💬 Comments
View all commentsഒരു കാര്യം കൂടെ ഡ്രഗ് അഡിക്റ്റ ആയ ഒരാൾ വെറും 3-7 ഡേയ്‌സ് കരിസ്മാറ്റിക് കൊണ്ട് കുവേർ ആകുമോ,എന്ത് പറഞ്ഞാലും കിട്ടാതെ വരുമ്പോൾ ഉള്ള അസ്വസ്ഥത കാണിക്കുമല്ലോ.അവിടെയും പെട്ടെന്നൊരു കോൺഫെഷൻ.എന്താ ഇങ്ങനെ ഒക്കെ
ആല്‍ബിച്ചായന്‍ ഒരു രണ്ടധ്യായം കൂടി കാത്തിരിക്കേണ്ടി വരും....
ആല്‍ബിച്ചയോ.... നല്ല ഉഗ്രന്‍ കമന്റ്റ്. വായിക്കാന്‍ പ്രേരിപ്പിക്കുന്ന വാക്കുകള്‍. കഥയെ വിലയിരുത്താന്‍ കാണിച്ച ആ മനസ്സിന് പ്രണാമം. പറഞ്ഞ നല്ല കാര്യങ്ങള്‍ നന്ദിയോടെ ഓര്‍ക്കുന്നു. പിന്നെ അവസാനത്തെ കാര്യങ്ങള്‍ വ്യക്തമാകാന്‍ ഒരല്‍പം കൂടി കാത്തിരുന്നാല്‍ മതി. എന്ന് കരുതി വന്‍ സര്‍പ്രൈസ് ഒക്കെ ഒരുക്കി വെച്ചിരിക്കുന്നു എന്നൊന്നും പറയില്ല. സാധാരണ ഒരു കുഞ്ഞി കഥ. അത് സാധാരണ രീതിയില്‍ മാത്രേ ഏന്‍ഡ് ചെയ്യുകയുള്ളൂ... അയ്യോ അതേത് കമന്റിനാ റിപ്ലൈ ഇടാത്തെ? നോക്കട്ടെ.
ഒരു ലൗ സോങ് കണ്ടിരുന്ന പോലെ...??❤️ കടിച്ചപോട്ടാത്ത പേരൊക്കെ വന്ന് ഫ്‌ളാഷ് ബാക്കാതിനു കല്ലു കടിയാക്കി☹️?(എയ്‌തി വായ്ച്ചോക്കാ നി) ✍️??❤️??
താങ്ക്യൂ... "പേരൊക്കെ വന്ന് ഫ്ലാഷ്..." അവിടെ വരെ മനസ്സിലായി.
മിനിയുടെ ഫ്ലാഷ്ബാക്ക് ൽ പേരൊക്കെ കടുപ്പം ആയിരുന്നുന്ന്..☺️(ചുമ്മാ പറഞ്ഞതാ ചേച്ചി പെണ്ണേ..അത്)
Adutha part vegum thanne undakuoo
Pranayam oru rakshyum ilaloo Eniku valandu ishtam pettum poyi Adutha part vegum thanne undakuoo
താങ്ക്യൂ കണ്ണുനീര്‍ത്തുള്ളീ... അങ്ങനെയല്ലേ വിളിക്കേണ്ടത്? അടുത്ത ഭാഗം നാളെ തീര്‍ച്ചയായും പോസ്റ്റ് ചെയ്യും...
ഹോ സൂപ്പർ ഫീലിംഗ് ആയിരുന്നു, "നമ്മൾ നമ്മുടെ പ്രണയത്തെ ബഹുമാനിക്കുന്നു " വളരെയധികം ഇഷ്ടമായി, പ്രണയിക്കുന്നവർ ഈ വരികൾ ഓർത്തു പ്രണയിച്ചാൽ മതി, എങ്കിൽ പിന്നെ അവർക്ക് പരസ്പരം ചതിക്കാൻ തോന്നില്ല, വളരെ അർത്ഥങ്ങൾ ഉള്ള ഒരു വരി,
താങ്ക്യൂ രഹാന്‍... കഥയിലെ പ്രധാനപെട്ട ഒരു വാക്യം താങ്കള്‍ ഓര്‍മ്മിച്ച് എഴുതി. എഴുത്തിന്‍റെ ഒരു എഫക്റ്റ് അങ്ങനെയൊക്കെയാണ് നമ്മള്‍ തിരിച്ചറിയുന്നത്. എഴുതുന്നയാളുടെ മനസ്സിനോട് വായനക്കാര്‍ ചേര്‍ന്ന്‍ നില്‍ക്കുന്നതിന്‍റെ സന്തോഷം വലുതാണ്.
ഇഷ്ടം എനിക്കിഷ്ടം ആരോടും തോന്നാത്തൊരിഷ്ടം ആദ്യമായ് തോന്നിയൊരിഷ്ടം. സ്മിതേച്ചി പ്രണയം തകർത്തു കിടു ഫീല്
ആരോടും തോന്നാത്ത ഇഷ്ടമോ? അത് മോശമായി. ആരോടെങ്കിലും ഒക്കെ തോന്നൂ... താങ്ക്യൂ...
സ്മിത ഈ പാർട്ടിലും പ്രണയം ഭംഗിയായി വരച്ചിട്ടു. അടുത്ത പാർട്ടിൽ എന്തെങ്കിലും സസ്പെൻസ് ആയിരിക്കുമോ കാത്തിരിക്കുന്നു.
