Comments
ചേച്ചി....വായിച്ചൂട്ടാ.... വായിക്കാതിരുന്നെങ്കിൽ മറ്റൊരു മാസ്റ്റർപീസ് മിസ്സ് ചെയ്തേനെ എന്ന് തോന്നിപ്പോയി.... എഴുതുന്ന കാര്യങ്ങളിൽ വാക്കുകൾക്ക് ആവർത്തനം വരാതെ കഷ്ടപ്പെടുന്ന എന്നെപോലുള്ളവർക്ക് മുന്നിൽ ചേച്ചി ശെരിക്കും ഒരു വിസ്മയം ആണ്... ചേച്ചിയുടെ കഥകളിൽ വാക്കുകൾക്ക് എന്നും വസന്തമാണ്... ജോയലിനെ കുറിച്ച് ആലോചിക്കുമ്പോൾ എന്റെ മനസ്സിൽ വരുന്നത്...BONEY.M യിലെ റാസ്പുട്ടിൻ സോങിലെ വരികളാണ്... "When people look at him with terror and with fear. But to moscow chicks he was such a lovely dear." പിന്നിൽ ഇനിയും ഒരുപാട് ബാക്കി ഉണ്ടെന്നു അറിയാം ഗായത്രി..രാഖേഷിനും ജോയലിനും ഇടയിൽ പെട്ട് പോവുമോ എന്ന പേടി ബാക്കി നിൽക്കുന്നു...ഒപ്പം റിയയും ബാക്കി ഉള്ളവരും... കാത്തിരിക്കുന്ന കഥകളിൽ ഒന്നുകൂടെ ആയി... Inconsistent ശബ്നം??? സ്നേഹപൂർവ്വം...❤❤❤
ഹലോ പഠിക്കുന്ന കാലത്ത് എന്നെ ഒരുപാട് ആവേശം കൊള്ളിച്ച ഒരു മ്യൂസിക് ബാൻഡ് ആണ് ബോണിയം. അവരുടെ നൈറ്റ് flight to വീനസ്, ബാബിലോൺ, റാസ്പുട്ടിൻ ഒക്കെ ആവർത്തിച്ചു കേട്ടിരുന്ന പാട്ടുകളാണ്... ഈ കമന്റ് ലൂടെ താങ്കൾ എന്നെ ആ കാലഘട്ടത്തിലേക്ക് വീണ്ടും കൂട്ടിക്കൊണ്ടുപോയി എല്ലാവരാലും ആവേശപൂർവ്വം സ്നേഹിക്കപ്പെടുന്ന ആ കാലഘട്ടത്തിന്റെ വർണ്ണപ്പക്കിട്ടിൽ കുറേസമയം നിശ്ചല നിശബ്ദയായി രിക്കുവാൻ താങ്കളുടെ സുഗന്ധമുള്ള വാക്കുകൾ സഹായിച്ചു.... കഥയെ പറ്റി പറഞ്ഞ നല്ല അഭിപ്രായത്തിന് ഒരുപാട് നന്ദി. അടുത്ത അധ്യായം എഴുതുമ്പോൾ ഇനി വാക്കുകളുടെ ഊർജ്ജം ആയിരിക്കും എന്റെ അക്ഷരങ്ങളെ മുന്നോട്ടുനയിക്കുന്നത് സ്നേഹപൂർവ്വം സ്മിത
സ്മിതാ എനിക്ക് വളരെ ഇഷ്ടമുള്ള ഒരു സ്റ്റോറി ആയിരുന്നു ഇത് ഇടക്ക് വച്ചു നിന്ന് പോയപ്പോൾ ഇനി വരില്ലെന്ന് തന്നെ കരുതിയതാണ് പക്ഷെ പെട്ടെന്ന് കണ്ടപ്പോൾ എന്തോ ഹാപ്പി ആയി പക്ഷെ ഇനിയും വൈകിപ്പിക്കാതെ തുടർന്നും തുടർക്കഥ ആയി എഴുതുക കൂടെ ഞാനും ഉണ്ടാകും.ജോയലിനെ ഒരുപാട് ഇഷ്ടമാണ്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. Withlove സാജിർ
