0%
Chapter 6

ശ്യാമയും സുധിയും 6 [ഏകൻ]

Author : VaSco | Read All Parts | 👁 497 |

വെച്ചോട്ടെ..?"

"വെക്കല്ലേ.. തിങ്കൾ എങ്കിലും സ്കൂളിൽ വരുമോ..?"

"നോക്കട്ടെ സാറെ.. അദ്ദേഹം അനുവദിച്ചാൽ വരാം.. എങ്ങനെ എങ്കിലും പത്തൊൻപത് ലക്ഷം രൂപ വേണ്ട എന്ന് അദ്ദേഹത്തെ കൊണ്ട് പറയിക്കേണ്ടേ?.. അപ്പോൾ അദ്ദേഹം പറയുന്നത് എല്ലാം കേൾക്കേണ്ടേ.. സാർ പറഞ്ഞ പോലെ തഞ്ചത്തിന് നിന്ന് അത് നടക്കുമോ എന്ന് നോക്കട്ടെ.?"

ശ്യാമ ദേഷ്യത്തോടെ അങ്ങനെ പറഞ്ഞു ഫോൺ വെച്ചിട്ട് ബാത്‌റൂമിൽ പോയി പൊട്ടി കരഞ്ഞു.

അങ്ങനെ രണ്ടു ദിവസം കടന്നു പോയി സുധി ശ്യാമയെ വിളിച്ചതേ ഇല്ല. ശ്യാമ എത്ര വട്ടം വിളിക്കാൻ ശ്രമിച്ചിട്ടും കിട്ടിയുമില്ല. ശ്യാമയ്ക്ക് ആകെ എന്തോ പോലെ ആയി. ഒന്ന് വിളിച്ചു സംസാരിച്ചാൽ മതിയായിരുന്നു. സുഖമാണ് എന്ന് അറിഞ്ഞാൽ മതിയായിരുന്നു.

തിങ്കളാഴ്ച ശ്യാമ സ്കൂളിൽ പോയത് സുധിയുടെ സ്കൂട്ടർ എടുത്തു തന്നെയാണ്. താൻ ഇല്ലാത്ത സമയം ആരെങ്കിലും വന്നു സുധിയുടെ സ്കൂട്ടർ എടുത്തു കൊണ്ട് പോയാലോ എന്ന പേടി ആയിരുന്നു ശ്യാമയ്ക്ക്.

ശ്യാമ സ്കൂളിൽ എത്തി തന്റെ കേബിനിൽ ഇരിക്കുമ്പോൾ പ്യൂൺ വന്നു പറഞ്ഞു.

"മേഡത്തെ മാനേജർ സാർ വിളിക്കുന്നുണ്ട്. പെട്ടന്ന് പോയി കാണാൻ പറഞ്ഞു."

ശ്യാമ പേടിയോടെ എങ്കിലും പുഞ്ചിരിച്ചു കൊണ്ട് മാനേജർ സുന്ദരനെ കാണാൻ പോയി. അപ്പു ഏട്ടൻ പറഞ്ഞിട്ടുണ്ട് എതിരെ നിക്കുന്ന ആളെ ചിരിയോടെ നേരിടണം. എന്ന്. അങ്ങനെ ചെയ്താൽ അവർക്ക് പേടി തോന്നും. തോറ്റു പോയാലും ചിരിച്ചു കൊണ്ട് നേരിടണം.

ശ്യാമ മാനേജർ സുന്ദരന്റെ കേബിനിൽ വന്നു. അകത്തു കയറിയ ഉടനെ ശ്യാമ ചിരിച്ചു കൊണ്ട് ചോദിച്ചു.

"സാർ എന്നെ വിളിച്ചു എന്ന് പറഞ്ഞു

എന്താണ് സാർ കാര്യം..?"

"ശ്യാമയ്ക്ക് സുഖമാണോ...?" മാനേജർ സുന്ദരൻ സാർ ചോദിച്ചു.

"എനിക്ക് സുഖമാണ് സാർ. സാർ അത് അറിയാൻ ആണോ എന്നെ വിളിപ്പിച്ചത്..? "

മാനേജർ സുന്ദരൻ സാർ ചിരിച്ചു. എന്നിട്ട് പറഞ്ഞു

"ഒരിക്കലും അല്ല. ശ്യാമ ഇരിക്ക്. എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്."

"ജോലിയുമായി ബന്ധപ്പെട്ട കാര്യം ആണോ സാർ..? അല്ലെങ്കിൽ എനിക്ക് ഇത്തിരി തിരക്ക് ഉണ്ടായിരുന്നു."

"ശ്യാമ ആദ്യം ഇരിക്ക്. എന്നിട്ട് പറയാം."

"വേണ്ട സാർ ഞാൻ ഇവിടെ നിന്നോളാം. സാറിന് പറയാൻ ഉള്ളത് എന്താണ് എങ്കിലും പറഞ്ഞാട്ടെ. "

"എന്നാൽ ഞാനും നിൽക്കാം. ഞാൻ ശ്യാമയോട് പറഞ്ഞ കാര്യം എന്തെങ്കിലും ശ്യാമ സുധിയോട് പറഞ്ഞിരുന്നോ..? "

"ഏത് കാര്യം ആണ് സാർ..? സാറിന് എന്നെ കല്യാണം കഴിക്കണം എന്ന കാര്യമോ..? അല്ലെങ്കിൽ അതിന് എന്നിൽ പ്രഷർ ചെയ്യാൻ എന്റെ ജോലി ഇല്ലാതാക്കാൻ വേണ്ടിയാണ് അപ്പു ഏട്ടനെ സാർ ഇവിടെ കൊണ്ട് വന്നത് എന്ന കാര്യമോ..? ഇതിൽ ഏത് കാര്യം ആണ് സാർ...?"

"അപ്പു ഏട്ടനോ ? ഏത് അപ്പു ഏട്ടൻ..?"

"ഓഹ്!! സാറിന് അപ്പു

💬 Comments

View all comments