വളരെ നന്ദി
ആൽബി
Comments
ജോയൽ ചുമ്മാ തീ... ????
യെസ്...
കെടാത്ത തീയ്....
നന്ദി
❤❤❤
Wow കിടിലൻ, last ഡയലോഗ്സ് എല്ലാം super
ഒരുപാട് നന്ദി
?..
❤❤
ചേച്ചി......
ഈ ഭാഗവും വായിച്ചു.അർദ്ധസത്യം മാത്രം വിശ്വസിച്ചു ജീവിക്കുന്ന ഗായത്രി,തന്റെ പ്രണയത്തിന്റെ പേരിൽ ഉരുകിത്തീരുന്ന ഗായത്രി,അവളാണ് ഈ ഭാഗം കയ്യടക്കിയത്.
ഒരിക്കൽ കേട്ടത് വിശ്വസിക്കാൻ കഴിയാതെ ഒരുറക്കം വിട്ടുണർന്നപ്പോൾ ഗായത്രിയും മാറ്റപ്പെട്ടു. അവളുടെയുള്ളിൽ ഇപ്പോൾ പ്രണയമല്ല മറിച്ചു കുറ്റബോധമാണ്, തന്റെ പ്രണയത്തിൽ നിന്നും പുറത്ത് കടക്കാനുള്ള ശ്രമമാണ്. പക്ഷെ അവൾക്ക് സാധിക്കുന്നില്ല. കാരണം അവളുടെ ഒളിച്ചോടലിൽ, പിന്മാറാനുള്ള ശ്രമത്തിൽ നന്മയുടെ അംശമില്ല
അതുകൊണ്ട് അവളുടെ പ്രണയം നീറിയങ്ങനെ കിടക്കും.താൻ പറ്റിക്കപ്പെട്ടു, തന്റെ പ്രണയം തോറ്റു എന്ന ചിന്തയാണ് ഇപ്പോഴും അവളിൽ.ജീവിതത്തിൽ നിന്ന് തന്നെ ഒളിച്ചോടാനുള്ള ഒരു തീരുമാനം അവളിൽ കിടക്കുന്നതും അതുകൊണ്ടാണ്. പക്ഷെ അതിനുള്ള സമയം അടുക്കുന്നതിന് മുൻപ് അവൾക്ക് ചിലത് അറിയേണ്ടതുണ്ട്, അതാവും ആദ്യ അധ്യായം അവളുടെ കാട്ടിലേക്ക് ഉള്ള യാത്രയും മറ്റും.
കനൽ മൂടി കിടക്കുകയാണ് അവളിലെ പ്രണയം. ചെറിയൊരു കാറ്റ് ഏറ്റാൽ അത് വീണ്ടും ജ്വലിച്ചുതുടങ്ങും പിന്നെയത് തീയായി പടരും. ആർക്കും അണക്കാൻ കഴിയാത്ത തീ.അതിലേക്ക് വീശേണ്ട സത്യത്തിന്റെ കാറ്റിനു സമയം ആയിട്ടില്ലതാനും.
പുതിയ കളികൾ തുടങ്ങുന്നതിന്റെ ചുറ്റുപാടുകൾ കൊണ്ട് നിറഞ്ഞതാണ് ഈ ഭാഗം.ജോയേലിന്റെ പുഞ്ചിരിയാണ് എന്നെ അത്ഭുതപ്പെടുത്തിയത്. തന്റെ പ്രണയം എന്നെ നഷ്ട്ടപ്പെട്ടു എന്നവൻ എന്നെ തിരിച്ചറിഞ്ഞുകാണും.അതുകൊണ്ട് തന്നെ സന്തോഷ് നൽകിയ വാർത്ത അവനെ ഞെട്ടിക്കാത്തതും.പക്ഷെ ഒത്ത എതിരാളിയെ കിട്ടിയപ്പോൾ ജോയൽ ഒന്നും കൂടി ഉഷാറായി.
എല്ലാ സീമയും ലംഘിക്കുന്ന കളികൾ തുടങ്ങുകയായി.പത്തു കിലോമീറ്റർ അകലെ ജോയേലിന്റെ സാന്നിധ്യം ഉണ്ടെന്നത് ജോയൽ ആയി വച്ച് നീട്ടിയതുമാവും. അതിലേക്ക് രാകേഷ് എന്ന മിടുക്കന്റെ എൻട്രി, നല്ലൊരു ഉദ്യോകസ്ഥനെന്ന് തെളിയിച്ചു എങ്കിലും പൊടിക്ക് എടുത്തുചട്ടം ഉണ്ടോ എന്ന് തോന്നിപ്പോകും.
എന്നിരുന്നാലും ജോയൽ വിജയിക്കുന്നത് കാണാൻ ആണ് എല്ലാവരെയും പോലെ ഞാനും കാത്തിരിക്കുന്നത്.ഉപ്പ് തിന്നവൻ വെള്ളം കുടിക്കും അത് പത്മനാഭനായാലും ജോയൽ ആയാലും.
ഒരിടത്തു രാകേഷ് ജോയൽ ആയി.
സ്നേഹപൂർവ്വം
ആൽബി
രണ്ടുമൂന്നു പ്രാവശ്യം കമന്റ് പോസ്റ്റ് ചെയ്യാൻ ശ്രമിച്ചു.
എന്തോ കാരണവശാൽ നടന്നില്ല.
മോഡറേഷൻ കാണിച്ചതുമില്ല..
ആൽബി പറഞ്ഞത് വളരെ ശരിയാണ്...
ഗായത്രിയുടെ ഒരു ആത്മസംഘർഷം നടക്കുന്നുണ്ടാവണം....
സ്ത്രീക്ക് അവളുടെ ആദ്യ പ്രണയം ഒരിക്കലും മറക്കാവുന്നതല്ല....
ആദ്യപ്രണയം സമ്മാനിച്ചത് ഏറ്റവും വേദന പ്പെടുത്തുന്ന അനുഭവങ്ങളാണെങ്കിലും...
ഇനി ഒരിക്കലും ജയിലിനെ അംഗീകരിക്കാനാവാത്ത വിധം ഗായത്രിയുടെ മനസ്സ് മാറിയിട്ടുണ്ട്....
തിരിച്ചു സഞ്ചരിക്കാൻ ആവാത്ത വിധം അത്രയും ദൂരം അവൾഅവനിൽ നിന്നും അകന്നിട്ടുണ്ട്...
ജോയലിന് പ്രണയമല്ലല്ലോ ഇപ്പോൾ മുമ്പിലുള്ള പ്രധാന ലക്ഷ്യം.
പൊള്ളുന്ന അനുഭവങ്ങൾ പ്രണയത്തെ ഒരു വിദൂര ഗ്രഹമാക്കി മാറ്റിയിട്ടുണ്ട് അയാൾക്ക്....
