ശംഭുവിന്റെ ഒളിയമ്പുകൾ 36 [Alby]
📝 Ongoing
👁 114331 views ❤ 387 likes ⭐ 0.0 rating 💬 88 comments 📚 1 chapters 📅 2020-10-21
ശംഭുവിന്റെ ഒളിയമ്പുകൾ 36 Shambuvinte Oliyambukal Part 36 | Author : Alby | Previous Parts "കയ്യിൽ തന്നെ വേണം. ഊരിപ്പോകരുത്.ഞാൻ വരുന്നുണ്ട് അതിനുള്ളിൽ അയാളെയൊന്ന് പരുവപ്പെടുത്തിയെടുക്കണം."ശംഭു നിർദേശം നൽകി."ഇയാളുടെ കാര്യം ഞാനേറ്റു മോനെ. ഒരൊറ്റ വാക്ക് പറഞ്ഞാൽ അങ്ങ് തീർക്കാനും മതി." "ചെട്ടിയാരെ,അതിനുള്ള അവകാശി മറ്റൊരാളാണ്.അയാളുമായി നാളെ അതുവഴി ഞാൻ വരുന്നുമുണ്ട്.ഒന്ന് വരട്ടി വച്ചേക്ക്,നല്ല ഭേഷായിട്ട് തന്നെ. പിന്നാമ്പുറം നല്ല പ്രിയമുള്ള കക്ഷിയാ അതൊന്ന് പിള്ളേരോട് പറഞ്ഞേക്ക്. പൊളിഞ്ഞു ചോര വന്നാലും സാരമില്ല,നാളെ കാണുന്ന നേരം മൂടുറച്ചിരിക്കാൻ കഴിയരുത്." "ആഹാ.......ഇവിടെ വന്നു നിക്കുവാ." വീണയുടെ ശബ്ദം കേട്ട് ശംഭു ഒന്ന് തിരിഞ്ഞു നോക്കി. "ചെട്ടിയാരെ അപ്പൊ പറഞ്ഞതു പോലെ.ഞാൻ അറിയിക്കാം."ഒന്ന് ഒതുക്കി പറഞ്ഞശേഷം ശംഭു ഫോൺ കട്ട് ചെയ്തു.മറുതലക്കൽ വീണയുടെ ശബ്ദം കേട്ട ചെട്ടിയാരും അവരുടെ സ്വകാര്യതയിലെ കരടായി മാറാൻ നിൽക്കാതെ ഒരു ചിരിയോടെ തന്നെ ഏൽപ്പിച്ച കാര്യങ്ങളിലേക്ക് കടന്നു. "ഞാൻ അകത്തൊക്കെ നോക്കി. ആരാ ഇതിപ്പോ ഫോണില്.എന്തോ കാര്യമായ സംസാരമായിരുന്നല്ലൊ?" "ഒരു പരിചയക്കാരനാണ് പെണ്ണെ. കുറെ ആയി കണ്ടിട്ട്.അതിന്റെ പരിഭവം പറയുവായിരുന്നു." "അതേതാ ഞാനറിയാത്ത പരിചയക്കാരൻ?"വീണ പുരികം ഉയർത്തിക്കൊണ്ട് ചോദിച്ചു. "എന്റെ പരിചയക്കാരെയെല്ലാം അറിയണം എന്ന് നിർബന്ധം വല്ലോം ഉണ്ടോ?"അവനും
അഭിപ്രായം ഇട്ടിരുന്നു മോഡറേഷൻ കാണിക്കുവാണല്ലോ.. അല്ബിച്ചയൻസ്..