0%
Chapter 3

ശ്യാമയും സുധിയും 3 [ഏകൻ]

Author : VaSco | Read All Parts | 👁 445 |

ശ്യാമ പുറത്തേക്ക് പോകാൻ നോക്കി.

"ശ്യാമേ."

സുധി കുറച്ചു ഗൗരവത്തിൽ വിളിച്ചു.

അത് കേട്ട് ശ്യാമ അവിടെ നിന്നു.

"എനിക്ക് ഒരു വാക്കേ ഉള്ളൂ ഒരു പ്രവൃത്തിയും . ഞാൻ പറഞ്ഞത് കെട്ടില്ലെങ്കിൽ. " അങ്ങനെ ഗൗരവത്തിൽ പറഞ്ഞ ശേഷം ചിരിച്ചുകൊണ്ട് പറഞ്ഞു

"ഞാൻ പോയി കേസ് കൊടുക്കും.. ശ്യാമയ്ക്ക് എതിരെ. അത് വേണോ? എന്നിട്ട് ജയിലിൽ പോയി കിടക്കുന്നോ.. ഒരു മൂന്നാല് വർഷം..

ഞാൻ പറയുന്നത് എന്തും അനുസരിക്കാം എന്ന് പറഞ്ഞിട്ട് ഇങ്ങനെ ആണോ അനുസരിക്കുന്നത്. ?"

ശ്യാമ ആ കവറും എടുത്ത് ഒന്നും മിണ്ടാതെ താഴേക്ക് പോയി.

സുധി അവിടെ കിടന്നു. സാവധാനം ഉറങ്ങി പോയി.

"അപ്പു ഏട്ടാ.. അപ്പു ഏട്ടാ.. എഴുനേൽക്ക് ഭക്ഷണം കഴിക്കേണ്ടേ..? സമയം ഒരുപാട് ആയി. "

ശ്യാമ വിളിക്കുന്നത് കേട്ടാണ് സുധി കണ്ണു തുറന്നത്. സുധി എഴുനേൽക്കാൻ നോക്കി അത് കണ്ടു ശ്യാമ സുധിയെ പിടിച്ചു എഴുനേൽപ്പിച്ചു.

സുധി ശ്യാമയെ നോക്കി.

ശ്യാമ നേരത്തെ ഉടുത്തിരുന്ന സാരിയൊക്കെ മാറ്റിയിരുന്നു. ഒരു ചൂരിദാർ ആണ് ശ്യാമ ഉടുത്തത്.

"വൈകുന്നേരം ആയോ...? സമയം എത്രയായി..?" സുധി ചോദിച്ചു.

"ഇല്ല. ഉച്ച കഴിഞ്ഞതേ ഉള്ളൂ. മൂന്ന് മണികഴിഞ്ഞു. "

"ശ്യാമയ്ക്ക് സ്കൂളിൽ പോകേണ്ടേ.? ശ്യാമ എന്തിനാ വേഷം മാറിയത്.? നേരത്തെ സാരി ആണല്ലോ ഉടുത്തിരുന്നത്..?"

"ഞാൻ ഉച്ചക്ക് ശേഷം ലീവ് എടുത്തു..."

"എന്തിന്..? ശ്യാമയുടെ മേനേജർ ലീവ് തന്നോ...?"

"ഉവ്വ്. ലീവ് തന്നു. "

"എന്ത് പറഞ്ഞ ലീവ് എടുത്തത്..? "

"അത്... അത്. പിന്നെ.. അത്"

ശ്യാമ ഒന്ന് പരുങ്ങി.

"മ് എന്താ ഒരു വൈക്ലഭ്യം.? വയറിനു സുഖമില്ലേ..? അങ്ങനെ പറഞ്ഞാണോ ലീവ് എടുത്തത്..?"

"മ്.. മ് അല്ല. "

"പിന്നെ..? "

"അത് ഞാൻ നേരത്തെ പോയപ്പോൾ അയാൾ ചോദിച്ചു. ഇത്രയും പെട്ടന്ന് കഴിഞ്ഞോ..? ശരിക്കും നിന്ന് അല്ല കിടന്ന് കൊടുത്തോ.? എന്നൊക്കെ.

എനിക്ക് ദേഷ്യം വന്നു. ഞാൻ പറഞ്ഞു. ഇല്ല ഉച്ചക്ക് ശേഷം ലീവ് എടുത്തിട്ട് വരാം എന്ന് പറഞ്ഞെന്ന്. അതുകൊണ്ട് എനിക്ക് ഉച്ചക്ക് ശേഷം ലീവ് വേണം എന്ന്. "

"എന്നിട്ടോ.. എന്നിട്ട് അയാൾ ഒന്നും പറഞ്ഞില്ലേ..?"

"ഇല്ല. കുറച്ചു സമയം കഴിഞ്ഞു അയാൾ പറഞ്ഞു. ഉച്ചക്ക് ശേഷം ആകേണ്ട . ഇപ്പോൾ തന്നെ പൊയ്ക്കോളാൻ. ഞാൻ അപ്പോൾ തന്നെ ഇറങ്ങി വന്നു."

സുധി ചിരിച്ചു. എന്നിട്ട് ചോദിച്ചു.

"അപ്പോൾ നാളെ പോയാൽ അയാൾ ചോദിക്കില്ലേ എങ്ങനെ ഉണ്ടായിരുന്നു എന്ന്. അപ്പോൾ എന്ത് പറയും.....?"

"അത് ഞാൻ പറയും അയാളുടെ മക്കളോട് വിളിച്ചു പറഞ്ഞിട്ടുണ്ട് . പോയി മക്കളോട് ചോദിക്കാൻ.."

"അത്രയും ധൈര്യം ശ്യാമയ്ക്ക് ഉണ്ടോ..?"

"ഇനി എന്തിനാ പേടിക്കുന്നത്..? എന്തായാലും എന്റെ ജോലി

💬 Comments

View all comments