ശ്യാമയും സുധിയും 11 [ഏകൻ]
മൂടി കെട്ടിയ മുഖവുമായി നിൽക്കാതെ ഇവിടെ എന്റെ അടുത്ത് ഇരിക്ക്. എന്നിട്ട് ഞാൻ പറയുന്നത് മുഴുവനും കേൾക്ക്."
സുധി ശ്യാമയുടെ കൈ പിടിച്ചു തന്റെ അടുത്ത് ഇരുത്തി. എന്നിട്ട് ചായ കുടിച്ചുകൊണ്ട് അവളെ നോക്കിയിട്ട് ചോദിച്ചു..
"നീ ആ വീഡിയോ ഡിലീറ്റ് ചെയ്‌തോ...?"
"ഇല്ല. ചെയ്തില്ല. ഇന്നാ അതും നോക്കി ഇരുന്നോ ഞാൻ താഴേക്ക് പോയിക്കോളാം.." ശ്യാമ കപട ദേഷ്യത്തിൽ പറഞ്ഞു.
"നീ ഇനി എവിടെ പോകാൻ ആണ് പെണ്ണേ. നീ ഇനി എന്റെ ആല്ലേ. അപ്പോൾ നിന്നെ ഞാൻ അങ്ങനെ വിടുമോ..?"
"വിടേണ്ട. എന്നെ കെട്ടിപിടിച്ചു തന്നെ ഇരുന്നോ.! എന്നിട്ട് എന്നോട് പറഞ്ഞെ. എന്താണ് എനിക്ക് ചുറ്റും നടക്കുന്നത്.?"
"ഞാൻ പറയാം. നിനക്ക് അറിയേണ്ടത്. മുഴുവൻ ഞാൻ പറഞ്ഞു തരാം."
"എന്നാൽ പറഞ്ഞേ. എനിക്ക് അറിയണം. "
"അത് പറയുന്നതിന് മുൻപ് നീ എനിക്ക് ഒരു വാക്ക് താ.?"
"എന്ത് വാക്ക്..? "
"എല്ലാം കേട്ടു കഴിഞ്ഞു ഇവിടെ കിടന്നു കരയില്ല എന്ന്."
"ഇല്ല. ഞാൻ കരയില്ല. എന്റെ അപ്പു ഏട്ടൻ എന്റെ കൂടെ ഇല്ലേ... പിന്നെ ഞാൻ എന്തിന് കരയണം. ഇല്ല. ഞാൻ കരയില്ല. അപ്പു ഏട്ടൻ പറഞ്ഞോ. "
"അത് പറയേണമെങ്കിൽ നമ്മൾ കുറച്ചു വർഷങ്ങൾ പിന്നോട്ട് പോകണം. അന്ന് നമ്മുടെ മുത്തശ്ശനും മുത്തശ്ശിക്കും രണ്ട് മക്കൾ ആയിരുന്നു. മൂത്തത് ഒരു ആണ്. അത് എന്റെ അച്ഛൻ ചന്ദ്രസേനൻ . രണ്ടാമത്തേത് ഒരു പെണ്ണ് അത് എന്റെ അപ്പച്ചി. എന്ന് വെച്ചാൽ എന്റെ ശ്യാമ പെണ്ണിന്റെ അമ്മ. സുമിത്ര.
നമ്മുടെ കുടുംബം വളരെ വലിയ കുടുംബം ആയിരുന്നു. എങ്കിലും. പലരും പല വഴിയിൽ ആയിരുന്നു. സ്വത്തിന്റെ തർക്കത്തിലോ മറ്റോ പെട്ടു പലരും വഴിപിരിഞ്ഞു പോയി. . അന്ന് നമുക്ക് ഒരുപാട് സ്വത്ത് വഹകൾ ഉണ്ടായിരുന്നു.
മുത്തശ്ശൻ ആയിട്ട് തുടങ്ങിയ ഒരുപാട് മിലുകളും കമ്പനികളും സ്കൂളുകളും ഒക്കെ ഉണ്ടായിരുന്നു. കമ്പനിയിൽ ഒരുപാട് തൊഴിലാളികളും. അവിടെ
ഉള്ള തൊഴിലാളികളുമായി എല്ലാവരും നല്ല ബന്ധത്തിൽ ആണ് ഉണ്ടായിരുന്നത്. അതോടെ കമ്പനി നല്ല രീതിയിൽ വളർന്നു. അതോടെ പുതിയ കുറേ ജോലിക്കാരും കമ്പനിയിൽ വന്നു. അത് വേറെ ചിലർക്ക് ദാഹിച്ചില്ല എന്നും അവർ നമ്മുടെ കുടുംബവും ബിസിനസും നശിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് ഏറെ വൈകിയാണ് അച്ഛനും മുത്തശ്ശനും ഒക്കെ മനസ്സിലായത്.
പുതിയ കുറച്ചു പേര് ജോലിക്കായി വന്നപ്പോൾ അവർക്ക് ഒന്നും നോക്കാതെ മുത്തശ്ശൻ ജോലി നൽകി. അതിന് ശേഷം കമ്പനിയിൽ പ്രശ്നങ്ങളും തുടങ്ങി.
അതുവരെ സന്തോഷത്തോടെ പോയികൊണ്ടിരിക്കുന്ന നമ്മുടെ കുടുംബത്തിൽ പോലും ആശാന്തി വരാൻ തുടങ്ങി . അങ്ങനെ ഒരു ദിവസം അന്നാണ് നമുക്ക് എല്ലാം നഷ്ടമായത്. നമ്മുടെ കുടുംബം തന്നെ ഇല്ലാതായി പോയത്.
.കൃത്യമായി
💬 Comments
View all comments