താങ്ക്യൂ സാഗര്‍... അടുത്തപാര്‍ട്ട് നാളെത്തന്നെ വരും. ഏതാണ്ട് എഴുതി തീരാറായി ഇപ്പോള്‍...
മനോഹരമായിരുന്നു ചേച്ചി.... ഒരു അണു പോലും വിട്ടുപോകാതെ കഥ മുഴുവനും എന്റെ കണ്മുന്നിൽ HD മികവോടെ കാണാൻ പറ്റി... അടുത്ത തവണ 3D ഉൾപ്പെടുത്താൻ ശ്രമിക്കണം... ഇനി അതേ ബാക്കി ഉള്ളു ഇയാളുടെ കഥയിൽ കൊണ്ടുവരാൻ
താങ്ക്യൂ അജീഷ്.... പണ്ട് ഇടയ്ക്ക്, അല്‍പ്പകാലം ആക്റ്റിവിസ്റ്റ് ആയിരുന്ന കാലത്ത് മുദ്രാവാക്യങ്ങള്‍ വിളിച്ചിട്ടുണ്ട്. അപ്പോഴൊന്നും തോന്നാത്ത ഒരാവേശമാണ് ഈ കുറിപ്പ് വായിച്ചപ്പോള്‍. ത്രീ ഡി?...ഹഹഹ...ആലോചിക്കാം നന്ദി...
ചേച്ചി സൂപ്പറാ...❤️❤️❤️
അപ്പോൾ, ഇപ്പോൾ... ഈ കാലത്ത്.... എങ്ങാനും ആയിരുന്നെങ്കിൽ അത്, നേരെ ശബരിമലയ്ക്ക് വന്നാൽ മതിയായിരുന്നു നേരിട്ട് കാണാൻ......ല്ലേ????
ഇല്ല.... ഭയപ്പെടുന്ന ഒരു ദൈവത്തിന്റെ സമീപത്തേക്ക് ഞാൻ പോവുകയില്ല
എന്റെ വിശുദ്ധിയെ ഭയപ്പെടുന്ന....
Daivvam- " thathwamasi",or " aham brahmaasthi" pinne...athine bhayappedunnathu enthinaa? Evideyum "apakadakaariyum, "bhayappedentathum" onnu maathram !. Athu manushyan thanne aakunnu!!!.....
""..അവരുടെ വിശുദ്ധിയെ ഭയപ്പടുന്ന ദൈവം .."" അതാണ് ഉദ്ദേശിച്ചത്..! ചോദ്യങ്ങൾ ഒരുപാട് ഉള്ള കാര്യങ്ങൾ.....
P.k, നീ തേടുന്നത് എന്തോ.... അത് "നീ ആകുന്നു", അപ്പോൾ പിന്നെ, "അത്" നെ നീ, ഭയപ്പെടുന്നതെന്തിന് ?അതാണ് ചോദ്യം.....
പ്രണയം???????????????? പ്രണയത്തെ........................... ഇത്ര തീവ്രമായി അറിയാൻ..... ഇതുവരെ കഴിഞ്ഞിട്ടില്ല !!. ഇത്ര വായനയിൽ.... ആഴത്തിൽ തൊട്ടറിയാൻ ഇന്നോളം സാധിച്ചിട്ടില്ല !!!. അത് പ്രണയത്തിൻറെ ശക്തി ചൈതന്യമോ? എഴുത്തിന്റെ മേന്മകൊണ്ടോ?? അറിയില്ല!. പക്ഷേ സ്വയം തീർത്ത അതിൻറെ ലഹരി മഴയിൽ അലിഞ്ഞു ആത്മശുദ്ധീകരണം നടത്തിയ പോലെ തോന്നി. "പ്രണയം" എന്ന വിശ്വൈക വിശുദ്ധ വികാരത്തിൻറെ........ഈ സൈബർ സന്ദേശ കാവ്യത്തെ, വാക്കുകൾ കൊണ്ട് വിലയിരുത്തി മാർക്കിടാൻ അറിയില്ല. പ്രണയത്തിൻറെ..... "ഹരിശ്രീ പോലും അറിയാത്ത", "അജ്ഞ"നായ മനുഷ്യൻ ഞാൻ ,അതിനാൽ ആഗ്രഹമുണ്ടെങ്കിലും... തിരിച്ചിറങ്ങാൻ കഴിയില്ല, എന്നറിയാവുന്നതുകൊണ്ട് കൂടി ,തൽക്കാലം "കാടു കയറുന്നില്ല". പകരം ആകെ ബന്ധമുള്ള സിനിമ സൗന്ദര്യ ലോകത്തുനിന്ന് ഒരു ചിത്രത്തിലെ "രണ്ട് പഴയ ഗാനങ്ങളാ"ൽ ഈ മായിക മഹാകാവ്യത്തിന് ഒരു ചാർത്ത് അണിയിച്ച്, ശ്രദ്ധാഞ്ജലി അർപ്പിച്ച്, അവസാനിപ്പിക്കട്ടെ.... ഹായ്, "തൂ വെൺതൂവൽ ചിറകിൽ ശിശിരം ചികയും അരയന്നപൈതലേ.............. അഴകിനൊരാരാധന, മാനസപൂജ... പ്രേമസുമാഞ്ജലി... മിഴിയിൽ, മൊഴിയിൽ, ഒഴുകും കാവ്യഭംഗികൾ ആസ്വാദനീയം!..... ചുരുക്കുന്നു, "തുഴയാം മൗനരാഗ കിളികളായ് പ്രേമ സാഗരം.... കടൽ നീലവും, ഗഗനവും പുൽകുവോളിടം......................... (ഈ ഭാഗം ഒരു ഉപദ്വീപ് പോലെ... വേറിട്ട നല്ല ഒരു കൊച്ചു ചെറുകഥ പോലെ, അനുഭവപ്പെട്ടു. പ്രണയത്തിൻറെ ഈ പത്തരമാറ്റും, ദിവ്യ പരിമളവും ഈ നോവൽ വിട്ട് ആരുടെയും മനസ്സ് വിട്ടു ഒരിക്കലും എങ്ങോട്ടും പോകാതിരിക്കട്ടെ..... നശിക്കാതിരിക്കട്ടെ!!!.) ഛായാഗ്രാഹകൻ
ഈ വാക്കുകള്‍ ഏതായാലും ഒരു നല്ല എഴുത്തുകാരനില്‍ നിന്ന്‍ മാത്രമേ വരാന്‍ സാധ്യതയുള്ളൂ. അത്ര കാവ്യാത്മകം. ചില കഥകള്‍ അതിന്‍റെ ഭംഗികൊണ്ട് ഞാന്‍ പലയാവര്‍ത്തി വായിക്കാറുണ്ട്. കമന്റ്റുകള്‍ ഇതുപോലെയാണെങ്കില്‍ കഥകള്‍ക്ക് പകരം വെയ്ക്കേണ്ടിവരും.... ഒരുപാട് നന്ദി... പറഞ്ഞ വാക്കുകള്‍ക്ക്... ദയാവായ്പ്പിന്.... കൂടെ നില്‍ക്കുന്നതിന്.... അവസാനത്തെ ആ ഗീതാഞ്ജലിയ്ക്കും... സസ്നേഹം, സ്മിത.
Aaloru katha krithaanennu urappalle.. Smithaamme.. Athey neram kitteela tta. Nale koode kazhinje free avulle.. Appam oru noorumma onnichu tharave.. ???
Tharanullathu appappol tharaathe, ellaam pinnathekku maatti vaykkukaya aano ?....kadam koottaan... Samayam kazhinjaal "palisha" koodi tharenti varum..."sreerama bhakthaa ".....Thanks!from heart bottom
ചേച്ചീ... ഒരു മനോഹര പ്രണയ കാവ്യം വായിച്ചു.. ചേച്ചിയുടെ കോബ്ര വായിച്ചിട്ട് ഇരിപ്പുറക്കാതെ ഇരുന്ന സമയത്താണ് മറ്റു കഥകൾ തപ്പി എടുത്തു വായിച്ചത്.. അക്കൂട്ടത്തിൽ കിട്ടിയതാണ് ഈ ശിശിരം.. എന്തൊരു കഥ ആണ്.. ഇതു വായിക്കുവല്ല.. ഓരോന്നും കാണുമുന്നിൽ കാണുന്നത് പോലെയുണ്ട്.. ജയറാമിന്റെ ആയുഷ്ക്കാലം സിനിമ ഇല്ലേ.. അതിൽ ജയറാമിന് എല്ലാരേം കാണാം.. അവരെ ആർക്കും കാണാൻ കഴിയുന്നില്ല.. അതുപോലെ ഞാൻ ഷെല്ലിയേയും മിനിയെയും കാണുന്നുണ്ട്.. എന്നെ അവർ കാണുന്നില്ല.. അതുപോലെ ഒരു ഫീലിംഗ്.. മിനി പറയുന്നില്ല.. മമ്മിമാർ നോക്കിക്കോളും എന്നു.. അവര് രണ്ടുപേരും ആകാശത്തിൽ വെണ്മേഘങ്ങളുടെ ഇടയിൽ ഇരുന്നു ഇവരെ നോക്കി പുഞ്ചിരിക്കുന്നത് ഞാൻ കണ്ടു അതു വായിച്ചപ്പോൾ... ഒരുപാട് പറയാനുണ്ട്.. പക്ഷെ വാക്കുകൾ ഇല്ലാത്തപോലെ.. മാന്ത്രിക വിരലുകൾക്ക് ഒരായിരം ചുംബനങ്ങൾ.. love you chechee
താങ്ക്യൂ സൊ സൊ സൊ മച്ച്... എന്തൊരു സുഖമാണ് manju എഴുതിയത് വായിക്കാന്‍! നല്ല ചുന്തരി കമന്റ്റ്. നല്ല കുഞ്ഞുടുപ്പിട്ട്, പൊട്ടൊക്കെ കുത്തി, ഒത്തിരി വളയൊക്കെ ഇട്ട് പട്ടുപാവാട ഒക്കെ ഇട്ടു നില്‍ക്കുന്ന ചുന്തരി വാവയെപ്പോലെയൊരു കമന്റ്റ്.... ചുംബനം കിട്ടി...ആ കുളിര്‍മഴ തിരിച്ചും തന്നിരിക്കുന്നു, കേട്ടോ....