മുമ്പിലുള്ളത് തീർക്കാത്ത കണക്കുകളിലേക്കുള്ള സഞ്ചാരം മാത്രം....
ഗായത്രിക്ക് മുമ്പിലുള്ളത് ജനിച്ചതിനാൽ മാത്രം ജീവിച്ചേ തീരൂ എന്ന മുറിപ്പെടുത്തുന്ന പ്രഹേളികയും.....
സ്നേഹത്തോടെ
സ്മിത
Ith vare ulla ella part m ippozhan vayichath.❤️ Ella part m orupad ishtamaayi . Adutha partn vendy waiting ❤️❤️❤️
താങ്ക്യൂ ...
കഥകള്‍ ഇഷ്ടമാകുന്നു എന്നറിയുന്നത് ഒരുപാട് സന്തോഷം നല്‍കുന്നു....
വളരെ നന്ദി
ഹായ് സ്മിത
വീണ്ടും നല്ലൊരു പാർട്ടുമായി പെട്ടന്ന് തന്നെ
കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം
എങ്കിലും ഒരു സംശയം ആരാണ് ഈ
കഥയിലേ നായകൻ രാജേഷ് അതോ ജോയലോ
ആരായാലും ഒരെത്തും പിടിയിയും കിട്ടാതെ
ഈ കഥ മുന്നോട്ട് പോകുന്നത് .
ഒരുപാട് സന്തോഷം...
കഥയില്‍ നായകന്‍ വേണം വില്ലന്‍ വേണം വില്ലത്തി വേണം എന്നൊക്കെയുള്ളത് പഴയ സങ്കല്‍പ്പമാണ്...
കഥയില്‍ സംഭവങ്ങളും അവയില്‍ ഭാഗമാകുന്ന മനുഷ്യരുമാണ് വേണ്ടത്....
ഇതൊക്കെയാണ് പുതിയ കഥാ സങ്കല്പം....
അഭിപ്രായത്തിന് ഒരുപാട് നന്ദി....
നന്നായിട്ടുണ്ട്?
താങ്ക്സ് എ ലോട്ട്
നന്നായിട്ടുണ്ട് ചേച്ചി ??
കഥ വളരെ ത്രില്ലിംഗ് ആയി
ശത്രുക്കളെ എല്ലാരേയും എങ്ങനെ നേരിടും എന്ന് അറിയാൻ കാത്തിരിക്കുന്നു.
താങ്ക് യൂ വെരി മച്ച്...
ആ ചാപ്റ്റെഴ്സ് ഒക്കെ എങ്ങനെ എഴുതും എന്ന ചിന്തയിലാണ്...
ഒരുപാട് നന്ദി....
❤️❤️
താങ്ക്സ് എ ലോട്ട് ....
പ്രത്യേകിച്ച് ഒന്നും പറയാനില്ല. അടിപൊളി... സ്മിതയുടെ എഴുത്തിലെ ആ ഒരു ഒഴുക്ക് എനിക്ക് വളരെ ഇഷ്ടമാണ്. ജോയലിനെ കുറ്റക്കാരക്കിയവന്മാരെ കൊണ്ട് തന്നെ അവനും അവന്റെ പപ്പയും നല്ലവരായിരുന്നു എന്നു പറയിക്കണം...ഗായത്രിയുടെ മനസിലെ തെറ്റിദ്ധാരണ മാറണം. അവൾ ജോയലിനെ അത്രമാത്രം സ്നേഹിച്ചിരുന്നു....ആ രജ്യദ്രോഹികളെ കൊല്ലണം...
താങ്ക്സ് എ ലോട്ട് ...
അടുത്ത അദ്ധ്യായം എഴുതുമ്പോള്‍ ആ ചോദ്യങ്ങള്‍ ഒക്കെ ഞാന്‍ ഓര്‍മ്മിക്കും...
വളരെ നന്ദി....
ആഹാ ഇപ്പഴാണ് കഥ ശരിക്കും ട്രാക്കിലേക്ക് വന്നത്.രാകേഷും ജോയലും നേർക്കുനേർ. രാകേഷിനെ വലിയൊരു ഇടവേളക്ക് ശേഷമണല്ല കാണുന്നത് സൂപ്പർ. ഒരു മങ്കാത്ത സ്റ്റൈലിൽ മുന്നോട്ട് പോകട്ടെ ???.ഗായത്രിയുടെ മനസ്സ് പിടികിട്ടുന്നില്ലല്ലോ.അടുത്ത ഭാഗതിനായി വെയ്റ്റിങ്.
അതെ ...
ഇപ്പോഴാണ് ട്രാക്കിലേക്ക് വന്നത്...!!!
"മങ്കാത്ത" സ്റ്റൈല്‍ എന്ന് പറഞ്ഞത് മനസ്സിലായില്ല. "മങ്ങാത്ത" സ്റ്റൈല്‍ എനാണോ ഉദേശിച്ചത്?
വളരെ നന്ദി...
സ്മിത അജിത് കുമാറിന്റെ മങ്കാത്ത സിനിമ കണ്ടിട്ടില്ലേ??2 standom ഉള്ളവരുടെ മോസ് ആൻഡ് cat ഗെയിം Like രാകേഷ് ആൻഡ് ജോയൽ ബെന്നറ്റ്.
???
ഇല്ല...
അത്രയും നല്ലതെന്ന് താങ്കൾ പറഞ്ഞ ആ സിനിമ കാണാൻ ശ്രമിക്കും...
അവസാനം കണ്ട തമിഴ് സിനിമ പെൻഗ്വിൻ ആണ്.
ഇഷ്ടമായില്ല അത്...
ഗായത്രിയുടെ ആ ഭാവമാറ്റം കണ്ടപ്പോൾ തന്നെ അവള് എന്തിന് ഉള്ള പുറപ്പാട് ആണ് എന്ന് എനിക്ക് മനസ്സിലായിരുന്നു. എനിക്ക് എന്ത് സംഭവിക്കും എന്ന് അറിയാൻ കാത്തിരിക്കുന്നു.
കഥയെ സ്നേഹിച്ച് വായിക്കുന്നവര്‍ക്ക് കഥയില്‍ പറയാത്ത, അല്ലെങ്കില്‍ പറയാന്‍ പോകുന്ന കാര്യങ്ങള്‍ വേഗത്തില്‍ മനസ്സിലാകും...
താങ്ക്സ് ഫോര്‍ ലവിംഗ് ദിസ് സ്റ്റോറി...
ഹലോ രാജാ...
ചില പുഞ്ചിരി എന്ന് പറയുന്നത് " പനിനീർ പൂക്കൾക്കിടയിൽ പതിയിരിക്കുന്ന വിഷപ്പാമ്പ് ആണ് " എന്ന ഷേക്സ്പിയർ " മാക്ബത്ത് " നാടകത്തിൽ പറയുന്നുണ്ട്....
