Comments
സ്മിതേ(ച്ചീ)..... ഈ കഥ വായിക്കാൻ തുടങ്ങീട്ടോ.....
????
എത്തീട്ടില്ല... 13 വരെ...ഏഴിൽ കുടുങ്ങി കിടക്കുവാ
സാരമില്ല, സമയവും സാവകാശവും ഒക്കെ ഉണ്ടാകുമ്പോള്‍ വായിക്കണം...
ഇത് വായിച്ചു കഴിഞ്ഞപ്പോൾ ഈ അന്തരീക്ഷത്തിൽ മുഴുവൻ നിറയുന്ന വികാരം പ്രണയമാണ്. വളരെ നല്ലവണ്ണം മനസ്സിൽ തട്ടുന്ന പോലെ പ്രണയം എഴുതി വെച്ചിട്ടുണ്ട്. അസാധ്യ ഫീൽ. മനസ്സിൽ ഉളവാക്കുന്ന അനുഭൂതി വിവരിക്കാൻ വാക്കുകൾ ഇല്ല.
താങ്ക്യൂ അസുരന്‍...
അഭിപ്രായത്തിലെ സ്വര്‍ണ്ണത്തിളക്കം കോരിത്തരിപ്പിക്കുന്നു....
Smitha... Ningalude ee ezhuthureethi sheriyakunnilla. Onnu asvathichu vayichu varumbozhekkum theernnu pokunnu. Athukond adutha bhagathinayi, ennatheyum pole kathirikkunnu. All the best❤❤❤
ഹഹാഹ ..നല്ല അഭിപ്രായം...
താങ്ക്യൂ വെരി മച്ച്...
മനസ്സിൽ ഒട്ടി നിൽക്കുന്ന ഒരുപിടി നിമിഷങ്ങൾ. അതാണ് ശിശിരത്തിന്റെ ഈ അധ്യായം. പ്രണയം തുളുമ്പി നിൽക്കുന്ന വരികൾ... വീണ്ടും വീണ്ടും വായിക്കാൻ തോന്നിക്കുന്ന പ്രണയം
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
പ്രിയ ജോ...
ജീവിതത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത തിരക്കുകളിലൂടെയാണ് ഇപ്പോള്‍ കടന്ന്‍ പോകുന്നത്. അഭിപ്രായത്തോട് പ്രതികരിക്കാന്‍ വൈകിയത് അത് കൊണ്ടാണ്.
"....വീണ്ടും വീണ്ടും വായിക്കാൻ തോന്നിക്കുന്ന പ്രണയം...."
ഒരു അക്കാദമി അവാഡ് ആണിത്.
നന്ദി, അതിരില്ലാതെ....
കിടിലൻ ട്വിസ്റ്റൊക്കെയാണല്ലോ ആശാനേ.കഥ അടിപൊളിയായിട്ടുണ്ട് കേട്ടോ.കൂടുതൽ ഒന്നും പറയുന്നില്ല അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
താങ്ക്യൂ അജ്ഞാതവേലായുധാ. വേഗം വരാം കഴ്വതും അടുത്ത ഭാഗവുമായി.
ഹായ് സ്മിതാമ്മേ നമ്മുടെ സിമോണക്കു എന്ത് പറ്റി വല്ല അറിവും ഉണ്ടോ ഇപ്പോൾ ഓതേർസ് ലിസ്റ്റിൽ പോലും മുപ്പത്തിയെ കാണാൻ ഇല്ല അതാ ചോദിച്ചേ... കുറച്ചു നാൾ ഞാൻ ഇവിടെ ഇല്ലാരുന്നല്ലോ അപ്പൊ എന്തേലും സംഭവിച്ചോ..?
ഹായ് കിച്ചൂ...
ഞാനും കഴിഞ്ഞ ദിവസം അത് ശ്രദ്ധിച്ചിരുന്നു. ഇടവേളകള്‍ സംഭവിക്കുന്നത് സാധാരണയാണ് സിമോണയുടെ കാര്യത്തില്‍. പക്ഷെ..ഇവിടെയിപ്പോള്‍ ലിസ്റ്റില്‍ കാണുന്നില്ല എന്ന്‍ വരുമ്പോള്‍ സംതിംഗ് ഫിഷി...ഹോം പേജില്‍ കഥകള്‍ ഉണ്ട്. വ്യക്തമായ ഒരു വിശദീകരണം നല്‍കേണ്ടത് ഡോക്റ്റര്‍ കുട്ടനാണ്. അദ്ദേഹം നമ്മുടെ ആകാംക്ഷ മനസ്സിലാക്കി ചിലപ്പോള്‍ പ്രതികരിക്കും എന്ന്‍ കരുതുന്നു.
ഇല്ല, അങ്ങനെ വാഗ്വാദങ്ങള്‍, കോലാഹലങ്ങള്‍ ഒന്നും തന്നെയുണ്ടായില്ല. അങ്ങനെയുണ്ടായാലും അതൊന്നും വിലവെക്കുന്നയാളല്ല സിമോണ.
കാത്തിരിക്കാം.
വരും, വരാതിരിക്കില്ല....
അതേ കാത്തിരിക്കാം വരും വരാതിരിക്കില്ല...
ഇനിയെങ്ങാനും എന്നോട് പിണങ്ങി പോയതാണോ...??????
പ്രണയം അതിന്റെ എല്ലാ സൗന്ദര്യത്തോടും കൂടി എഴുതി. അഭിനന്ദനങ്ങൾ.
താങ്ക്യൂ സുജ...താങ്ക്യൂ വെരി മച്ച്....
പ്രിയ രാജാ...
ആദ്യത്തെ മൂന്ന്‍ ലൈന്‍ വായിച്ച് കോരിത്തരിച്ച് അങ്ങനെ നില്‍ക്കുകയാണ്.
ഷാരോണ്‍ ആയിരുന്നില്ല നന്ദകുമാറിന്‍റെ ആദ്യ ചോയ്സ്. സുലോചന ആയിരുന്നു. പിന്നെ ഷാരോണ്‍ വരുന്നത്. അങ്ങനെ എഴുതുമ്പോള്‍ സന്ധ്യാസമയത്തെ സീരിയല്‍ പോലെ ആകുമെന്ന്‍ ഭയന്നാണ്
ഷെല്ലി, മിനി, റഫീഖ്, നിഷ ഒക്കെ കാത്തു നില്‍ക്കുന്നു.
അവരെ എഴുതണം.
നന്നായിട്ടുണ്ട് സ്മിത മേഡം???പ്രണയം തുളുമ്പി നിൽക്കുന്ന വരികൾ❤❤.. ബല്ലാത്ത ജാതി പ്രെസൻറ്റേഷൻ..
ശ്രീധർ പ്രസാദും ഷാരോണും ഒന്നിക്കണമെന്ന് മനസ്സുകൊണ്ട് ആഗ്രഹിച്ച ആളായിരുന്നു ഞാൻ... വേറെ ഒന്നും കൊണ്ടും അല്ല.. യുവകേരള യാത്ര നടത്തുന്ന (ആന്ധ്രയിൽ കോൺഗ്രസിനെ അധികാരത്തിൽ എത്തിച്ച ysrന്റെ പാദയാത്രയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടത്) കേരള രാഷ്ട്രീയത്തിലെ യുവതുർക്കിയായ നായകനെ കാത്തിരിക്കുന്ന നായികയെ ഞാൻ മനസ്സിൽ കണ്ടിരുന്നു.. അവളിൽ ഞാൻ ഷാരോണിനെ കണ്ടു നായകനിൽ ശ്രീധറിനെയും.. കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ പാർട്ടിയുടെ നേതാവായി നന്ദൻ സാറെയും.. എന്റെ കഥയിൽ നന്ദൻ സർ വില്ലൻ ആകുമ്പോൾ.. ഇവിടെ നന്ദൻ സർ നായകനും.. അത്കൊണ്ട് തന്നെയാണ് കഥ പകുതിക്കു വെച്ച് പൂട്ടിയതും..
ഈ കഥയുടെ കോപ്പി അല്ലാട്ടോ എന്റെ കഥ.. രണ്ട് കഥകളും രാഷ്ട്രീയം ചർച്ച ചെയ്യുമ്പോൾ അവിടെ ഇവിടെയായി എനിക്ക് തോന്നി അത് കൊണ്ടാണ്.. ഞാൻ വേണ്ട എന്ന് വെച്ചത്..
പ്രിയ ഫഹദ്....
ശ്രീധര്‍ ആ ഭാഗത്ത് മാത്രം വരുന്ന ഒരു കേമ്യോ റോള്‍ ആണ്.
അതാണ് അയാള്‍ക്ക് അത്ര പ്രാധാന്യം കിട്ടാതെ പോയതും. ഫഹദ് പറഞ്ഞ കാര്യങ്ങള്‍ നല്ല , വിശാലമായ ഒരു ക്യാന്‍വാസ്സില്‍ ചെയ്യാവുന്ന ഒരു കഥയാണ്. നന്നായി എഴുതൂ. അതിന്‍റെ വായന വേഗതിലാവാന്‍ ആഗ്രഹിക്കുന്നു.
എഴുതാം.. വിഷയം രാഷ്ട്രീയം ആയത്കൊണ്ട് പ്രേക്ഷകർ സ്വീകരിക്കുമോ എന്നുള്ള സംശയം ഇനിയും
ബാക്കിയാണ്.. എന്നാലും എഴുതും..
"യുവതുർക്കി"
എന്താണ് ശെരി എന്നും എന്താണ് തെറ്റു എന്നും ജനങ്ങൾക്കറിയാം.. കാരണം ജനങ്ങൾ ആണിവിടെ രാജാക്കന്മാർ..
സ്വീകരിക്കുമോ എന്നോ? Never doubt the readers' response...ഏത് വിഷയവും നന്നായി എഴുതിയാല്‍ വായനക്കാര്‍ സ്വീകരിക്കും എന്നതിന് എത്രയോ തെളിവുകള്‍...!!
പിന്നെ രാഷ്ട്രീയക്കാരുടെ പേരുകള്‍ പാര്‍ട്ടികളുടെ പേരുകള്‍ ഒന്നും യഥാര്‍ത്ഥമായത് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം എന്നേയുള്ളൂ.
വായിച്ച് വിജയിപ്പിക്കാന്‍ ഞാനടക്കം ആയിരക്കണക്കിന് വായനക്കാര്‍ റെഡി....
കൊള്ളാം നന്നായിട്ടുണ്ട്
താങ്ക്യൂ ബാബൂ...താങ്ക്യൂ വെരി മച്ച്...
നമ്മളോരുമിച്ചു
നനയാതെ പോയ
മഴക്കാലങ്ങളൊക്കെയും
അലമാരയുടെ താഴത്തെ തട്ടിൽ
ഒരു ചുവന്ന പുള്ളികുടക്കുള്ളിൽ
മടക്കി വെച്ചിട്ടുണ്ട്...
കുട നിവർത്തുമ്പോൾ..
നീ കാണാതെ പോയ
മഴയൊക്കെ..
പ്രളയം പോലെ
ഒരുമിച്ചു പെയ്തു വീഴും
പല മഴക്കാലങ്ങളുടെ
ചൊരുക്കിൽ നിനക്ക്
നില തെറ്റിയേക്കും...
താങ്ങി നിർത്താൻ
അരികെ ഞാനില്ലല്ലോഎന്ന്
അന്നാദ്യമായി
എന്റെ അസാന്നിധ്യത്തെ
ഓർത്ത് നീ ശൂന്യതപ്പെട്ടേക്കും
credit
കവിത നന്നായി.
അഭിനന്ദനങ്ങള്‍....
Super Loving sensation from this part Smitha jii.poratte nxt part.
താങ്ക്യൂ ജോസഫ്...ഇടാം അടുത്ത ഭാഗം...
ഓഹ് എന്റെ സ്മിത ചേച്ചി സൂപ്പർ ആയിട്ടുണ്ട്, ഇതൊക്കെ വായിക്കുമ്പോൾ ആണ് ജീവിതത്തിൽ പ്രണയിക്കാത്തതിന്റെ നഷ്ടബോധം ഉണ്ടാവുന്നത്, ഓരോ വരിയിലും വാക്കുകളിലും പ്രണയം കുളിര്മഴയായ് പെയ്തിറങ്ങുവല്ലേ.അങ്ങനെ ഷെല്ലിയും മിനിയും , ഷാരോണും നന്ദകുമാർ സാറും അവരുടെ പ്രണയം സാക്ഷാത്കരിച്ചു, കഥ അവസാനത്തിലേക്ക് കടക്കുകയാണ് എന്ന് തോന്നുന്നു, ഇനി ഷെല്ലിയുടെ ലൈഫ് ആണ് അറിയേണ്ടത്, മിനിയുടെ പ്രണയത്തെ ഒഴിവാക്കി അമ്മയെ ഇല്ലാതാക്കിയവനോടുള്ള പക അവൻ എങ്ങനെ തീർക്കും എന്ന് അറിയാനുള്ള ആകാംക്ഷ, അതോ അവളുടെ സ്നേഹത്തിന്റെ ഗാഢത കൊണ്ട് ആ പക ഇല്ലാതാവുമോ?
റഷീദ് പ്രണയിക്കൂ....
എപ്പോഴാണ് ഹൃദയം മറ്റൊരാളെ കണ്ണുകളേക്കാള്‍ വേഗത്തില്‍ തിരയുന്നത്?
ആരെ കാണുമ്പോള്‍ ആണ് വികാരം വാക്കുകയായി രൂപാന്തരപ്പെടാതത്?
അയാളെ റഷീദ് പ്രണയിക്കുന്നുണ്ട്.
ഓര്‍ത്ത് നോക്കൂ അത് ആരാണ് എന്ന്?
അങ്ങനെ ഒരു ഫീൽ ഇതുവരെ തോന്നിട്ടില്ല ചേച്ചി, ഗേൾ ഫ്രണ്ട്‌സ് ഒരുപാട് ഉണ്ടെങ്കിലും ഒരു lover ആയിട്ട് അങ്ങനെ ആരും ഇല്ല, ആരോടും തോന്നിയിട്ടും ഇല്ല,
"പ്രണയമേ പാപം, വായ്നോട്ടമേ പുണ്യം എന്നല്ലേ??"
സത്യം പറയണം തമ്പുരാട്ടി പ്രണയത്തിൽ ആണോ..? മറ്റു വികാരങ്ങൾ എഴുതുന്ന പോലെ എഴുതാൻ സാധിക്കുന്ന ഒന്നാണീ പ്രണയം എന്ന് ഞാൻ വിശ്വസിക്കുന്നില്ല സ്മിത ഇതിൽ പ്രണയം എഴുതിയിരിക്കുക അല്ല മറിച്ചു പ്രണയം കോരി ഒഴിച്ചിരിക്കുകയാണെന്ന് വേണം പറയാൻ...
ഇത്ര തീവ്രമായി പ്രണയം എഴുതണമെങ്കിൽ പ്രണയിക്കുന്നില്ലാത്ത ഒരാൾക്ക് സാധിക്കുകയില്ല അതാണ് ഞാൻ ചോദിച്ചത്... എന്നെ വെറുതെ തെറ്റിദ്ധരിക്കണ്ട...???
ഷാരോണിനെയും നന്ദകുമാറിനെയും ഒരുപാടു ഇഷ്ടമായി ഇടക്ക് ഒരു നൊമ്പരമായി സുലോചനയും ശരിക്കും അവൾ ആയിരുന്നില്ലേ നന്ദകുമാറിന്റെ അവകാശി ആ കുറ്റബോധം തോന്നിയിരുന്നില്ലെങ്കിൽ... എല്ലാം ഷാരോണിന് വേണ്ടി ആ മനസ്സിലേ നന്മക്കായി...
പ്രേമനിശ്വാസങ്ങൾ ഉതിർക്കുന്ന കവിത പോലെ ഒരു കഥ തന്നതിന് ഒരുപാടു നന്ദി തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
ആരാധനയോടെ
കിച്ചു...
കഥയെഴുതുന്ന തമ്പുരാനേ....
ആദ്യത്തെ രണ്ടു പാരഗ്രാഫുകള്‍ക്ക് മുമ്പില്‍ ഇപ്പോഴും പുഞ്ചിരിക്കുകയാണ്. പ്രണയമില്ലാത്തവരുണ്ടോ? എന്‍റെ കൂടെ താമസിക്കുന്ന[സൈറ്റില്‍ കഥയെഴുതുന്നു എന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം പങ്ക് വെക്കുന്ന പ്രിയനായവന്‍]യാളോട് ഇടവേളയേതുമില്ലാതെ ആദ്യനിമിഷത്തില്‍ തോന്നിയ അതെ തീവ്രതയില്‍ ഇപ്പോഴും പ്രണയിച്ച് കൊണ്ടേയിരിക്കുകയാണ്.....
ജീവിതത്തെ ജീവിതാര്‍ഹമാക്കുന്നത് ഈ ഒരു വാക്ക് മാത്രമാണ് എന്നാണ് എന്‍റെ എപ്പോഴത്തെയും ഫിലോസഫി. അല്ലങ്കില്‍ ഒരേയൊരു ഫിലോസഫി. പ്രണയം, സ്നേഹം....ആണിനേയും പെണ്ണിനേയും എപ്പോഴും യൌവ്വനത്തിന്‍റെ ഭംഗിയിലും ഊര്‍ജ്ജത്തിലും നിലനിര്‍ത്തുന്ന അമൃത്....
സുലോചനയായിരുന്നു അവകാശി. പക്ഷെ ഈശ്വരന്‍ വിധിച്ചത് മറ്റൊന്നായിരുന്നു. ആ ചിന്ത ശക്തമായപ്പോളാണ് ഷാരോണിനെ രംഗപ്രവേശം ചെയ്യിച്ചത്.
തുടര്‍ ഭാഗവുമായി വരാം
തിങ്കൾ നിലാവു പരന്നുയരുന്നതിനു തൊട്ടു മുമ്പുള്ള വശ്യ സായന്തനത്തിന്റെ നീലിമയിൽ പ്രണയത്തിന്റെ നിശാഗന്ധി പൂത്തുലഞ്ഞു. ചിത്രശലഭങ്ങളും,കിളികളും ചുറ്റിലും പാറികളിയ്ക്കുന്ന ദേവദാരുവിനെ ഇളം തെന്നൽ മന്ദം തഴുകുമ്പോൾ എങ്ങും പ്രണയത്തിന്റെ അഭൗമ സൗരഭ്യം..!
പ്രണയം.പ്രണയം.പ്രണയം...
പ്രണയത്തിന്റെ നിറ വസന്തം.......!?
എന്റെ പ്രിയപ്പെട്ട ചേച്ചിയ്ക്ക് ...?
കാണാൻ ഇത്തിരി വൈകി....കാണാനേ വൈകിയുള്ളു.
നഷ്ട പ്രണയത്തിന്റെ സ്മൃതികളേ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ.എന്നിട്ടും പ്രണയം ഏറ്റവും ഹൃദ്യമായി കണ്മുന്നിൽ നൃത്തം വയ്ക്കുമ്പോൾ ഒരിക്കലും നിറം മങ്ങാത്ത സ്വപ്നങ്ങളും,നിറങ്ങളും,പുഞ്ചിരിയും കലർന്ന ആ അനർഘ നിമിഷങ്ങൾ ഒരിക്കൽ കൂടി സിരകളിലൂടെ അനിർവചനീയമായ അനുഭൂതി പടർത്തി ഒഴുകുന്നു..
മൂന്നാമത്തെ പേജ് മുതലങ്ങോട്ടു ഞാൻ എത്ര തവണ വായിച്ചിട്ടുണ്ടാവും ചേച്ചി ??
ഷാരോണും നന്ദൻ സാറും തമ്മിലുള്ള രംഗങ്ങളും തുടർന്നുള്ള ചുംബന രംഗവും ഇതിലും നന്നായി എഴുതാൻ .. ???
പ്രണയം ഇതിലും മനോഹരമായി ആവിഷ്കരിയ്ക്കാൻ ??
എനിയ്ക്ക് തോന്നുന്നില്ല...
അത്രമേൽ അനുപമം!!
കഴിഞ്ഞ തവണ പറഞ്ഞത് ഒരിക്കൽ കൂടി അടിവരയിടുന്നു,ശിശിരത്തിൽ മാത്രം വിരിയുന്ന ഈ സുഗന്ധവാഹിയിലാണ് എന്റെ ചേച്ചിയുടെ അക്ഷരങ്ങൾ നിറ നിലാവിലെ താരക പൂക്കളേക്കാൾ തിളക്കവും കാന്തിയും കൈവരിയ്ക്കുന്നത്..
അടുത്ത ഭാഗത്തിനായി കണ്ണുനട്ട്.
ഒത്തിരി സ്നേഹത്തോടെ..
ഒത്തിരി ദൂരത്തു നിന്നും......
സ്വന്തം
അനുജൻ.
പ്രിയ മാഡി...
ഏകദേശം ഒരു നാലഞ്ചു തവണ വായിച്ചു കഴിഞ്ഞിരിക്കുന്നു ഈ കുറിപ്പ്. ഇതിപ്പോള്‍ ഈ അഭിപ്രായമെഴുതാന്‍ മാഡി ഉപയോഗിച്ച ഭാഷയുടെ മുമ്പില്‍ ശിശിരപുഷപ്പത്തിന്‍റെ ഭാഷ ഒന്നുമല്ല. മാഡി എഴുതുമ്പോള്‍ "എന്തിന് വേറൊരു സൂര്യോദയം?" എന്നൊരു പാട്ട് ഓര്‍മ്മവരും. അത്ര പ്രകാശമുള്ള വാക്കുകള്‍ ആണ്. മാഡി എഴുതുന്ന എല്ലാ അഭിപ്രായക്കുറിപ്പുകളും കോപ്പി ചെയ്ത് ഇടയ്ക്ക് രണ്ടുമൂന്നു കഥാപാത്രങ്ങളുടെ പേരുകള്‍ എഴുതി, ഒന്ന്‍ രണ്ട് സ്ഥലങ്ങളുടെ പേരുകളും കൂട്ടിചേര്‍ത്താല്‍ ഓര്‍മ്മയില്‍ നിന്ന്‍ അത്ര വേഗം നിഷ്ക്രമിക്കാന്‍ വിസമ്മതിക്കുന്ന ഒരു പ്രണയ കാവ്യമായി. അത്ര മൃദുത്വമുള്ള വാക്കുകള്‍, ശൈലി, അനുഭവം....ഭാഷ തന്നെ പ്രണയമായി രൂപാന്തരപ്പെടുന്നു മാഡി എഴുതുമ്പോള്‍.....
ശിശിരപുഷ്പ്പം മാഡിയുടെ പ്രണയത്തെ, പ്രണയനഷ്ടത്തെ ഓര്‍മ്മിപ്പിച്ചു എന്ന്‍ വായിച്ചു. നിബന്ധനകള്‍ക്ക്, വ്യവസ്ഥകള്‍ക്ക് സ്ഥാനമില്ലാത്ത ഒരനുഭൂതിയാണ് പ്രണയം എന്നാണ് ഞാന്‍ എപ്പോഴും കരുതാറ്, വ്യക്തിപരമായി. അതുകൊണ്ട് പ്രണയനഷ്ടം എന്ന്‍ ഒരിക്കലും ഞാന്‍ പറയാറില്ല. അതില്‍ കണ്ണുനീര്‍സ്പര്‍ശമുള്ളത് കൊണ്ട്. ആ കുട്ടിയ്ക്കാണ് പ്രണയനഷ്ടമുണ്ടായത്. ക്വാളിറ്റി കുറവുള്ളത് കൊണ്ട് അവള്‍ അര്‍ഹിക്കുന്നില്ല മാഡിയെ. അങ്ങനെയാണ് ഞാന്‍ പറയുക.
അല്ല...ആരോടാണ് ഞാന്‍ ഇങ്ങനെ "വായാടി" യാകുന്നത്? "ചെമ്പനീര്‍മൊട്ടിന്‍റെ ഓര്‍മ്മയ്ക്ക്" എഴുതിയ മാടിയോടാണോ?
വിമന്‍ വില്‍ ഓള്‍വേയ്സ് ബി വിമന്‍...
ഹഹഹ....
എപ്പോഴാണ് മറ്റൊരു കാവ്യത്തിന് മുമ്പില്‍ സ്വയമലിയാന്‍ സമയം തരുന്നത്?
എന്തിനു വേറൊരു സൂര്യോദയം.!
ഹ.. ഹാ..
ഞാൻ എപ്പോഴും കേൾക്കുന്ന, മൂളുന്ന, പാടുന്ന പാട്ട്..