ഇനിയുള്ള നാളുകളിൽ ഒരു ചെടിയിലെ രണ്ടു പുഷ്പങ്ങളായി അവർ വിരിയും... വസന്തം അവരെ നോക്കി പുഞ്ചിരിക്കും.. ശിശിരം അവരെ നോക്കി അസുയപ്പെടും.. മഞ്ഞു പെയ്യുന്ന രാത്രികളിൽ അവൻ അവളെ നെഞ്ചോടു ചേർക്കും.. അവളുടെ പുഞ്ചിരിയിൽ പ്രകൃതി പോലും അസൂയപ്പെടും.. മരുഭൂമിയെ തണുപ്പിച്ച കാറ്റ് പോലും അവരുടെ സ്നേഹത്തിനു മുന്നിൽ നാണിച്ചു നിൽക്കും.. തന്റെ നെഞ്ചോടു ചേർന്നിരിക്കുന്ന അവളുടെ മുഖത്തു ആയിരം പൂർണചന്ദ്രന്മാരുടെ ശോഭയുള്ളതായി അവനു തോന്നും.. പവിഴം പോലുള്ള അവളുടെ മുഖം തന്നിലേക്ക് അടുപ്പിച്ചു അവൻ ചോദിക്കും.. കാലത്തിന്റെ ചൂടേറ്റ് ആദ്യം പൊഴിഞ്ഞു വീഴുന്നത് ഞാനാണെങ്കിൽ എനിക്ക് വേണ്ടി ഒരിറ്റു കണ്ണുനീർ പൊഴിക്കാൻ എന്റെ കൂടെ നിയുണ്ടാകില്ലേ മിനി..
എന്റെ കർത്താവേ... കഥയെ വെല്ലുന്ന കമൻറ്... വേറൊന്നും. വിചാരിക്കരുത് ഇത് ഞാനെടുക്കുവനെ ...??
തീര്‍ച്ചയായും അങ്ങനെ തന്നെ പറയൂ വേതാളം... പിന്നെ എനിക്കീ വേതാളം എന്ന പേര് ഒട്ടും ഇഷ്ടമല്ല. വേറെ നല്ല "ഉണ്ണീ" ന്നോ "മനൂ" ന്നോ ഒക്കെ ആണേല്‍ എന്ത് രസാരുന്നു. ആരാ ഈ പേരിന്‍റെ പിമ്പിലെ തിക്കുറിശി സുകുമാരന്‍ നായര്‍?
അല്ലറ ചില്ലറ ഉടായിപ്പ് ഒക്കെ കാണിച്ചു nadakkunondu ഞാൻ തന്നെ തിരഞ്ഞെടുത്ത പേരാണ് അസുരവിത്ത് എന്നുള്ളത്... Appol ജോ പറഞ്ഞു അസുരൻ ബ്രോയും അസുരവിത്തും തമ്മിൽ മാറി പോകുന്നു എന്ന്... അപ്പോൽ ഞാൻ കരുതി വേതാളം എന്ന perangu sweekarikkannu.... പിന്നെ പുള്ളിയോട് ചെറിയൊരു ആരാധനയും ഉണ്ട്... Onnullelum കുറെ kuzhappikkunna ചോദ്യം ചോദിച്ച ആളല്ലേ അത്.
Enikku theere ishtalla. Manushyanmarkk idana perittoode.. Simona, Smitha anganokke.. Aaha.. Entha kelkan thanne rasam.. Alla.. Athinithu Dikroosalle.
@ഫഹദ് സലാം കണ്ടോ, എത്രയോ നല്ല കഥകള്‍ക്ക് വേണ്ട വാക്കുകളാണ് കമന്‍റ്റായി എഴുതിയത്!പിന്നെ എന്താണ് സന്തോഷമുള്ളതെന്നു വെച്ചാല്‍ എന്‍റെ വാളില്‍, എന്‍റെ കഥയ്ക്ക് വേണ്ടിയാണല്ലോ ഇത്ര രൂപ ഭംഗിയുള്ള വാക്കുകള്‍ അലങ്കാരമായി വന്നതെന്ന് ഓര്‍ക്കുമ്പോളാണ്. നന്ദി പ്രിയ ഫഹദ്.
????
Athu sari.. Appo kuttikku malayalam ariyaam lle..
വീണ്ടും പ്രണയിക്കാന്‍ കൊതി തോനിക്കുന്ന എഴ്ത്ത്.
ഹഹാഹ..അങ്ങനെ... തന്നെ ചോദിക്ക് രാജാ...
പ്രണയത്തിന്റെ ഹോള്‍ സെയില്‍ മര്‍ച്ചന്റ് പറയണ കേട്ടോ....
രാജ.. കമന്റ്റ് എഴുതുന്ന കാര്യത്തില്‍ "വീക്ക്" അല്ല. മടിയനാണ് എന്ന്‍ പറഞ്ഞാല്‍ മതി. ഷെല്ലി എനിക്ക് ഒരുപാട് ഇഷ്ടമുള്ള പേരാണ്. പി ബി ഷെല്ലിയുടെ ഓഡ് ഓണ്‍ എ വെസ്റ്റ് വിന്‍ഡ് എന്ന കവിതയേക്കാള്‍ മനോഹരമായ ഒരു കവിത ഇംഗ്ലീഷ് സാഹിത്യത്തില്‍ ഉണ്ടോ എന്ന്‍ സംശയമാണ്. ആ ഇഷ്ടമാണ് കഥയില്‍ അവന് ഷെല്ലി എന്ന്‍ പേരിടാന്‍ കാരണം. കാക്കനാടിന്‍റെയും പായസത്തിന്‍റെയും കാര്യം പറഞ്ഞത് എന്തിനാണ് എന്ന്‍ മനസ്സിലായി. സ്നേഹത്തോടെ, സ്മിത.
Chechii..parayan vakkukal illa...athrayum manoharam...
താങ്ക്യൂ പ്രിയ ഭഗവാന്‍...താങ്ക്യൂ സൊ സൊ സൊ മച്ച്...