ഗായത്രിയുടെ പുഞ്ചിരിക്കു പിന്നിലെ യാഥാർഥ്യം വായിച്ചപ്പോൾ തന്നെ തിരിച്ചറിയാൻ താങ്കളെപ്പോലെ കൃതഹസ്തനായ ഒരു എഴുത്തുകാരന്സാധിക്കും....
ഒരുപാട് നന്ദി
സ്നേഹപൂർവ്വം
സ്മിത
ഇത്രേം നാളും മൂകയായിരുന്ന ഗായത്രിയിലെ പെട്ടെന്നുണ്ടായാ മാറ്റങ്ങൾ കണ്ടപ്പോ തന്നെ സ്പെല്ലിംഗ് മിസ്റ്റെക്ക് മണത്തിരുന്നു......പിന്നെ ജോയൽ എന്തേലും പണി ഒപ്പിക്കും എന്നറിയാവുന്നത് കൊണ്ട് വല്യ കൊഴപ്പം ഇല്ലാ... പക്ഷെ ക്യാപ്റ്റൻ രാകേഷ് ജോയലിന്റെ കെണിയിലേക്കണല്ലോ പോയി തല വെക്കുന്നത്.... എന്തായാലും സംഭവം ഉഷാറായിട്ടുണ്ട്... വൻ ത്രില്ലിംഗ് ആണ്..... തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു... കട്ട വെയ്റ്റിങ്...
തീർച്ചയായും....
കഥയയെ ഹൃദയത്തോട് ചേർത്തുപിടിച്ച് വായിക്കുന്നവർക്ക് കഥയിൽ മറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഏറ്റവും എളുപ്പത്തിൽ മനസ്സിലാക്കാൻ പ്രയാസമില്ല...
വളരെ നന്ദി...
തീവ്രമായ നിരീക്ഷണത്തിനും
നല്ല വായനയ്ക്കും
ഉത്തേജിപ്പിക്കുന്ന പ്രതികരണത്തിനും
സ്നേഹത്തോടെ
സ്മിത
ഈ പാർട്ടും ഇഷ്ടപ്പെട്ടു സ്മിത ജി ?
ഒരുപാട് നന്ദി പ്രിയപ്പെട്ട ജോസഫ് ജി..
സൂര്യൻ വീണ്ടും എത്തിയിരിക്കുന്നു. വായനക്ക് ശേഷം ബാക്കി
വളരെ നന്ദി ആൽബി ♥
❤❤❤
ചേച്ചീ...❤❤❤
കഴിഞ്ഞ പാർട്ടിൽ സ്നേഹം കൊണ്ട് പൊതിഞ്ഞ ഒരു ട്രീറ്റ് തന്നു ഇവിടെ ഓരോ വാക്കും ഓരോ പേജും ഉള്ളിൽ കുത്തി...
ജോയലിപ്പോൾ ഗായത്രിയോടുള്ള ഇഷ്ടം എവിടെയോ കുഴിച്ചു മൂടി എന്നാലും കരുതൽ ഇടയ്ക്ക് തലപൊക്കുന്നുണ്ട്...
സത്യമറിയാതെ ഗായത്രി നിന്ന് ഉഴലുന്നത് കാണുമ്പോൾ എന്തോ പോലെ...
എന്താണ് ചേച്ചീ ജോയലിനും ഗായത്രിക്കും വേണ്ടി കരുതിവെച്ചിരിക്കുന്നത് എന്നറിയില്ല...
സ്നേഹപൂർവ്വം...❤❤❤
ഹലോ അക്കിലീസ്...
താങ്കൾ വീണ്ടും കമന്റ് ആയി വന്നു എന്നെ അത്ഭുതപ്പെടുത്തി....
ആ വിസ്മയ നിറവിൽ നിന്ന് ഞാൻ മാറിയിട്ടില്ല....
ഈ അദ്ധ്യായം അല്പം ഡ്രൈ ആണ്...
എങ്കിലും വായിക്കുന്നവരുടെ ഇഷ്ടം പിടിച്ചു പറ്റാൻ സഹായിക്കുന്നു എന്നറിയുന്നതിൽ സന്തോഷം....
ജോയൽn- ഗായത്രി...
ഇവരെ നഷ്ടപ്പെടുത്താൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല
എങ്കിലും കഥാ ധർമ്മമെന്ന് ഉണ്ടല്ലോ
അതിനു നേരെയും മുഖം തിരിക്കാൻ ആകുന്നില്ല...
സ്നേഹപൂർവ്വം
സ്മിത
♥♥❤❤??
മുന്നോട്ടുള്ള വഴികൾ മനോഹരമാക്കാൻ ചേച്ചിക്ക് കഴിയും...❤❤❤
സ്മിത ചേച്ചി ഇത്‌എങ്ങനെ നിങ്ങൾ അവസാനിപ്പിക്കാൻ പോവുന്നേ റീലീസ്റ്റിക് മാവോ കഥ പോലെ തന്നെ നശിപ്പിച്ചവരെ കൊന്ന് അവസാനം സത്യം ലോകം അറിയാതെ പുഴു അരിച്ചു ചവുന്ന typical മാവോയിസ്റ്റ് ആവുമോ ജോയൽ, ദൈവത്തെ ഓർത്തു അങ്ങനെ ഒന്നും ചെയ്യല്ലേ, അവനെ ഇഷ്ടപ്പെട്ട ലോകം എങ്കിലും അറിയണം അവൻ ആരെന്ന്, ജനങ്ങൾ അറിയണം നീതി ന്യായ വ്യവസ്ഥ എങ്ങനെ മറ്റുള്ളവർ തട്ടി കളിക്കുന്നത് എന്ന്. കൊതുകിന് മനുഷ്യൻ കൊടുക്കുന്ന പരിഗണന പോലും നൽകാതെ ഒരു ജീവിതം നശിപ്പിക്കാൻ സ്രെമിക്കുന്നവർ ജീവിതത്തിൽ വിജയിക്കുന്ന കഥ കേട്ട് മടുത്തു അവർ ഇനി എഴുത്തിന്റെ ലോകത്തും വിജയികണോ.
ഞാൻ വാചാലനായെങ്കിൽ ക്ഷമികണം നിങ്ങൾ നല്ല ഒരു ഹാപ്പി എന്ഡിങ് തരില്ല എന്ന് മനസ് പറയും ഈ കഥ വായിച്ചു തുടങ്ങുമ്പോൾ. എന്തോ അത്രയേറെ ഇഷ്ടമായി ജോയൽനെ? കൊല്ലാതെ നോക്കണേ പ്ലീസ്, ചാവാത്തെ നിൽക്കാൻ എന്റെ ജോയൽന് അറിയാം.