"നന്ദൻ സാർ...." എന്റെ ചേച്ചി, ചങ്കിടിപ്പുണ്ട് നല്ലോണം,ചേച്ചി മൊസാർട്ട് സംഗീതത്തിന്റെ നൊട്ടേഷൻ പോലെ കോറിയിട്ടിരിയ്ക്കുന്ന ഈ പേര് ഞാൻ അനുവാദം ചോദിയ്ക്കാതെ എടുത്തിട്ടുണ്ട് ഒരു കുഞ്ഞി പൈങ്കിളിയ്ക്കു വേണ്ടി ശ്രീനന്ദനം, എന്തോ ആ പേരിനോട് വല്ലാത്തൊരു ഇഷ്ടമുണ്ടെങ്കിലും,ഇവിടെ അത്രയ്ക്കും അത്യാവശ്യമായി വന്നതു കൊണ്ടു മാത്രമാണുട്ടോ എടുത്തേ.
സോറി മാഡി...
ഈ കമന്റ്റ് ഇപ്പോഴാണ് കണ്ടത്.
ശ്രീനന്ദനം. പേരില്‍ തന്നെയുണ്ട് എഴുതാന്‍ പോകുന്ന കഥയുടെ ഹൃദയതാളം...
എഴുതൂ. പ്രേമമല്ലാതെ എന്തുണ്ട് ഈശ്വരന് തുല്യമായി? പ്രണയ കഥകള്‍ അതുകൊണ്ട് തന്നെ ഈശ്വരിനില്‍ അര്‍പ്പിക്കുന്ന അര്‍ച്ചനയും.
കാത്തിരിക്കുന്നു. വായനയ്ക്ക്....
അപ്പൊ ഞാൻ കരുതിയത് പോലെ ഒക്കെ സംഭവിച്ചു .... ഉം നടക്കട്ടെ ....
കൂടുതൽ വിശദികരിച്ചു കമ്മന്റ് ഇടാൻ സാധിക്കില്ല .... കാരണം ഞാനിഭാഗം ഓടിച്ചാ വായിച്ചേ .....
പ്രണയം അതിമനോഹരം ആയി വിവരിച്ചിട്ടിണ്ടെന്നു ഒറ്റനോട്ടത്തിൽ നിന്നും മനസിലായി......????????
അപ്പോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....
സസ്നേഹം
അഖിൽ
പ്രിയ അഖില്‍ ...
വര്‍ഷങ്ങള്‍ക്ക് ശേഷം കാണുന്നപോലെ ഒരു ഫീല്‍ ഉണ്ടായി ഇപ്പോള്‍. നല്ല സൌഹൃദങ്ങളില്‍ ആ ഒരു തോന്നല്‍ എപ്പോഴും ഉണ്ടാവും.
"അതിമനോഹരമായി" എന്നൊന്നും വിവരിച്ചിട്ടില്ല. "മിഴിയറിയാതെ" എഴുതിയ ആളാണ് ഈ പറയുന്നത്!
അടുതഭാഗവുമായി എത്താം.
അഖിലും എത്തണം.
????
വളരെ മനോഹരം.... !!!!! ഒരാൾ തന്റെ ഇഷ്ടം ഇത്ര മനോഹരമായി ഇണയോട് പറയുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നത് . അല്ലെങ്കിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് . എത്ര നന്ദി പറഞ്ഞാലും മതിയാകില്ല സ്മിത , എത്ര മനോഹരമായി നിങ്ങൾക്ക് എഴുതാൻ കഴിയുന്നു . കഴിഞ്ഞ ലക്കത്തിന് മോശം കമന്റ് ഇട്ടതിന്റെ വിഷമം ഇപ്പഴും മാറിയിട്ടില്ല . പക്ഷേ ഇപ്രാവശ്യം മനസ്സ് നിറഞ്ഞു .
സ്നേഹം
മനു ജയൻ
പ്രണയം തോന്നുന്നത് മനോഹരം. അത് അറിയിക്കുന്നത് അതിലും മനോഹരം. അങ്ങനെ തോന്നിയപ്പോള്‍ എഴുതിയതാണ്.
പിന്നെ അവസാനം എഴുതിയത് ഇനി വേണ്ട കേട്ടോ. നാച്ചുറല്‍ അല്ലേ അതൊക്കെ? ചെറിയ ഒരു അനിഷ്ടം പോലും ഫ്രീ ആയി പറയാന്‍ പറ്റണില്ല എന്ന് വന്നാല്‍ അതെന്ത് സൌഹൃദമാണ്?
താങ്ക്യൂ വെരി മച്ച്...
???
ഞാൻ പണ്ടേ പറഞ്ഞതല്ലേ, ഷാരോണും നന്ദകുമാർ സാറും തമ്മിൽ പ്രേമത്തിലാകൂന്ന്. ഇപ്പെന്തായി...???
NB : ഈ 'അപരാഹ്നം' എന്ന വാക്കിന്റെ അർത്ഥമെന്താ? ജഗതി ചേട്ടൻ ഉപയോഗിച്ച് കണ്ടിട്ടുണ്ട്.
അല്ലെങ്കിലും മൈക്കിള്‍ ആശാന്‍ നടത്തിയ ഏത് പ്രവചനമാണ് തെറ്റിയിട്ടുള്ളത്?
ഹഹഹ..പിന്നെ അപരാഹ്നം....നല്ല ഒരു ഭാഷാ വൈയ്യാകരണനായ ആശാന്‍ തന്നെയാണോ ഇത് ചോദിക്കുന്നെ?
താങ്ക്യൂ....
സ്മിത ഉഗ്രൻ ഫീൽ. അവരുടെ പ്രണയം പൂത്തു തളിർക്കട്ടെ.
താങ്ക്യൂ ജി വി എസ് സാഗര്‍....
അങ്ങനെയാകട്ടെ....
ഈ ഫീലിങ്ങിൽ എഴുതിയാൽ ആരും പ്രണയിച്ചു പോകും...
ഹഹഹ ...അപ്പോള്‍ ഇതുവരേം പ്രണയിച്ചിട്ടില്ലേ? വേഗമാകട്ടെ...
താങ്ക്യൂ....
Polichu bro
താങ്ക്യൂ ഗിച്ചൂ.....
Ee kadayil incest undo, thudarnnulla bhagam vaayikkan vendiyaanu chodikkunnathu
ഒന്നും പറയാനില്ല
രാജുമോനെ...താങ്ക്യൂ വെരി മച്ച്....
ശിശിരപുഷ്പം വന്നോ എന്നറിയാന് ആണ് സൈറ്റിൽ കയറിയത് അപ്പോൽ സുനിലാന്നന്റെ ഗാഥ കിടക്കുന്നു... അതു വായിച്ചു... സാധാരണ കഥ വായിച്ച് കമൻറ് ഇട്ടിട്ട് ഫോൺ ഓഫ് ചെയ്തു കിടക്കാറ് അണ് പതിവ്... ഇന്ന് പക്ഷേ സൈറ്റ് ഒന്നൂടി റിലോഡ് ചെയ്തു നോക്കി അപ്പോള് ദേ കിടക്കുന്നു "ശിശിരം"...
ശരിക്കും എല്ലാവരും ആഗ്രഹിച്ച പോലെ തന്നെ നടന്നു... പ്രണയം ഇങ്ങനെയൊക്കെ വിവരിക്കാൻ പറ്റും എന്നു ചേച്ചി ഒരിക്കൽ കൂടി തെളിയിച്ചു... ആ ഒരു കിസ്സിംഗ് സീൻ ഹൊ പൊളിച്ചു... അന്യായ ഫീൽ ആയിരുന്നു... വേറൊന്നും പറയാനില്ല ചേച്ചി തകർത്തു... ഇതെഴുതിയ കൈക്കിരിക്കറ്റെ ഒരു snehachumbanam ??
റീലോഡ് ചെയ്യാന്‍ തോന്നിയ നിമിഷത്തിന് നന്ദി...
പ്രണയം അല്ലേ? അതാര് വിവരിച്ചാലും വായിക്കാന്‍ ഭംഗിയുണ്ടാവും. ഇഷ്ടമായതില്‍ സന്തോഷം. കൈയില്‍ കിട്ടിയ സ്നേഹചുംബനം കിട്ടി. സന്തോഷമായി.
താങ്ക്യൂ...
കലക്കീട്ടോ....മനോഹരമായ പ്രണയകഥ ??
വളരെ ഇഷ്ടായി.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?
താങ്ക്യൂ ആര്‍ ഡി എക്സ്....
വൈകാതെ അടുത്ത ഭാഗം എത്തിക്കാം....
താങ്ക്യൂ വെരി മച്ച്...
എന്റമ്മോ പ്രണയം ഇത്രയും മനോഹരമാക്കി അവതരിപ്പിക്കാൻ പറ്റും എന്നു ഇന്ന് മനസിലായി. സ്മിതേച്ചിക് എൻറെ ഒരു പൊന്നുമ്മ
ഉമ്മ കിട്ടി ബോധിച്ചു....
തിരികെ രണ്ട് പൊന്നുമ്മ....
താങ്ക്യൂ....
2nd ഞാൻ. ബാക്കി വായിച്ചിട്
താങ്ക്യൂ അഭിരാമീ
The first comment ???
ദുഷ്ഠാ... ???
ഇപ്പോള്‍ ഞാന്‍ പറയും ഞാന്‍ ആണെന്ന്....
@വേതാളം
അയ്യോ കിച്ചുവോ?
പാവം കിച്ചു...
ഫസ്റ്റ് റിപ്ലൈ....
താങ്ക്യൂ
പ്രിയ ; സ്മിതെച്ചീ....
കുറച്ച് ഹ്രസ്വം ആയിരുന്നെങ്കിലും... ശിശിരം ഇപ്പോഴാണ് ഒന്ന് വായിച്ചു തീർക്കാൻ കഴിഞ്ഞത് !.(തിരക്കിൽ വായന ഒന്നും നടക്കുന്നില്ല സോറി )ഈ വൈകിയ... ആറി വീററ്റ വേളയിൽ... അതിനെ ഇനി എൻറെ ,ആസ്വാദന "കത്തി "മുനയാൽ... വരഞ്ഞു കീറി വേദനിപ്പിച്ചു, വികലമാക്കുന്ന കടന്ന.. കടുംവെട്ട് തീരുമാനം ശരിയല്ല, എന്നു തോന്നുന്നതിനാൽ.. തൽക്കാലം ഞാൻ അതിനു തുനിയാതെ മുന്നോട്ട് !.
ഈ ഭാഗവും... പതിവ് പോലെ ,സാധാരണപോലെ... ഊർജസ്വലവും, ഉന്മേഷദായകമായി !. പക്ഷേ ഏറിയപങ്കും ആ മിനി പെണ്ണിൻറെ ആംഗലേയം കൊണ്ടുപോയി !.എന്തായാലും അതെല്ലാം ആംഗലേയത്തിൽ തന്നെ കുറിച്ചത് വളരെ നന്നായി !. വായിച്ചു ബുദ്ധിമുട്ടണ്ടല്ലോ ?... സോറി !...വായിക്കാൻ ബുദ്ധിമുട്ടല്ലോ ??? ഈ ബുദ്ധി, നമുക്ക് എന്തേ നേരത്തെ തോന്നാതിരുന്നത് ദാസാ ?...?? അങ്ങനെ ആയിരുന്നെങ്കിൽ... ആ cobra യിൽ അവസാനത്തെ ആ "കടിച്ചു പൊട്ടിക്കൽ" കുറച്ച് മയത്തിൽ ആക്കാമായിരുന്നു, ൻറെ ബാബുവേട്ടാ...??. ഇത് എങ്ങനെ ഒപ്പിച്ചു ഈ പുതിയ ലിപിമാറ്റം !... ഏതോ പുതിയ കോപ്പിപേസ്റ്റ് മെത്തേഡ് ആവും !. വിരോധം ഇല്ലേൽ...ആ രഹസ്യ അറ?? ഒന്ന് തുറക്കാമോ സണ്ണിക്കുട്ടീ ? ??.
പിന്നെയുള്ളത് റോയി !. ആ പേരുതന്നെ എന്തൊരു അനുചിതം!. (എനിക്കിവിടെ ഉണ്ട് ആ പേരിൽ ഒരു വൻ പാര )ഓൻറെ തനി സ്വരൂപം ഇപ്പോൾ എങ്കിലും പുറത്ത് വന്നല്ലോ? നന്നായി !. റോയ് സ്റ്റാട്ട്‌സ് റോക്കിങ് !.ഓൻ കളിക്കട്ടെ... കൊഴുക്കട്ടേ... പൊളിക്കട്ടെ !.ഓൻറെ കളി എവിടം വരെ പോകും എന്ന് നമുക്ക് നോക്കാം...
