സൂര്യനെ പ്രണയിച്ചവൾ 15 [Smitha]
📝 Ongoing
👁 41515 views ❤ 298 likes ⭐ 0.0 rating 💬 37 comments 📚 1 chapters 📅 2023-09-03
സൂര്യനെ പ്രണയിച്ചവൾ 15 Sooryane Pranayichaval Part 15 | Author : Smitha | Previous Parts ആ വാര്‍ത്തയ്ക്ക് മുമ്പില്‍ ഷബ്നം അമ്പരന്നു പോയി. “ഇവിടെ, പാലക്കാട്?” അവള്‍ അവിശ്വാസം നിറഞ്ഞ സ്വരത്തില്‍ ചോദിച്ചു. “കൃത്യമായിപ്പറഞ്ഞാല്‍ പറളിയില്‍...എന്നുവെച്ചാല്‍ വെറും ഇരുപത് കിലോമീറ്റര്‍ മാത്രം ദൂരത്ത്...” റിയ പറഞ്ഞു. പെട്ടെന്ന് അങ്ങോട്ട് സന്തോഷും ലാലപ്പനും കടന്നുവന്നു. “ജോ...” ലാലപ്പന്‍ പറഞ്ഞു. അയാളുടെ സ്വരത്തിലെ ആകാംക്ഷ തിരിച്ചറിഞ്ഞ് ജോയല്‍ ഉദ്വേഗഭരിതനായി. “ഒരു ന്യൂസ് ഉണ്ട്....” ലാലപ്പന്‍ പറഞ്ഞു. “ഏഷ്യാനെറ്റ് ന്യൂസിലെ പാലക്കാട് റിപ്പോര്‍ട്ടര്‍ പ്രിയങ്ക ഇളയേടത്ത് മഠത്തില്‍ ഇപ്പോള്‍ വിളിച്ചിരുന്നു....” “എന്താ? എന്താ കാര്യം?” ജോയലിന്റെ സ്വരത്തില്‍ ആകാംക്ഷയേറി. “അത്...” “നീ കാര്യം പറ ലാലപ്പാ!” ജോയല്‍ അസഹിഷ്ണുവായി. “ജോയലെ, എടാ ഇന്ന് നൈറ്റ് പറളിയിലെ വീട്ടില്‍ വെച്ച് ... അവരുടെ കുടുംബക്ഷേത്രത്തില്‍ വെച്ച് ഗായത്രിയുടെ വിവാഹനിശ്ചയച്ചടങ്ങ് ...” റിയയും ഷബ്നവും സംഭീതിയോടെ പരസ്പ്പരം നോക്കി. “ഇതാണോ നീയിത്ര കഷ്ട്ടപ്പെട്ടത്?” ജോയേല്‍ ചിരിച്ചു. “വല്ലവളും കല്യാണമോ അടിയന്തിരമോ നടത്തുന്നതിന് നമുക്കെന്ത്?” “അങ്ങനെ വല്ലവളും ഒന്നുമല്ല!” ഷബ്നം ഉച്ചത്തില്‍, പെട്ടെന്ന് പറഞ്ഞു. ടീം ലീഡര്‍ സന്തോഷിന്‍റെ മുമ്പിലാണ് താനത് പറഞ്ഞത് എന്നറിഞ്ഞപ്പോള്‍ അവളൊന്ന് ജാള്യതയോട
ചേച്ചി...... ഈ ഭാഗവും വായിച്ചു.