എന്റെ തമ്പുരാട്ടി.., ആദ്യത്തെ രണ്ടു പേജുകൾ എന്താണ് ഫീൽ... എവിടുന്നു കിട്ടി ഇത്രയും തരളിതമായ വാക്കുകൾ... ഈസ്റ്റ് കോസ്‌റ് വിജയൻറെ പാട്ട് കേട്ടപോലെയുണ്ട്. ഷെല്ലിക്കു വേണ്ടി പ്രണയത്തിന്റെ മഴ നനഞ്ഞു മഞ്ഞിന്റെ തണുപ്പിൽ അലിയുന്ന മിനിയെ ഞാൻ വെറുതെ സങ്കൽപ്പിച്ചു സുന്ദരിയാണ് അവൾ ഒരു പ്രേമ സംഗീതം പോലെ സുന്ദരി ഇത്രയും പ്രണയ ലോലുപരായ കഥാപത്രങ്ങൾ ആണ് തമ്പുരാട്ടിയുടെ പ്രത്യേകത പിന്നെ അറിഞ്ഞോ അറിയാതെയോ ആ വരികളിൽ പിറവിയെടുക്കുന്ന നായികമാർ മനസ്സിൽ തങ്ങി നിൽക്കുന്ന പോലെ സുന്ദരികൾ ആകുന്നതിന്റെ സീക്രെട് കൂടി എനിക്ക് പറഞ്ഞു തരുമോ..? ഇത്രയുമധികം ആൾക്കാരുടെ ജീവിതത്തിൽ കരി നിഴൽ വീഴ്ത്തിയ വില്ലന്റെ ജീവിതത്തിലെ തിക്ത ഫലങ്ങൾ അറിയാനായി കാത്തിരിക്കുന്നു അല്ലേലും ഈ പ്രണയത്തിൽ കലർന്ന സ്‌പെൻസ് ഒരു സുഖാണ് കേട്ടോ... ഒത്തിരി സ്നേഹത്തോടെ സ്വന്തം കിച്ചു...
സീക്രട്ടോ? തമ്പുരാന്‍, അങ്ങനെ സീക്രട്ട് ഒന്നുമില്ല. ഫാള്‍ ഇന്‍ ലവ് വിത്ത് ലവ്. പ്രണയിക്കുന്നവരെ കണ്‍നിറയെ കാണുക. പൂവിലെ ചിത്രശലഭം, പുഴയെ പുണരുന്ന തീരം,തടാകത്തിന്‍റെ ജലപ്രതലത്തെ ചുംബിക്കുന്ന മേഘം...ഇവയിലെല്ലാം പ്രണയം കണ്ടെത്തുക. വട്ടാണ്. പാഗല്‍ ഹോഗയാ ക്യാ എന്നൊക്കെ ആളുകള്‍ ചോദിക്കും. മൈന്‍ഡ് ചെയ്യരുത്.നമുക്ക് മാത്രമായി ഒരു ലോകം ഉണ്ടാക്കുക. അതിനെ ആമപ്പൂട്ടിട്ടു പൂട്ടുക. എസ്കേപ്പിസ്റ്റ് ആവുക. പ്രണയം എന്‍റെ ഡ്രഗ് ആണെന്ന് നാണക്കേട് ഒന്നുമില്ലാതെ പറയുക... കത്തി അസഹ്യമാവുന്നുണ്ടോ? നിര്‍ത്തി... സസ്നേഹം, സ്മിത.
പ്രണയം അത് എന്താണെന്നു ഇത് വരേയും പിടികിട്ടിയിട്ടില്ല എന്നേലും എനിക്കും പ്രണയം വരും അന്ന് ഞാൻ നിങ്ങളെ ഒക്കെ തോൽപ്പിക്കുന്ന പ്രേമരംഗങ്ങൾ എഴുതും നമ്മൾ ഏതായാലും ഇപ്പോ ഈ പൈങ്കിളിക്കില്ലേ ഇനിയും അറിയാത്ത പ്രണയത്തിനു ഒരു സലാം
കിച്ചു വെറുതെ ഉടായിപ്പ് ഇറക്കല്ലെ.. ??
@കിച്ചു ഇത്ര നല്ല കഥകള്‍ എഴുതുന്ന കിച്ചു പ്രണയാനുഭവത്തിലൂടെ കടന്നു പോകാത്ത ആളാണ് എന്ന്‍ വിശ്വസിക്കാന്‍ പ്രയാസം....
Pacha nuna... Kallu vecha nuna.. Angane ivde aarum premikkandirikkan paadilla. Snehamaanakhila sambar podiyil... Ennale. Inikk innu sambar aayirunnu. Ippam nalla snehand...