എന്തായാലും... കഥയിൽ "കോബ്ര" യിലെ പോലെ..? നല്ലൊരു വില്ലന്റെ അഭാവം ഉണ്ടായിരുന്നു!. ഇവൻറെ വരവോടെ അത് നികരും എന്ന് വിശ്വസിക്കാം. അല്ലേലും... നമ്മുടെ പ്രിയ: വില്ലൻ സിനിമാനടൻമാർ.. "സിനിമയിൽ ഞങ്ങളൊന്നും ഇല്ലായിരുന്നു എങ്കിൽ അറിയാമായിരുന്നു...ഈ നായക നടന്മാർ എങ്ങനെ വിലസും" എന്ന് !.. എന്ന് പോലെ... സിനിമയിലായാലും കഥയിൽ ആയാലും... ഒരു നല്ല വില്ലൻ അത്യന്താപേക്ഷിതം ആണല്ലോ?. അവർ സമൂഹത്തിന്റെ കൂടി പരിച്ഛേദം ആണല്ലോ?... എന്നതിനാൽ !. അതിനാൽ അവർ വരട്ടെ.... വിലസട്ടെ... കീഴടക്കട്ടെ... പൊളിച്ചടുക്കട്ടേ !.....
സത്യവും, ധർമ്മവും ,നന്മയും കൊടികുത്തി വാഴ്ത്തി... കഥയിലും, എഴുത്തിലും, ജീവിതത്തിലും... എപ്പോഴേക്കും, എല്ലാ വിജയമംഗളങ്ങളും ഉയരങ്ങളും... ആശംസിച്ചു കൊണ്ടു നിർത്തട്ടെ.. തൽക്കാലം....
സ്വന്തം,
സാക്ഷി ?️ ആനന്ദ്
പ്രിയ ; സ്മിതെച്ചീ....
കുറച്ച് ഹ്രസ്വം ആയിരുന്നെങ്കിലും... ശിശിരം ഇപ്പോഴാണ് ഒന്ന് വായിച്ചു തീർക്കാൻ കഴിഞ്ഞത് !.(തിരക്കിൽ വായന ഒന്നും നടക്കുന്നില്ല സോറി )ഈ വൈകിയ... ആറി വീററ്റ വേളയിൽ... അതിനെ ഇനി എൻറെ ,ആസ്വാദന "കത്തി "മുനയാൽ... വരഞ്ഞു കീറി വേദനിപ്പിച്ചു, വികലമാക്കുന്ന കടന്ന.. കടുംവെട്ട് തീരുമാനം ശരിയല്ല, എന്നു തോന്നുന്നതിനാൽ.. തൽക്കാലം ഞാൻ അതിനു തുനിയാതെ മുന്നോട്ട് !.
ഈ ഭാഗവും... പതിവ് പോലെ ,സാധാരണപോലെ... ഊർജസ്വലവും, ഉന്മേഷദായകമായി !. പക്ഷേ ഏറിയപങ്കും ആ മിനി പെണ്ണിൻറെ ആംഗലേയം കൊണ്ടുപോയി !.എന്തായാലും അതെല്ലാം ആംഗലേയത്തിൽ തന്നെ കുറിച്ചത് വളരെ നന്നായി !. വായിച്ചു ബുദ്ധിമുട്ടണ്ടല്ലോ ?... സോറി !...വായിക്കാൻ ബുദ്ധിമുട്ടല്ലോ ??? ഈ ബുദ്ധി, നമുക്ക് എന്തേ നേരത്തെ തോന്നാതിരുന്നത് ദാസാ ?...?? അങ്ങനെ ആയിരുന്നെങ്കിൽ... ആ cobra യിൽ അവസാനത്തെ ആ "കടിച്ചു പൊട്ടിക്കൽ" കുറച്ച് മയത്തിൽ ആക്കാമായിരുന്നു, ൻറെ ബാബുവേട്ടാ...??. ഇത് എങ്ങനെ ഒപ്പിച്ചു ഈ പുതിയ ലിപിമാറ്റം !... ഏതോ പുതിയ കോപ്പിപേസ്റ്റ് മെത്തേഡ് ആവും !. വിരോധം ഇല്ലേൽ...ആ രഹസ്യ അറ?? ഒന്ന് തുറക്കാമോ സണ്ണിക്കുട്ടീ ? ??.
പിന്നെയുള്ളത് റോയി !. ആ പേരുതന്നെ എന്തൊരു അനുചിതം!. (എനിക്കിവിടെ ഉണ്ട് ആ പേരിൽ ഒരു വൻ പാര )ഓൻറെ തനി സ്വരൂപം ഇപ്പോൾ എങ്കിലും പുറത്ത് വന്നല്ലോ? നന്നായി !. റോയ് സ്റ്റാട്ട്‌സ് റോക്കിങ് !.ഓൻ കളിക്കട്ടെ... കൊഴുക്കട്ടേ... പൊളിക്കട്ടെ !.ഓൻറെ കളി എവിടം വരെ പോകും എന്ന് നമുക്ക് നോക്കാം...
എന്തായാലും... കഥയിൽ "കോബ്ര" യിലെ പോലെ..? നല്ലൊരു വില്ലന്റെ അഭാവം ഉണ്ടായിരുന്നു!. ഇവൻറെ വരവോടെ അത് നികരും എന്ന് വിശ്വസിക്കാം. അല്ലേലും... നമ്മുടെ പ്രിയ: വില്ലൻ സിനിമാനടൻമാർ.. "സിനിമയിൽ ഞങ്ങളൊന്നും ഇല്ലായിരുന്നു എങ്കിൽ അറിയാമായിരുന്നു...ഈ നായക നടന്മാർ എങ്ങനെ വിലസും" എന്ന് !.. എന്ന് പോലെ... സിനിമയിലായാലും കഥയിൽ ആയാലും... ഒരു നല്ല വില്ലൻ അത്യന്താപേക്ഷിതം ആണല്ലോ?. അവർ സമൂഹത്തിന്റെ കൂടി പരിച്ഛേദം ആണല്ലോ?... എന്നതിനാൽ !. അതിനാൽ അവർ വരട്ടെ.... വിലസട്ടെ... കീഴടക്കട്ടെ... പൊളിച്ചടുക്കട്ടേ !.....
സത്യവും, ധർമ്മവും ,നന്മയും കൊടികുത്തി വാഴ്ത്തി... കഥയിലും, എഴുത്തിലും, ജീവിതത്തിലും... എപ്പോഴേക്കും, എല്ലാ വിജയമംഗളങ്ങളും ഉയരങ്ങളും... ആശംസിച്ചു കൊണ്ടു നിർത്തട്ടെ.. തൽക്കാലം....
സ്വന്തം,
സാക്ഷി ?️ ആനന്ദ്
പതിനൊന്നു മണി രാത്രിയില്‍ ആണ് ഞാന്‍ ഈ കമന്റ്റ് കാണുന്നത്.
പ്രതികരണം നാളെ രാവിലെ തീര്‍ച്ചയായും.
സസ്നേഹം,
സ്മിത.
ചേച്ചി ഏതിനൊക്കെ പ്രതികരണം അറിയിക്കും?......
എൻറെ പുതിയ കഥ നാളെ വരും അയച്ചുകൊടുത്തിട്ടുണ്ട്....
താങ്ക്യൂ
അത് കണ്ടു. ഋഷിയുടെ പൂരം വായിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇത് ടൈപ്പ് ചെയ്യുന്നത്.
പൂരം കഴിഞ്ഞാല്‍ "ഡിസംബര്‍ മഞ്ഞി"ലേക്ക് പോവുകയാണ്.
പ്രിയ സാക്ഷീ...
ആസ്വാദനക്കുറിപ്പ് വായിച്ചു. മനസ്സ് തണുക്കുന്നത്, പിന്നെയും പിന്നെയും എഴുതാനുള്ള കുതിര ശക്തി തരുന്നത് ഇതുപോലെ പൂക്കളുടെ മണമുള്ള കുറിപ്പുകള്‍ വായിക്കുമ്പോഴാണ്. ശിശിരപുഷ്പ്പം എനിക്കേറ്റവും ഇഷ്ട്ടമുള്ള കഥയാണ് എങ്കിലും എഴുത്തിലൂടെ അവരുടെ സൌന്ദര്യം നഷ്ട്ടപ്പെടുതരുത് എന്നൊരു ചിന്തയും ഈയിടെയായി ശക്തിപ്പെടുന്നുണ്ട്. അധ്യായങ്ങളുടെ ഗ്യാപ്പുകള്‍ വല്ലാതെ കൂടുന്നതില്‍ ഈ മോശം ചിന്ത നല്ല ഒരു കാരണമാകുന്നുണ്ട്.
എന്തായാലും ഉടനേ തന്നെ ഈ കഥയുടെ കൊട്ടിക്കലാശമുണ്ടാവും. സാക്ഷിയെപ്പോലെ കൃതഹസ്തരായ എഴുത്തുകാര്‍ പ്രോത്സാഹനം നിര്‍ലോഭം കോരിച്ചോരിയുമ്പോള്‍, ഇനിയും കാത്തുനിര്‍ത്താന്‍ കഴിയില്ല.
വില്ലന്‍ - ബ്ലാക്ക് ആന്‍ഡ് വൈറ്റ് വില്ലനില്‍ വിശ്വസിക്കാത്ത ആളാണ് ഞാന്‍. നന്മ തിന്മയുടെ മിശ്രണം എല്ലാവരിലുമുണ്ട് എന്ന് തന്നെയാണ് വിശ്വാസം. റോയിയില്‍ അത് കൂടുതലാണ്. എങ്കിലും കഥയുടെ ഗതിയ്ക്ക് ആരെയെങ്കിലും വില്ലനാക്കണം. റോയിയെ കൌരവപക്ഷത്ത് നിര്‍ത്താതെ കഥാ കുരുക്ഷേത്രം മുമ്പോട്ട് പോകില്ല.
കുറെ എഴുതണം എന്നുണ്ട്. പക്ഷെ വായന ബാക്കി കിടക്കുന്നു.
സസ്നേഹം,
സ്മിത.
കൊള്ളാം നന്നായിട്ടുണ്ട് ചേച്ചീ?????????????????????
താങ്ക്യൂ ഫ്രണ്ട്....
അല്ലേലും രാഷ്ട്രീയകാർ അങ്ങനെയാണ്(എല്ലാവരും അല്ല).. ആ കുതിര റോയ് ഓന്റെ കണ്ണും മോറും തേമ്പി വിടണം.. മിനി ഒരു മഞ്ഞു തുള്ളി പോലെയാണ്.. ഒരു പാവം.. ശ്രീധർ പ്രസാദ് അവനെ വിടാതെ പിടിച്ചോളണം.. ഷാരോണിനെ കൈപിടിച്ച് നടത്താൻ അവൻ വരും.. ആരാണവൻ???
ഞാൻ പകുതിക്കു നിറുത്തിയ ഒരു കഥ ഉണ്ടായിരുന്നു.. ഈ സൈറ്റിലെ പതിവ് രീതികളിൽ നിന്നു വ്യത്യസ്തമായ ഒരു കഥ.. ഒരു പക്കാ പൊളിറ്റിക്കൽ ത്രില്ലെർ.. യുവതുർക്കി എന്നായിരുന്നു എന്റെ കഥയുടെ പേര്.. ശ്രീധറിനെ വായിച്ചപ്പോൾ എന്റെ നായകനെ ഞാൻ അവനിൽ കണ്ടു.. ശ്രീധറിനെ കൈ വിടരുത്.. ഷെല്ലിയുടെ കൂടെ അവൻ വേണം.. പ്ലീസ്
ഫഹദ് ....
പറഞ്ഞ നിര്‍ദേശങ്ങള്‍ എല്ലാം ശ്രദ്ധിച്ചുകേട്ടിട്ടുണ്ട്. അടുത്ത ഭാഗത്ത് അവയുടെ സ്വാധീനം കാണുമെന്നു ഉറപ്പ് തരുന്നു.
പകുതിക്ക് നിര്‍ത്തിയ ആ കഥയുമായി വേഗം വരണമെന്ന ഒരപേക്ഷ ഈ അവസരത്തില്‍ സമക്ഷത്ത് വെക്കുന്നു...
kadha epazha vayichath aunty kadha kidukki tto
താങ്ക്യൂ പ്രിയ മൃദു...
ചേച്ചി.....
