0%
Chapter 5

ശ്യാമയും സുധിയും 5 [ഏകൻ]

Author : VaSco | Read All Parts | 👁 370 |

അമ്മയുടെ മുറിയിലേക്ക് ആണ് ശ്യാമ ആദ്യം പോയത്. ശ്യാമ അമ്മയോട് പറഞ്ഞു.

"അമ്മേ ഞാൻ ഇറങ്ങുകയാ.. അദ്ദേഹം വീണ്ടും ഒന്ന് വീണു. ഹോസ്പിറ്റലിൽ പോകണം."

"അദ്ദേഹമോ..? ഏത് അദ്ദേഹം..?"

"അത് .. മുകളിൽ താമസിക്കുന്ന അപ്പു ഏട്ടൻ.."

"അപ്പു ഏട്ടനോ..? അപ്പു എന്നല്ലല്ലോ അയാൾ പേര് പറഞ്ഞത്..? പിന്നെ ഇപ്പോൾ എങ്ങനെ അപ്പു ഏട്ടൻ ആയി.?"

"അത്!! അവളുടെ ഏട്ടനെ എല്ലാവരും അങ്ങനെ ആണ് വിളിക്കാറ് പോലും. അത് കൊണ്ട്. ആ അമ്മയുടെ മരുന്നും ഭക്ഷണവും ഇവിടെ എടുത്തു വെക്കാം എടുത്തു കഴിക്കണേ.."

അതും പറഞ്ഞു ശ്യാമ വേഗം അമ്മയ്ക്കുള്ള ഭക്ഷണം എടുത്തു വെച്ചിട്ട് മുകളിലേക്ക് പോയി.. മുകളിൽ എത്തിയ ഉടനെ ശ്യാമ പറഞ്ഞു.

"അപ്പു ഏട്ടാ വണ്ടി വന്നിട്ടുണ്ട് നമുക്ക് ഹോസ്പിറ്റലിൽ പോകാം..?"

"ശ്യാമേ എനിക്ക് ഒന്ന് ബാത്‌റൂമിൽ പോകണം. ആദ്യം എന്നെ ഒന്ന് ബാത്‌റൂമിൽ കൊണ്ടു പോകാമോ..? "

"സോറി അപ്പു ഏട്ടാ ഞാൻ അത് ഓർത്തില്ല. എഴുനേൽക്ക് എഴുന്നേറ്റിട്ട് എന്നെ പിടിച്ചോ ഞാൻ കൊണ്ടാക്കാം."

അങ്ങനെ പറഞ്ഞു ശ്യാമ സുധിയെ മെല്ലെ പിടിച്ചു എഴുനേൽപ്പിച്ചു. സുധിയുടെ ഇടത് കൈ എടുത്തു തന്റെ തോളിലൂടെ ഇട്ട് മെല്ലെ നടന്നു. ബാത്‌റൂമിൽ കൊണ്ടു ചെന്നാക്കി. തിരികെ റൂമിൽ വന്നു സുധിക്ക് ഉടുക്കേണ്ട ഡ്രസ്സ്‌ എടുത്തു വെച്ചു . അവിടെ ഇരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ സുധി ശ്യാമയെ വിളിച്ചു.

ശ്യാമ ബാത്‌റൂമിൽ ചെന്ന് സുധിയെ തിരികെ കൊണ്ട് വന്നു.

"അപ്പു ഏട്ടാ. വേഷം മാറേണ്ടേ..? ഈ വേഷം മാറാം. എന്നിട്ട് പോകാം."

"അത് വേണോ ശ്യാമേ ..? ശ്യാമയ്ക്ക് ബുദ്ധിമുട്ട് ആകില്ലേ..? വേണ്ട ഇത് തന്നെ മതി. "

"എനിക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ല അപ്പു ഏട്ടാ . ഞാൻ മാറ്റി തരാം. "

അങ്ങനെ പറഞ്ഞു ശ്യാമ സുധിയുടെ ടി ഷർട്ട് അഴിച്ചു മാറ്റി. പുതിയത് ഇട്ട് കൊടുത്തു. പിന്നെ സുധിയുടെ ട്രൗസറും അഴിച്ചു മാറ്റി. ശ്യാമയ്ക്ക് നാണമൊന്നും തോന്നിയില്ല. വേഗം ഒരു ഷോർട്സ് എടുത്തു സുധിക്ക് ഇട്ട് കൊടുത്തു. പിന്നെ ഒരു ട്രൗസറും.

"ശ്യാമേ ആ ബേഗ് എടുത്തോ. അതിൽ ആണ് മുൻപ് കാണിച്ച ഫയൽ ഉള്ളത്." സുധി പറഞ്ഞു.

ശ്യാമ അവിടെ കണ്ട ബേഗ് എടുത്തു. അതിൽ സുധിയുടെ ഫോണും പേഴ്‌സും കൂടെ എടുത്തു വെച്ചു. എന്നിട്ട് പറഞ്ഞു.

"അപ്പു ഏട്ടാ എന്നെ പിടിച്ചു പതിയെ താഴെ ഇറങ്ങിക്കോ. ഈ കൈ എന്റെ തോളിലൂടെ ഇട്ട് പിടിച്ചാൽ മതി നേരത്തെ പിടിച്ച പോലെ."

അതും പറഞ്ഞു ശ്യാമ സുധിയുടെ ബേഗ് ചുമലിൽ ഇട്ട് സുധിയുടെ കൈ എടുത്തു തന്റെ ചുമലിലൂടെ ഇട്ട് സുധിയുടെ അരയിലൂടെ കൈയിട്ട് തന്റെ ദേഹത്തോട് ചേർത്ത്

💬 Comments

View all comments