ചേച്ചി..... ??? ഷെല്ലി?? മിനി??..... വിസ്മയങ്ങളുടെ മായാലോകം തീർത്തഒരു എപ്പിസോഡ്..... പ്രണയം അതിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുന്ന മൂർത്തി ഭാവം.... എനിക്കിഷ്ടായി അവരുടെ പ്രണയം ..... ഇതാണ് പ്രണയം ഇങ്ങനെ ആണ് പ്രണയിക്കേണ്ടത് ...... ""നമ്മൾ നമ്മുടെ പ്രേമത്തിനെ ബഹുമാനിക്കുന്നു ""' ഈ സീൻ ആണ് എനിക്ക് ഏറെ ഇഷ്ടം ആയതു ..... അതെ ശരീരങ്ങൾ തമ്മിൽ അല്ല പ്രണയിക്കേണ്ടത് ..... ആദ്യം മനസുകൾ തമ്മിൽ ആണ് പ്രണയം .... അതെനിക്ക് ആവോളം ഇഷ്ട്ടായി ..... പ്രണയവാക്യങ്ങളിലൂടെ നല്ല ഇഴചേർന്ന പ്രണയനിമിഷങ്ങൾക് മുന്നിലൂടെ എന്നെ നടത്തിച്ച ചേച്ചിക്ക് ഒരായിരം നന്ദി.... ഷെല്ലി മിനി ജോഡി ??????? അപ്പോ കഥ അവസാന താളുകളിലേക്ക് കടക്കുന്നു ..... മുൻപേ ഒരു ഏകദേശ രൂപം ഉണ്ടായിരുന്നു .... ഷെല്ലിയുടെ അമ്മയുടെ മരണത്തിനു പിന്നിൽ ഉള്ള കൈകളെ കുറിച്ചു .....കഴിഞ്ഞ പാർട്ടിൽ അതു ഏറെ കുറെ ശെരിയാണെന്നു മനസിലായി .... ഈ പാർട്ടിൽ അതു തെളിഞ്ഞു വന്നു ..... ആരുടെ ഭാഗത്താ തെറ്റ് ശെരി എന്ന് അറിയില്ല ... രണ്ടു ഭാഗത്തു ശെരി ഉണ്ടോന്നു ആണ് എനിക്ക് തോന്നുന്നത് .... ഷെല്ലിയുടെ അമ്മയുടെ മരണം അറിയാതെ പറ്റിയ കൈപ്പിഴ ആയി കരുതാം പക്ഷെ ഷെല്ലി അങ്ങനെ കരുതുമോ ...... എന്നതായാലും അവരുടെ ജീവിതത്തിൽ ഇനിയും നഷ്ടങ്ങൾ ഉണ്ടാകാൻ പാടില്ല...അല്ല ഉണ്ടാവാതിരിക്കട്ടെ... ..... ???????????? അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു............ ???????????????? സസ്നേഹം അഖിൽ
പ്രിയ അഖില്‍.... കാത്ത് കൊതിച്ച്, വഴിനോക്കിയിരിക്കുന്ന അഭിപ്രായമാണ് അഖിലിന്‍റെ. മറ്റുള്ളവരെ സൈറ്റില്‍ ഇടയ്ക്കൊക്കെ കാണാം. അഖില്‍ "ലീവില്‍" ആണല്ലോ. ഇടയ്ക്ക് AKH എന്ന പേരില്‍ ഒരു കഥ കണ്ടപ്പോള്‍ സന്തോഷിച്ചു. അപ്പോള്‍ കേള്‍ക്കുന്നു അത് വേറെ ഒരു അഖില്‍ ആണ് എന്ന്. വിഷമമായി അപ്പോള്‍. അത് പോട്ടെ. ജീവിതമാണ് മോസ്റ്റ് ഇമ്പോര്‍ട്ടന്‍റ്റ്. ജീവിത്തിന്‍റെ പ്രശ്നങ്ങള്‍ കഥയെക്കാള്‍ പ്രാധാന്യമുള്ളതല്ല. പിന്നെ കൂടുതല്‍ വായിക്കുമ്പോള്‍ മടുപ്പും വരും. കൂടുതല്‍ എഴുതുമ്പോള്‍....അതിനെക്കുറിച്ച് പ്രത്യേകം പറയേണ്ടല്ലോ... അഖില്‍ എടുത്തെഴുതിയ വരികള്‍...പരസ്പ്പരം ബഹുമാനിക്കുന്ന പ്രണയം...അത് എന്‍റെ സ്വപ്നമാണ്. പ്രണയം ബഹുമാന്യമാണ്. എന്‍റെ പ്രണയത്തെ ഞാന്‍ അന്തസ്സുള്ളതായി കാണുന്നു എന്ന്‍ പ്രണയിനി പറയുമ്പോള്‍ എന്നും സൂര്യന്‍ കിഴക്കാണ് ഉദിക്കുന്നതെങ്കിലും നമുക്ക് ബോറടിക്കാത്തത് പോലെ പുതുമയുള്ളതായി തൊന്നും. കെമിസ്ട്രി നഷ്ട്ടപെടാതെ ഫിസിക്സിലേക്കും പിന്നെ ബയോളജിയിലേക്കും പോകാം. അഖില്‍ ചോദിച്ച, സന്ദേഹിച്ച്, പല ചോദ്യങ്ങളും കഥയില്‍ ഉത്തരങ്ങളായി മാറുന്ന മുഹൂര്‍ത്തങ്ങളെ എഴുതാനുള്ള ഒരുക്കത്തിലാണ് ഞാന്‍. അത് സാധിക്കാന്‍ എനിക്ക് വേണ്ടത് ഇതുപോലെ ആര്‍ദ്രമായ സഹകരണമാണ്. അതിനു നൂറു നന്ദി പ്രത്യേകമായി പറയുന്നു. സാക്ഷി ആനന്ദിനെ മിസ്സ് ചെയ്യുന്നുണ്ട്. പരസ്പ്പരം സംസാരിക്കുന്ന ഫീല്‍ തന്നിരുന്ന കൂട്ടുകാരനായിരുന്നു. സസ്നേഹം, സ്മിത.