കഥ വായിച്ചു .... മിനിയുടെ പ്രസംഗം .... കുറച്ചൊന്നും മനസിലായില്ല ... പക്ഷെ നമ്മ ഷാരോൺ കുട്ടി കുറച്ചു പറഞ്ഞു തന്നത് കൊണ്ട് ഏകദേശ idea പിടികിട്ടി .....
Roy.... ഷാരോൺ എന്തായാലും roy നെ കെട്ടില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു ..
ആ ട്വിസ്റ്റ് എന്തായാലും കലക്കി ....
അപ്പോ ini ഷാരോൺ ന്റെ പാർട്ടണർ ആരാണെന്നു ഏകദേശ ഐഡിയ കിട്ടി .... ആ നടക്കട്ടെ ....
നന്ദകുമാർ സാർ ഷാരോണിനെ റോയിടെ കൈയിൽ നിന്നും രക്ഷിക്കും എന്ന് കരുതുന്നു ....
PIne കൂടുതൽ ഒന്നും പറയാനില്ല എല്ലാം എല്ലാവരും പറഞ്ഞു കഴിഞ്ഞു.....
അപ്പോ ഈ ഭാഗവും ഇഷ്ട്ടായി....
അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു....
പ്രിയ അഖില്‍...
കുറിപ്പ് വിശദമായി വായിച്ചു. ആദ്യത്തെ വരികളോട് മാത്രമേ വിയോജിപ്പുള്ളൂ. ഡെയര്‍ ഡെവിള്‍ പോലെ സുന്ദരമായ ഒരു കഥയുടെ രചയിതാവിന് ഭാഷ ശരിക്കും വഴങ്ങും എന്ന്‍ തോന്നിയിട്ടുണ്ട്.
റോയിയുടെ യഥാര്‍ത്ഥ ഉദ്ദേശം ഇതുതന്നെയായിരുന്നു എന്ന്‍ ആദ്യ അധ്യായത്തില്‍ ഒരു ക്ലൂ തന്നിരുന്നു.പ്രായോഗിക രാഷ്ട്രീയത്തിന്‍റെ ഭാഗമാവുമ്പോള്‍ ഒരാള്‍ക്ക് എല്ലാത്തിനും ന്യായീകരണമുണ്ടല്ലോ.
ഷാരോണിന്‍റെ പാര്‍ട്ട്ണര്‍...അതിപ്പോഴും ഒരു മിസ്റ്ററിയാണ്. കുറഞ്ഞത് ഏതാനും അദ്ധ്യായങ്ങള്‍ വരെയെങ്കിലും.
നന്ദകുമാര്‍ അങ്ങനെ താഴെനില്‍ക്കുന്നതിനാല്‍ ആശ്വാസത്തിന് ഇടയുണ്ട്.
അടുത്തത് ഇസബെല്ലയാണ്.
അതിനു ശേഷം ശിശിരം.
സ്നേഹത്തോടെ, സ്മിത.
????
ഷാരോൺ ന്റെ പാർട്ണർ ഞാൻ വിചാരിക്കുന്ന ആൾ ആയിരിക്കരുത് എന്നൊരു ആഗ്രഹം ഉണ്ട് ...
ചേച്ചി ട്വിസ്റ്റ് ന്റെ ആളാണല്ലോ അതുകൊണ്ട് പലതും പ്രതീക്ഷിക്കാം....
സ്മിതാമ്മേ....
അങ്ങനെ ഇരുന്ന ഇരിപ്പിന് വായിച്ചെത്തി...
ഒരു കാര്യോണ്ട് ട്ടാ.. ഇത് വരിയിൽ നിന്ന് വരി കോർത്ത് വായിച്ചില്ലേൽ എത്തും പിടിയും കിട്ടില്ല.. കാരണം... കഥ എന്നതിനേക്കാളുപരി സ്മിതാമ്മ ഇഞ്ചോടിഞ്ച് ഡയലോഗുകൾ എടുത്ത് അമ്മാനമാടി കളിക്കുവാണ് ... ശരിക്കും കോളേജിലെ ഒരു ഇലക്ഷൻ അന്തരീക്ഷത്തെ പൂർണമായും അതേപോലെ കോപ്പി പേസ്റ്റ് ചെയ്തിരിക്കുന്നു... ആ ചൂടും തരിപ്പും ഡയലോഗുകളും സിറ്റുവേഷനും.. ഒക്കെ അതെ പോലെ.... നല്ല ത്രില്ലിംഗ്... തിരിച്ചെത്തിയ പോലെ...
പക്ഷെ അങ്ങനെ വായിച്ചില്ലേൽ... ചിലപ്പോ ആകെ അന്തം വിട്ടു പോവും...
പത്താം പേജ്... അതെനിക്കിഷ്ടാവും ന്നു സ്മിതാമ്മക്ക് നല്ലോണം അറിയാം... (അതെനിക്ക് വേണ്ടി എഴുതീതാണോ ന്നൊരു സംശയം പോലും ഇല്ലാണ്ടില്ല.. അല്ലെ... ആണ് ന്ന് പറ..ആണ് ന്ന് പറ )
പേജ് പതിമൂന്നും പതിനാലും...
ഈ സ്മിതാമ്മേനെ ഞാൻ കൊല്ലും... ആ സാർ കൈ പിടിച്ച് മാറ്റണത് പറഞ്ഞിട്ട് തുടരും ന്ന് എഴുതിയ പോരെ.. അല്ലാ.... ബാറ്റൺ സ്മിതാമ്മ... ഇങ്ങനെ കൊല്ലാകൊല ചെയ്യാൻ പാടില്ല ട്ടാ....
അതാണല്ലോ ഒരു ഇരുത്തം വന്ന എഴുത്തുകാരിയുടെ സ്റ്റൈൽ... അങ്ങനെ തന്നെ തുടരട്ടെ...
ശരിക്കും ആ പഴയ.... വെറും വാശിയും ഒക്കെ.... ഒരാവശ്യോം ഇല്ലാതെ ചുമ്മാ ഈ നട്ട പാതിരായ്ക്ക് കയറിവന്നു... എന്തിനാന്നെ.... മിനിയുടെ പ്രസംഗം.... എവിടെ ഒക്കെയോ കേട്ട് മറന്ന പോലെ... ചിലപ്പോ ആ തീക്ഷ്ണത കൊണ്ടാവും... അല്ലെങ്കിൽ ആ വശ്യത കൊണ്ട്... ശരിക്കും ഞാൻ കേട്ടിട്ടുള്ളപോലെ തോന്നി... ഓർമ്മിക്കാൻ ശ്രമിച്ചു... വന്നില്ല...
അപ്പൊ... ഇനി... വേഗം ആയിക്കോട്ടെ ട്ടാ...
ഡിക്ടറ്റീവ് സ്മിതാമ്മേ...
സ്നേഹത്തോടെ
ഇഷ്ടത്തോടെ
ബഹുമാനത്തോടെ
സിമോണ.
വീറും വാശിയും ന്നാ ഉദ്ദേശിച്ചേ... വന്നത് വെറും വാശി ന്നാ... അല്ല.. അത് തന്നെയാ കറക്ട്... വെറും വാശി.. ഒക്കെ വെറുതെ തന്നെ.
പ്രിയ സിമോണ...
എഴുത്തിന്‍റെ താരതമ്യം കൊണ്ട് ഒരു പിടിയങ്ങു പിടിയ്ക്കുവാണേല്‍ എന്‍റെ പെണ്ണേ നിന്‍റെമുമ്പില്‍ ഞാന്‍ നവസാക്ഷരയാണ്. എന്തെല്ലാം ഇസങ്ങള്‍ ഉണ്ട് എഴുത്തില്‍? അവയെക്കുറിച്ച് ഇവിടെ സംസാരിക്കുക എന്ന്‍ പറഞ്ഞാല്‍ മഹാ അബദ്ധമാണ് എന്നറിയാഞ്ഞിട്ടല്ല. എന്നാലും കാക്കത്തൊള്ളായിരം ഇസങ്ങളിലെ സകല മനോഹര വൈചിത്ര്യങ്ങളും അവയുടെ "മാരക" സൌന്ദര്യം മുഴുവന്‍ പുറത്തെടുത്ത് ഭരതനാട്യമാടുന്നുണ്ട് നിന്‍റെ കഥകളില്‍. വൈചിത്ര്യം എന്ന്‍ പറയുമ്പോള്‍ വായന മനസ്സിലവശേഷിപ്പിക്കുന്ന ഒരു ലാവണ്യാനുഭൂതിയുണ്ടല്ലോ. പോസ്റ്റ് സ്ട്രക്ക്‌ച്ചറലിസ്റ്റുകള്‍ എന്ത് തന്നെ പറഞ്ഞാലും ആ ലാവണ്യാനുഭൂതിയെ ആ പേരില്‍ തന്നെ വിളിക്കാനാണ് എനിക്കിഷ്ടം. അത്തരം ഒരു plethora of feeling ഓരോ കഥയിലും ഓരോ ഖണ്ഡികയിലും ഓരോ വാചകത്തിലും ഓരോ വാക്കിലും ഒരു സ്വനിമയിലും ഓരോ ഫോണീമിലും ഓരോ പങ്ങ്ചുവേഷനിലില്‍പ്പോലും നീ നിറച്ച് തരുമ്പോള്‍ എപ്പോഴും ഒരു ചോദ്യം എന്നില്‍ വരാറുണ്ട്. എന്‍റെ സ്മിതേ[സൈറ്റിലെ പേര്]എന്നാ നീ നന്നാവ്ക? ഇതിനെ ഇന്‍ഫീരിയോറിറ്റിയെന്നോ, ഇന്‍സെക്യൂരിറ്റി ഫീലിംഗെന്നോ എന്ത് വിളിച്ചാലും വാസ്തവമായ കാര്യമാണ്. അത്രമേല്‍ ഫോര്‍ട്ടിഫൈഡ് ആണ് നിന്‍റെ കഥാലോകം.
പത്താം പേജിലേത് ഒരു വാസ്തവമാണ്. സ്വാതന്ത്ര്യഘോഷത്തിനു വേണ്ടി മുറവിളികൂട്ടുമ്പോള്‍പ്പോലും പുരുഷനില്‍ ഒതുങ്ങാന്‍ സ്ത്രീ കൊതിക്കാറുണ്ട്. ഫെമിനിസം എനിക്ക് പുരുഷനെപ്പോലെയാകലല്ല. അവന്‍ ചെയ്യുന്ന വൃത്തികേടുകള്‍ അനുകരിക്കലായി ഫെമ്നിസത്തെ കാണാന്‍ വയ്യ. പരസ്യമായി മൂത്രമോഴിക്കുക, സിഗരെറ്റ് വലിക്കുക, മദ്യപിക്കുക...ഇതൊക്കെ പരസ്യമായി ചെയ്യുക വഴി ഫെമിനിസത്തിന്‍റെ ലക്‌ഷ്യം സാധിക്കാം എന്നൊക്കെ കരുതുന്നവരുണ്ട്. എന്‍റെ അഭിപ്രായത്തില്‍ വ്യത്യാസത്തെ അംഗീകരിക്കലാണ് ഫെമിനിസം. വ്യതിരിക്തതയെ ബഹുമാനിക്കുക. സ്ത്രീക്ക് പുരുഷനാകാണോ പുരുഷന് സ്ത്രീയാകാനോ പ്രകൃത്യാ കഴിയില്ല. ലിംഗമാറ്റ ശസ്ത്രക്രിയയുടെ പരിമിതി കുറെ മുമ്പല്ലാത്ത ഒരു സമയത്ത് ചര്‍ച്ചയായതാണ്. ശാരീരിക അധ്വാനം വളരെക്കൂടുതലുള്ള ജോലികള്‍ തുടര്‍ച്ചയായി ചെയ്യുന്നതില്‍ സ്ത്രീയ്ക്ക് പ്രായോഗിക പരിമിതികള്‍ ഉണ്ട്. സ്ത്രീയുടെ ക്ഷമാശീലം,വൃത്തിബോധം ഇവയൊക്കെ പുരുഷനേക്കാള്‍ കൂടുതലും...
ഇത്രേയുള്ളൂ എന്‍റെ ഫെമിനിസം.
പിന്നെ അവസാനത്തെ രണ്ടു പേജുകള്‍...
അതുപിന്നെ എന്തിനാണ് എന്ന്‍ സിമോണയ്ക്കറിയാം...
ഇഷ്ട്ടത്തോടെ
ഒരുപാട് സ്നേഹത്തോടെ,
സ്മിത.
Ee mele ezhutheethokke enne thennyano.. Njan kannaadeelu poyi nokki... Enikkenne enne kandittu mansilaavanillya... Ee smithammene pidichitt... Allaaaaa....
