0%
Chapter 2

ശ്യാമയും സുധിയും 2 [ഏകൻ]

Author : VaSco | Read All Parts | 👁 387 |

അയാളെ കുറച്ചു തനിക്കു ഒന്നും അറിയില്ലല്ലോ.?

അമ്മയും ശ്യാമയുടെ കൂടെ പുറത്തേക്ക് വന്നു. സുധിയെ നോക്കി. സുധി മുറ്റത്തു കാൽ നീട്ടി വെച്ച് സിറ്റൗട്ടിലെ തറയിൽ ഇരിക്കുകയായിരുന്നു.

"മോൻ എന്തിനാ അവിടെ വെറും നിലത്ത് ഇരുന്നത്.. മുകളിൽ കസേരയിൽ കയറി ഇരുന്നു കൂടായിരുന്നോ...?"

ആ ശബ്‍ദം കേട്ട ഭാഗത്തേക്ക് സുധി ഒന്ന് നോക്കി. എവിടെയോ കണ്ടു മറന്ന മുഖം പോലെ തോന്നി സുധിക്ക് ശ്യാമയുടെ അമ്മയെ കണ്ടപ്പോൾ. സുധി ഒന്ന് ചിരിച്ചു.. എന്നിട്ടു പറഞ്ഞു.

"ഇതാണ് സുഖം... അതാണ് ഇവിടെ ഇടുന്നത്."

"എന്താ മോന്റെ പേര്..?" ശ്യാമയുടെ അമ്മ ചോദിച്ചു.

"സുധി.... സുധീഷ് ചന്ദ്രൻ.. എല്ലാവരും സുധീന്ന് വിളിക്കും .."

അമ്മ ആ പേര് കേട്ട് ഒന്ന് ഞെട്ടി. സുധിയുടെ മുഖത്തു കുറച്ചു സമയം നോക്കി . പിന്നെ ഒന്നും മിണ്ടാതെ അകത്തേക്ക് തിരിച്ചു പോയി.

"ഇവിടെ ഇരിക്ക്. ഞാൻ മുകളിലെ റൂം വൃത്തിയാക്കിയിട്ട് വരാം. എന്നിട്ട് മുകളിലേക്ക് പോകാം." ശ്യാമ പറഞ്ഞു.

വീടിന്റെ പുറത്ത് കൂടെ ആയിരുന്നു. മുകളിലക്കുള്ള വഴി. ആരെങ്കിലും വാടകയ്ക്ക് വന്നാൽ കൊടുക്കാൻ ആയി തന്നെ മുൻപ് പണിയിച്ചതാണ് അങ്ങനെ ഒരു റൂം. ഒരു റൂമും ഒരു ഹാളും. റൂമിനോട് ചേർന്ന് അറ്റാച്ചിട് ബാത്രൂം.

ശ്യാമ റൂം വൃത്തിയാക്കി വന്ന ശേഷം സുധിയോട് പറഞ്ഞു.

" ഇനി മുകളിലേക്ക് പോകാം. മുറി വൃത്തി ആക്കിയിട്ടുണ്ട്. "

"വാടക എത്രയാണെന്ന് പറഞ്ഞില്ലല്ലോ?"

"വാടക കൂടുതൽ ആയാൽ വേറെ എവിടെയെങ്കിലും പോകാൻ ഉണ്ടോ...? ഉണ്ടെങ്കിൽ വാടക നോക്കേണ്ട.. ഒരു വണ്ടി വിളിച്ചു തരാം."

ശ്യാമ അങ്ങനെ പറഞ്ഞ ഉടനെ സുധി പറഞ്ഞു.

". ശ്യാമ എന്നെ ഒന്ന് പിടിച്ച് സഹായയിച്ചാൽ എനിക്ക് പോയി കിടക്കാമായിരുന്നു. വല്ലാത്ത ക്ഷീണം ഉണ്ട്."

ശ്യാമ വേഗം തന്നെ സുധിയെ പിടിച്ചു. സ്റ്റെപ് കയറാൻ സുധി വിഷമിച്ചു. അതിലേറെ ശ്യാമയും. ഇങ്ങനെ ഒന്നും വരുമെന്ന് ശ്യാമ ഒരിക്കലും കരുതിയേ ഇല്ല.

മുകളിൽ റൂമിൽ സുധിയെ കൊണ്ട് പോയി കിടത്തിയ ശേഷം. സുധിയുടെ ബേഗ് അവിടെ വെച്ചു. ശ്യാമ പറഞ്ഞു.

"ഞാൻ ചായ കൊണ്ട് വരാം. അതും കുടിച്ചു കുറച്ചു സമയം ഉറങ്ങിക്കോ. "

"ശ്യാമേ... എനിക്ക് വേറെ വഴി ഇല്ലാഞ്ഞിട്ടാണ് ശ്യാമയെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്. ശ്യാമയ്ക്ക് ബുദ്ധിമുട്ട് ഉണ്ടെന്ന് എനിക്ക് അറിയാം.. "

"സാരമില്ല. ഒന്നോ രണ്ടോ മാസം അല്ലേ.. എന്ത് ബുദ്ധിമുട്ട് ഉണ്ടെങ്കിലും ഞാൻ സഹിച്ചോളാം..."

"അപ്പോൾ അത് കഴിഞ്ഞാൽ ഞാൻ ഇവിടുന്ന് പോകണം എന്നാണോ?"

"അങ്ങനെ അല്ല. രണ്ടാഴ്ച കഴിഞ്ഞാൽ കാലിന്റെ കെട്ട് അഴിക്കില്ലേ..? അപ്പോൾ ഒറ്റയ്ക്കു നടക്കാലോ. പിന്നെ ഇവിടുന്ന് പോകണമെങ്കിൽ പോകാം.."

അതും പറഞ്ഞു ശ്യാമ താഴേക്ക് പോയി.

സുധി ഒരു കൈകൊണ്ട്

💬 Comments

View all comments