സത്യത്തിൽ ഈ കഥയുടെ മുന്നോട്ടുള്ള പോക്ക് എങ്ങനെയായിരിക്കണമെന്ന് ഇതുവരെ തീർച്ചപ്പെടുത്തിയിട്ടില്ല....
കഥയുടെ ബ്ലൂ പ്രിന്റ് മനസ്സിലുണ്ട്....
ഇത്തരം കഥകൾ എപ്പോഴും ദുരന്ത പര്യവസായി ആകുന്നതാണ് കഥ ധർമത്തിന് അനുയോജ്യം...
കാരണം ജോയൽ ഒരുപാട് കൊലപാതകങ്ങൾ ചെയ്ത ആളാണ്...
അതിന് തക്കതായ കാരണങ്ങളും ന്യായീകരണങ്ങളും ഉണ്ടെങ്കിൽ പോലും നിയമത്തിൽ നിന്നോ നിയമവാഴ്ച നിലനിൽക്കുന്ന ഒരു വ്യവസ്ഥയിൽ നിന്നോ അയാൾക്ക് ഒരു ദാക്ഷിണ്യവും പ്രതീക്ഷിക്കേണ്ടതില്ല....
നമ്മുടെ നാട്ടിലെ നിയമങ്ങൾ മിക്കവയും പ്രായോഗിക തലത്തിൽ എങ്കിലും മജോറിറ്റേറിയനിസത്തിൽ ആണ് അവസാനിക്കുന്നത്. അതിന്റെ ഏറ്റവും വലിയ, അവസാനത്തെ ഉദാഹരണങ്ങളിലൊന്നാണ് ഫാദർ സ്റ്റാൻ സ്വാമിയുടെ മരണം....
കഥയുടെ അന്തിമമായ ഇടങ്ങളെ കുറിച്ച് ഞാൻ ഇപ്പോൾ അജ്ഞയാണ്..
വളരെ നന്ദി
പോരാടി, കൊന്നും അവസാനം അവർക്ക് മാത്രം നീതിന്യായ വ്യവസ്ഥ അധിഷ്ഠിതമായ മരണം തൂക്കുകയർ, അല്ലെങ്കിൽ ഒരു ബുള്ളെറ് എന്താ ചരിത്രം എപ്പോളും ഇങ്ങനെ, പോരാടി ജയിച്ചവരെ കണ്ടു പഠിക്കാൻ അവരുടെ വീര മരണം തന്നെ വേണോ, അതിജീവനം ആയി നാളെയുടെ നായകൻ ആയി നിലനിർത്താൻ സാധിക്കില്ലേ.. എത്ര മന്ത്രിമാർ ഇവിടെ സുഗിച്ചു വാഴുന്നു? അവരുടെ തെറ്റ് എല്ലാം എല്ലാർക്കും അറിയാം എന്നിട്ടും? ഉള്ളിൽ എന്തോ പോലെ ചേച്ചി.. എഴുത്തിനെ വിമർശിച്ചത് അല്ല, മുന്നിലൂടെ മരിച്ചു വീണ ഏതൊക്കെയോ ജോയൽമാരെ ഓർമ വരുന്നു
?..
??♥
ചേച്ചീ...❤❤❤
You dont fails to amaze me everysingle time...❤❤❤
ആഹ് കഴിവിന് മുന്നിൽ നമിക്കുന്നു...
ഇവിടെ ജോയലിന്റെ വഴി വെട്ടപ്പെട്ടിരിക്കുന്നു, ഇനി മുൻപോട്ടുള്ള ജീവിതം അവന്റെ തീരുമാനങ്ങളാണ്, ഇതിലേക്കെത്തപ്പെട്ടത് മനുഷ്യന് കിട്ടാവുന്ന ഏറ്റവും വലിയ വേദനയിലൂടെ ആണെങ്കിൽ പോലും...
സദയത്തിൽ എം ടി സർ എഴുതിയ ഒരു ചെറിയ വലിയ കാര്യമുണ്ട്...
"ഓടമായിരുന്നു....
...പക്ഷെ അപ്പോൾ അങ്ങനെ തോന്നില്ലല്ലോ..."
എങ്ങനെ ഒരു വാക്കുകൊണ്ട് ഒരു ജീവിതത്തിന്റെ ഗതിമാറ്റം വരും എന്ന് കാണിച്ചുതന്ന വാക്കുകൾ...
അതുപോലെ ആഹ് ഒരു നിമിഷം കൊണ്ട് ജോയൽ നക്സൽ ന്റെ മകനിൽ നിന്നും നക്സൽ ആയി മാറി...
ഇവിടെ റിയയും ഷബ്നവും ഷബ്നത്തിന്റെ മാറ്റം അത് ഒത്തിരി ഇഷ്ടപ്പെട്ടു ബട്ട് റിയ ഇപ്പോഴും ഏതോ കോണിൽ അവനെ പ്രണയിക്കുന്നു...
എല്ലാം കൊണ്ടും ഒരുപാടു ഇഷ്ടപ്പെട്ടു...
ഇനിയുള്ള പാര്ടുകൾക്ക് കമന്റ് എഴുതുവാൻ എനിക്കുള്ള വായനയും അറിവും മതിയാവുമോ എന്നുള്ള സംശയം മാത്രമേ ഉള്ളു....
ചേച്ചിക്ക് ഇനിയും ഒരുപാട് എഴുതാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
സ്നേഹപൂർവ്വം...❤❤❤
ഹായ് അക്കിലീസ്..
താങ്കളുടെ പ്രൊഫൈൽ നെയിം വായന തുടങ്ങിയ നാളുകൾ മുതൽ ഞാൻ ഇഷ്ടപ്പെട്ടിരുന്ന ഒരു പേരാണ്...
യവന ദുരന്ത കഥയിലെ ഏറ്റവും അവിസ്മരണീയമായ കഥാപാത്രം...
ആ പേരിന്റെ ഉടമയ്ക്ക് മനോഹരമായി മാത്രമേ സംസാരിക്കുകയുള്ളൂ... ♥♥
കഥയുടെ റിവ്യൂ വായിച്ച് എപ്പോഴത്തെയും പോലെ ഞാനത്ഭുതപ്പെട്ടു നിൽക്കുകയാണ്...
ഇത്രയൊക്കെ അർഹിക്കുന്നുണ്ടോ ഞാൻ?
കണ്ണുകൾ ജലാംശത്തെ അറിയുന്നത് ഇതുപോലുള്ള വാക്കുകൾ കേൾക്കുമ്പോൾ ആണ്...
എന്റെ അനുഭവത്തിൽ അറിവിൽ ഈ കഥയെ ഏറ്റവും അടുത്തറിഞ്ഞിട്ടുള്ളവരിൽ ഒരാൾ താങ്കൾ തന്നെയാണ്....