Mirror tells lies, not my words.
Smithaaaaammmeeeeee..
???????????
Verthe orishtam vannu. Athaa
ഒന്നും തോന്നരുത് ഇഷ്ടപ്പെട്ടില്ല
എന്ത് തോന്നാനാ? എനിക്ക് തന്നെ തീരെ ഇഷ്ടമായില്ല...ഹഹഹ..ഡോണ്ട് വറി...
ക്ഷമിക്കണം , കമന്റ് പോസ്റ്റ് ചെയ്ത് കഴിഞ്ഞപ്പോഴാ വേണ്ടിയിരുന്നില്ലാന്ന് തോന്നിയത് . പിന്നെ ഡിലീറ്റ് ചെയ്യാനും പറ്റീല്ല . ആക്ച്വലി ഇഷ്ടപ്പെടാത്തത് എന്റെ കുഴപ്പം കൊണ്ട് തന്നെയാണ് . എല്ലായ്പോഴും മൈൻഡ് നന്നായിരിക്കണം എന്നില്ലല്ലോ . ഒരു കഥ എഴുതി പോസ്റ്റ് ചെയ്യുന്നത് എത്ര ബുദ്ദിമുട്ടാണെന്ന് അറിയാഞ്ഞിട്ടല്ല . ചില സമയത്ത് കയ്യീന്ന് പോകും . ???ക്ഷമിക്കണം.....
എന്നെ ഇഷ്ട്ടപ്പെടുന്നവരെ മാത്രമല്ല അനിഷ്ടമുള്ളവരെയും കൂടി ഇഷ്ടപ്പെടണം. ആ ഒരു ഫിലോസഫി പണ്ടേയുണ്ട്. പിന്നെ കഥയല്ലേ? ഇഷ്ടക്കേട് ഫ്രാങ്കായിപ്പറയുന്നവരെ കൂടുതല്‍ ഇഷ്ടമാണ്. എങ്കിലല്ലേ നമുക്ക് തിരുത്താന്‍ പറ്റൂ...കൂടുതല്‍ നന്നായി എഴുതാനും?
താങ്ക്യൂ....
ഹായ് ചേച്ചീ,
കഥ വായിച്ചപ്പോൾ തോന്നിയ ഓരോ വഴിവിട്ട
ചിന്തകളെ ചേച്ചി അതിന്റെ വഴിക്ക് വിട്ടോളും
എന്ന് അറിയുന്നത് കൊണ്ട് ..............
"""പള്ളിക്കൂടത്തിൽ പോകണ്ട സമയത്ത് മാവേലും പ്ളാവേലും കേറി നടക്കരുതായിരുന്നു
"""
ഇത് വായിച്ചപ്പോൾ വീണ്ടും മിന്റുവിനേയും മിനോണിനെയും അത്ഭുതം കൊണ്ട് ഓർത്തു പോയി .സർവ്വോപരി അവരെ അങ്ങനെ വളർത്തിയ മാതാപിതാക്കളെ നമിക്കുന്നു...?
ഒരു നഴ്സറി ക്ളാസിൽ പോലും കയറാതെ
പലതും പഠിച്ചു രാഷ്ട്രപതിയുടെ മെഡൽ അടക്കം ഇന്നത്തെ യുവത്വം നേടിയ പല കാര്യങ്ങളും കരസ്ഥമാക്കിയ മലയാളി കുട്ടികളെ കുറിച്ച് ചേച്ചിയും കേട്ടിട്ടുണ്ടാവും..!
ഇംഗ്ലീഷ് ഭരിക്കുന്ന നാടുകളിലെ സുഖജീവിതം
ലക്ഷ്യമാക്കി ഇവിടത്തെ പള്ളിക്കൂടങ്ങളിലെ
മത്സരഫാക്ടറികളിൽ നടക്കുന്ന വിദ്യാഭാസം
കൊണ്ട് പുറകിലായി പോകുന്നവരെപ്പോലെ അപകർഷതാബോധം കുത്തിനോവിക്കില്ല
എന്നെങ്കിലും അവർക്ക് ആശ്വസിക്കാം....!?
നന്മയിൽ ഉയർന്ന മരങ്ങളെ കല്ലെറിയുന്നതിൽ ആനന്ദം കണ്ടെത്തുന്നവരുടെ പ്രധാനഇരകളിൽ
ഒരാളായിരുന്നു ഗാന്ധിജി എന്നുള്ളത് കൊണ്ട്
'സ്വാതന്ത്ര്യം താമസിപ്പിച്ചു'എന്ന
ആരോപണത്തിൽ വല്യ അത്ഭുതമില്ല.
അങ്ങനെ എന്തെല്ലാം ........!?
'ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത്
ഗ്രാമങ്ങളിലാണെന്ന് 'മനസ്സിലാക്കി പറഞ്ഞ
അദ്ദേഹത്തിന്റെ ഖദർ മാത്രം അടിച്ചു മാറ്റി
ആഭരണമാക്കിയ സ്വന്തം അനുയായികളുടെ
പുതിയ തലമുറയായി കുറേ കുട്ടികൾ.......
കാക്കയെപ്പോലെ ചരിഞ്ഞ് നോക്കി സത്യങ്ങൾ
വിളിച്ചു കൂവുന്ന ശ്രീനിവാസൻ പറഞ്ഞപോലെ
"മക്കളെ ബാംഗ്ലൂരും ദുബൈയിലും അയച്ച്
ബിസിനസുകാരാക്കി നാട്ടിൽ വിപ്ലവം പ്രസംഗിക്കുന്ന നേതാക്കളുടെ"പാത പിന്തുടർന്ന്
മറ്റേ പാർട്ടിയിലെ കുട്ടികൾ.............
ഭാരതം എന്നാൽ ഒരു മതത്തിന്റെ മഞ്ഞ
കണ്ണുകൊണ്ട് മാത്രം അളക്കുന്ന ജനതയുടെ
മാത്രം നാടാകുന്നത് സ്വപ്നം കാണാൻ
കുട്ടികളെ പഠിപ്പിയ്ക്കുന്നവരിൽ മയങ്ങിയ മറ്റ്
ചിലർ................
പേരിൽ തന്നെ മതവും ജാതിയും ഒട്ടിച്ച്
രാഷ്ട്രീയലീഗിൽ മത്സരിക്കുന്നവരുടെ
പുതുനിരയാകാൻ കുറേപ്പേർ..........
പണ്ടൊക്കെ വിശക്കുന്ന വയറുകളുടെ ചോദ്യങ്ങൾക്കുത്തരം തേടിപ്പോയവരായിരുന്നു
രാഷ്ട്രീയക്കാരായതെങ്കിലും ഇന്നിപ്പോൾ
അവരുടെ വയറ്റിപ്പിഴപ്പ് തന്നെ ആയി മാറി...,
MBA യ്ക്ക് പഠിയ്ക്കുന്നു എന്ന് പറയുന്നത് പോലെ ഒരു കരിയർ കെട്ടിപ്പടുക്കാനുളള കളരി
തന്നെയാണ് വിദ്യാർത്ഥിരാഷ്ട്രീയം.
പിന്നിൽ നിന്നുള്ള കുത്തേറ്റ് 36 വർഷം വീൽചെയറിൽ വൈദ്യശാസ്ത്രത്തിനും സ്വന്തം പാർട്ടിക്കും വരെ അത്ഭുതമായി ജീവിച്ചു കഴിഞ്ഞ ദിവസം അന്തരിച്ച സൈമൺബ്രിട്ടോയെ
സ്മരിച്ചു കൊണ്ട്......
ഒത്തിരി സ്നേഹത്തോടെ
?pK
സാഹിത്യം, നല്ലതായാലും അധോലോകമായാലും,[അധോലോക സാഹിത്യത്തിന്‍റെ വക്താവാണ് ഞാന്‍] വഴിവെട്ടുന്നതും വഴിവിട്ടതുമായ ചോദ്യങ്ങള്‍ ഉത്പ്പാദിപ്പിക്കുന്നുണ്ട് എങ്കില്‍ നല്ല സാഹിത്യമാണ് എന്നതാണ് ഒരു പ്രമാണം. എഴുതുന്നത് നല്ലതാണ് എന്ന്‍ പരോക്ഷമായി പറഞ്ഞ് മേനിനടിക്കുകയല്ല...
ഇനി കാമു പറഞ്ഞ പ്രശ്നം.
ക്ലാസ് എന്നത് കണ്ണിന് സുഖമുള്ള നിറങ്ങളാല്‍ സെറ്റ് ചെയ്ത ചുവരുകള്‍, ആകര്‍ഷകവും വിലപിടിച്ചതുമായ പുസ്തകങ്ങള്‍, അമ്പരപ്പിക്കുന്ന സെറ്റപ്പുകളോടുകൂടിയ പരീക്ഷണ ശാലകള്‍, കാല്‍ കഴുകിമാത്രം അകത്തു പ്രവേശിക്കാന്‍ തക്ക ഗാംഭീര്യമുള്ള ലൈബ്രറികള്‍ എന്നിവയോടുകൂടിയ എലൈറ്റ് കാസ്സിനുമാത്രം പ്രാപ്യമായ സൌകര്യങ്ങള്‍ മാത്രമല്ല.
ഫ്രീ ഗ്രാമര്‍ സ്കൂളില്‍ ആറുമാസം എ ബി സി ഡി പഠിച്ചുകഴിഞ്ഞ് ഇരുപത്തിനാലാം വയസ്സില്‍ ഗ്ലോബ് തീയേറ്ററില്‍ തിരികെയെത്തുവോളം ഷേക്സ്പിയര്‍അലഞ്ഞു നടന്ന വഴിത്താരകള്‍, ഗുരുവിനോട് മുട്ടായുക്തിപറഞ്ഞ് പാഠശാലയില്‍ നിന്ന്‍ പുറത്തായ ആര്യഭട്ടന്‍ മുഴുവന്‍ ലോകത്തെയും ഗണിതവും ബഹിരാകാശശാസ്ത്രവും പഠിപ്പിക്കുവാന്‍ ആശ്രയിച്ച നൈമിശാരണ്യ നിഗൂഡതകള്‍, ഗുരുവിന്‍റെ തിരസ്ക്കാരത്തില്‍ മനം മടുക്കാതെ ഗുരുവിനെ കയ്യാല്‍ മെനഞ്ഞ് അര്‍ച്ചന ചെയ്ത് ആയോധനകലയഭ്യസിച്ച് അര്‍ജ്ജുനനെ ലജ്ജിപ്പിച്ച ഏകലവ്യന്‍റെ മഹാകാനനം.....
എണ്ണിയാലോടുങ്ങാത്ത ഈ മഹാപ്രതിഭാസങ്ങളെല്ലാം വിദ്യാലയങ്ങളാണ്. ഇവിടെ, സൈറ്റില്‍, ഞാന്‍ എഴുതുന്നത് സ്നോബുകളുടെ കാമനകളെ തൃപ്തിപ്പെടുത്താനുള്ള സാഹിത്യത്തില്‍ മഹാമനീഷികള്‍ കല്പിച്ചുതന്ന വിദ്യാലയങ്ങളുടെ ദിവ്യസങ്കല്പങ്ങള്‍ ഒന്നും കടന്നുവരില്ല കാമൂ. ഇവിടെ എന്‍റെ എഴുത്ത് സൌന്ദര്യത്തില്‍ ഇന്ദുലേഖയെ വെല്ലുന്നവരെപ്പറ്റി, തിങ്കളാഴ്ച നോയമ്പിനു പോലും വിശപ്പറിയാത്ത വരേണ്യമഹിളകളെപ്പറ്റി, മഹാപുരുഷാകാരങ്ങളെപ്പറ്റി....
ആ പാപം ആണ് എന്‍റെ എഴുത്ത്. എസ്ക്കേപ്പിസം എന്ന വാക്കുപോലും ഉച്ചരിക്കാന്‍ അര്‍ഹതയില്ലാത്ത വിധതില്‍, ആരുടെ ശുക്ലം, ഏത് പെണ്ണിന്‍റെ മദജലം എപ്പോള്‍ ഏറ്റവും കൂടുതല്‍ പുറത്തേക്കിറ്റിക്കാം എന്ന്‍ കിനാവുകാണുന്നവരില്‍ ഒരാള്‍ മാത്രം ഞാന്‍....
