0%
Chapter 4

ശ്യാമയും സുധിയും 4 [ഏകൻ]

Author : VaSco | Read All Parts | 👁 626 |

അപ്പോഴാണ് ശ്യാമ അ കാര്യം ഓർത്തത്. ശ്യാമ ചൂണ്ടു വിരലിനാൽ അച്ചാർ എടുത്തു സുധിയുടെ നാവിൽ തൊട്ടു. സുധി പിന്നെ ആ വിരൽ നന്നായി ചപ്പി വലിച്ചാണ് വിട്ടത്. ഇത് ഇടയ്ക്ക് തുടർന്നു. കൊള്ളി മിട്ടായി നുണയും പോലെ സുധി ശ്യാമയുടെ വിരൽ നുണഞ്ഞു.

ഇടതു കൈയിൽ ചിക്കന്റെ പീസ് എടുത്ത് ശ്യാമയെ നോക്കിക്കൊണ്ട് സുധി കടിച്ചെടുത്ത് കഴിച്ചു. അതുകൊണ്ട് ശ്യാമയ്ക്ക് നാണം തോന്നി.

ബിരിയാണി കഴിച്ചശേഷം കൈയ്യും വായയും കഴുകാനും ശ്യാമ സുധിയെ സഹായിച്ചു.

വീണ്ടും ആ കസേരയിൽ വന്നിരുന്നപ്പോൾ ശ്യാമ ചോദിച്ചു.

" ഇപ്പോൾ വിശപ്പു മാറിയോ.? "

" കുറച്ച്..? "

" കുറച്ചോ..? ഇനിയും വേണമെങ്കിൽ വാങ്ങിക്കോ. ഞാൻ വാരി തരാം "

" വേണ്ട ഇനി രാത്രിയിൽ മതി. ഇന്നുമുതൽ ശ്യാമേ ഒരു ഡ്യൂട്ടി കൂടിയായി.. എനിക്കിനി എന്നും ശ്യാമ ഇങ്ങനെ വാരി തന്നാൽ മതി"

അത് കേട്ട് ശ്യാമ ചിരിച്ചു. എന്നിട്ട് പറഞ്ഞു..

" അപ്പോൾ എനിക്ക് സ്കൂളിലേക്ക് പോകണ്ടേ..?. ഇപ്പോൾതന്നെ സ്കൂളിലേക്ക് വരാൻ നേരം വൈകുന്നു എന്നാണ് ആ മാനേജരുടെ പരാതി."

" ആ പരാതി ഒക്കെ നമുക്ക് മാറ്റിയെടുക്കാം. അതൊന്നും ഇനി ശ്യാമ പേടിക്കേണ്ട. നമുക്ക് എല്ലാത്തിനും എന്തേലും വഴി കാണാം. എല്ലാത്തിനും ശ്യാമയ്ക്ക് ഇനി കൂടെ ഞാനുണ്ട്."

അവർ എഴുന്നേറ്റു പുറത്തേക്ക് നടന്നു. സുധി പേഴ്സ് എടുത്ത് ശ്യാമയുടെ കയ്യിൽ കൊടുത്തു. എന്നിട്ട് പറഞ്ഞു.

"എത്രയാണെന്ന് വെച്ചാൽ എടുത്തുകൊടുക്ക്. "

"അതിന് അപ്പു ഏട്ടന്റെ കയ്യിൽ പണം ഉണ്ടോ..?"

"ആഹ്! ഇവിടെ കൊടുക്കാനുള്ളതൊക്കെ അതിൽ കാണും. "

ശ്യാമ പേഴ്സ് തുറന്നു നോക്കി. അതിൽ കുറച്ച് 500 രൂപയുടെ നോട്ടുകൾ ഉണ്ടായിരുന്നു. ശ്യാമ അതിൽ നിന്നും ഒരു 500 രൂപ എടുത്തു കൊടുത്തു. ബാക്കി വാങ്ങി പേഴ്സിൽ വെച്ച ശേഷം പേഴ്സ് സുധിക്ക് തിരിച്ചു കൊടുത്തു.

പിന്നെ അവിടെ നിന്നും മോതിരം പണയം വെച്ച പോയ ബാങ്കിലേക്ക് പോയി. മോതിരം തിരിച്ചെടുത്തു കൈയിൽ പിടിച്ചുകൊണ്ടു സുധി പറഞ്ഞു.

" ഇനി ഇത് കുറച്ചുനാൾ എന്റെ കയ്യിൽ ഇരിക്കട്ടെ. സമയമാകുമ്പോൾ ഞാൻ തിരിച്ചു തരാം."

ശ്യാമക്ക് സങ്കടം തോന്നി. അതുകൊണ്ട് സുധി പറഞ്ഞു.

" പേടിക്കേണ്ട. ഞാൻ തിരിച്ചു തരും. പലിശ ഇല്ലാത്ത പണയത്തിനാണ് ഇത് എന്റെ കയ്യിൽ ഇരിക്കുന്നത്. ശ്യാമ അങ്ങനെ കരുതിയാൽ മതി."

പിന്നെ അവർ അവിടെ നിന്നും ഒരു ഐസ്ക്രീം പാർലറിലേക്ക് പോയി.

" ഒരു ഐസ്ക്രീം കഴിക്ക്. ശ്യാമയുടെ മനസ്സ് ഒന്ന് തണുക്കട്ടെ. അതിനാണ് ശ്യാമയെ ഇങ്ങോട്ട് കൂട്ടി വന്നത്. " സുധി പറഞ്ഞു.

" അതിന് എന്റെ മനസ്സിൽ ചൂട് ഒന്നുമില്ല. തണുക്കാൻ.. " ശ്യാമ

💬 Comments

View all comments