0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

സണ്ണി • 2023-09-19 02:39

***.....ഇവിടെ നിന്റെ ഓർമയിൽ.....; .................................. തേൻ കണമായി ഇറ്റിച്ചു തരിക.! ....❤️ കുറഞ്ഞ പേജുകളിൽ കമ്പിയില്ലാത്ത എന്തോ വല്ല ആത്മപ്രണയകഥ വലതുമായിരിക്കും എന്ന് കരുതി വായിക്കാതെ വിട്ടതാണ്..! പക്ഷെ വളരെ വൈകിയെങ്കിലും രണ്ടു വരി കുറിക്കാതെ പറ്റുന്നില്ല...., നോളന്റെയും ലിജോയുടേയുമൊക്ക വരികളിലെന്ന പോലെ മുഴുവങ്ങോട്ട് തിരിഞ്ഞില്ലെങ്കിലും?.......: രതിയുടെ മേളം തിരയരുത് എന്നാണ് മുന്നറിയിപ്പെങ്കിലും നോവിൽ പൂർണമായ യഥാർത്ഥ കമ്പിക്കഥ.....! ചുരുങ്ങിയ താളുകളിൽ; മുറിവേറ്റ കാമം പൊട്ടിയൊഴുകി പ്രേമത്തിൽ അലിഞ്ഞലിഞ്ഞിലാതാവുന്ന നോവ്........ സാഗറും സിമോണയും❤️ തുല്യരായി കാണുന്ന സമൂഹത്തിലല്ലേ പ്രേമമുള്ളു... മറ്റിടങ്ങളിൽ പലപ്പോഴും കുഞ്ഞാടുകളും അടിമകളും വസ്തുക്കളും ഭാര്യമാരും ഒക്കെയായിത്തീരുന്നു.... അല്ലെ!? ........... ................. .................... .......................

Arshitha • 2019-04-04 17:17

????????????????ശെരിക്കും കരയിപ്പിച്ചു........ വേറെ ഒരു കഥാപാത്രത്തിനും ഈ പേര് നൽകല്ലേ....പ്ലീസ് ?

Achuraj • 2018-09-24 21:21

ഇത്രയും മനോഹാരിത നിറഞ്ഞ ഒരു കഥ രണ്ടു ദിവസം munne കണ്ടിട്ടും വായിക്കാതെ മാറ്റിവച്ച എന്റെ മനസിനെ ഞാൻ ആദ്യമേ കുറ്റപ്പെടുത്തുന്നു.... പലരും ഈ സൈറ്റിനെ അതിന്റെ പേരിനെ മാറ്റിമറിച്ചിട്ടുകൊണ്ടു കഥകൾ എഴുതി വിജയിപ്പിച്ചിട്ടുണ്ടു... എന്നാൽ അതിനൊക്കെ അതീതമായി ee കഥ.... Joyce കമന്റ് ഞാനും വായിച്ചു ഗ്രുപ്പിൽ guru രാജ പറഞ്ഞതുപ്പോലെ അതിലും വലുതൊന്നും ഇനി സിമോണ താങ്കൾക്കു ലഭിക്കാനില്ല... അക്ഷരങ്ങൾ കൊണ്ട് താങ്കൾ മാന്ത്രികത തീർത്തു... വിസ്മയിപ്പിച്ചും മോഹിപ്പിച്ചും പ്രണയിപ്പിച്ചും കാമിച്ചും എന്റെ മനസിൽ കുടിയേറിയ വലിയ എഴുത്തുകാർക്കൊപ്പം ഞാൻ ഒരു പേരുകൂടി സന്തോഷപൂർവം എഴുതി ചേർക്കുന്നു "സിമോണ" കാമിനിയായ സിമോണ ഒരു പനിനീർ പൂ പോലെ നൊമ്പരമായ നിമിഷങ്ങൾ.... അഭിനന്ദനങ്ങൾ സിമോണ അച്ചു രാജ്...

simona • 2018-09-24 22:47

അച്ചു... "കാമിനിയായ സിമോണ ഒരു പനിനീർ പൂ പോലെ നൊമ്പരമായ നിമിഷങ്ങൾ" അതിൽ സിമോണ പൂർണമായി ഒതുങ്ങിയിരുന്നു. ഇത്ര മനോഹരമായി തന്നെ പറ്റി ആരും പറഞ്ഞ് സിമോണ കേട്ടില്ല. തുള്ളിച്ചാടുന്നു ഇവിടെ.. ഒരുപാട് സന്തോഷം.. അത് കേട്ടപ്പോൾ. സുഖമായി ഉറങ്ങാൻ പറ്റുമായിരിക്കണം.... ഒരുപാട് നന്ദി... ഇഷ്ടത്തോടെ സിമോണ.

Simona • 2018-09-27 12:01

പ്രിയ ജാരി... താങ്കൾക്ക് വേണ്ടി കഥ എഴുതാൻ സന്തോഷമേ ഉള്ളു... താങ്കൾ ചെയ്യേണ്ടത് ആ ത്രെഡ് ദയവായി അഡ്മിന് അയക്കുക. അഡ്‌മിന്റ ഐഡി സബ്മിറ്റ് യുവർ സ്റ്റോറി എന്ന ലിങ്കിൽ ഉണ്ട്.. അദ്ദേഹം അതെനിക്ക് ഫോർവേഡ് ചെയ്യും. ഈ സൈറ്റിൽ ജോയിൻ ചെയ്യുമ്പോൾ ഞങ്ങൾ ഈ സൈറ്റിലെ നിയമങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥരാണ്.. ആയതിനാലാണ് താങ്കൾക്ക് നേരിൽ മെയിൽ ചെയ്യാൻ സാധിക്കാത്തത്. ഒരുപാട് സന്തോഷമുണ്ട്.. താങ്കളുടെ ഹൃദയം നിറഞ്ഞ ഈ സപ്പോർട്ടിൽ.. ആ വിശാലതയാണ് ഞങ്ങളുടെ അടിസ്ഥാനം. ഈ സൈറ്റിന്റെ വിജയവും. താങ്കൾ ഒരു നല്ല കഥയുടെ ത്രെഡ് നൽകും എന്ന പ്രതീക്ഷയോടെ. സസ്നേഹം.. സിമോണ.

jo • 2018-09-24 20:52

ഈ കഥക്ക് എന്ത് കമന്റാണ് ഇടേണ്ടത്??? എന്ത് വിശേഷണമാണ് ഞാനിതിന് പറയേണ്ടത്??? മലയാള ഭാഷയിൽ ഇതിന് പകരം വെക്കാൻ പര്യായങ്ങളില്ല. എന്തൊക്കെയോ പറയണമെന്നുണ്ട്. പക്ഷേ സിമോണ എന്ന ഒറ്റ പേരിൽ ഒതുങ്ങിപ്പോകുന്നു. സത്യം. ആ പേരൊരു വിസ്മയമാണെന്നു തോന്നിപ്പോകുന്നു. ബൈബിളിൽ സോളമന്റെ ഉത്തമഗീതത്തിന് പകരം ഈ രചനയാണ് വെക്കേണ്ടത്... രണ്ടും ഒരു തുലാസിലിട്ടു തൂക്കിയൽ സിമോണക്ക് ഭാരം കൂടും. ഈ കഥക്ക് ഞാൻ പറയേണ്ടുന്ന കമന്റുകളെല്ലാം ഇതിന്റെ ഇൻട്രൊഡക്ഷണിൽ ഞാൻ വായിച്ചു. അതിൽ കൂടുതൽ ഞാനെന്തു പറയാൻ.??? (കഴിയുമെങ്കിൽ ഇനിയീ പേര് മറ്റൊരു കഥാപാത്രത്തിന് കൊടുക്കരുത്... മനസ്സിലെ തങ്കവിഗ്രഹം ഇളകാതെ നിലകൊണ്ടോട്ടെ)

simona • 2018-09-24 22:43

പ്രിയമുള്ള ജോയ്... കൂട്ടുകാരാ... അക്ഷരം പ്രതി ഞാൻ ആ നിർദ്ദേശം ശിരസ്സാവഹിക്കുന്നു. സിമോണ ഇനി ഈ കഥകളിൽ പ്രധാന കഥാപാത്രമായി ഉണ്ടാവില്ല... അത് തീരുമാനിച്ചു കൊണ്ട് തന്നെ ആണ് അവസാനമായി അവളുടെ യാഥാർഥ്യം എല്ലാരോടും പറഞ്ഞത്. അല്ലെങ്കിൽ മോഹിപ്പിച്ച് വഴിയിൽ ഇടക്ക് ഇട്ടു പോയ വെറും ഒരു കാമവെറി പിടിച്ച സ്ത്രീ മാത്രമാകുമായിരുന്നു അവൾ.. അവളൊരിക്കലും അതല്ല. ഒരുപാട് നന്ദി. ഈ സ്നേഹത്തിനു പകരം വേറെ എന്ത് തരാൻ..... സിമോണ.