അർദ്ധസത്യം മാത്രം വിശ്വസിച്ചു ജീവിക്കുന്ന ഗായത്രി,തന്റെ പ്രണയത്തിന്റെ പേരിൽ ഉരുകിത്തീരുന്ന ഗായത്രി,അവളാണ് ഈ ഭാഗം കയ്യടക്കിയത്. ഒരിക്കൽ കേട്ടത് വിശ്വസിക്കാൻ കഴിയാതെ ഒരുറക്കം വിട്ടുണർന്നപ്പോൾ ഗായത്രിയും മാറ്റപ്പെട്ടു. അവളുടെയുള്ളിൽ ഇപ്പോൾ പ്രണയമല്ല മറിച്ചു കുറ്റബോധമാണ്, തന്റെ പ്രണയത്തിൽ നിന്നും പുറത്ത് കടക്കാനുള്ള ശ്രമമാണ്. പക്ഷെ അവൾക്ക് സാധിക്കുന്നില്ല. കാരണം അവളുടെ ഒളിച്ചോടലിൽ, പിന്മാറാനുള്ള ശ്രമത്തിൽ നന്മയുടെ അംശമില്ല അതുകൊണ്ട് അവളുടെ പ്രണയം നീറിയങ്ങനെ കിടക്കും.താൻ പറ്റിക്കപ്പെട്ടു, തന്റെ പ്രണയം തോറ്റു എന്ന ചിന്തയാണ് ഇപ്പോഴും അവളിൽ.ജീവിതത്തിൽ നിന്ന് തന്നെ ഒളിച്ചോടാനുള്ള ഒരു തീരുമാനം അവളിൽ കിടക്കുന്നതും അതുകൊണ്ടാണ്. പക്ഷെ അതിനുള്ള സമയം അടുക്കുന്നതിന് മുൻപ് അവൾക്ക് ചിലത് അറിയേണ്ടതുണ്ട്, അതാവും ആദ്യ അധ്യായം അവളുടെ കാട്ടിലേക്ക് ഉള്ള യാത്രയും മറ്റും. കനൽ മൂടി കിടക്കുകയാണ് അവളിലെ പ്രണയം. ചെറിയൊരു കാറ്റ് ഏറ്റാൽ അത് വീണ്ടും ജ്വലിച്ചുതുടങ്ങും പിന്നെയത് തീയായി പടരും. ആർക്കും അണക്കാൻ കഴിയാത്ത തീ.അതിലേക്ക് വീശേണ്ട സത്യത്തിന്റെ കാറ്റിനു സമയം ആയിട്ടില്ലതാനും. പുതിയ കളികൾ തുടങ്ങുന്നതിന്റെ ചുറ്റുപാടുകൾ കൊണ്ട് നിറഞ്ഞതാണ് ഈ ഭാഗം.ജോയേലിന്റെ പുഞ്ചിരിയാണ് എന്നെ അത്ഭുതപ്പെടുത്തിയത്. തന്റെ പ്രണയം എന്നെ നഷ്ട്ടപ്പെട്ടു എന്നവൻ എന്നെ തിരിച്ചറിഞ്ഞുകാണും.അതുകൊണ്ട് തന്നെ സന്തോഷ് നൽകിയ വാർത്ത അവനെ ഞെട്ടിക്കാത്തതും.പക്ഷെ ഒത്ത എതിരാളിയെ കിട്ടിയപ്പോൾ ജോയൽ ഒന്നും കൂടി ഉഷാറായി. എല്ലാ സീമയും ലംഘിക്കുന്ന കളികൾ തുടങ്ങുകയായി.പത്തു കിലോമീറ്റർ അകലെ ജോയേലിന്റെ സാന്നിധ്യം ഉണ്ടെന്നത് ജോയൽ ആയി വച്ച് നീട്ടിയതുമാവും. അതിലേക്ക് രാകേഷ് എന്ന മിടുക്കന്റെ എൻട്രി, നല്ലൊരു ഉദ്യോകസ്ഥനെന്ന് തെളിയിച്ചു എങ്കിലും പൊടിക്ക് എടുത്തുചട്ടം ഉണ്ടോ എന്ന് തോന്നിപ്പോകും. എന്നിരുന്നാലും ജോയൽ വിജയിക്കുന്നത് കാണാൻ ആണ് എല്ലാവരെയും പോലെ ഞാനും കാത്തിരിക്കുന്നത്.ഉപ്പ് തിന്നവൻ വെള്ളം കുടിക്കും അത് പത്മനാഭനായാലും ജോയൽ ആയാലും. ഒരിടത്തു രാകേഷ് ജോയൽ ആയി. സ്നേഹപൂർവ്വം ആൽബി