അവിടെ ബഷീറിന്‍റെ, ഉറൂബിന്റെ, ദേവിന്‍റെ, സുഭാഷ ചന്ദ്രന്‍റെയൊന്നും ഉത്‌കൃഷ്ടസാഹിത്യത്തെ വിലയിരുത്തുന്ന വലിയ വാക്കുകള്‍ക്കൊന്നും പ്രസക്തിയില്ല എന്ന് തന്നെയാണ് ഞാന്‍ സ്വയം പുച്ചിച്ചു വിശ്വസിക്കുന്നത്.....
ഹായ് സ്മിതേച്ചീ...,
ചേച്ചിയുടെ എഴുത്തിനെ താരതമ്യം
ചെയ്തത് ഒന്നുമല്ല കേട്ടോ..
ഒന്നും എഴുതാതെ അങ്ങനെയൊരു മണ്ടത്തരം കാണിക്കുകയോ..ഏയ്.;
അതിനുള്ള ഒരു യോഗ്യതയും ഇല്ലെന്നു
നല്ല പോലെ അറിയാം.
സമൂഹമാധ്യമങ്ങളിലേക്കാൾ അടുപ്പവും
സ്വാതന്ത്ര്യവും തോന്നുന്ന ഇവിടത്തെ
കമന്റ് ബോക്സിൽ..,
കലാലയരാഷ്ട്രീയം പരാമർശിക്കുന്ന
ചേച്ചിയുടെ വരികൾ വായിച്ചപ്പോൾ
തോന്നിയ തോന്നലുകൾ കുത്തിക്കുറിച്ചതാ
മുൻപ് പറഞ്ഞത് പോലെ പ്രണയം മഴവില്ല്
പോലെയുള്ള അനുഭവമായി തോന്നുന്നത്
കൊണ്ട് ഇങ്ങനെയുള്ള കഥകളിൽ പരാമർശിക്കുന്ന മറ്റ് കാര്യങ്ങൾ അറിയാതെ ശ്രദ്ധിച്ചു പോകാറുണ്ട്.
അങ്ങനെയാണ് വഴിവിട്ട കാര്യങ്ങൾ
പറയുന്നത്. ചേച്ചിയെപ്പോലൊരാൾ
അതൊക്കെ വെറും കുശലാന്വേഷണം
പോലെ എടുക്കും എന്ന സ്വാതന്ത്ര്യബോധം
ഉള്ളതുകൊണ്ട് മാത്രം സംഭവിക്കുന്നതാണ്
പിന്നെ ചേച്ചി അവസാന പാരഗ്രാഫിൽ പറഞ്ഞ മഹാൻമാരെ പോലുള്ളവരെ വായിക്കാൻ അല്ലല്ലോ ഇവിടെ വരുന്നത്.
ഞാനും അതിന് മുൻപ് ചേച്ചി പറഞ്ഞ കാര്യത്തിന് വരുന്ന പകൽമാന്യനാണ് .
പിന്നെ ആ കാര്യം ഉദ്ദേശിച്ചല്ലാത്ത
എഴുത്തുകളിൽ ഇങ്ങനെയൊക്കെ
അറിയാതെ മുഴുകിപ്പോവുന്നു...
കാമുവിന്‍റെ കുറിപ്പുകള്‍ പലതും ഗൌരവമായ ചര്‍ച്ചകള്‍ അര്‍ഹിക്കുന്നവയാണ്. പഠനാര്‍ഹവും.
അതിന്‍റെ പ്രാധാന്യം താഴ്ത്തിക്കളയാന്‍ ഞാന്‍ ആഗ്രഹിക്കില്ല.
അത്തരം തുറന്ന ചര്‍ച്ചകള്‍ക്ക് കൂടുതല്‍ "സാന്നിധ്യ"ങ്ങളുടെ ആവശ്യകഥയുമുണ്ട്.
ശിശിരം ഇതുപോലെയുള്ള ക്രിയാത്മകമായ വാദങ്ങള്‍ക്ക് പാതയോരുക്കുന്നതില്‍ സന്തോഷം.
ഇത് പോലെ സംവദിക്കുന്ന
ചേച്ചിയുടെ തുറന്ന
മനസ്സുളളത് കൊണ്ട് മാത്രം ...!
അല്ലെങ്കിൽ " നോ കമന്റ്സ് "
കൂടുതല്‍ നിരീക്ഷണങ്ങള്‍, രസകരമായ, സ്നേഹപൂര്വ്വ മായ വിയോജിപ്പുകള്‍ ഉണ്ടാവട്ടെ. തീസീസും ആന്റി തീസീസും എതിരെ വരുമ്പോള്‍ ആണ് സിന്തസിസ് ഉണ്ടാവുന്നത് എന്ന്‍ "മൂലധന"ത്തില്‍
ഒരു വായനക്കാരന്റെ
സ്നേഹപൂർവ്വമായ
അഭിപ്രായങ്ങൾ
മാത്രം..!!
വിയോജിപ്പ് ഒരിക്കലും
ഇല്ല.
അതെന്തായാലും പൊളിച്ചു.. ഷാരോനിന് നന്ദകുമാർ സാർ ആണ് എന്റെ മനസ്സിൽ.. പെട്ടെന്ന് അച്ഛനും മോളും ആക്കിയപ്പോൾ എന്തോപോലെ തോന്നിയിരുന്നു.. ഇപ്പൊ കഥ മാറി.. ഇനി തകർക്കട്ടെ.. പുള്ളി വെളിയിൽ നിൽക്കുന്നതുകൊണ്ടു കുഴപ്പമൊന്നും വരില്ലല്ലോ ലെ..
ഹഹഹ കൊച്ചൂഞ്ഞേ...മികവരും അതുതന്നെയാണ് പറഞ്ഞത്. ചോദ്യങ്ങള്‍ക്ക് കഥയിലൂടെ ഉത്തരം തരാമെന്നു കരുതുന്നു.
താങ്ക്യൂ....
സ്മിത ഈ ഭാഗം വളരെ ഇഷ്ടപ്പെട്ടു. ഷാരോണിന് ഒന്നും സംഭവിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്.
ഹഹഹ ..കഥയായത് കൊണ്ട് ഞാനത് മുന്‍കൂട്ടി പറയുന്നില്ല. ഒരാഴ്ച്ചയ്ക്കുള്ളില്‍ അറിയാം..താങ്ക്യൂ...
കിടിലം ആണല്ലോ , ആദ്യത്തെ പാർട്ട് ഒക്കെ വായിച്ചിട്ടില്ല , ഇനി അത് വായിച്ചിട്ട് കാണാം
ഓക്കേ...വായിക്കൂ...അഭിപ്രായമറിയാന്‍ കാത്തിരിക്കുന്നു. നന്ദി.
സ്മിത സത്യം പറഞ്ഞാൽ ഈ ഭാഗത്തിലെ രാഷ്ട്രീയം ഇഷ്ടപ്പെട്ടില്ല. SFI എന്ന സംഘടനയുടെ പ്രവർത്തനം വികലമായി കാണിക്കുന്നു എന്നത് കൊണ്ട് ആണ് എനിക്ക് ഇതിലെ രാഷ്ട്രീയം ഇഷ്ടപ്പെടാതെ പോയത്. നിലവിലുള്ള വിദ്യാർത്ഥി സംഘടനയായ NSU എന്നതിന്റെ പേര് മാറ്റാമായിരുന്നു.
അവസാനത്തേക്ക് ഒരു നല്ല ആകാംഷ ഉണർത്തുന്ന സംഭവത്തിൽ ആണ് നിർത്തിയത്. അത് കൊണ്ട് അടുത്ത ഭാഗം വേഗം വേണം.
പ്രിയ അസുരന്‍...
ഫ്രാങ്ക് ആയ അഭിപ്രായത്തിന് നന്ദി.
എസ് എഫ് ഐ രാഷ്ട്രീയ സംവിധാനം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതിനെകുറിച്ചുള്ള എന്‍റെ അജ്ഞത ഈ കഥയുടെ മിക്കഭാഗത്തെയും ആലോസരപ്പെടുതുന്നുണ്ട്. കേരളത്തിന് വെളിയില്‍ അക്കാലത്ത് എന്‍ എസ് യു, എ ബി വി പി പിന്നെ തീവ്ര ഇടത്പക്ഷ സംഘടനകള്‍[നക്സല്‍ സ്വഭാവമുള്ളവ]എന്നിവയ്ക്കായിരുന്നു പ്രാമുഖ്യം. ഞാന്‍ ഡിഗ്രിക്ക് പഠിച്ച കോളേജില്‍ എസ് എഫ് ഐയേക്കാള്‍ എ ഐ എസ് എഫ് ആയിരുന്നു. പക്ഷെ ഞാന്‍ "സഹയാത്രിക" യാകാന്‍ ഇഷ്ട്ടപ്പെട്ടത് എസ് എഫ് ഐ ആയിരുന്നു. എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കാളിയാകുമെങ്കിലും എസ് എഫ് ഐയുടെ സംഘടനാ സംവിധാനതിന്‍റെയുള്ളിലേക്ക് എനിക്ക് പ്രവേശനമുണ്ടായിരുന്നില്ല.ആ ഒരു കുറവ് ആണ് എഴുത്തില്‍ പ്രതിഫലിക്കുന്നത്.
അടുത്ത ഭാഗം ഉടനെയുണ്ട്.
താങ്ക്യൂ...
പ്രിയപ്പെട്ട ചേച്ചി ,
ഒട്ടും ഒഴിവാക്കാൻ പറ്റാത്ത ചില തിരക്കുകളിൽ പെട്ടു പോയി അത് കൊണ്ട് സൈറ്റിലോട്ടു വന്നിരുന്നില്ല,സൺഡേ ആയതിനാൽ ഇന്ന് വൈകിട്ട് ശിശിരം കാണുമെന്നു ഉറപ്പിച്ചിരുന്നു.പക്ഷേ രാവിലെ തന്നെ വരുമെന്ന് പ്രതീക്ഷിച്ചില്ലാട്ടോ,കുറേ കഥകൾ വെയ്റ്റിങ്ങിലാണ്,ആദ്യ വായന എന്റെ ചേച്ചിയുടെ അക്ഷരങ്ങൾക്ക് കൂടുതൽ സൗന്ദര്യം മിഴിവേകുന്ന ശിശിരത്തിലൂടെ തന്നെയാവട്ടെ.
കേക്കിന്റെ മാധുര്യം നാവിലലിഞ്ഞു തീരും മുമ്പ് നവവത്സരത്തിന്റെ ആസിഡ് അനുഭവവുമായെത്തിയ ജെയിനിൽ നിന്നും കോളേജ് ക്യാംപസിന്റെ ഇലക്ഷൻ പ്രചാരണ തിരക്കുകളിലേക്ക്....
കോളേജ് പശ്ചാത്തലവും,ക്യാംപസ് രാഷ്ട്രീയവും സൗഹൃദവും,പ്രണയവും...
ഓർമ്മകൾക്ക് സുഗന്ധവും മധുരവും കൈ വരുമ്പോൾ കടും നൊസ്റ്റാൾജിയയിൽ മുങ്ങി പിന്നിട്ട ആ ദിവസങ്ങളിലേക്കൊരു തിരിച്ചു പോക്ക്.
ഈ ഭാഗവും അതീവ ഹൃദ്യം ചേച്ചി.
ഷാരോണും,മിനിയും തമ്മിലുള്ള രംഗങ്ങളും മിനിയുടെ സ്‌പീച്ചും അതിശയോക്തി ഒട്ടും കലരാത്ത വിധം ഭംഗിയായി പകർത്തിയപ്പോൾ അത്യന്തം ക്ലാസ്സ് ആയി തോന്നി..
(മലയാള പരിഭാഷയ്ക്ക് നന്ദി സൂചകമായി ഷാരോണിനെ സ്‌മരിക്കുന്നു.)
മിനിയെ വല്ലാതെ ഇഷ്ടപ്പെട്ടു പോകുന്നു.
ആയിരം നിലാവിന്റെ മൃദുലതയല്ലേ പെണ്ണിന് ചുറ്റും..
മാത്രമല്ല ഇമ്മാതിരി എഴുത്തും.
എങ്ങനെ ഇഷ്ടപ്പെടാതിരിക്കും..?