Ajay • 2018-09-24 13:24

Can't write lengthy comments, rather doesn't need lengthy comments to describe such a wonderful creation. Just wanted to say 'Marvellous'. Best story I've ever read on this site. Don't know why, the story the drags my memories to the past.

simona • 2018-09-24 22:39

പ്രിയ അജയ്... നിങ്ങൾക്ക് ഈ കഥ ഇഷ്ടപ്പെട്ടെങ്കിൽ, അത് നിങ്ങളെ കൈപിടിച്ച് പിറകിലേക്ക് നടത്തിക്കുന്നുവെങ്കിൽ ഒന്നു തീർച്ചയാണ്... നിങ്ങൾ ഈ കഥയിലെ ഏതോ ഒരു കഥാപാത്രമാണ്... സിമോണ.

Anu Aanand • 2018-09-23 18:25

പ്രിയ;Simona, കഥയും കഥാപാത്രവും കഥാ കൃത്തും" ഒന്നാകുന്ന... ഒരു അപൂർവ്വ സംഗമ സുരാമൃത സ്നേഹ ധാര!!അതാകുന്നൂ,"simona" യുടെ 'simona.... the great spectacular,1st edition!. ഇവിടെ, കരുതി കൂട്ടി വളരെ planned ആയി ഇരുന്നുള്ള... ഒരു "എച്ചുകെട്ടി" എഴുത്തായിരുനാനില്ല Simona എന്ന് എനിക്ക് തോന്നുന്നു."രാഘവേട്ടൻ"എന്ന ഭൂലോക കാമവെറിയനെ,എടുത്ത് കാട്ടി...അതിൽ നിന്ന് തുടങ്ങിയ കഥ, അയാൾക്ക് കാമപൂരണ തിന് പാത്രീ ഭുവദിച്ച മദ ആനയായ റാണിയുടെ മകൾ "കാമവതി സിയോണ "യിലേക്ക് സ്വാഭാവികമായ രൂപ പരിണാമത്തിലൂടെ പ്രധാന കഥാ പാത്രമായി വന്ന് ചേർന്നത് എന്ന് വേണം അുമാനിക്കാൻ. ഇവിടെ, എന്നെ എപ്പോഴും വല്ലാതെ ആകർഷണിയം ആക്കിയത്... രാഘവേട്ടന്റെ "തൊഴുത്തും പരസരവും "തന്നെയായിരുന്നു.ഒരു ചലച്ചിത്ര സമാനമായി അത് 'കൺവെട്ടത്ത്"നിറഞ്ഞ് നിന്ന് വേട്ട ആടുമ്പോൾ...Simona അത്രക്ക് കീഴടക്കാതിരുന്നത്, ഒരുപക്ഷേ രാഘവന്റെ തനിമ ചോരാത്ത ഗ്രാമ തിനേക്കാലും നഗരസംസ്‌ക്കാരതിന്റെ പൊങ്ങച്ചവും, കാപടൃന്ങളും കലർന്നു വന്ന് പോയതുകൊണ്ട് "ആവാം". എങ്കിലും സിമോണയ്ൽ സംഭവിച്ച് "മാറ്റവും,പ്രണയാതുരാതയും...അതിലൂടെ കൈവന്ന പഴയ കാമപരവശത യും,മോഹ ഭ്രംശവും...ദൂര്യോഗവും എല്ലാം " അവളെ" ആത്മശുദ്ദികരണം നടത്തി മറ്റൊരു "സീതാദേവി"യായി പുനർ ആവിഷ്ക്കരിച്ചു കണ്ടത്, വളരെ ശ്രദ്ധേയമായി അനുഭവപ്പെടുകയും ചെയ്തു. എന്ത് തന്നെ ആയാലും,Simona ചില്ലറക്കാരിയല്ല....നിങ്ങളും!(ആണോ..പെണ്ണോ എന്നറിയില്ല...so,നിങ്ങള്) എഴുത്തിന്റെ അജ്ഞാത ഇടങ്ങളിൽ " മറഞു നിൽക്കുന്ന ഒരു രചനാ സ്പർശം ഉടനീളം അനുഭവപ്പെടുന്നും ഉണ്ട്.അതെന്തോ ആയ്ക്കോട്ടേ, ഇവിടിനിയും സാന്നിധ്യം ഉണ്ടാവുമെന്നും,നമുക്ക് വീണ്ടും 'സംവദിക്കേണ്ടി' വരുമെന്നും വിശ്വസിച്ച് പിൻ വാങ്ങുന്നു... നന്ദി!!!

Simona • 2018-09-23 21:36

പ്രിയം നിറഞ്ഞ അനു... കഥയിലേക്ക് ഒരു സ്വപ്നത്തിലേക്കെന്ന പോലെ ഇറങ്ങി നിന്ന് ചുറ്റും നോക്കുമ്പോൾ... ഒരുപാട് കാഴ്ചകൾ കണ്ണിൽ മിന്നി മറഞ്ഞുകൊണ്ടിരിക്കുന്നു. അവയിൽ നിന്ന് മനസ്സിൽ തടയുന്നവ എഴുതുന്നു... എല്ലാ കഥകളിലും അങ്ങനെയാണ്. രണ്ടാമത് ആലോചിക്കേണ്ടി വരാറില്ല. പക്ഷെ ഈ കഥയിൽ മാത്രം ഒരു മതിയാവായ്ക അനുഭവിക്കേണ്ടി വന്നു. പലപ്പോഴും. വീണ്ടും വീണ്ടും എന്നെകൊണ്ട് തിരുത്തിച്ചു... ഒരുപാട് തവണ... രാത്രി ഒരുപാട് വൈകി കിടന്നപ്പോൾ. ഉള്ളിൽ തൊട്ടുള്ള കളികൾ ഒരിക്കൽ അവസാനിപ്പിച്ചതാണ്. പക്ഷെ... അവസരം കിട്ടുമ്പോ ശീലങ്ങൾ പിന്നെയും തികട്ടി വരുന്നു. രാവിൽ ഓഫീസിൽ എത്തിയപ്പോൾ കുറെ വൈകി. ബോസ് ചോദിച്ചപ്പോൾ കണ്ണ് തുറുപ്പിച്ച് കാണിക്കേണ്ടി വന്നു. സിമോണ തന്റെ സ്വാതന്ത്ര്യത്തെ മതിമറന്ന് ആസ്വദിക്കുവോളം ഇവിടെത്തന്നെ ഉണ്ടാവും..... സസ്നേഹം സിമോണ.