ചേച്ചി..... ഹഹ""" ലീവ് "" ശെരിയാ ഇപ്പോ ലീവിൽ ആണ് .... തല്ക്കാലം ആണെന്ന് കരുതിയ ലീവ് ഇപ്പോ permenent ആകുന്ന പോലെയാ തോന്നുന്നേ .... മുൻപൊക്കെ ഒരു നിമിഷം ഫ്രീ ടൈം കിട്ടുമ്പോൾ ഞാൻ ഓടി കയറിയിരുന്ന ഇടം ആയിരുന്നു ഇതു .... ഇപ്പോ അങ്ങനെ സാധിക്കുന്നില്ല ....എന്തോ താല്പര്യം ഇല്ലായ്‌മ .... കമ്പി വായനയും ഇല്ല എഴുത്തും ഇല്ല അപ്പോ പിന്നെ ഇവിടേക്ക് ഉള്ള വരവും കുറയുമല്ലോ ..... എന്നാലും ഇടക്ക് ഇതുപോലെ ഉള്ള കഥകൾ വരുന്നത് അറിഞ്ഞാൽ ഞാൻ തീർച്ചയായും വരാൻ ശ്രമിക്കാം.... ഇവിടെ സ്ഥിരമായി വരണം എന്നും നിങ്ങളുടെ ഒക്കെ മുന്നിൽ കഥയെഴുതി ഇടണം എന്ന് അതിയായ ആഗ്രഹം ഉണ്ട് .... പക്ഷെ എന്നൊക്കൊണ്ട് അതിനാവുന്നില്ല..... ജീവിതത്തിൽ പ്രശ്നങ്ങൾ ഒന്നും ഇല്ല ..... പക്ഷെ സാധിക്കുന്നില്ല എഴുതാൻ.... ചേച്ചിയും പിന്നെ എന്റെ ഏറ്റവും അടുത്ത സുഹൃത്തക്കളും എന്റെ ഒരു കഥക്കായി കാത്തിരിക്കുണ്ടെന്നു അറിയാം .... ചിലർ എപ്പോഴും എഴുതു എഴുതു എന്ന് പറഞ്ഞു നിർബന്ധികാറും ഉണ്ട് .... പക്ഷെ സാധിക്കുന്നില്ല.....?? നിങ്ങളുടെ ഒക്കെ ആഗ്രഹം എന്നെകൊണ്ട് സാധിച്ചു തരാൻ പറ്റുന്നില്ലല്ലോ എന്ന വിഷമത്തിൽ ആണ് ഇപ്പോ ഞാൻ .... ???? എന്നെങ്കിലും തിരിച്ചു വരാൻ സാധിക്കും എന്ന പ്രതിക്ഷയിൽ ഞാൻ നിർത്തുന്നു ... ??? സസ്നേഹം അഖിൽ
"When you want something, all the universe conspires in helping you to achieve it." ഈ sentence മനസ്സിൽ വേച്ചൊണ്ട് എഴുതനിരിക്ക് അഖിലെ.. ഉറപ്പായിട്ടും അത് നടക്കും നല്ലൊരു പ്രണയ കഥ തന്നെ പെടക്കെന്നെ... Akhiline പോലൊരു എഴുത്തുകാരനു പറ്റാത്തത് ആയിട്ട് ഒന്നുമില്ല ഇനിയും അനേകം നല്ല കഥകൾ എഴുതാൻ പറ്റും...
റൈറ്റേഴ്സ് ബ്ലോക്ക് മാറട്ടെ...
Smithechiiiii Polichu ..... Superb ....
താങ്ക്യൂ ബെന്‍സി...താങ്ക്യൂ സൊ സൊ സൊ മച്ച്
കഥ സൂപ്പർ ആയിട്ടുണ്ട് സ്മിത ചേച്ചി... നന്ദനും ഷാരോണും തമ്മിലുള്ള പ്രണയ രംഗങ്ങൾ കാണാനായി കാത്തിരിക്കുന്നു.... അടുത്ത ഭാഗം ഉടനെ ഇടണേ ???
താങ്ക്യൂ...നന്ദന്‍ -ഷാരോണ്‍ ..മറന്നിട്ടില്ല...വരുന്നു...
കലക്കി..... ??? പ്രണയം തിരിച്ചു വന്നു ??? ഇങ്ങനെ മതി ടീമേ... ചുമ്മാ പ്രതികാരവും വൈരാഗ്യവും ഒക്കെ കുത്തിനിറച്ച് ഇൻവെസ്റ്റിഗേഷനുമൊക്കെ ആയിട്ട് ഇതിന്റെ സുഖം കിട്ട്വോ...? ദേ ഇപ്പൊ എന്താ സുഖം വായിക്കാൻ....
അതേ, മാഷേ...24x7 പ്രണയം മാത്രം പറഞ്ഞാല്‍ ബോറടിക്കില്ലേ. ഒരു ട്രാജിക് റിലീഫ് ഒക്കെ വേണ്ടേ? മധുരം മാത്രം മതിയോ? ഇത്തിരി പുളി, എരുവ്, ചവര്‍പ്പ് ഒക്കെ വേണ്ടേ?
അതിന് വേറെ ഒരുപാട് എഴുതുന്നില്ലേ അതിലായിക്കോ . ഈയൊരു പാർട്ടിന്റെ ഭംഗി വേറെ ഏതെങ്കിലും ഒരു ഭാഗത്തിന് ഉണ്ട് ? ഞങ്ങൾ ആരാധകർക്ക് ഇത് മതീന്നേ.... ചുമ്മാ ഇൻവെസ്റ്റിഗേഷൻ ഒക്കെ കൊണ്ട് വന്ന് രസം കൊല്ലി ആക്കല്ലേ....??? ചുമ്മാ പറഞ്ഞതാ നിങ്ങ പൊളിക്ക് ടീമേ....
