും.അടുത്തഭാഗം ഒന്നൂടെ വായിച്ചു ഓർമ്മ പെടുത്തേണ്ടതില്ല അതുപോലെ ഓരോ ചാപ്ടറുകളും എന്തേലും ഒക്കെ നിഗൂഢതകൾ വാരി വിതരുന്നുണ്ട്.. അതായിരിക്കും ആല്ബിച്ചയനു ഒരു ഭൃഗു ല്ലേ.. ശംഭു വീണ പ്രണയരംഗങ്ങൾ കുറച്ചധികം കൂടെ ഇട്ടിരുന്നെകിൽ ഒരു കലക്ക് കൂടെ ആയേനെ..ഒന്നാമത് ശ്വാസം അടക്കി പിടിച്ച വായന ആണ്..അതിലി ഇച്ചിരി പ്രേമവും പിണക്കവും ഒകെ വരുമ്പോ .ആഹാ....ഒരു അഭിപ്രായം പറഞ്ഞുന്നെ ഉള്ളു..