ഹലോ കിച്ചു...
ശിഷിരപുഷ്പ്പം താങ്കള്‍ വായിച്ച് തുടങ്ങി എന്നറിയുന്നതില്‍ എനിക്കുണ്ടാവുന്ന സന്തോഷം താങ്കള്‍ക്കൂഹിക്കാന്‍ കഴിയുമോ എന്നറിഞ്ഞുകൂടാ എനിക്ക്. നമുക്ക് ഏറ്റവും അടുപ്പമുള്ള കൂട്ടുകാരുടെ വാക്കുകള്‍ കൂടുതല്‍ ആവേശവും ഊര്‍ജ്ജവും തരുന്നുണ്ടല്ലോ. അതാണ് എനിക്കിപ്പോള്‍ കിച്ചു പറഞ്ഞ വാക്കുകള്‍.
ഈ ദിവസം മറക്കില്ല.
നന്ദി.
ഹായ് സ്മിതമ്മേ...
ഞാൻ ഇന്നാദ്യമായാണ് ശിശിരം വായിക്കുന്നതു എന്നാണ് എനിക്ക് തോന്നുന്നത്. ഒറ്റ വാക്യത്തിൽ പറഞ്ഞാൽ വളരെ ഇഷ്ടമായി, ഒരു കോളേജ് ഇലക്ഷനും അതിൽ ഇവോൾവായിരിക്കുന്ന കുറെ കുട്ടികളും...
വളരെ രസകരമായും ജീവസ്സുറ്റ രീതിയിലുമാണ് കഥാപാത്രങ്ങളും കഥയും വെറും ഈ ഒരദ്ധ്യായത്തിന്റെ മാത്രം പരിചയത്തിൽ എന്റെ ഉള്ളിൽ കുടിയേറിയത് അത് കൊണ്ട് തന്നെയാവും ഈ നോവലിന്റെ ആദ്യഭാഗങ്ങൾ വായിക്കുവാനായുള്ള ഒരു ത്വര ഉള്ളിൽ ചുരമാന്തുന്നത്...
അടുത്ത അധ്യായവുമായി തമ്പുരാട്ടി എത്തുമ്പോളേക്കും ഞാനും ഒന്നുമുതൽ വായിച്ചു തമ്പുരാട്ടിയുടെ ഒപ്പമെത്താം എന്നാണ് കരുതുന്നത്...
സ്നേഹപൂർവ്വം
കിച്ചു...