ശ്യാമയും സുധിയും 7 [ഏകൻ]
പറ്റി. ഞാൻ ചോദിച്ചതൊന്നും ശ്യാമ കേട്ടില്ലേ...?"
"അത് ഞാൻ ഞാൻ.." ശ്യാമ ഒന്ന് വിക്കി
"ആ മതി. മതി. ഞാൻ ചോദിച്ചത് അപ്പു ഏട്ടൻ ഇവിടെ ഇല്ലേ എന്നാ..?"
"മുകളിൽ കാണും. " ശ്യാമ പറഞ്ഞു.
സുചിത്ര ചുറ്റും ഒന്ന് നോക്കി എന്നിട്ട് പറഞ്ഞു.
"ആഹ്! എന്റെ സ്കൂട്ടി ഇവിടെ തന്നെ ഉണ്ടല്ലോ.. ഇത് ഒരു കൂട്ടുകാരന് വേണം എന്ന് പറഞ്ഞു അപ്പു ഏട്ടൻ എന്നെ കൊണ്ട് അന്ന് സ്കൂളിലേക്ക് എടുപ്പിച്ചതാ.
അപ്പു ഏട്ടൻ എന്ത് ചോദിച്ചാലും ഞാൻ കൊടുക്കും. പറഞ്ഞിട്ട് എന്താ കാര്യം . എന്നോട് ഇന്ന് വരെ ആകെ ചോദിച്ചത് ഈ സ്കൂട്ടർ മാത്രം ആണ് . ശ്യാമയ്ക്ക് അറിയോ വിവാഹം കഴിക്കാൻ പോകുന്ന പെണ്ണായിട്ടും എന്നോട് ഇതുവരെ ഒരു ഉമ്മ പോലും ചോദിച്ചിട്ടില്ല."
സുചിത്ര അതും പറഞ്ഞു ചിരിച്ചു. വീണ്ടും തുടർന്നു
" ആ പിന്നെ കുറച്ചു രൂപ ചോദിച്ചു കേട്ടോ... ആരുടെയോ മോതിരമോ മാലയോ എന്തോ പണയം വെച്ചാണ് ഹോസ്പിറ്റലിൽ ബില്ല് അടച്ചത് എന്നും അത് തിരിച്ചു എടുത്തു കൊടുക്കണം എന്നും പറഞ്ഞു.
പിന്നീട് ആണ് എന്നോട് പറഞ്ഞത്.. അത് ശ്യാമയുടെ മോതിരം ആണെന്ന്."
ശ്യാമ ആകെ എന്തോപോലെ ആയി.
"ശ്യാമേ ഞാൻ അപ്പു ഏട്ടനെ കാണുന്നതിന് മുൻപ് ശ്യാമയുടെ അമ്മയെ ഒന്ന് കാണട്ടെ. അകത്തേക്ക് കയറാമല്ലോ അല്ലേ..?"
"ആ. കയറി വാ. അമ്മ റൂമിൽ ആണ്. കിടക്കുകയാ..' ശ്യാമ പറഞ്ഞു.
സുചിത്ര വീട്ടിലേക്ക് കയറി. അവർ അമ്മ കിടക്കുന്ന റൂമിൽ എത്തി. എന്നിട്ട് അമ്മയോട് പറഞ്ഞു.
"എന്താണമ്മേ ഈ സമയം ഇങ്ങനെ കിടക്കുന്നത്..? എഴുനേറ്റെ എഴുനേറ്റ് ഇരിക്ക്. "
സുചിത്ര മെല്ലെ അമ്മയെ എഴുനേപ്പിച്ചു ഇരുത്തി. എന്നിട്ട് ചോദിച്ചു.
"അമ്മയ്ക്ക് എന്നെ അറിയാമോ..? "
ശ്യാമയുടെ അമ്മ സുചിത്രയെ നോക്കി എന്നിട്ട് ചോദിച്ചു..
" എവിടെയോ കണ്ട പോലെ ഉണ്ട് ...മോള് ഏതാ..?"
"അമ്മയ്ക്ക് ഓർമ്മ കിട്ടാഞ്ഞിട്ട. ഞാൻ ഇവിടെ എത്രയോ പ്രാവശ്യം വന്നിട്ടുണ്ട്. ഞാൻ ശ്യാമയുടെ കൂടെ പഠിച്ചതാ. എന്റെ ഏട്ടൻ ആണ് മുകളിൽ ആക്സിഡന്റ് പറ്റി
കിടക്കുന്നത്.."
"ഓഹ്! ചിലപ്പോൾ ആയിരിക്കും. എനിക്ക് ഇപ്പോൾ ചില സമയം ഓർമ്മ ശക്തി ഇത്തിരി കുറവാ.. എന്താണെന്ന് അറിയില്ല മോളുടെ അച്ഛൻ പോയത് മുതൽ ഇങ്ങനെയാ "
"ഏയ്! അതൊക്കെ കഴിഞ്ഞിട്ട് ഇപ്പോൾ കുറച്ചു ആയില്ലേ. ഇത് അതൊന്നും അല്ല. അമ്മ എപ്പോഴും ഇങ്ങനെ കിടക്കുന്നത് കൊണ്ടാണ്. എന്തായാലും ഞാൻ കുറച്ചു ദിവസം ഇവിടെ ഉണ്ടാകും. നമുക്ക് എല്ലാം ശരിയാക്കാം... ഞങ്ങൾ തമ്മിൽ കണ്ടിട്ട് തന്നെ കുറച്ചായി. ഞങ്ങൾക്ക് ഒരുപാട് സംസാരിക്കാൻ ഉണ്ട്... ഞാൻ ഇപ്പോൾ എന്റെ ഏട്ടനെ കണ്ടിട്ട് വരാം."
അതും പറഞ്ഞു സുചിത്ര ശ്യാമയേയും
💬 Comments
View all comments