Anu Aanand • 2018-09-24 10:45

Dear,പെരുമഴ കഴിഞ്ഞ് മരങ്ങൾ ശിഖരങ്ങളിൽ ലൂടെ "താളം പെരുക്കൂന്ന"ഇൗ നേരങ്ങളിൽ...വേദനയുടെ " ഗർഭഭാരം" ഒഴിഞ്ഞ് ആശ്വാസത്തിന്റെ കാറ്റേറ്റ്,ഒഴിഞ്ഞ വയറും തെളിഞ്ഞ മനവുമായി....കുത്തികുറിക്ക ലുകളിലൂടെ, വായനക്കാരുമായി "പേറ്റുനോവിൻറെ" ആശങ്കകളും..ആശ്വാസവും ആത്മരതിയും, പങ്കിട്ട് സംവദിക്കുംപോൾ, നിങ്ങള് അനുഭവിച്ച ആത്മ സംഘർഷങ്ങൾ മനസ്സിലാകുന്നുണ്ട്!. അതിന് പകരം തരാൻ മറ്റ് " ഒരു തൊട്ട് തലോടലിനും" കഴിയില്ലെന്നും അറിയാം.എങ്കിലും അതിൽ നഷ്ടപെട്ടു പോയ "ഊർജ്ജവും,സമയവും"സിമോണ യെ ആസ്വാദക മനസ്സുകൾ...നെഞ്ചിലേറ്റി യപ്പോൾ അല്പം എങ്കിലും" വീണ്ടു കിട്ടി" കാണും എന്ന് കരുതുന്നു. കഥ എഴുത്തിലെ ഗർഭപാത്രത്തിന്റെ പുറംതോട് പൊട്ടിച്ച് പുറത്ത് വന്ന നിങ്ങളെ പോലെ, ഇത് വായിക്കുന്ന ഓരോ സംവാദകനും അനുഭവിയ്ക്കുന്നൂണ്ട്..."Simona" യുടെ " തീരാത്ത നോവും, ഹാങ് ഓവറും!. ം എല്ലാ ഭാരവും, അർപ്പണവും കൈയ്യൊഴിഞ്ഞ്...ഔദ്യോഗിക ജീവിത യജ്ഞതിലേക്ക്‌" വീണ്ടും പ്രവേശനം നേടിയ നിങ്ങളോട് കൃതജ്ഞതയോടെ, ഭാവുകങ്ങളോടെ...ഒന്നെ പറയാനുള്ളൂ.. "വരിക ഗന്ധർവ്വ ഗായകാ വീണ്ടും, വരിക കാതോർത്ത് നിൽക്കുന്നു കാലം തരിക മാനകാത്മാവിൻറെ ശോക മധുര നാദ മലർ മഞജരികൾ!!"...... അനു ആനന്ദ

Simona • 2018-09-27 20:06

Valare nandi Anu.... Ennum ennodoppam nadakkaan undavum ennu thanne njan urappikkunnu... Sasneham Simona

Joyce • 2018-09-23 16:36

താല്‍ക്കാലിക വിശ്രാന്തിക്കും കാമശമനത്തിനും മാത്രമായി ചെറുപ്പക്കാര്‍ ആശ്രയിക്കുന്ന ഒരു സൈറ്റ് എന്ന ആഭാസപ്പട്ടം തെറ്റായ രീതിയില്‍ ഈ സൈറ്റിന് പലരും ചാര്‍ത്തിയിരുന്നു. അതിനെ പൊളിച്ചടുന്ന കഥാനിര്‍മ്മിതികള്‍ കിരാതനും മന്ദന്‍രാജയും ലൂസിഫറും ഋഷിയും സ്മിതയും മാസ്റ്ററും അന്‍സിയയും പിന്നെ നവരക്തങ്ങളായ മാംഗോയെപ്പോലുള്ളവരും നടത്തുന്നുണ്ടെങ്കിലും. എന്നാല്‍ സിമോണ നടത്തിയത് ഒരു വിപ്ലവമാണ്. ഏത് അന്ധനും വായിക്കാവുന്ന രീതിയില്‍ അത് ഈ ചുവരില്‍ എഴുതിവെക്കാന്‍ എനിക്കഭിമാനമുണ്ട്‌. ഏത് ബധിരനും കേള്‍ക്കെ വിളിച്ചു പറയുവാനും. ഈ കഥ ഒരു വിസ്മയ സാഹിത്യം തന്നെയാണ് എന്ന്‍ എന്‍റെ ബോധ്യം എനിക്ക് ഉറപ്പു തരുന്നു. ഭൂമിവിട്ട് പറന്നുപോകുന്ന ആത്മാക്കളാണ് സ്വപ്നങ്ങളില്‍ മിന്നാമ്മിനുങ്ങുകളെപ്പോലെ കടന്നു വരുന്നതെങ്കില്‍, കാമത്തിന്റെയൊ സ്നേഹത്തിന്‍റെയൊ എന്ന് തിട്ടപ്പെടുത്താനാവാത്ത അവസാന ശ്വാസ വിമൂര്‍ച്ചകള്‍ വിരക്തി തീര്‍പ്പുകളെപ്പോലെ ആഘോഷിക്കുന്നു, ഈ കഥാ സാഹിത്യത്തില്‍. ഈ കഥ ഒരു ഉത്തമ സാഹിത്യ കാഹളമാണ് എന്ന്‍ ഞാന്‍ പറയുന്നത് ഓരോ അക്ഷരവും രക്തത്തിലലിയിച്ചു വായിച്ചത് കൊണ്ടാണ്. ഓരോ പുറവും. പേജ് 1 -"ഇവിടെ നിന്‍റെ ഓര്‍മ്മയില്‍ ഞാന്‍ ഉരുകിക്കഴിയുന്നു...ചുണ്ടുകളിലേക്ക് തേന്‍ കണമായി ഇറ്റിക്കുക..." പേജ് 2 - "എന്‍റെ സ്വരം കാമതിനെക്കാള്‍ പ്രണയത്തില്‍ കുതിര്‍ന്ന്‍ നനഞ്ഞിരുന്നു..." പേജ് 3 - "ചിത്രശലഭങ്ങളുടെ ഭംഗിയോടെ കാമം ചിറകടിച്ച് മേല്പ്പോട്ടുയര്‍ന്നു..." പേജ് 4 - "അവന്‍റെ വിയര്‍പ്പിന്റെ ത്രസിപ്പിക്കുന്ന പുരുഷഗന്ധം എന്നിലെ സ്ത്രീത്വത്തിന്‍റെ സകല നിയന്ത്രണങ്ങളെയും പൊട്ടിച്ചെറിഞ്ഞു..." പേജ് 4 - "അവന്‍റെ വിറയ്ക്കുന്ന വിരലുകള്‍ എന്‍റെ മുടിയിഴകള്‍ക്കിടയിലൂടെ താളം തെറ്റി ഉഴറി നടന്നു. പേജ് 6 - " എനിക്ക് തിരികെ നല്‍കാന്‍ നിന്‍റെ ശരീരം നീ കാത്ത് വെക്കണം..." പേജ് 7 - " ഞാന്വേദനയില്‍ നിന്ന്‍ സുഖത്തിന്‍റെ തലത്തിലേക്ക് വേച്ചുകൊണ്ടിരുന്നു..." പേജ് 8 -" എന്‍റെ ജീവന്‍ തുടിക്കുന്ന ബീജങ്ങളെ നിന്‍റെ ഗര്‍ഭത്തിലേക്ക് ..' പേജ് 9 - "എന്‍റെ ഉള്ളില്‍ നിന്ന്‍ തിരമാലകള്‍ പോലെ സുഖം യോനീ നാളത്തിലേക്ക് കുതിച്ചോഴുകി..." പേജ് 12 - "നിന്‍റെ ഉള്ളിലെ നീയാകുന്ന സത്യത്തെ മാത്രം മതി എനിക്ക്..." പേജ് 13 സിമോണ ലെറ്റര്‍ പാഡില്‍ കുറിക്കുന്ന വരികള്‍ മുഴുവന്‍. അതിങ്ങനെ തുടങ്ങുന്നു: "എന്‍റെ സാഗറിന്... അവസാനമായി. സിമോണാ, താങ്കള്‍ ഈ സൈറ്റിലെ ഒരു ഗംഗാപ്രവാഹമാണ്. ഈ സൈറ്റിലെ ഉജ്ജ്വല പ്രൌഡമായ സാഹിത്യ സംഭാവന താങ്കളുടേത് ആണ് ഇപ്പോള്‍.

smitha • 2018-09-23 18:02

ഈ ഒരഭിപ്രായം സിമോണ നിങ്ങള്‍ക്ക് അനുഗ്രഹമൊഴികളാണ്. താങ്കളുടെ കഥയെ പാദാദി കേശം തൊട്ടറിഞ്ഞാണ്, കഥയുടെ ഹൃദയമിടിപ്പ് കാതോര്‍ത്തിരുന്ന്‍ കേട്ടാണ് ശ്രീ ജോയ്സ് ഈ വരികള്‍ കുറിച്ചത്.