മുടങ്ങിപ്പോയ എല്ലാ കഥകളും പൂർത്തിയാക്കാനാണ് എന്റെ ആഗ്രഹം. അതിനു വേണ്ടിയുള്ള എല്ലാ ശ്രമങ്ങളും എന്റെ ഭാഗത്തുനിന്നും ഉണ്ടാകും സമയവും മനസ്സും ഏറ്റവും അനുകൂലം ആകുമ്പോൾ അവയെല്ലാം ഞാൻ പൂർത്തിയാക്കി ഇരിക്കും
❤️❤️❤️
സ്മിത, നിങ്ങളെ എനിക്ക് മനസിലാകുന്നില്ല... ശെരിക്കും നിങ്ങള് ആരാണ് ..? ഒരു എഴുത്തുകാരി എന്ന നിലയിൽ ഭാഷ പ്രാവീണ്യം കൊണ്ടും എഴുത്തിന്റെ ശൈലി കൊണ്ടും നിങ്ങള് ഇൗ ഗ്രൂപ്പിൽ എന്നേ ചിര പ്രതിഷ്ഠ നേടിയ കഥാകൃത്ത് ആണ്... എന്നെ അൽഭുത പെടുതുന്നത്ത് നിങ്ങള് എത്രയോ കഥാപാത്രങ്ങളുടെ മനസ്സിന്റെ ഉള്ളിലുള്ള വികാര വിചാരങ്ങളെ അനായാസമായി വിവിധ രൂപത്തിലും ഭാവത്തിലും അമ്മാണമാടി വായനക്കാരുടെ ഹൃദയങ്ങളിൽ എത്തിക്കുന്നു എന്നതാണ്... അത്രയും വികാര വിചാരങ്ങൾ ഹരിച്ചും ഗണിച്ചും സ സൂക്ഷം വിവരിച്ചും എഴുതണമെങ്കിൽ താങ്കളു ടെ മനസ്സും ആ വികാര വിചാര വേലിയെട്ടങ്ങളിൽ കൂടെ കടന്നു പോകണ്ടേ ?...എത്ര ശക്തവും വിശാലവും വൈവിധ്യ പൂർണവും അതുപോലെ കുസൃതിയും കുട്ടിത്തവും പ്രേമ നിർഭരവും ഭാവനത്മകവും ആയ ഒരു മനസ്സിന്റെ ഉടമക്കയിരിക്കും അപ്രകാരം സാധിക്കുക...ആശ്ചര്യം തന്നെ ... സ്നേഹപൂർവ്വം,
വളരെ താമസിച്ചാണ് ഞാൻ ഈ കമന്റ് കാണുന്നത്. അതുകൊണ്ടുതന്നെ ഉത്തരം നൽകാൻ വൈകിപ്പോയി. ക്ഷമിക്കുമല്ലോ. ഒരു കഥ ഹോം പേജിൽ നിന്ന് നീ പോയി കഴിഞ്ഞാൽ പിന്നീട് അതിലേക്ക് ഒരു തിരിച്ചുപോക്ക് പലപ്പോഴും നടത്താറില്ല. പക്ഷേ പിന്നീട് എപ്പോഴെങ്കിലും മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി കയറുമ്പോൾ ആണ് വിലയേറിയ പല കമന്റുകൾ മിസ്സ് ആയതായി എനിക്ക് മനസ്സിലാകുന്നത്. ശരിക്കും ഒരാളെ അഹങ്കാരി ആകാൻ പോകുന്ന ചോദ്യങ്ങളാണ് താങ്കൾ ചോദിച്ചത്. ഇത്തരം വലിയ ചോദ്യങ്ങൾക്കൊന്നും എനിക്ക് അർഹതയില്ല എന്ന് വളരെ എളിമയോടെ പറഞ്ഞുകൊള്ളട്ടെ. വളരെയേറെ കാർക്കശ്യ സ്വഭാവം ഉള്ള ഒരു ജോലി ചെയ്യുന്ന ആളാണ് ഞാൻ. ഇത്തരം കഥകൾ എഴുതുന്നത് അതിൽ നിന്നുള്ള ഒരു സ്വാതന്ത്ര്യത്തിനും വേണ്ടിയാണ്. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ആ ദാഹമാണ് എന്റെ കഥകളിൽ നിന്ന് വായനക്കാർ വായിച്ചെടുക്കുന്നത്... ഇതിൽ കൂടുതൽ പ്രത്യേകത എന്റെ കഥകളിൽ ഇല്ല... പറഞ്ഞ് പ്രിയ വാക്കുകൾക്ക് ഒരുപാട് നന്ദി...
