0%
Chapter 12

ശ്യാമയും സുധിയും 12 [ഏകൻ] [Climax]

Author : VaSco | Read All Parts | 👁 663 |

സുധിയോട് ചോദിച്ചു.

"നീ എന്ത് പണിയാണെടാ ആ പാവം പെണ്ണിനോട് കാണിച്ചത്.അതും കാലും വയ്യാതെ ഇരിക്കുന്ന ആ പാവം പെണ്ണിനോട് നീ ഇത് കാണിച്ചല്ലോ.. അവൾക്ക് ചോദിക്കാനും പറയാനും ആരും ഇല്ലെന്ന് കരുതിയോ നീ. പോ. പോയി അവളെ ആശ്വസിപ്പിക്ക്. അത് റൂമിൽ കരഞ്ഞു തളർന്ന് ഇരിക്കുന്ന."

"ഞാൻ അവളോട് എന്ത് ചെയ്തെന്ന അമ്മ ഈ പറയുന്നത്. കാലിന് വയ്യാതായ അവളെ അടുത്ത് ഇരുന്ന് പൊന്ന് പോലെ നോക്കിയതോ..?" സുധി അമ്മയോട് ചോദിച്ചു.

"അത് നീ എന്നോടാണോ ചോദിക്കുന്നത്.? പോയി നിന്റെ കെട്യോളോട് തന്നെ ചോദിക്ക്. അവൾ തന്നെ പറയും. നീ അവളോട് എന്താ ചെയ്തത് എന്ന്. പോടാ പോയി ആ പാവം പെണ്ണിനോട് തന്നെ ചോദിക്ക്. "

അത് കേട്ട് സുധിക്ക് ഒന്നും മനസ്സിലായില്ല. സുധി വേഗം റൂമിലേക്ക് ഓടി.

സുധി റൂമിൽ എത്തുമ്പോൾ കാലിലെ പ്ലാസ്റ്റർ എല്ലാം എടുത്ത് മാറ്റി. കട്ടിലിൽ മുഖം പൊത്തി ഇരിക്കുകയായിരുന്നു ശ്യാമ.

സുധി വന്നത് അറിഞ്ഞ ശ്യാമ സുധിയെ ഒന്ന് നോക്കി. എന്നിട്ട് മുഖം പൊത്തി കരഞ്ഞു.

അത് കണ്ട് സുധിക്ക് ടെൻഷൻ ആയി. സുധി വേഗം അവളുടെ അടുത്തേക്ക് വന്നിട്ട് ചോദിച്ചു.

"അമ്മ എന്തൊക്കെയോ പറയുന്നു. നിനക്ക് എന്തോ പറ്റിയെന്ന്. നിന്നെ ഞാൻ എന്തോ ചെയ്തെന്ന്. എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. എന്താ എന്താ നിനക്ക് പറ്റിയത്..? "

ശ്യാമ കരഞ്ഞു കലങ്ങിയ പോലെ ഉള്ള കണ്ണുകളോടെ സുധിയെ നോക്കിയിട്ട് ചോദിച്ചു.

"പിന്നെ! അപ്പു ഏട്ടൻ അല്ലേ എന്നോട് ഇങ്ങനെ ചെയ്തത്. എന്നിട്ട് ഒന്നും അറിയില്ലെന്നോ.. എന്നാലും എന്നോട് ഇത് വേണ്ടായിരുന്നു അപ്പു ഏട്ടാ. "

ശ്യാമയുടെ കാലിൽ അനാവശ്യമായി പ്ലാസ്റ്റർ ഇടാൻ താൻ സൂചിത്രയോട് പറഞ്ഞത് ഇവർ അറിഞ്ഞു കാണും. അതായിരിക്കും ശ്യാമ പറയുന്നത് എന്ന് കരുതി സുധി പറഞ്ഞു.

"അത് വെറുതെ ഒരു തമാശയ്ക്ക് വേണ്ടി. അതിന് നീ എന്തിനാ മോളെ ഇങ്ങനെ കരഞ്ഞുകൊണ്ട് ഇരിക്കുന്നത്.?"

" വെറുതെയോ ? തമാശയ്ക്കോ..? അപ്പു ഏട്ടന് എന്നോട് ഇങ്ങനെ പറയാൻ എങ്ങനെ മനസ്സ് വന്നു. ഇനി ഞാൻ എങ്ങനെ മറ്റുള്ളവരുടെ മുഖത്തു നോക്കും. ഇപ്പോൾ തന്നെ ചേച്ചിയും അമ്മയും എന്നെ കുറേ കളിയാക്കി. ഇനി അമ്മാവനും അമ്മായിയും അറിഞ്ഞാൽ അയ്യേ എനിക്ക് അത് ഓർക്കാൻ തന്നെ വയ്യ. പോ! പോ അവിടുന്ന് മനുഷ്യനെ നാണം കെടുത്താൻ ആയിട്ട് ഓരോന്ന് ചെയ്തു കൂട്ടിയിട്ട്. "

അതും പറഞ്ഞു ശ്യാമ താഴോട്ട് നോക്കി.

"എന്റെ മോളെ. നീ പറയുന്നതൊന്നും എനിക്ക് മനസ്സിലാവുന്നില്ല. ഞാൻ അറിയാതെ നിന്നോട് എന്തെങ്കിലും ചെയ്തെങ്കിൽ. എന്റെ മോള് ഈ അപ്പു ഏട്ടനോട് ക്ഷമി. "

സുധി പറയുന്നത് മുഴുവനും ആക്കാൻ സമ്മതിക്കാതെ ശ്യാമ

💬 Comments

View all comments