ജോർദ്ദാൻ • 2018-09-23 20:40

ജോയ്സ് ഓരോ പേജും നീരിക്ഷിച്ച്.. ഓരോ വരിയും വിശകലനം ചെയ്ത്.. താങ്കൾ എഴുതിയ ഈ കമന്റുണ്ടല്ലൊ! ??? ഇതിനു താങ്കളെപ്പോലൊരു എഴുത്തുകാരൻ ചിലവഴിച്ച സമയം. പൂർണ്ണമായും അർഹിച്ച എഴുത്തുകാരിയെ അനുപമമായ രീതിയിൽ പ്രോത്സാഹിപ്പിച്ച താങ്കളുടെയീ സ്നേഹാഞ്ജലിയോട് ചേർന്നുനിൽക്കാൻ തക്ക വേറ്റൊന്നില്ല. വരില്ലേ, എഴുത്തിന്റെ രാജവീഥിയിലൂടെ ഒരിക്കൽകൂടി??

ജോർദ്ദാൻ • 2018-09-23 20:46

സിമോണ ഒരപേക്ഷ കൂടിയുണ്ട്. റോക്കി 3യിലെ ആദ്യകളിയിൽ കേവലമൊരു അണ്ടർഡോഗിനോട് പരാജയമേറ്റു വാങ്ങിയ റോക്കിയോട് അപ്പോളോ ക്രീഡ് പറയുന്ന ഒരു കാര്യമുണ്ട്. (മുഴുവനും അപ്പോളോ അല്ല പറഞ്ഞത്. ഇതിൽ കുറച്ച് ട്രൈനറാണ് പറഞ്ഞത്) നീ തോറ്റത് എന്തുകൊണ്ടാണെന്ന് അറിയുമോ? വർഷങ്ങൾക്കു മുമ്പ് ആദ്യ മാച്ചിൽ എന്നെ നേരിടുമ്പോൾ നിനക്കൊരു ഈറ്റപ്പുലിയുടെ കണ്ണുകളുണ്ടായിരുന്നു. ആരേയും പേടിക്കാതെ... ഒന്നിനേയും കൂസാതെ... ഒന്നും നഷ്ടപ്പെടാനില്ലാത്ത... വിശന്നുവലഞ്ഞ ഒരു ഈറ്റപ്പുലിയുടെ കണ്ണുകൾ. എന്നാൽ കാലക്രമേണ നീയൊരു ഇതിഹാസമായി മാറിയപ്പോൾ നിനക്കൊരു പ്രതിസന്ധി വന്നുപെട്ടു. നീ സംസ്ക്കാരമുള്ളവനായി. ഏതൊരു മഹാരഥനും വന്നുകൂടുന്ന കുഴപ്പമാണത്. നിന്റെ കൈകൾ കെട്ടപ്പെട്ടു. ഈറ്റപ്പുലിയുടെ ഒന്നിനേയും കൂസാതെ കണ്ണുകൾ നഷ്ടമായി. മറ്റുള്ളവർ നിന്നെപ്പറ്റി എന്ത് ചിന്തിക്കുന്നു എന്നതിനെപ്പറ്റി ആകുലനായി. അതാണിന്ന് നിനക്ക് നിന്റെ മുഴുവൻ ആർജ്ജവും ഈ കളിയിൽ എടുക്കാൻ കഴിയാതിരുന്നത്. ഒന്നോർത്തുനോക്കൂ... ഇവിടെ ആദ്യകഥകളെഴുതി വായനക്കാരുടെ മനസ്സിൽ ചേക്കേറിയവർക്ക് കടക്കേണ്ടിവരുന്ന എറ്റവും വലിയ പ്രതിബദ്ധവും അതല്ലേ? അവർ പോലുമറിയാതെ അവരെ ‘സിവിലൈസ്ഡ്’ ആക്കുന്നു. ഒരു രീതിയിൽ എഴുതിയാൽ മാത്രമേ വലിയ എഴുത്തുകാരനായി ചിത്രീകരിക്കപ്പെടൂ എന്നൊരു ധാരണ ഞാനടക്കമുള്ളവർ അവരിൽ അടിച്ചേൽപ്പിക്കുന്നു. ഒരു എഴുത്തുകാരനോട് ചെയ്യുന്ന എറ്റവും വലിയ ദ്രോഹമാണത്. ഈ കഥയാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ടതെന്ന് പറയാൻ കാരണം താങ്കളുടെ range വ്യക്തമായത് ഇവിടെയാണ്. ഒപ്പം ഒന്നുകൂടി പറയട്ടെ. പക്ഷേ ഇതെഴുതിയിട്ട് രണ്ടു പശുക്കൾ 1 എഴുതിയിരുന്നേലും ഞാൻ പറഞ്ഞേനെ അതിലാണ് Range വ്യക്തമായതെന്ന്. ഇവിടെ എന്നെ ഈ കഥയെക്കാൾ കൂടുതൽ ആകർഷിച്ചത് താങ്കളുടെ versatilityയ്ക്കുള്ള കഴിവാണ്. സിമോണയെ ഒരു മഹാ എഴുത്തുകാരിയായി മനസ്സിൽ അവരോധിച്ച നാളായിരുന്നു ഇന്നലെ. ഒരൊറ്റ കാര്യം പറയാൻ മാത്രമാണ് ഇത്രയും എഴുതിയത്. ഇവിടുത്തെ മഹാരഥന്മാരുടെ ശ്രേണിയിലേക്ക് ചേക്കേറുമ്പോൾ ഇനിയുള്ള കൃതികളിൽ ഈറ്റപ്പുലിയുടെ കണ്ണുകൾ നഷ്ടപ്പെടുത്തരുത്. ആരെന്തും പറഞ്ഞോട്ടെ… പശുക്കൾ പ്രതീക്ഷിച്ച എനിക്ക് സിമോണയാണ് കിട്ടിയത്. അല്ലെങ്കിൽ സിമോണ പ്രതീക്ഷിച്ച എനിക്ക് പശുക്കളാണ് കിട്ടിയത്. താങ്കളുടെ ഒരു സ്പെഷ്യൽ ടച്ച് കിട്ടിയില്ല, പഴയതിന്റെ അത്രയും പറ്റിയില്ല തുടങ്ങിയ അനേകം അഭിപ്രായങ്ങൾ നിങ്ങൾക്ക് കേൾക്കേണ്ടിവരും. സ്വന്തം മനസ്സിൽ ഏത് തീം എഴുതാൻ തോന്നുന്നോ അതെഴുതുക. ഞാൻ പറഞ്ഞത് എനിക്കൊരു നേരിയ ഭയം തോന്നുന്നു. താങ്കളെ എനിക്കറിയാവുന്നിടത്തോളം ആ ഭയം അസ്ഥാനത്താണെന്നറിയാം. എങ്കിലും… പശുക്കൾ പോലെയുള്ള കഥകൾ സഭ്യതമല്ലാത്ത ഭാഷയെന്ന അഭിപ്രായങ്ങൾ കേട്ട് കേട്ട് ഉപേക്ഷിക്കരുത്. അതുപോലൊരു കഥയെഴുതാനുള്ള കഴിവ് അപൂർവ്വം ആൾക്കാർക്ക് മാത്രമേ ലഭിച്ചിട്ടുള്ളു. ഇതുപോലുള്ള കഥകൾ വായനക്കാരന്റെ രതിഞരമ്പുകളെ തീ പിടിപ്പിക്കില്ലാത്തതിനാൽ ഉപേക്ഷിക്കുകയുമരുത്. സിമോണയെന്ന പെഡുലം രണ്ടുവശത്തേക്കും ആടാൻ കഴിയുന്ന മാക്സിമം ഓസിലേഷനിൽ നിർത്താതെ ആടിക്കൊണ്ടിരിക്കണം… എന്നെന്നും. ഈ കമന്റ് ഇതിന് താഴെയിട്ടത് ഒരു മാപ്പുചോദിക്കലായിട്ടാണ്. ഞാൻ കണ്ട ഏറ്റവും സ്ഥിരതയുള്ള രണ്ട് മഹാരഥന്മാരോടുള്ള മാപ്പുചോദിക്കൽ. ദശക്കണക്കിന് മികച്ച കഥകൾ എഴുതി സമ്മാനിച്ചിട്ട് ഒരു കഥയിൽ ഒരു പുതിയ രീതി നിങ്ങൾ അവലംബിക്കാൻ ഒന്ന് ശ്രമിച്ചുനോക്കിയാൽ മദൻ രാജയുടെ സ്വതസിദ്ധമായ ശൈലി വന്നില്ല, സ്മിതാ ടച്ച് വന്നില്ല… കഴിഞ്ഞതിന്റെയത്രയും വന്നില്ല എന്നൊക്കെ പറഞ്ഞ് ശ്വാസം മുട്ടിക്കുന്നതിനുള്ള മാപ്പുചോദിക്കൽ. എന്തെഴുതെണമെന്ന് അറിയാതെങ്കിലും മറ്റുള്ളവർ തീരുമാനിക്കുന്നയാ ദുരവസ്ഥയിലും... അറിയാതെയങ്കിലും ഞങ്ങൾ തീർത്ത വേലിക്കെട്ടിനുള്ളിൽനിന്നുപോലും, അതിലൊന്നും മനസ്സുമടുക്കാതെ… അടുത്തതിൽ പഴയ രീതിയിലേക്ക് മാറാമെന്ന് പറഞ്ഞ് സ്വന്തം ചിറകുകളെ സ്വാതന്ത്ര്യത്തോടെ ഒന്ന് വിരിക്കാനാവാതെയെങ്കിലും സ്ഥിരതയോടെ… ഒരേ മികവോടെ ഞങ്ങൾക്കുവേണ്ടി എഴുതുന്ന മഹാമനസ്സുകൾക്ക് പ്രണാമവും മാപ്പുചോദിക്കലുമാണ് ഈ കമന്റ്.

