0%
Chapter 8

ശ്യാമയും സുധിയും 8 [ഏകൻ]

Author : VaSco | Read All Parts | 👁 503 |

മാറി ത്തരാം. "

അത് കേട്ട് ശ്യാമയുടെ കണ്ണിൽ ഒരു തെളിച്ചം ഉണ്ടായി. അത് സുചിത്ര കണ്ടു. അവൾ ചിരിച്ചു.

സുചിത്ര പിന്നേയും ശ്യാമക്ക് വേണ്ടി വാങ്ങിയ ഓരോ ഡ്രസ്സും ശ്യാമയെ കൊണ്ട് ഉടുപ്പിച്ച ശേഷം പല ഫോഴ്സിൽ ഉള്ള ഫോട്ടോകൾ എടുത്തു. അതൊക്കെ സുധി നോക്കിയിരുന്നു.

ചിലതൊക്കെ ശ്യാമ ഉടുത്തപ്പോൾ സുധിയുടെ കൂടെ നിർത്തിയും സുചിത്ര ശ്യാമയുടെ ഫോട്ടോകൾ എടുത്തു .

ജീൻസ് പാന്റും ടീഷർട്ടും ഇട്ട് വന്നപ്പോൾ ശ്യാമയ്ക്ക് വല്ലാതെ ചമ്മൽ തോന്നി. അതിൽ ശ്യാമയുടെ ശരീരത്തിന്റെ ഘടന എടുത്ത് കാണുന്നുണ്ടായിരുന്നു. . അപ്പോൾ സുചിത്ര പറഞ്ഞു.

" എന്റെ ഏട്ടൻ ഇത്തിരി മോഡൽ ആണ്.

ശ്യാമയും അതുകൊണ്ട് കുറച്ചൊക്കെ മോഡേൺ ആകണം."

അത് കേൾക്കുമ്പോൾ ശ്യാമയുടെ മുഖം വാടി. ശ്യാമ സുധിയുടെ മുഖത്തേക്ക് നോക്കി.

അത് കണ്ട് സുചിത്ര ചിരിച്ചു.

ഫോട്ടോ ഒക്കെ എടുത്ത ശേഷം സുചിത്ര കാറും കൊണ്ട് പുറത്തേക്ക് പോയി കൂടെ സുധിയും. പോകാൻ നേരം സുചിത്ര ശ്യാമയോട് പറഞ്ഞു.

" ഞങ്ങൾ വൈകും. ഞങ്ങൾക്ക് ഒരുപാട് പണി ഉണ്ട്. അതു കൊണ്ട് ഞങ്ങൾക്ക് വേണ്ടി ഫുഡ്‌ ഒന്നും ഉണ്ടാക്കേണ്ട. ഞങ്ങൾ കഴിച്ചിട്ടേ വരൂ. "

പിന്നെ അന്ന് കുറേ വൈകിയാണ് ഇരുവരും തിരിച്ചുവന്നത്.

അവർ പോകുന്നത് കണ്ട് ശ്യാമയ്ക്ക് സങ്കടം തോന്നി. ശ്യാമയ്ക്ക് എന്തോ നഷ്ടപ്പെടുന്ന പോലെ തോന്നി. അവളുടെ കണ്ണുകൾ നിറഞ്ഞു.. ശ്യാമ മുകളിൽ സുധിയുടെ മുറിയിലേക്ക് പോയി. അവിടെ സുധി അഴിച്ചിട്ട ടി ഷർട്ട് എടുത്തു മണപ്പിച്ചു. എന്നിട്ട് മനസ്സിൽ പറഞ്ഞു.

"എന്റെ മണം മാത്രമല്ല. അപ്പു ഏട്ടന്റെ മണവും നല്ലതാ"

ശ്യാമ ആ റൂമും മറ്റും വൃത്തിയാക്കി സുധി അഴിച്ചിട്ട ഡ്രെസ്സ് മുഴുവനും എടുത്തു താഴേക്ക് നടന്നു. പിന്നെ സൂചിത്രയുടേയും തന്റെയും അമ്മയുടെയും എല്ലാം ഡ്രെസ്സ് എടുത്തു നനക്കാനായി പുറത്തേക്ക് പോയി.

അന്ന് ശ്യാമയ്ക്ക് സമയം പോകുന്നതായേ തോന്നിയില്ല. ആകെ ഒരു മൂകത. ശ്യാമ ഇടയ്ക്ക് ഇടയ്ക്ക് വഴിയിലേക്ക് വന്നു നോക്കി. അന്ന് സുധി ഹോസ്പിറ്റലിൽ നിന്നും ആരുടെയോ കൂടെ പോയെന്ന് അറിഞ്ഞിട്ടും സുധി വരുന്നതും കാത്തിരുന്ന പോലെ ശ്യാമ കാത്തിരുന്നു. . ശ്യാമ എങ്ങനെയോ അന്ന് സമയം തള്ളി നീക്കി.

സ്കൂളിൽ പോയാൽ മതിയായിരുന്നു. വെറുതെ ലീവ് എടുത്തു. ചേച്ചിയും അപ്പു ഏട്ടനും ഇവിടെ ഉള്ളപ്പോൾ എങ്ങനെ ലീവ് എടുക്കാതെ സ്കൂളിൽ പോയി ഇരിക്കും.

അങ്ങനെ കാത്തിരുന്നു കാത്തിരുന്നു സുധിയും സൂചിത്രയും തിരിച്ചു വന്നു. വരുമ്പോൾ രാത്രി ആയിരുന്നു.

കാറിന്റെ ശബ്‍ദം കേട്ടപ്പോൾ തന്നെ ശ്യാമ ഓടി മുറ്റത്തേക്ക് ഇറങ്ങിപ്പോയി.

ശ്യാമയെ കണ്ട ഉടനെ സുചിത്ര ഒരു ചെറിയ കവർ ശ്യാമയുടെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു.

"നോക്കിയേ എങ്ങനെ ഉണ്ടെന്ന്.."

💬 Comments

View all comments