വൈകി വായിക്കുവാൻ തുടങ്ങി, ഈ ചുരുങ്ങിയ കാലയളവിൽ ഏറ്റവും കൂടുതൽ തവണ വായിച്ച, ഓരോ ഭാഗത്തിലും കാത്തിരിപ്പിന്റെ കൊതിപ്പിക്കുന്ന സുഖം നൽകി അവസാനിയ്ക്കുന്ന,വായന ഏറ്റവും ഹൃദ്യമായ ഒരനുഭവമാക്കി മാറ്റുന്ന, ശിശിരത്തിൽ മാത്രം വിരിയുന്ന സുഗന്ധ വാഹിയായ ഈ പുഷ്പത്തിലാണ് ചേച്ചിയുടെ അക്ഷരങ്ങൾക്ക് കൂടുതൽ വടിവും,തിളക്കവും എഴുത്തിനു പതിവിൽ കവിഞ്ഞൊരു മായിക സൗന്ദര്യവും ഞാൻ കാണുന്നത്.
അല്ലെന്നു ചേച്ചി പറഞ്ഞാലും ഞാൻ സമ്മതിച്ചു തരില്ല.
ഏറെയിഷ്ടത്തോടെ..
ഏറെ ബഹുമാനത്തോടെ....
മാഡി
പ്രിയ അനുജന്‍ മാഡിയ്ക്ക്...
ക്യാമ്പസ് ഓര്‍മ്മകള്‍ എന്‍റെ കൂടെ എപ്പോഴുമുണ്ട്. ഏറ്റവും നല്ല ഓര്‍മ്മകള്‍ അനുഭവങ്ങള്‍, സന്തോഷം, ദുഃഖം, വിരഹം, വിയോഗം ഒക്കെ ക്യാമ്പസ് ഓര്‍മ്മലള്‍ക്ക് പ്രദക്ഷിണം ചെയ്യുന്നവയാണ്. ഫിലിം സൊസൈറ്റിയില്‍ ആക്ടീവ് ആയിരുന്നു. എസ് എഫ് ഐ രാഷ്ട്രീയത്തില്‍ ഒരരിക്പറ്റിയുണ്ടായിരുന്നു. പിന്നെ പരിസ്ഥിതി, ഹ്യൂമന്‍ റൈറ്റ്സ് ആക്റ്റിവിസം....
ശിശിരപുഷ്പ്പം പക്ഷെ ആ ക്യാമ്പസ് ഓര്‍മ്മകളുടെ പരിച്ചേദമല്ല. ഇതിലെ കഥപറയാന്‍ ക്യാമ്പസ്സിനെ പശ്ചാത്തലമാക്കുകയായിരുന്നു.എങ്കില്‍ ചിലരോടൊക്കെ വിദൂരസാദൃശ്യമുണ്ട് ചില കഥാപാത്രങ്ങള്‍ക്ക്. ഒരു എഴുത്തും പൂര്‍ണ്ണമായ ഭാവനാസൃഷ്ടിയല്ലല്ലോ. കിപ്ലിംഗ് പറഞ്ഞിട്ടുണ്ട്, ജംഗിള്‍ ബുക്ക് പോലും പൂര്‍ണ്ണമായും ഭാവനാസൃഷ്ടിയല്ലെന്ന്‍. ഷേര്‍ഖാന്‍ എന്ന കഥാപാത്രം, ഡാര്‍ജിലിംഗ് മലനിരകളില്‍ എല്ലാവര്ക്കും പേടിസ്വപ്നമായിരുന്ന ഒരു കൊള്ളക്കാരനെയോര്‍ത്ത് എഴുതിയതാണ് എന്ന്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്....
"....ഈ ചുരുങ്ങിയ കാലയളവിൽ ഏറ്റവും കൂടുതൽ തവണ വായിച്ച, ഓരോ ഭാഗത്തിലും കാത്തിരിപ്പിന്റെ കൊതിപ്പിക്കുന്ന സുഖം നൽകി അവസാനിയ്ക്കുന്ന...."
മാഡിയുടെ വാക്കുകള്‍ ആണിവ.
എന്തിനാണ് വേറെ പുരസ്ക്കാരം, വേറെ അംഗീകാരം? ഈ ചോദ്യം സ്വയം ചോദിക്കുന്നത് നിറഞ്ഞ മനസ്സോടെയാണ്. പലയാവര്‍ത്തിവായിക്കുവാന്‍, അതും സാധാരണ ഒരു വായനക്കാരനല്ല പറയുന്നത്,
"ചെമ്പനീര്‍പൂവ്" എഴുതിയ ആള്‍. മുഴുവന്‍ പേരും പറയുന്നതാണ് അതിന്‍റെ മര്യാദ: "ചെമ്പനീര്‍പ്പൂവിന്റെ ഓര്‍മ്മയ്ക്ക്". അപ്പോള്‍ മനസ്സ് നിറയെ സന്തോഷം വരും. ഒന്നും ചെയ്യാതെ, ഒന്നും എഴുതാതെ, മറ്റെല്ലാം മറന്ന് അതുമാത്രം ഓര്‍ത്തുകൊണ്ടിരിക്കും.
ആയിരം നിലാവിന്‍റെ മൃദുലതയുള്ള വാക്കുകള്‍, മാഡി, ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നാല്‍....എന്‍റെ എഴുത്ത് മുടങ്ങും....
ഇഷ്ടത്തോടെ,
സ്നേഹത്തോടെ,
സ്വന്തം ചേച്ചി.
ചേച്ചി,പറഞ്ഞത് സത്യമാണ്, എനിക്കേറ്റവും ഇഷ്ടം ശിശിരം വായിക്കാനാണ്,പറഞ്ഞറിയിക്കാനാവാത്ത അത്ര ഫീലാണതിൽ,അതുകൊണ്ടല്ലേ വീണ്ടും വീണ്ടും വായിക്കുമ്പോൾ ഒരു തെല്ലു പോലും മടുപ്പ് തോന്നാത്തത് .
അപ്പോള്‍ ഇനി അല്‍പ്പംകൂടി ശ്രദ്ധിച്ച് എഴുതാം....
എന്‍റെ മാഡി....എന്താ പറയുക?? എന്‍റെ ഫീലിംഗ് അങ്ങനെ എഴുതി അറിയിക്കാന്‍ കഴിയില്ല....
വീണ്ടും ഷാരോൺ... വീണ്ടും ഷെല്ലി...അല്ല മിനി....
അതേ... മിനിയെന്ന ഒറ്റപ്പേരിൽ ഒതുങ്ങിപ്പോകുന്നു ഈ അധ്യായം. ഒറ്റ പ്രസംഗം കൊണ്ട് മിനി കവർന്നത് ആ കോളേജിനെക്കാളുപരി ഞങ്ങള് വായനക്കാരുടെ മനസ്സ് കൂടിയാണ്.
പിന്നേ ലിറ്ററേച്ചർ സ്റ്റുഡന്റ് ആയിരുന്നകൊണ്ട് പ്രസംഗം ഏറെക്കുറെ മനസ്സിലായി. പിന്നെ ഷാരോൺ കുറെ സഹായിച്ചല്ലോ... പക്ഷേങ്കി ഓള് പറഞ്ഞ കൊറേ ബാട്ട്യു ബാണ്ടൊന്നും എനിക്ക് മനസ്സിലായില്ല കേട്ടോ... അടുത്ത പ്രസംഗത്തി ഒരൽപ്പം ഡോസ് കുറക്കാൻ പറഞ്ഞാ ഞങ്ങക്ക് ഒന്ന് ആശ്വസിക്കാമായിരുന്നു. എന്നുവെച്ചു ഡോസ് കൂട്ടിയാലും ഞങ്ങള് കേൾക്കും കേട്ടോ... എന്താ കാര്യം??? പറയുന്നത് ഞങ്ങടെ മിനിക്കുട്ടിയല്ലേ...
അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.
സത്യത്തില്‍ ഇതിന്‍റെ എഴുത്ത് തുടങ്ങിയപ്പോള്‍ കേന്ദ്രകഥാപാത്രം മിനിയായിരുന്നു. പിന്നെ ഒന്നുരണ്ടധ്യായങ്ങള്‍ കഴിഞ്ഞപ്പോള്‍ ആണ് ഷാരോണ്‍ കൂടുതല്‍ മിഴിവോടെ പുറത്തേക്ക് വന്നത്. പിന്നെ ഇരുവര്‍ക്കും ഒരേപോലെ പ്രാധാന്യം നല്‍കുകയായിരുന്നു.
ജോയുടെ രണ്ടാമത്തെ പാരഗ്രാഫ് ഇഷ്ടമായി. മുമ്പ് കണ്ട ഒരു സിനിമ ഓര്‍മ്മവന്നു. ഇത് എഴുതുമ്പോള്‍ ആതിന്റെ പേര് ഓര്‍മ്മ കിട്ടുന്നില്ല. ഹരിശ്രീ അശോകന്‍ ഇന്നസെന്‍റ്റിന്‍റെ ഹോട്ടലിലെ ജോലിക്കാരന്‍. വിദേശികളായ കസ്റ്റമേഴ്സ് ഹോട്ടലിലേക്ക് ഫോണ്‍ ചെയ്യുന്നു. ഹരിശ്രീ അശോകന്‍ കുഴങ്ങിപ്പോകുന്നു. അപ്പോള്‍ ഉടമ ഇന്നസെന്‍റ്റ് സഹായിക്കുന്നു: ബാട്ട്യു ബാന്‍ഡ് എന്ന്‍ ചോദിക്കെടാ എന്ന് പറയുന്നു. മോഹന്‍ലാല്‍ ആണ് നായകന്‍.
ബാട്ട്യു ബാന്‍ഡ് ഒന്നുമല്ല ജോ എന്ന്‍ എനിക്കറിയാം. പിന്നെ എന്താന്നു വെച്ചാ മലയാളികളുടെ ഒരു പൊതുസ്വഭാവമാണ് അത്. നന്നായി അറിയാവുന്നവര്‍ അല്‍പ്പമെങ്കിലും അറിയാമെന്നു സമ്മതിക്കില്ല. കേരളത്തിന് വെളിയിലാകട്ടെ ഒരു പൊടിയ്ക്ക് മാത്രമേ അറിവുണ്ടാകൂ. പക്ഷെ അത് വെച്ച് എല്ലാം അറിയാം എന്ന് ഭാവിക്കും കാണിക്കും...
അത് കൊണ്ട്....
എന്താ പറയുക?
ആ...ബാട്ട്യു ബാന്‍ഡ്...
ഹഹ
അടുത്തത് ഇസബെല്ലയാണ്. അതിനു ശേഷം ശിശിരം...
ഇസബെല്ല കുറെയായി ഇങ്ങനെ പെണ്ടിംഗ്....
ലാലേട്ടനോ ?? ?
അത് തുറുപ്പുഗുലാനാ ചേച്ചി ലാലേട്ടനല്ല മമ്മൂക്ക...
അയ്യോ....
മണ്ടത്തരത്തിന്റെ സൂപ്പര്‍ലേറ്റീവ് ആയല്ലോ.
മമ്മൂക്കാ സോറി.
ലാലേട്ടനും സോറി.
മാഡിയ്ക്ക് താങ്ക്സ്...
എന്റെ ചേച്ചി.... വന്നൂലെ....
ഇപ്പ വരാം...
ഓക്കേ...ആയിക്കോട്ടെ...മാഡി...
Adipoli aayitund chechee... Kobra vayich kick aayi waitikondirunnappo checheede baki kadha oke vaayikkannu vachu thudangiyatha... Peruthishtaaayi... Keep going.. we are waiting.. love u
താങ്ക്യൂ മഞ്ചൂ...
താമസിപ്പിക്കില്ല ഇനി...
Smithaammeeee...
Njan vannu tta... Tempervary aayollo... Permanent aayittu vynnerm kaanave...
ഒടുവിൽ വന്നു അല്ലെ ഊരുതെണ്ടി...?? എവിടെ ആരുന്നെടോ ഇത്രയും നാൾ...
"ഊരു" വേണ്ട. ബാക്കി മതി...
@സിമോണ
വന്നില്ലേല്‍ കണ്ടിക്കും, കട്ടായം....
Super
താങ്ക്യൂ ഗോകുല്‍
Orupadu nalathe kaathipayurunnu ithinu vendi...orupadu santhasham kittiyathinu...mini oru saghavyi varunnund...avalude prasangam ishtamayi...shelli thanne jayikkum......royiyude karyathil oru theerumanam udane indavooo..sharone rakshikan sir thanne varoooo....kaathirikunnu..adutha bhagathinayi
Baghavan
പ്രിയ ഭഗവാന്‍..
കോബ്രാ തീര്‍ക്കുവാനുള്ള തിരക്കില്‍ അല്‍പ്പം പരിഗണന കുറയ്ക്കേണ്ടി വന്നു ശിശിരത്തോട. അതാണ് വൈകിയത്.
ഇനി വൈകില്ല.
നന്ദി,
നന്നായിട്ടുണ്ട്.
????