അങ്ങനെയുള്ള ഒരാളുടെ വാക്കുകൾ എന്നെ ഇപ്പോഴും ഉത്തേജിപ്പിക്കുന്നുണ്ട്....
അതിനുള്ള നന്ദി വാക്കുകൾ കൊണ്ട് പറഞ്ഞാൽ തീരുന്നില്ല...
സസ്നേഹം
സ്മിത ♥♥
ചേച്ചി......
ഈ ഭാഗവും വായിച്ചു.പുതിയ ജോയലിന്റെ ജനനം ആണിതിൽ പറഞുനിർത്തിയത്. അവന്റെ വളർച്ചയുടെ ഘട്ടങ്ങൾ അറിയേണ്ടത് ആണ് താനും.
സംഭവ ബഹുലമായ കഥക്കിടയിൽ ഗായത്രിയുടെ പ്രണയത്തിന്റെ ഭാവി എന്താകും എന്നാണ് പിടി കിട്ടാതെ നിക്കുന്നത്
സ്നേഹപൂർവം
ആൽബി
ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഒന്നും തന്നെ ഞാൻ പ്ലാൻ ചെയ്തിട്ടില്ല...
കഥ മനസ്സിൽ കിടപ്പുണ്ട് അവ്യക്തമായി...
വലിയ പരിക്കുകൾ കൂടാതെ കഥ എല്ലാവരുടെയും മുമ്പിൽ എത്തിക്കാനാണ് ആഗ്രഹിക്കുന്നത്
ഒരുപാട് നന്ദി...
സ്നേഹപൂർവ്വം
സ്മിത
Super
Thank you so much ❤❤
സ്മിതേച്ചീ..... പറയാൻ വാക്കുകളില്ല.......ഇതിന്റെ ഭാഗം അഞ്ചോ ആറോ വരെ മുന്നേ വായിച്ചിരുന്നു... പിന്നീടങ്ങോട്ട് കണക്ഷൻ വിട്ട് പോയി....... പിന്നെ ഓരോ പുതിയഭാഗങ്ങൾ വരുമ്പോഴും എല്ലാം ഒന്നിച്ചു വായിക്കാനായി മാറ്റിവച്ചതായിരുന്നു...
ഇന്ന് 14 കണ്ടപ്പോ പിന്നെ കൂടുതൽ ഒന്നും നോക്കീല.....ഒന്നു മുതൽ 14 വരെ എടുത്തു രാവിലെ തൊട്ട് ഇരുന്നതാ.... ഇതിപ്പോ എങ്ങനെ വർണ്ണിക്കണം എന്നറിയില്ല... പ്രണയവും പകയും പ്രതികാരവും ഒക്കെ അടങ്ങിയ പക്കാ റിയലിസ്റ്റിക് ഐറ്റം... ആ ഒർജിനാലിറ്റി പല കഥാപാത്രങ്ങളിലും കണ്ടു...പേരിൽ ഉൾപ്പടെ....... ഫ്ലാഷ്ബാക്കും എല്ലാം കിടിലനായിരുന്നു...
പിന്നെ ബെനറ്റ് ഫ്രാങ്ക്.... അങ്ങേര് Urban Naxal ആയി ചാപ്പ കുത്തപ്പെടുന്ന നിരവധി എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും നേർപ്പതിപ്പ് ആണ്..അങ്ങനെ വേട്ടയാടപ്പെട്ട എത്രയെത്രപേര് രാജ്യത്തുണ്ട്.... uapa ചുമത്തപ്പെട്ടു ജയിലിൽ ഉണ്ട്.... അവസാനം സ്റ്റാൻ സ്വാമി വരെ.... തമ്പിയെ പോലുള്ള അധികാരം കയ്യാളുന്ന കഴുതകളും കാണാകാഴ്ച ഒന്നും അല്ലല്ലോ.... അതിനിടയിൽ പിടഞ്ഞു പോവുന്ന ഒരുപാട് ജീവനുകൾ ഉണ്ട്.... ജോയലും ജെയിനുമൊക്കെ അങ്ങനെയുള്ളവർ അല്ലെ.......
എന്തായാലും തൊട്ടാൽ പൊള്ളുന്ന ഇതുപോലൊരു സംഭവം ഇത്രേം നന്നായി കൈകാര്യം ചെയ്തതിലെ മികവ്.... ഒരു രക്ഷയും ഇല്ല.....കഥാപാത്രങ്ങളുടെ ട്രാൻസ്‌ഫോമേഷനും.... ..എല്ലാം കൊണ്ടും നല്ല വെടിക്കെട്ട് ഐറ്റം..... എന്തായാലും ജോയലിന്റെ ഭൂതകാലത്തെ കയ്പേറിയ അനുഭവങ്ങളും പോരാട്ടകഥകളും അറിയാനായി കാത്തിരിക്കുന്നു....ഒപ്പം ഗായത്രീടെയും.......
ഡിയര്‍ ചാക്കോച്ചി ....
ഇതുപോലെ ഒരു കമന്റ് വായിക്കുമ്പോള്‍ പകച്ചു പോകുന്ന ഒരാളാണ് ഞാന്‍.
പ്രചാര തരംഗത്തിലെ ഏറ്റവും മുമ്പില്‍ നില്‍ക്കുന്ന ഒരു പുസ്തകത്തെക്കുറിച്ച് റിവ്യൂ പറയുന്നത് പോലെയാണ് എനിക്ക് തോന്നിയത്!!
അതും എന്‍റെ ഒരു എളിയ എഴുത്തിനെക്കുറിച്ച്!!
അടുത്ത അധ്യായമെഴുതാന്‍ കീബോഡില്‍ വിരലുകള്‍ അമര്‍ത്തുമ്പോള്‍ ഞാന്‍ ഒന്ന് ഭയക്കും!!
ഇത്ര നിലവാരമുള്ള, ബൌദ്ധികസ്പര്‍ശമുള്ള ഒരു കമന്റ് വായിച്ചിട്ട് അതിന്‍റെ നിലവാരത്തെ അപഹസിക്കാത്ത വിധത്തില്‍ എഴുതുക എന്ന ബുദ്ധിമുട്ട് എനിക്കുണ്ടാവില്ലേ?
ചാക്കോച്ചി അതെന്താണ് ഓര്‍ക്കാതെ പോയത്??
എങ്കിലും.........
നന്ദി പറയേണ്ടത് എങ്ങനെ എന്നറിയില്ല...
അനുഗ്രഹമാണ് ഇതുപോലെയുള്ള കമന്റുകള്‍.
എഴുത്തിനു കിട്ടുന്ന യഥാര്‍ത്ഥ പ്രതിഫലം!!
വല്ലാതെ ഇമോഷണല്‍ ആയി ഞാന്‍...
നന്ദി
നന്ദി
നന്ദി .....
സ്നേഹത്തോടെ
സ്മിത
???
