0%
Chapter 6

ശ്യാമയും സുധിയും 6 [ഏകൻ]

Author : VaSco | Read All Parts | 👁 557 |

ശ്യാമ നിർത്തി.

"മ് ബാക്കി പറ.. എന്താ നിർത്തിയത്..?"

"അപ്പു ഏട്ടൻ മറ്റൊന്നും എന്നെ പറ്റി കരുതില്ലെങ്കിൽ ഞാൻ ഒരു ഉമ്മ തന്നാൽ മതിയോ..?"

"മ്. മതി. പക്ഷെ ഞാൻ പറയുന്ന സ്ഥലത്തു തന്നെ തരണം."

അത് കേട്ട് ശ്യാമ ഒന്ന് പേടിച്ചു. ഇത് തനിക്കുള്ള പണി തന്നെയാകും. വേണ്ടാത്ത സ്ഥലത്തെ പറയൂ. എന്നിട്ടും ശ്യാമ ചോദിച്ചു.

"എവിടെ. ?"

സുധി പതിയെ ശ്യാമയുടെ ചുണ്ടിൽ തൊട്ടു. പിന്നെ തന്റെ ചുണ്ടിലും..

ശ്യാമയ്ക്ക് അത് വിഷമം തോന്നിയെങ്കിലും മുൻപ് തന്നെ പിടിച്ചു നിർത്തി അപ്പു ഏട്ടൻ ഉമ്മ വെച്ചത് കൊണ്ട് ശ്യാമ പറഞ്ഞു

"മ് ശരി. പക്ഷെ ഒരേ ഒരു ഉമ്മയെ തരൂ. അത് ശരിയായില്ല ഇത് ശരിയായില്ല എന്ന് പറഞ്ഞു വീണ്ടും ഉമ്മ വേണം എന്ന് പറയരുത്.."

"ഇല്ല. പക്ഷെ അഞ്ചു മിനുട്ടിൽ കുറയാതെ തരണം.. "

"ഇല്ല. അതൊന്നും പറ്റില്ല. ഒരു ഉമ്മ വെക്കും. അത്രയേ ഉള്ളൂ. അതുകൊണ്ട് തൃപ്തിപെട്ടോണം."

"എന്നാൽ വേണ്ട. എനിക്ക് ശ്യാമയുടെ ഉമ്മ വേണ്ട. "

"എന്നാൽ വേണ്ട. ഇവിടെ ഇരുന്നോ. ഞാൻ താഴേക്ക് പോകുവാ. "

അതും പറഞ്ഞു ശ്യാമ താഴേക്ക് പോകാൻ നോക്കി. പക്ഷെ വാതിലിന്റെ അടുത്ത് എത്തിയിട്ട് തിരിച്ചു വന്നു. എന്നിട്ടു പറഞ്ഞു.

"ശരി. അഞ്ചു മിനുട്ട് പറ്റില്ല. വേണേൽ ഒരു മിനുട്ട് തരാം. പക്ഷെ ആ സമയം എന്റെ വേറെ എവിടേയും പിടിക്കരുത്.."

"ഇല്ല പിടിക്കില്ല. പിടിക്കാൻ എനിക്ക് കൈ ഇല്ലല്ലോ..? പക്ഷെ ഉമ്മ അഞ്ചു മിനുട്ട് തന്നെ വേണം. "

"പ്ലീസ് അപ്പു ഏട്ടാ. ഉമ്മ തരാം എന്ന് ഞാൻ പറഞ്ഞല്ലോ. പക്ഷെ അഞ്ചു മിനുട്ട് തന്നെ വേണം എന്ന് അപ്പു ഏട്ടന് എന്താ ഇത്രയും വാശി."

"അത് . എനിക്ക് തേൻ വലിയ ഇഷ്ട്ടം ആണ്. ശ്യാമയുടെ ചുണ്ടിലും നിറയെ തേൻ ഉണ്ടല്ലോ.. അത്രയും സമയം എനിക്ക് ആ തേൻ കുടിക്കാലോ. അതാ."

"എന്നാ ഇപ്പോൾ അങ്ങനെ എന്റെ തേൻ കുടിക്കേണ്ട. എനിക്ക് വേറെ പണിയുണ്ട്."

അതും പറഞ്ഞു ശ്യാമ താഴേക്ക് പോയി.

സുധി അവിടെ ഇരുന്ന് ചിരിച്ചു..

കുറച്ചു സമയം കഴിഞ്ഞു ശ്യാമ ഇഡ്ഡലിയും സാമ്പാറും ആയി മുകളിലേക്ക് വന്നു.

"വിശക്കുന്നു എന്ന് പറഞ്ഞില്ലേ. ഇപ്പോൾ ഇത് കഴിക്കാം. പിന്നെ ഞാൻ ചോറ് തരാം. ഇത് രാവിലെ ഉണ്ടാക്കിയതാ. അപ്പു ഏട്ടന് ഇഡ്ഡലി ഇഷ്ട്ടം ആണോ..?"

"ഇഡ്ഡലി ഇഷ്ട്ടം തന്നെയാണ്. പ്രത്യേകിച്ച് ശ്യാമയുടെ ഇഡ്ഡലി. അതും ശ്യാമ സന്തോഷത്തോടെ തരുമ്പോൾ. പക്ഷെ ഇപ്പോൾ എനിക്ക് അത് വേണ്ട. ആദ്യം ശ്യാമ തരാം എന്ന് പറഞ്ഞ സാധനം താ എന്നിട്ട് മതി. ഇഡ്ഡലി."

'അത് പറ്റില്ല. ഇഡ്ഡലി കഴിച്ചാൽ

💬 Comments

View all comments