Simona • 2018-09-23 21:03

പ്രിയമുള്ളവനെ... കൃത്യമായി എന്നിലെ ആശങ്കയെ നീ വായിച്ചിരുന്നു. ഇവിടെ എഴുത്തു തുടങ്ങിയത് തന്നെ ഒരു കമന്റിനും മറുപടി ഇടുകയോ അത് വായിക്കുകയോ പോലും ചെയ്യില്ല എന്ന തീരുമാനത്തിലാണ്. മറ്റൊന്നും കൊണ്ടല്ല. അങ്ങ് പറഞ്ഞ ഒറ്റ കാരണത്താൽ എനിക്ക് ഉപേക്ഷിക്കേണ്ടി വന്ന അവസരങ്ങൾ നിരവധിയായാണ്. സിമോണ ചുറ്റുപാടുകളിൽ നിന്ന് അകന്ന് ഒറ്റപ്പെട്ട് ജീവിക്കാൻ തുടങ്ങിയതും അരങ്ങ് തകർത്താടുന്ന പൊയ്മുഖങ്ങൾ കണ്ടു മടുത്താണ്. സ്വന്തം ശരീരനാശത്തെ പോലും കൂസാത്ത സിമോണക്ക് ഒരിക്കലും ഉപേക്ഷിക്കാനാവാത്ത ഒന്നുണ്ട്.. അത് സ്വാതന്ത്ര്യമാണ്. സാഗറിന് സിമോണ കൊടുത്ത വാക്കും അത് തന്നെ... ചുറ്റുപാടുകൾ എന്തൊക്കെ ആയാലും എന്റെ നോട്ടം ഉള്ളിലേക്ക് മാത്രമായിരിക്കുമെന്ന്.... അത് എന്റെ ഉള്ളിലെ ഞാനെന്ന സത്യത്തിനെ മാത്രമായിരിക്കുമെന്ന്. അതിനെ ഇരുട്ടിലാക്കി ഒന്നിലേക്കും സിമോണ തിരിയില്ല.. നഷ്ടങ്ങൾ എത്ര വലുതായാലും. നാളെ ഇല്ലാതാവുന്ന ഈ ജീവിതത്തിനു മറ്റെന്ത് നഷ്ടപ്പെടാൻ... ഒന്നും കൊണ്ട് വരാതെ, ഒന്നും കൊണ്ട് പോകാതെ, ഒന്നും സ്വന്തമായില്ലാതെ ഉള്ളവൻ എന്തൊക്കെയോ സ്വന്തമെന്നു കരുതി അഹങ്കരിക്കുന്നു. സാഗർ സിമോണക്ക് നൽകിയ പ്രണയസമ്മാനം ആ തിരിച്ചറിവായിരുന്നു. അത് മാത്രമാണ് അവനെ സിമോണക്ക് ഏറ്റവും പ്രിയങ്കരനാക്കിയതും. അത് തന്നെയാണ് നിങ്ങളിലൂടെ സ്നേഹമായി അവൻ എന്നിലേക്കൊഴുക്കികൊണ്ടിരിക്കുന്നത്. സിമോണ.

Simona • 2018-09-23 21:13

പ്രിയ എഴുത്തുകാരാ... ഇതുവരെ അറിയാത്ത താങ്കളെ അറിയാൻ താഴെ രാജ സാഹിബിന്റെയും സ്മിതാമ്മയുടെയും ജോർദ്ദാന്റെയും വരികൾ മാത്രം തന്നെ മതിയാകും. അവർ ആരെ പറ്റിയും ഇങ്ങനെ പറഞ്ഞു ഞാൻ കേട്ടിട്ടില്ല... അങ്ങെഴുതിയ മറ്റു വരികളെ വായിച്ചിട്ടും അവയൊന്നും മനസ്സിലേക്ക് കടക്കുന്നില്ല.... അത് മറ്റൊന്നും കൊണ്ടല്ല... എനിക്കറിയില്ല... താങ്കൾ സെലക്ട് ചെയ്ത എഴുതിവച്ചിരിക്കുന്ന ഓരോ വരികളും... അതൊക്കെ ഞാൻ ഒരിക്കൽ എഴുതി മതി വരാതെ വീണ്ടും വീണ്ടും വീണ്ടും തിരുത്തിയവ ആണ്. അതൊരിക്കലും പതിവുള്ളതല്ല... വൈകിട്ട് ഏഴര മുതൽ രാത്രി രണ്ടര വരെ.... ഇത്രയ്ക്കു ഞാൻ ഇരുന്നിട്ടില്ല.. മറ്റൊന്നിനും. എങ്ങനെ അങ്ങ് അതറിഞ്ഞു എന്നത്...... അറിയില്ല... ശരിക്കും എനിക്ക് മനസ്സിലാവുന്നില്ല. ആ വരികളിൽ എന്റെ ജീവനുണ്ട്. കാരണം... അവ ഞാൻ കഥയിൽ നിന്നിറങ്ങി ഞാനായി നിന്ന് എഴുതിയ വരികളാണ്. സത്യം

Pks • 2018-09-23 15:06

good one, thank you

Simona • 2018-09-23 20:49

വളരെ വളരെ നന്ദി വായിച്ചു മടക്കാതെ ഒരു വാക്കെങ്കിലും കുറിച്ചേക്കാം എന്ന് തീരുമാനിച്ച ആ മനസ്സിന്... ആ മനസ്സാണ് ഞങ്ങളുടെ അടിസ്ഥാനം. സിമോണ.

അഞ്ജാതവേലായുധൻ • 2018-09-23 13:53

വായിച്ചു.എന്താണ് പറയേണ്ടതെന്നറിയില്ല, മനസ്സിൽ തങ്ങിനിൽക്കുന്ന നല്ല കഥകളുടെ കൂട്ടത്തിൽ ഇനി ഈ കഥയും ഉണ്ടാവും.

Simona • 2018-09-23 20:48

വേലായുധാ.... ഒന്നും പറയാതെ തന്നെ താങ്കൾ ഒരുപാട് പറഞ്ഞിരിക്കുന്നു. കാരണം... ആ വരികളിലെ സത്യസന്ധത സ്വയം വെളിപ്പെടുന്നതാണ്. എനിക്കതു കാണാം സിമോണ.

പൊന്നു.? • 2018-09-23 12:27

സിമോണ.....??? ????

Simona • 2018-09-23 20:46

പൊന്നൂസേ .... നന്ദി.... ഒരുപാട്... ആ സ്മൈലികൾ എന്നോട് കൊഞ്ചാൻ വരുന്നു. ;) സിമോണ.