വാവ്. അടിപൊളി. പ്രണയം നിറഞ്ഞ ഷെല്ലി മിനി കോമ്പിനേഷൻ അടിപൊളി. മിനി എങ്ങനെ ഡ്രഗ്‌സിന്റെ ലോകത്ത് എത്തിപ്പെട്ടു എന്നത് പറയാതെ ഫ്ലാഷ് ബാക്ക് പൂർണ്ണമാവില്ല. അടുത്ത ഭാഗങ്ങളിൽ അത് പറയും എന്ന് പ്രതീക്ഷിക്കുന്നു.
ഹഹഹ...തീര്‍ച്ചയായും അസുരന്‍...അത് എന്തായാലും വെളിപ്പെടുതിയെ മതിയാകൂ... താങ്ക്യൂ...
സ്മിത ഒറ്റ ഇരുപ്പിൽ എല്ലാം വായിച്ചു ഇനി കമന്റ് 1=നല്ലൊരു പ്രണയം,സസ്പെൻസ്,ക്യാമ്പസ്,ത്രില്ലെർ,ഇൻവെസ്റിഗേറ്റിങ് ജേർണൽ തുടങ്ങിയ കാറ്റഗറി ഇൽ ഉൾപ്പെടുത്താവുന്ന കഥ 2=പാർട്ട് 15 വായിച്ചുതുടങ്ങിയപ്പ്പോൾ ഉള്ള ആ ഒരു വർണന, ശലോമോൻ ന്റെ ഉത്തമഗീതം ആണോ ഞാൻ വായിക്കുന്നത് എന്ന് തോന്നിപ്പോയി.അത്രക്ക് ഇഷ്ടായാടോ.അതൊന്നു മനസ്സിൽ വിഷ്വൽ ചെയ്തപ്പോൾ കിട്ടിയ സുഖം എന്നെ ഒരു ഈഡൻ ഗാർഡൻ ഇൽ എത്തിച്ചു..അവിടെ എനിക്ക് സോളമൻ ആൻഡ് ശോശന്ന അവരെയാ കണ്ടത് 3=ഒരു പുരുഷന്റെ വിജയത്തിനും പരാജയത്തിനും ഒരു സ്ത്രീ യുടെ സ്ഥാനം എന്താണെന്നു ഇതിന്റെ പലയിടങ്ങളിലും ഒളിഞ്ഞു കിടക്കുന്നുണ്ട്.ഒരു സ്ത്രീയും പുരുഷൻ ഉം എങ്ങനെ പരസ്പരം പൂരകങ്ങൾ ആകുന്നു എന്ന് ചിന്തിച്ചു പോയി. 4=ഇതിൽ ഏറ്റവും ഇഷ്ടം ആയത് ഷെല്ലി നെ ആണു,ഒരു നന്മ ചെയ്യാൻ കിട്ടാൻ പോകുന്ന സ്ഥാനം പോലും വേണ്ട എന്ന് വച്ച, തിക്ത അനുഭവം നേരിട്ടിട്ടും മുന്നോട്ട് പോയ ആ വ്യക്തിത്വം. 5=നമ്മുടെ ജേര്ണലിസ്റ് നല്ല ഹൈപ്പ് ഉള്ള charector ആണു.ഒരു ഐ പി എസ് കാരനെ കുറിച്ച് പറഞ്ഞു അത് പി ടി സർ ട്രെയിനിങ് കഴിഞ്ഞു വരണോ 6=കഥയുടെ ഇടയിൽ ചില സസ്പെൻസ് ഇട്ടു നിർത്തി എങ്കിലും ആൾക്കാരെ ഒക്കെ ഏകദേശം മനസിലായി.അതിനു മുകളിൽ സസ്പെൻസ് വന്നാൽ കിടുക്കും 7=charectors ഇപ്പോഴാ ശരിക്കും connected ആയത്.ഇനിയും പ്രതീക്ഷിക്കുന്നു 8=എന്തൊക്ക പറഞ്ഞാലും വിധി തകർത്ത് എറിയാൻ ആർക്കും ആവില്ല. അതല്ലേ ഷെല്ലി ഉം മിനി ഉം ഇത്ര അടുത്തത്. 9=ഒരു സംശയം ഉണ്ട് മിനിക്ക് ആ നെയിം എങ്ങനെ ഇട്ടു.അമ്മ ഗോവൻ വിത്ത് പോർട്ടുഗൽ കണക്ഷൻ അപ്പൻ നല്ലൊന്നാന്തരം നസ്രാണി,എന്നിട്ടും മിനി ആൻഡ് അവൾ എങ്ങനെ ഡ്രഗ് അഡിക്ടഡ് ആയി.Avalkkath കിട്ടിയിരുന്ന സോഴ്സ് ഇതിനെക്കുറിച്ചു പരാമർശം ഇതുവരെ കണ്ടില്ല. ഡ്രഗ് അഡിക്റ്റ ആയ ഒരാൾക്ക് ഇത്ര നാച്ചുറൽ ആയി എങ്ങനെ ബീഹെവ് ചെയ്യൻ സാധിച്ചു.അവൾ ഡിമാൻഡ് ക്രൈസിസ് എങ്ങനെ മാനേജ് ചെയ്തു ആർക്കും ഒരു ഡൗട് ഉം ഇല്ലാതെ അതും കോളേജ് ഇൽ ഉം ഹോസ്റ്റൽ ഇൽ ഉം 10=എന്റെ ഒരു കമന്റ് നു റിപ്ലൈ വന്നിട്ടില്ല..