കാതിരിക്കുന്നു.... ജോയലിനും..ഗായത്രിക്കും..പിന്നെ രാകേഷ് മഹേശ്വറിനും.... ആളും ഉഷാർ ആണ്..... നേരത്തെ പറയാൻ വിട്ടു പോയതിൽ ഖേദിക്കുന്നു..... എന്തോ ഇഷ്ടമാണ്...
ക്യാപ്റ്റൻ രാകേഷിനെ പോലുള്ള ഓഫീസേഴ്‌സിനോട്......
കാത്തിരിക്കുന്നു... കട്ട വെയ്റ്റിങ്....
താങ്ക്സ്....
അത് എങ്ങനെ എഴുതണം എന്ന് തീരുമാനിച്ചിട്ടില്ല.
പ്ലാന്‍ ചെയ്ത് എഴുതിയത് ഒരു കഥ മാത്രമാണ്: "കോബ്രാഹില്‍സിലെ നിധി"
രാകേഷ് ആണ്, രാകേഷ് മഹേശ്വറെയാണ് രാജ ഉദേശിച്ചത് എന്ന് തോന്നുന്നു.
കഥയില്‍ പോണ്‍ വേണം എന്ന് തോന്നുന്നു.
കഥ സബ്മിറ്റ് യുവര്‍ സ്റ്റോറിയിലൂടെ സബ്മിറ്റ് ചെയ്തപ്പോള്‍ അങ്ങനെ ഒരു റൂള്‍ അവസാനമായി കൊടുത്തിരിക്കുന്നത് കണ്ടു...
സൈറ്റിന്‍റെ നിയമങ്ങള്‍ പാലിക്കുന്നതില്‍ ഇതുവരെ വീഴ്ച്ച വരുത്തിയിട്ടില്ല...
സ്നേഹപൂര്‍വ്വം
സ്മിത
കഥയുടെ പേര് ഹെഡ്ഢിങ്ങ് ആയി കൊടുത്തിട്ടില്ല
ഇരുപത്തി ഒന്‍പത് എന്നുള്ളത് കേരളത്തില്‍ എന്ന് മുതലാണ് "വയസ്സന്‍ " പ്രായം ആയത് ?
Sorry.... The mistake was due to human error...
❤❤?
താങ്ക് യൂ സോ മച്ച് ....
?❤️
താങ്ക്സ് എ ലോട്ട്
???wow nic chapter ? keep countinue ?
വളരെ വളരെ നന്ദി....
Yet another interesting part too Smitha Jii.
താങ്ക്സ് എ ലോട്ട് ഡിയര്‍ ജോസഫ് ജി
ഇനി എന്ത് എന്ന് അറിയാൻ കാത്തിരിക്കുന്നു. ജോയൽ അവൻ്റെ പ്രതികാരം പൂർത്തിയാക്കണം അതാണ് ശെരി.
ഇനിയുള്ള കാര്യങ്ങള്‍ പ്ലാന്‍ ചെയ്തിട്ടില്ല...
എങ്കിലും ഉടനെ എത്തിക്കും...
വളരെ നന്ദി....
❤️❤️
നന്ദി ഡിയര്‍ ഫ്രണ്ട്
കാത്തിരിക്കുന്ന കഥകളിൽ ഒന്ന് കിട്ടിയതിന്റെ സന്തോഷം അറിയിക്കുന്നു
നന്ദി , ആല്‍ബി
ഈ കഥ ഞാൻ വായിക്കാറുണ്ട്.
ഇതിൽ ഒരു അഭിപ്രായം പറയാൻ ഞാൻ ആളല്ല. അത്ര അറിവ് എനിക്ക് ഇല്ല.
ഒരു വ്യത്യസ്തമായ കഥ തപ്പി നടന്ന എനിക്ക് കിട്ടിയ സന്തോഷം ആണ് ഈ കഥ .
ഇവിടെ കഥകൾ വായിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി.
ആദ്യമൊന്നും അഭിപ്രായം എങ്ങനെ എഴുതണം എന്ന് അറിയില്ലയിരുന്നു.
അത് മനസ്സിലാക്കി വന്നപ്പോൾ വർഷങ്ങളെടുത്തു. ഇപ്പോൾ ഇഷ്ടപ്പെട്ട കഥകൾക്ക് എന്തെങ്കിലും അഭിപ്രായം എഴുതാറുണ്ട്.
പിന്നെ സ്മിത ചേച്ചി എന്ന് വിളിക്കണോ?
എനിക്ക് എകദേശം 40 ന് അടുത്ത് പ്രായം ഉണ്ട് 40 ആയിട്ടില്ല അതിന്റെ ചുറ്റുവട്ടത്തൊക്കെ ആണ് പ്രായം. അപ്പോൾ ചേച്ചിയാണോ?
വിളിയിലൊന്നും കാര്യമില്ല. എങ്കിലും എഴുതി തുടങ്ങാമ്പോൾ എന്തെങ്കിലും വിളിച്ചിട്ട് വേണമല്ലോ? അത് കൊണ്ടാണ്
ഈ കഥ തുടരും എന്ന് ഉള്ള പ്രതീക്ഷയിൽ .
കഥ വായിക്കുന്നു എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം.
അഭിപ്രായം പറഞ്ഞിരിക്കണം എന്നാണ് അപേക്ഷ.
എഴുതുന്നവര്‍ക്കുള്ള പ്രതിഫലം അതാണ്.
കഥ നിങ്ങളെ എന്റര്‍റ്റൈന്‍ ചെയ്യിക്കുന്നു എങ്കില്‍.
വ്യത്യസ്തമായ കഥയാണ് എന്ന് നിങ്ങള്‍ അഭിപ്രായപ്പെട്ടപ്പോള്‍ അഭിമാനം തോന്നി.
വ്യത്യസ്ഥത ഒരു റെയര്‍ വേഡ് ആണല്ലോ, കഥകളുടെ കാര്യത്തില്‍..
സ്മിത എന്ന് മാത്രം വിളിച്ചാല്‍ മതി.
പരസ്പ്പരം അറിയാനോ കാണാനോ കഴിയാത്ത ഈ സൈബര്‍ ഇടത്തില്‍ എന്‍റെ പ്രായം ഇത്രയാണ്, അല്ലെങ്കില്‍ എനിക്കിത്രയേ പ്രായമുള്ളൂ എന്നൊക്കെ പറയുന്നതില്‍പ്പരം ബാലിശമായ ഒരു കാര്യം വേറെയില്ല.
ഡെവലപ്പ്ഡ് രാജ്യങ്ങളില്‍ അധ്യാപകരേ ബഹുമാനമൊട്ടും ചോരാതെ "മിസ്റ്റര്‍ വില്യംസ്" "മിസ്സിസ് ജോണ്‍സ്" എന്നൊക്കെയാണ് കുട്ടികള്‍ അഭിസംഭോദന ചെയ്യാറ്.