Vipin • 2018-09-23 12:16

Introductionil parnjapole ....porno aanu prateeshikkunntenkil vayikkatirikkunntvum nallth ennu kanfu ithu vayikkatirunnal...nashtam aayene.....ippo asooyy thonunnu sagarinod...ragavettanekklum kurch ishtam koodi avanod ....simonayude manadu swantham aakiyathukond bhagyavan..avane pole aakan kazhinjenkil...avan aakannum venom bhagyam .atrakku bhagyam.....

Simona • 2018-09-23 20:45

വിപിൻ.... സാഗറും സിമോണയും രണ്ടല്ല... അർദ്ധനാരീശ്വര സങ്കൽപം പോലെ പാതി പകുത്ത ശരീരവും മനസ്സുമാണ്. പ്രകൃതിയാണ് സിമോണ.... അവൾ നർത്തനമാടിക്കൊണ്ടിരിക്കുന്നു.... അവളിലെ ജീവനാണ് സാഗർ... അവൻ അവളെകൊണ്ടെല്ലാം ചെയ്യിക്കുമ്പോഴും അനങ്ങാതെ അവൾക്ക് ആധാരമായി, അവളിലെ ഉയിരായി, അവളെ സാഹചര്യങ്ങളുടെ നൂലാമാലകളിൽ നിന്ന് രക്ഷിച്ചുകൊണ്ടേ ഇരിക്കുന്നു. ഈ പ്രപഞ്ചം നിറഞ്ഞാടിയുലഞ്ഞ് പ്രകൃതിയായി അവൾ നടനം ചെയ്യുമ്പോഴും അവളെ തന്നിൽ മാത്രമൊതുക്കി സകലതിനെയും ഉൾക്കൊള്ളുന്ന നിശ്ചലമായ ഈ ഒരു നിമിഷമായി സാഗർ നിൽക്കുന്നു.... ഒരു മഹാ സാഗരത്തിന്റെ ശാന്തതയോടെ... സസ്നേഹം സിമോണ.

Vipin • 2018-09-24 08:04

Sagar avanu kure janmthe punymund....simonaye aavahichedukkan...simona swapnathil parannthupole avante beejangale garbapatrathilekk aaavahikkunna nerthinayi kathirikkunnu...avnte kunjungal mona kond simonyude akid churathi kudikkunnrhum...simonayude aa sugamulla vedankkyi kathirikkunnu...

asuran • 2018-09-23 11:26

സിമോണ ഒരു നൊമ്പരമായി മനസ്സിൽ നിൽക്കുന്നു. ഇന്നലെ രാത്രി വായിച്ചതാണ്. ആ നോവിൽ കമ്മൻറ് ചെയ്യാൻ തോന്നിയില്ല. ഒരാൾക്ക് തന്റെ പ്രണയിനിയോട് ചെയുന്ന ഏറ്റവും വലിയ ക്രൂരതയാണ് ഓർമകളുടെ തടവറയിൽ ഒരിക്കലും മോചനമില്ലാത്ത തടവ് ശിക്ഷ അനുഭവിക്കാൻ വിധിക്കുക. സിമോണയുടെ മനസ്സ് പറിച്ചെടുത്ത് അവളെ ഒരു മാംസപിണ്ഡമാക്കി ചെന്നായ്ക്കൾക് കടിച്ചു കീറാൻ ഇട്ടു കൊടുത്തിലെ. Sagar you are a cunning deceitful cruel and selfish person not a compassionate lover.

simona • 2018-09-23 11:55

എന്റെ ദേവാസുരാ.... പുരാണങ്ങളിൽ ഇടം പിടിച്ച കഥാപാത്രങ്ങളിൽ അസുരന്മാരത്രേ യഥാർത്ഥ വേദാന്തം അറിഞ്ഞവർ. അവർ ഈ പ്രപഞ്ചത്തിൽ രണ്ടില്ലെന്ന് തിരിച്ചറിഞ്ഞവരാണ്.... ആ തിരിച്ചറിവാണ് മറ്റുള്ളവർക്ക് ചീത്തയെന്ന പ്രത്യക്ഷത്തിൽ തോന്നിയ കാര്യങ്ങളെ അനായാസമായി മനോവിഷമം തൊട്ടു തീണ്ടാതെ ചെയ്യാൻ അവർക് ശക്തി നൽകിയതും. വേദാന്തത്തിന്റെ മർമ്മം അറിഞ്ഞ അസുരന്മാർ ഇന്നും ഈ ലോകത് എണ്ണത്തിൽ കുറവായി മറ്റുള്ളവർക്ക് എത്തിപ്പെടാൻ സാധിക്കാതെ ലോകങ്ങളിൽ ജീവിക്കുന്നു. താങ്കൾ ദേവാസുരനാണ്. സിമോണയും സാഗറും രണ്ടല്ലെന്ന് തിരിച്ചറിയുക. സാഗർ സിമോണയെ ശിക്ഷിച്ചവനല്ല. ഓർമ്മകളിൽ തടവിലാക്കിയവനുമല്ല. അവൻ... സിമോണയെ സ്വന്തം ഉണ്മയെ തിരിച്ചറിയാൻ സഹായിച്ചവനാണ്... സാഹചര്യങ്ങളാൽ ഉപയോഗിക്കപ്പെടാൻ നിര്ബന്ധിതമാണ് ശരീരങ്ങൾ. സാഹചര്യങ്ങൾക്കനുസൃതമായി ചലിച്ചെ പറ്റു... ഈശ്വരന്മാർക് പോലും ഇത് നിയതി. ആ ചലനത്തിന് അടിസ്ഥാനമാകുന്നത് കാമമാണ്. (ലൈംഗിക കാമം മാത്രമല്ല.. പ്രപഞ്ചത്തിൽ എന്തിനോടും ഉള്ള കാമം) ശരീര ചലനത്തിന് അടിസ്ഥാനം ആ ചലനത്തിന് തൊട്ടു മുൻപ് മനസ്സിൽ രൂപമെടുക്കുന്ന കാമം (ആഗ്രഹം) ആണ്.. അല്ലേ.... സിമോണയുടെ മനസ്സിൽ ചലനം രൂപമെടുക്കുമ്പോൾ അത് പ്രവർത്തിക്കാൻ നിര്ബന്ധിതമാകുന്നു. എന്നാൽ അതെ നിമിഷം അവൾ സാഗറിലേക്ക് തിരിയുന്നു. ശരീരം... അത് കാമത്തിനനുസരിച്ച് പ്രവർത്തിക്കാൻ നിര്ബന്ധിതമാകുമ്പോഴും, സിമോണ സാഗറിൽ അലിഞ്ഞു ചേർന്നിരിക്കുന്നു.... സിമോണ കെട്ടുപാടുകളിൽ നിന്ന് മുക്തയായി തീരുന്നു.... സിമോണ.... ഈ പ്രപഞ്ചവുമായി പരസ്പരം ഒന്നായി ചേരുന്നു. ഒരുപാട് നന്ദി.... സിമോണ.

asuran • 2018-09-23 12:43

That's the height of deceit. Victim doesn't even realize that they are being abused. In the end only the happiness of Simona matters. she is happy in this emotional slavery and finally it's her happiness that matters.

simona • 2018-09-23 13:11

അത് താങ്കൾക്ക് എന്നോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാണ്.... അതിനു ഞാൻ എന്ത് മറുപടി പറയും..... സിമോണ

anoop ss • 2018-09-23 11:22

ഓരോ വരിയിലും വിഭിന്നങ്ങളായ വികാരങ്ങളെ സന്നിവേശിപ്പിച്ചു അതൊരു അനുഭൂതിയാക്കി മാറ്റിയപ്പോൾ വായനക്കാരനുണ്ടായ അനുഭവം വേദനയായി മാറി. മറ്റൊന്നും പറയാനില്ല അഭിനന്ദനങ്ങൾ.

simona • 2018-09-23 12:04

അനൂപ്.... ഒരുപാട് ഒരുപാട് നന്ദി... നിങ്ങളിൽ സിമോണ ഒളിഞ്ഞിരിക്കുന്നു. നിങ്ങളുടെ അവതാറിൽ എനിക്കതു കാണാം. സിമോണ.

