0%
Chapter 9

ശ്യാമയും സുധിയും 9 [ഏകൻ]

Author : VaSco | Read All Parts | 👁 482 |

എവിടെ മോളെ ..? " സുന്ദരൻ സാർ ചോദിച്ചു.

"ഏട്ടൻ ഏതോ കള്ളന്മാരെ പിടിക്കാൻ പോയിരിക്കുകയാ. അത് കഴിഞ്ഞു ഇങ്ങോട്ട് വരും എന്നാ പറഞ്ഞത്..?" സുചിത്ര പറഞ്ഞു.

അപ്പോഴേക്കും രണ്ടു സ്ത്രീകൾ ആ മുറിയിലേക്ക് കയറി വന്നു. അതിൽ ഒരാളെ ശ്യാമ തിരിച്ചറിഞ്ഞു. അത് മറ്റാരും ആയിരുന്നില്ല. ഐ സി യു വിന്റെ മുന്നിൽ ശ്യാമ ഇരുന്നപ്പോൾ ശ്യാമയെ ചേർത്ത് പിടിച്ചവരായിരുന്നു.

സുന്ദരൻ സാറിനെ കണ്ടപ്പോൾ ആ സ്ത്രീ ചോദിച്ചു.

"ഏട്ടനോ..! ഏട്ടൻ ഇവിടെ ഉണ്ടായിരുന്നോ..? ഏട്ടൻ എപ്പോഴാ വന്നത്. ?"

"ഞാൻ ഇപ്പോൾ വന്നതേ ഉള്ളൂ. സേനൻ എവിടെ.? ഇങ്ങോട്ട് വരുന്നില്ലേ..?" സുന്ദരൻ സാർ ചോദിച്ചു.

അവിടെ നടക്കുന്നതൊന്നും ശ്യാമയ്ക്ക് മനസ്സിലായില്ല. എന്തൊക്കെയാണ് തന്റെ ചുറ്റും നടക്കുന്നത്. ഇവരൊക്കെ എന്തിനാ ഇവിടെ വരുന്നത്

"ഏട്ടന് അറിയാലോ അദ്ദേഹത്തിന് പതുക്കെയേ വരാൻ പറ്റുള്ളൂ എന്ന്. വഴിയിൽ കാണുന്നവരോടൊക്കെ സംസാരിച്ചിട്ട് പതുക്കെ വരുന്നുണ്ട്.. "

അവർ മറുപടി പറഞ്ഞു. അതിന് ശേഷം അവർ ശ്യാമയോട് ചോദിച്ചു.

"അമ്മയ്ക്ക് എങ്ങനെ ഉണ്ട് മോളെ..? അമ്മ വല്ലതും കഴിച്ചായിരുന്നോ..? "

ശ്യാമയുടെ മുഖഭാവം കണ്ട് സുചിത്ര പറഞ്ഞു.

"എന്റെ അമ്മേ നമ്മുടെ ശ്യാമ നിൽക്കുന്നത് കണ്ടില്ലേ. പന്തം കണ്ട പെരുച്ചാഴിയെ പോലെ.. ശ്യാമയ്ക്ക് നിങ്ങൾ ഒക്കെ ആരെന്നോ എന്തിന് ഇവിടെ വന്നെന്നോ ഒന്നും മനസ്സിലാകുന്നില്ല.. അല്ലേ ശ്യാമേ.? "

ശ്യാമയോട് അങ്ങനെ പറഞ്ഞ ശേഷം ശ്യാമയോട് കുശലം ചോദിച്ച സ്ത്രീയെ കെട്ടിപിടിച്ചു കൊണ്ട് സുചിത്ര തുടർന്നു പറഞ്ഞു.

"ഇത് സുധാമണി ചന്ദ്രസേനൻ ഈ പാവം സൂചിത്രയുടെ അമ്മ. "

ശ്യാമ വീണ്ടും ഞെട്ടി. പിന്നെ സുധാമണിയെ നോക്കി തൊഴുതു.

സുധ അവളെ ചേർത്ത് പിടിച്ചു.

പിന്നെ സുചിത്ര സുധയുടെ കൂടെ വന്ന മറ്റേ സ്ത്രീയെ കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു.

" ഇത് പ്രഭാവതി സുന്ദരേശൻ. എന്റെ പ്രീയപ്പെട്ട അമ്മായി. ഈ സുന്ദരൻ അമ്മാവന്റെ ഭാര്യ. "

അതും പറഞ്ഞു സുചിത്ര ശ്യാമയെ നോക്കി ചിരിച്ചു.

തനിക്കെതിരെ ഇവിടെ എന്തൊക്കെയോ ഗൂഢാലോചന നടക്കുന്നതായി ശ്യാമയ്ക്ക് തോന്നി.

പ്രഭാവതി ശ്യാമയെ ചേർത്ത് പിടിച്ചുകൊണ്ട് ചോദിച്ചു.

"മോള് എന്തെങ്കിലും കഴിച്ചായിരുന്നോ..?"

"കഴിച്ചു." ശ്യാമ പറഞ്ഞു.

അപ്പോഴേക്കും ഒരു ഒരു വാക്കിങ് സ്റ്റിക്കും കുത്തി നടന്നു കൊണ്ട് ഒരാൾ കൂടെ ആ മുറിയിൽ വന്നു.

വന്ന ഉടനെ അയാൾ ശ്യാമയെ ഒന്ന് നോക്കി. പിന്നെ അവളെ നോക്കി ചിരിച്ചു. .

"എല്ലാവരും ഇവിടെ ഉണ്ടായിരുന്നോ..? അളിയൻ നേരത്തെ വന്നു അല്ലേ. പിന്നെ എന്തേ അതു വഴി വരാതിരുന്നത്..?"

അയാൾ ചോദിച്ചു.

"അത് അളിയാ ഞാൻ നേരെ ഇങ്ങോട്ട് പോന്നു. ഇവിടുത്തെ കാര്യം അറിഞ്ഞിട്ട് അവനെ വിളിക്കാൻ പറഞ്ഞിരുന്നു. അതാ ഞാൻ നേരെ ഇങ്ങോട്ട് വന്നത്. "

💬 Comments

View all comments