നമ്മുടെ "സാര്‍" "മാഡം" ഒക്കെ കൊളോണിയല്‍ ഹാങ്ങ് ഓവറിന്റെ "തിരു" ശേഷിപ്പുകളല്ലേ?
സോ ജസ്റ്റ് കോള്‍ മീ സ്മിത.
എന്‍റെ പ്രൊഫൈല്‍ പേരില്‍ എന്നെ വിളിക്കുമ്പോള്‍ ആണ് എനിക്കിഷ്ടം.
അപ്പോള്‍ സ്നേഹം ഫീല്‍ ചെയ്യും.
സൗഹൃദം അനുഭവമായി വരും.
സഹോദര്യത്ത്തിന്റെ സുഗന്ധം ചുറ്റുമെന്നെ പൊതിയും.....
ഈ കഥ തുടരും...
ചിലപ്പോള്‍ സ്ട്രെക്ച്ചര്‍ ഒന്ന് മാറ്റും.
കാരണം , സബ്മിറ്റ് യുവര്‍ സ്റ്റോറിയില്‍ കഥ അയച്ചപ്പോള്‍ ആണ് കണ്ടത് , "കമ്പി കഥ " മാത്രമേ പ്രസിദ്ധീകരിക്കൂ, കഥയില്‍ കമ്പി [സെ ക് സ് ]വേണം എന്ന്.
അതിനാല്‍ ഇതില്‍ ചില "ക്ലിപ്പുകള്‍" കടന്നുകയറാനുള്ള ചാന്‍സ് ഉണ്ട്.
വന്നപ്പോ ഫസ്റ്റ് പേജിലെ പേരുകണ്ടു ഇങ്ങോട്ട് പോന്നു,, വെറുതെ ഒരു ഹായ് പറയാമെന്ന് കരുതി..
ഏറെക്കാലം ഇവിടെ ഇങ്ങനെ ഉണ്ടാവണം താൻ, കാരണം മടങ്ങിവരവ് ഏറെ വിദൂരതയിൽ അല്ലായിരിക്കട്ടെ എന്ന് സ്വയം സ്വന്തം കാര്യം ആഗ്രഹിക്കുന്നു...
പിന്നെ സുഖമാണെന്ന് വിശ്വസിക്കുന്നു,,
സസ്നേഹം ചാർളി
താങ്ക്സ്
കണ്ടിട്ട് ഒരുപാടായല്ലോ...
കഥ എവിടെ? ❤❤
അണിയറയിൽ ഒരെണ്ണം ഒരുങ്ങുന്നുണ്ട് ഏറിയാൽ 2 ആഴ്ചയിൽ ഇവിടെ കാണാം
എന്റെ മമ്മി കത്രിന. തുടർന്നു എഴുതിക്കൂടെ, plzzzzzz
ഇനി ഒരു തുടർച്ചയ്ക്ക് സാധ്യത ഇല്ലാതെയാണ് ആ കഥ അവസാനിച്ചത്....
അതുകൊണ്ട് അത് വീണ്ടും എഴുതണം എന്ന് പറയുമ്പോൾ.....
പൂർത്തിയാക്കാനുള്ള കഥകൾ ആദ്യം അവസാനിക്കട്ടെ....
അതിനുശേഷം ആലോചിക്കാം....
Thanksss sremikanammm
❤️❤️
താങ്ക്സ് എ ലോട്ട് ....
താങ്ക്യൂ ...
കിടിലൻ ആയിട്ടുണ്ട് സ്മിത.
❤❤❤
പെട്ടെന്ന് പെട്ടെന്ന് പാർട്ടുകൾ വരുന്നുണ്ടെല്ലോ.. ?
വളരെ നന്ദി ...
കഥയ്ക്ക് കാത്തിരിക്കുന്നവര്‍ ഉണ്ടെന്നറിയുമ്പോള്‍ എഴുതാന്‍ തോന്നും...
നന്ദി, വീണ്ടും.
ചേച്ചി.......
"കഥയുടെ ഗതി മാറിയ അധ്യായം."ഒറ്റ വാക്കിൽ ഇതാണ് പറയാനുള്ളത്.പുതിയ ഒരു ജോയേൽ ജനിക്കുകയാണിവിടെ.ജോയലിന്റെ ജീവിതത്തിലെ അടുത്ത ഘട്ടം തുടങ്ങുകയായി
ഇനിയറിയേണ്ടത് ജോയൽ എന്ന നേതാവിലെക്കുള്ള അവന്റെ വളർച്ചയാണ്.
അതിനുള്ള കാത്തിരിപ്പാണ് ഇനി.
ഗായത്രിയുടെ പ്രണയം, അതിന്റെ ഭാവി എന്നിവയും അറിയേണ്ടതുണ്ട്.
സ്നേഹപൂർവ്വം
ആൽബി
ആല്‍ബി...
ഇനിയുള്ള എഴുത്ത് എനിക്കും അത്ര എളുപ്പമല്ല.
ഓരോ കുരുത്തക്കേടുകള്‍ ഉണ്ടാക്കിവെക്കാന്‍ എളുപ്പമാണ് എന്ന് പറയാറില്ലേ?
ആ അവസ്ഥയാണ്.
നിലവില്‍ പ്ലാനുകളില്ല.
പോകുന്നയിടം അടിക്കുക എന്ന് പറയുന്നപോലെ,
മനസ്സില്‍ തെളിയുന്നതെന്തോ അതങ്ങ് എഴുതുക....!!
അപ്പോള്‍ ഇതുപോലെയുള്ള ചോദ്യങ്ങള്‍ സഹായകരമാകും!!
നന്ദി...
സ്നേഹത്തോടെ
സ്മിത
പ്രിയപ്പെട്ട രാജ...
സത്യത്തിൽ എനിക്ക് എഴുതാൻ ഇഷ്ടം ഇത്തരം കഥകളാണ്....
ലൈംഗികതയുടെ അതിപ്രസരമുള്ള കഥകൾ എഴുതാൻ അത്ര ഇഷ്ടവുമല്ല...
ഇത്തരം കഥകൾക്കായി ആളുകൾ കാത്തിരിക്കുന്നത് സന്തോഷമുള്ള കാര്യമാണ്...
ആളുകൾ ഇഷ്ടപ്പെടുന്നുണ്ട് എന്ന് അറിയുന്നതും സന്തോഷം നൽകുന്നു...
ഒരുപാട് നന്ദി
സ്നേഹത്തോടെ
സ്മിത
രണ്ടു പേരും ചേർന്ന് എഴുതിയ കഥയും, രാജയുടെ സ്വന്തം ഒരു കഥയും പൂർത്തിയാക്കാൻ ഉണ്ട്. അതുംകൂടി ഒന്നു പരിഗണിച്ചൂടെ?