simona • 2018-09-23 10:56

എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ കാരണവരേ.... അങ്ങ് വരികളെയല്ല... എന്നെയാണ് വായിച്ചത്. അങ്ങേക്ക് ഞാൻ നൽകിയ രൂപം... അത് ശരി തന്നെയാണ്. ഒരിക്കലും ഇവിടെ, അങ്ങയെ എന്റെ കഥയിലേക്ക് കൊണ്ടുവരാൻ സാധിക്കില്ലെന്നത് വിഷമിപ്പിക്കുന്ന ഒരു സത്യമാണ്. എന്നാൽ... അങ്ങും ഞാനും കൂട്ടി മുട്ടും... അതൊരു പക്ഷെ ഇവിടെ ആവില്ല. കാരണം അങ്ങയെ അടുത്ത് നിർത്താൻ ഇവിടെ എനിക്ക് സാധിക്കില്ല. അങ്ങയോടുള്ള എന്റെ ബഹുമാനം അതിനെന്നെ അനുവദിക്കില്ല. സിമോണ.

smitha • 2018-09-23 17:38

സിമോണേ... കാര്യമൊക്കെ ശരി. പക്ഷെ നമ്മുടെ രാജാ കാരണവര്‍ ഒന്നുമല്ല കേട്ടോ. നല്ല ചുള്ളന്‍ ചുന്തരന്‍ ചെക്കനാണ്.... സ്മിതാമ്മ സ്മിതാമ്മ എന്നതിന് ഒരു കന്യാസ്ത്രീ ചുവയുണ്ട്. പക്ഷെ എനിക്കത് ഇഷ്ടമായി. ബിഷപ്പ് മാര് വരുമ്പം മാറിനിക്കണം എന്നല്ലേയുള്ളൂ]

simona • 2018-09-23 17:56

സ്മിതാമ്മേ.... എനിക്കിനി ഇത് സ്മിതാമ്മയും, രാജ സാഹിബ് കാരണവരും ആണ്.. കാരണം നിങ്ങളെ രണ്ടു പേരെയും ഞാൻ വരച്ചു കഴിഞ്ഞിരിക്കുന്നു. എന്റെ ഉള്ളിൽ... പിന്നെ.... തല്ക്കാലം പേര് പറയാത്ത മറ്റു ചിലരെയും....

simona • 2018-09-23 10:49

പ്രിയ രാമേട്ടാ... താങ്കൾ പറഞ്ഞത് ഏറ്റവും ശരിയായ ഒന്ന്... എനിക്ക് പറയാൻ ഉള്ളത് ... ഇപ്പോഴും പറയാനുള്ളത് അത് മാത്രം. ലോകത്തിൽ എല്ലാര്ക്കും ആ ചിന്താഗതി ഉണ്ടായിരുന്നെങ്കിൽ.... അങ്ങനെ പറയാൻ പറ്റില്ല.. അപ്പൊ ലോകം ഇല്ലാതാവില്ലേ... അല്ലേ.... അഭിപ്രായ ഭിന്നതകളാണല്ലോ ലോകം തന്നെ. ഒരുപാട് സന്തോഷം ഉണ്ട്. നന്ദിയും... അഭിനന്ദിക്കാനും അഭിപ്രായം അറിയിക്കാനും കാണിക്കുന്ന ഈ മനസ്സിനോട് ഒരിക്കലും തീരാത്ത സ്നേഹവും. സിമോണ.

ഭഗീര • 2018-09-23 09:51

എന്റെ മൗഗ്ലി...കഴിഞ്ഞ കഥ കാടിന്റെ പുറമെ ഉള്ള കാടത്തത്തെ വിവരിക്കുന്നുവെങ്കിൽ ഇത് ഉൾവനങ്ങളിൽ അദൃശ്യമായി കഴിയുന്ന വന്യ സൗന്ദര്യത്തെ എടുത്തു പറയുന്നു...കാടിന്റെ വന്യതയെ മാത്രമല്ല...വനദേവതയുടെ സൗന്ദര്യത്തെ പോലും അക്ഷരങ്ങൾ കൊണ്ട് വർണനീയമാക്കിയ മൗഗ്ലിക്ക്‌ കാർമുഖിൽ തോൽക്കുന്ന കരിമ്പുലിയുടെ ഒരായിരം സ്നേഹ ഗർജനങ്ങൾ...

simona • 2018-09-23 11:02

ഭഗീര..... നിങ്ങളുടെ ഗർജ്ജനത്തെ സ്നേഹിച്ച് ആ തിളങ്ങുന്ന കറുപ്പിൽ കൈ ചുറ്റി നിങ്ങളുടെ സൂക്ഷ്മമായ കണ്ണുകൾക്കൊപ്പം മുൻപോട്ടു നോക്കുന്ന മൗഗ്ലിയാണ് ഇപ്പൊ മനസ്സിൽ.... ആ മൗഗ്ലിക്ക് സിമോണയുടെ മുഖച്ഛായ ആണ് ............

ഭഗീര • 2018-09-23 14:02

അഗാധമായ കാട്ടിൽ എന്നും ഒപ്പമുണ്ട്...കാടിന്റെ അതിർവരമ്പുകൾ ഭേദിച്ചു നഗരത്തിന്റെ നാഗരികതിയിലേക്ക് നീങ്ങുന്ന നാൾവരെ...

ഫഹദ് സലാം • 2018-09-23 09:35

ഒറ്റവാക്കിൽ പറഞ്ഞാൽ 'മാസ്മരികം'

simona • 2018-09-23 10:58

മതി ഫഹദ്.... ആ താങ്കളുടെ ആ ഒറ്റ വാക്കിൽ.... ഇനിയും തുടരുന്ന ഈ സപ്പോർട്ടിൽ..... ഞാൻ സുരക്ഷ അനുഭവിക്കുന്നു. അധിലധികമായി മറ്റെന്തുണ്ട്.... സിമോണ.

ഫഹദ് സലാം • 2018-09-23 18:04

സത്യം പറഞ്ഞാൽ നിങ്ങളോട് അസൂയ തോന്നുന്നു ഇപ്പൊ.. ഇത്ര മനോഹരമായി ഓരോ സൃഷ്ടികളും നിങ്ങൾക്ക് സൃഷ്ട്ടിച്ചു എടുക്കാനുള്ള കഴിവിനോട്... ഓരോ രചനകളും ഒന്നിനൊന്നു മെച്ചം.. ഞങ്ങൾക്കൊന്നും കഴിയുന്നില്ലല്ലോ ഇത് പോലെ വേണ്ടാ ഇതിന്റെ അടുത്ത് നിൽക്കാൻ പറ്റിയ ഒരെണ്ണം എഴുതാൻ.. നമിച്ചു പൊന്നെ????

Simona • 2018-09-23 20:38

പ്രിയ ഫഹദ്. രണ്ടാമതൊരു കമന്റ്.. അതൊരിക്കലും പ്രതീക്ഷിക്കാത്തിടത്തു നിന്നും.... മറ്റു കഥകളിൽ താങ്കളുടെ അഭിപ്രായങ്ങൾക്ക് ഞാൻ എല്ലായിടത്തും എഴുതിയിരുന്ന മറുപടി താങ്കൾ വായിച്ചു കാണുമോ എന്ന് പോലും എനിക്ക് സംശയമായിരുന്നു. ഇന്ന് വരെ. ഞാൻ പ്രതീക്ഷിച്ചതിലും ഒരുപാടാണ് താങ്കൾ എനിക്ക് നൽകുന്ന ഈ പരിഗണന.. ഒരുപക്ഷെ ഞാൻ അർഹിക്കുന്നതിലും ഒരുപാട് അധികം. സ്നേഹം ഞാൻ ഈ വരികളിലൂടെ അയക്കുന്നു.. ഒരുപക്ഷെ..... ഇനിയൊരു ലെറ്റർപാടിന്റെ അകംപുറം മഷി പടരുന്ന നനുത്ത ഒരു താളിൽ താങ്കൾക്കായി ഞാൻ എഴുതിയേക്കാം.... മറ്റൊരിക്കൽ... സിമോണ.