Hey smitha,
ശരിക്കും ഒരു ക്രൈം ത്രില്ലർ വായിക്കുന്ന അതേ ഫീൽ,അത്രയും നല്ല ത്രില്ലിങ് ആയ എഴുത്ത്.ജോയൽ ബെന്നറ്റെന്ന ചെറുപ്പക്കാരനെ രാജ്യം അന്വേഷിക്കുന്ന കുറ്റവാളിയിലേക്ക് നയിക്കുന്നതിന്റെ തുടക്കം ഇപ്പോൾ കണ്ടു.സ്മിതാ നല്ല intereting ആണ് വായിക്കാൻ കൂടുതൽ പേജുകൾ എഴുതാൻ ശ്രമിക്കുക.ഇതുപോലുള്ള കഥകൾ ഏറെ ഇഷ്ടമാണ്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം സാജിർ???
കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം....
ഈ ജോണിറിൽ മുമ്പ് ഒന്ന് രണ്ട് കഥകൾ എഴുതിയിട്ടുണ്ട്....
ഒരു സംഭവം ക്രമപ്പെടുത്തുന്നതിന് ആവശ്യമായ പേജുകളാണ് ഉപയോഗിക്കുന്നത്...
പേജുകൾ കുറയാൻ ചിലപ്പോൾ അതാവാം കാരണം...
പേജുകളുടെ എണ്ണം കൂട്ടാൻ നോക്കാം...
വളരെ നന്ദി...
????
Ethupolaeyula item edukkathathanallo. Enthu patti. Inna muzhuvan vayichath. Poli
ഷഹാന ഐ പി എസ് പോലെയുള്ള കഥകള്‍ സൈറ്റില്‍ ഉണ്ട്...
താങ്ക്സ് എ ലോട്ട്
Nannayittund chechi.
താങ്ക്യൂ വെരിമച്ച് ??❤❤♥
റൊമാന്റിക് മൂഡിൽ നിന്നും ത്രില്ലെർ മൂഡിലേക്ക് കഥയുടെ ഡിവിയഷൻ മാറി. ഇനി ഒരു കലാശക്കൊട്ട് തന്നെ കാണാൻ വേണ്ടി കാത്തിരിക്കുന്നു സ്മിത ജീ.
താങ്ക്യൂ സോ മച്ച്ജോസഫ് ജി
♥❤♥?❤♥❤
...ഡെയിലി ഓരോപോസ്റ്റ്, അതും എൻറർലി ഡിഫറെൻറ് സബ്ജെക്ട്സും... റിയലി ഹാറ്റ്സ് ഓഫ് യൂ...!
...ഇതുവായിച്ചു തുടങ്ങീട്ടില്ല...!
ഇപ്പോൾ അൽപസമയം ഫ്രീ ആയി ലഭിക്കുന്നുണ്ട്.
അതുകൊണ്ടാണ്...
അല്ലെങ്കിൽ ഇത് ഒരിക്കലും പൂർത്തിയാക്കുവാൻ കഴിയുകയില്ല..
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി ???
വായിച്ചു വരാം
താങ്ക്യൂ സൊ മച്
ശോ ഇനി എന്തൊക്കെ നടക്കും ഒരു പിടിയും കിട്ടുന്നില്ല. ജോയൽ ചെയ്തത് ന്യായം ആണ് അടുത്ത പർട്ടിന് വേണ്ടി കാത്തിരിക്കുന്നു ചേച്ചി.
നല്ല വായനക്കും നല്ല അഭിപ്രായത്തിനും ഒരുപാട് നന്ദി ??
ചേച്ചീ...❤❤❤
പ്രണയത്തിന്റെ തീവ്രതയിൽ നിന്ന് അതിധ്രുതം ത്രില്ലിംഗ് മൂഡിലേക്ക് മാറി.
ഗായത്രിയുമായുള്ള പ്രണയനിമിഷങ്ങളുടെ ചൂടാറും മുന്നേ പപ്പയുടെ മരണം അറിഞ്ഞു തകർന്ന ഹൃദയവും അതെ നിമിഷം തന്നെ കുറ്റവാളിയുമായി മാറേണ്ടി വന്ന ജോയൽ...
സീൻ ട്രാൻസ്ഫോർമേഷൻ അതിഗംഭീരം...
സ്നേഹപൂർവ്വം...❤❤❤
പാർട്ട് വേഗം തന്നതിന്???
ഒരുപാട് പേരുടെ കാര്യത്തിൽ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്...
നമ്മുടെ കേരളത്തിൽപ്പോലും...
ഉദാഹരണങ്ങൾ അനവധി...
കുന്നിക്കൽ നാരായണൻ മുതൽ രൂപേഷ് വരെ.....
ഇന്ത്യ ബീച്ചുകൾ ഹീറോയിസം ആയിരുന്നില്ല അവരുടെ ആരുടേയും ലക്ഷ്യം....
ഞാൻ അക്രമത്തിന് മാർഗ്ഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്ന് കരുതരുത്....
പക്ഷേ ചിലർരെ അക്രമകാരികൾ ആക്കുന്ന സാമൂഹിക കാരണങ്ങളെ നമുക്ക് ചോദ്യം ചെയ്യേണ്ടതായിട്ടുണ്ട്....
ദാരിദ്ര്യമോ നീതിനിഷേധമോ ആണ് ചിലരെയെങ്കിലും അക്രമത്തിന് ഫാദർ തിരഞ്ഞെടുക്കുന്നതിന് പ്രേരിപ്പിക്കുന്നത്....
ജോയൽ ഇന്ന് കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്....
വായനയ്ക്കും അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി
സ്നേഹപൂർവ്വം
സ്മിത
"ഇന്ത്യ ബീച്ചുകൾ '
ഇൻഡിവിജ്വൽ ഹീറോയിസം എന്നാണ് ഉദ്ദേശിച്ചത്...
വോയ്സ് ടൈപ്പിങ്ങിൽ വന്ന മിസ്റ്റേക്ക്..
സാഹചര്യം..നീതി നിഷേധിക്കപ്പെടുന്ന അവസ്ഥ...
ചിലർക്ക് പ്രതികരിക്കാൻ പോലും ആവില്ല...പ്രതികരിക്കുന്നവർ സംയമനം പാലിക്കണം, വൈകിയെത്തുന്ന നീതിക്കായി കാത്തിരിക്കണം എന്നൊക്കെ പറയുമ്പോൾ അത് കേട്ടിരിക്കാനുള്ള മനക്കരുത്തു എല്ലാവര്ക്കും ഉണ്ടായെന്നും വരില്ല....
വൈകിയെത്തുന്ന നീതിയും അനീതിയാണ്.
വളരെ ശരി ....
??..
താങ്ക്സ് ??❤
കണ്ടു.അഭിപ്രായം വൈകാതെ അറിയിക്കാം