Rajavu • 2018-09-23 08:08

Simona... Ni oru nombaramayi maarunnu..

simona • 2018-09-23 10:51

രാജാവേ.... ഈ ദാസി കടപ്പെട്ടവളായിരിക്കുന്നു. കടം വീട്ടാൻ അങ്ങ് തരുന്ന അവസരവും കാത്തിരിക്കുന്നു. ആ അവസരം വേഗം തന്നെ ലഭിക്കുമെന്ന് തീർച്ചപ്പെടുത്തികൊണ്ട്. സിമോണ

Simona • 2018-09-23 08:02

തീര്ച്ചയായും ആഗ്രഹിച്ചിരുന്നു. ആദ്യ കമെന്റ് സ്മിതയിൽ നിന്നാവണം എന്ന്... അഡ്മിന് കഥ അയച്ച നിമിഷം തന്നെ.

Simona • 2018-09-23 08:05

ഏറ്റവും താഴെ സ്മിതയുടെ ആദ്യ കമന്റിനുള്ള മറുപടി ആയിരുന്നു. പോസ്റ്റ് ചെയ്തപ്പോൾ മേലെ കിടക്കുന്നു..... താഴെ കിടന്നാലും മേലെ കിടന്നാലും..... സ്മിത കൂടെ ഉണ്ടല്ലോ.. അത് മതി.... (വെറുതെ.. ഒരു കുസൃതി. ;) )

Archana • 2018-09-23 00:38

ഞാന്‍ ആരാധിക്കുന്ന ഒരു എഴുത്തുകാരിയുടെ വാളില്‍ വൃത്തികേട് എഴുതാന്‍ ഇഷ്യമാല്ലാതത് കൊണ്ട് നൌഫല്‍ എന്ന നൈറ്റ്മാന്‍ ഏലിയാസ്‌ ജോമോനോട് ഇനി ഒരു തര്‍ക്കതിന് ഞാനില്ല. ഇത്തരം ആളുകളോട് ഏറ്റുമുട്ടാന്‍ ഉള്ള കെല്പ് എനിക്കില്ല. ഞാന്‍ കീഴടങ്ങി. തോറ്റ് തൊപ്പിയിട്ടു. വിജയി അയ നൌഫലിനി അഭിനദനങ്ങള്‍

simona • 2018-09-23 10:45

പ്രിയമുള്ള അർച്ചന... സ്മിതയുടെ കമന്റിൽ പറഞ്ഞത് പോലെ ഞാൻ ഉണ്ടാക്കിയിട്ടുള്ള സങ്കല്പങ്ങളിൽ അർച്ചന ഒരു തെറിച്ച പെണ്ണാണ് (ദേഷ്യം വരല്ലേ... അത് ചീത്ത അർത്ഥത്തിൽ അല്ല). യാഥാർഥ്യം എന്തുമായാലും (ആണോ പെണ്ണോ നല്ലതോ ചീത്തയോ ഒന്നും അവിടെ വിഷയമല്ല) അർച്ചന എന്തും തുറന്നു വിളിച്ചു പറയുന്നവളാണ്. അവിടെ ഉള്ളിൽ ഒളിപ്പിക്കാൻ ഒന്നും ഇല്ലാതാവുന്നു. സത്യമായും... അങ്ങനെ ഉള്ളിലൊന്നുമില്ലാതെ ആകാശം നോക്കി മലർന്നു കിടന്ന് മിന്നി മറയുന്ന ലക്ഷകണക്കിന് നക്ഷത്രങ്ങളെ നോക്കി ജീവിതം എന്ന നിരര്ഥകതയെ ഓർത്ത്, ആ നിസ്സാരതക്ക് നാം കല്പിക്കുന്ന അമിത പ്രാധാന്യത്തെ ഓർത്ത് ഉറക്കെ പൊട്ടിച്ചിരിക്കുന്ന ഒരു മനുഷ്യജീവി ആവാൻ.... ഇനി എത്രനാൾ കാത്തിരിക്കണം? നിങ്ങൾ ഭാഗ്യമുള്ളവളാണ്. തീർച്ചയായും അതെ. മനസ്സിൽ നിന്ന് ദേഷ്യം കളയുക എന്ന് അർച്ചനയോടു പറയില്ല. കാരണം.... അർച്ചനയ്ക്ക് ദേഷ്യം ഇല്ല... നിങ്ങൾക്ക് അതിനെ ഉള്ളിൽ ഇട്ടു പുകച്ച് സ്വയം ചുമയ്ക്കുക എന്ന കഴിവുകേടില്ല. സസ്നേഹം... സിമോണ.

Noufal • 2018-09-23 11:09

അർച്ചന പെണ്ണല്ല.. ആണാണ്. പേര് മാറ്റിയ ജോമോനെ അവന് അറിയാം. ഇവൻ ഒരു സാഹിത്യകാരന്റെ ശിങ്കിടി ആണ്.ഞാൻ അവനെ തൊട്ടപ്പോൾ തെറി വിളിക്കാൻ വന്നു. ഇവനെയൊക്കെ അന്ന് പഞ്ഞിക്കിട്ടതാണ്. പിന്നെയും വന്നിരിക്കുന്നു.

simona • 2018-09-23 11:14

നൗഫൽ... നീ എന്നോട് ചേർന്നിരിക്കുക. ഈ ഇരുളിൽ... ആകാശത്തേക്ക് നോക്കി..... നിന്റെ മനസ്സിനെ ശാന്തമാക്കുക. മനസ്സ് അലറുമ്പോൾ എന്നെ നീ എങ്ങനെ കാണും? നിന്റെ ശ്രദ്ധ ആ അലർച്ചയിൽ മാത്രമായിരിക്കും... അതിനെ ഉപേക്ഷിക്കൂ... എന്നിലേക്ക് ചേർന്നിരിക്കു... സിമോണ.

Noufal • 2018-09-23 11:05

അർച്ചന എന്ന ആണിനോട് ഞാനൊന്നു ചോദിക്കട്ടെ. ഞാൻ എഴുതിയ കമന്റിൽ reply ഇട്ടത് താനല്ലേ. സിമോണ പോകല്ലേ എന്ന് പറഞ്ഞപ്പോൾ, പോകുവാന്നു പറഞ്ഞോ എന്ന് കമന്റ് ഇട്ട് എന്റെ reply ബോക്സിൽ നീ അല്ലേ ചൊറിഞ്ഞത്. എന്നിട്ട് ഇപ്പൊ ഞാൻ ആണോ കുറ്റക്കാരൻ.ഞാൻ എഴുത്തുകാരിക്ക് ഇട്ട കമന്റ് ആണ്. ഇത്തരം ആളുകൾ എന്ന് പറയാൻ ഞാൻ നിന്നെ മറ്റേത് ഊംബിച്ചോ. ഞാൻ ഒരു കമന്റ് ഇട്ടപ്പോൾ അതിൽ കയറി ഉണ്ടാക്കിയിട്ട് ഇപ്പൊ നീ മാന്യൻ കളിക്കുന്നോ. ഞാൻ jomon ആണെങ്കിൽ ഇവിടെ എന്താ കുഴപ്പം.എനിക്ക് കമന്റ് ഇടാൻ പാടില്ലേ. നിനക്ക് പെണ്ണിന്റെ പേരിൽ വരാമെങ്കിൽ എനിക്ക് പേര് മാറ്റിക്കൂടെ. കഥാകാരിയെ അഭിനന്ദിച്ചു കൊണ്ടാണ് കമന്റ് ഇട്ടത്. നീ അതിൽ കേറി ഒണ്ടാക്കണ്ട. നിന്റെ പേരൊന്നും ഞാൻ അതിൽ പറഞ്ഞില്ലല്ലോ. വെറുതെ ഇരുന്ന എനിക്കിട്ട് ഉണ്ടാക്കിയതിന് കുഴപ്പമില്ല. അതിന് മറുപടി പറഞ്ഞതാണ് കുഴപ്പം.വാള് വൃത്തികേടാക്കാൻ എനിക്കും അറിയാം.അത് എല്ലാവർക്കും അറിയാം. മേലിൽ എന്റെ കമന്റിൽ കയറി വന്ന് തർക്കിച്ചിട്ട് മാന്യൻ കളിക്കാൻ നിൽക്കരുത്.