പ്രിയപ്പെട്ടവർ പലരും പോയപ്പോൾ ഇവിടേക്കുള്ള വരവ് കുറഞ്ഞതാണ്.. എന്നാലും ഇടക്കൊന്നു വരും ഇഷ്ടം ഉള്ളവരുടെ കഥകൾ വല്ലോം വന്നോ എന്ന് നോക്കാൻ.. അങ്ങനെ ഒന്ന് കേരിയപ്പോൾ കണ്ടതാണ് ഒത്തിരി ഇഷ്ടമുള്ള ഈ പേര്.. വീണ്ടും എഴുതി തുടങ്ങി എന്ന് കണ്ടതിൽ ഒത്തിരി സന്തോഷം ചേച്ചീ.. പിന്നെ കഥയെകുറിച്ച് പറയാൻ ആണെങ്കിൽ മനോഹരമായി എല്ലാം എഴുതിയിട്ടുണ്ട്.. feels ലൈക് a movie.. ഗായത്രി ജോയലിനെ കണ്ടുമുട്ടുന്ന സീനോക്കെ കിടിലം.. അവൻ്റെ പ്രണയത്തിനും അവൻ്റെ ലൈഫിലും എന്തെല്ലാം നടക്കുന്നു എന്നറിയാൻ കാത്തിരിക്കുന്നു.. സ്നേഹത്തോടെ ഉണ്ണികൃഷ്ണൻ
ഞാൻ വളരെയേറെ മിസ്സ് ചെയ്ത സൈറ്റിലെ ഏറ്റവും അടുത്ത കൂട്ടുകാരിലൊരാൾ താങ്കളാണ് കമന്റ് ബോക്സിൽ താങ്കൾ തന്നിരുന്ന ആവേശപൂർവ്വം ആയ പിന്തുണയും സഹായവും എപ്പോഴും എനിക്ക് ഒരു വലിയ സംരക്ഷണം തന്നിട്ടുണ്ട് പക്ഷേ ഈ സൈറ്റ് അല്ലല്ലോ നമ്മുടെ പ്രധാനപ്പെട്ട ലോകം. ജീവിതവും ജീവിതത്തിലെ എണ്ണിയാലൊടുങ്ങാത്ത പ്രശ്നങ്ങളും ആണല്ലോ. ജീവിതത്തോട് സമരം ചെയ്യുന്ന തിരക്കിൽ എപ്പോഴും സൈറ്റിലേക്കുള്ള യാത്ര സാധ്യമാണ് എന്ന് എനിക്കറിയാം... ഇപ്പോൾ വന്നതിലും അഭിപ്രായം പറഞ്ഞതിലും കൊണ്ട് ഞാൻ നന്ദി പറയുന്നു.. സ്നേഹപൂർവ്വം സ്മിത
ചേച്ചി 3 ഡേ ആയി Leenaye താ
വന്നിട്ടുണ്ട്
ഈ കഥ വളരെ ഓഫ് ബീറ്റ് ആണ്. അതുകൊണ്ടു തന്നെ ചിലരെങ്കിലും ഈ കഥയ്ക്ക് വേണ്ടി കരുതിയിരിക്കുക എന്ന സാഹസം ചെയ്തിരിക്കുന്നു. ഓഫ് ബീറ്റ് ആണ് എന്നിട്ടും നൂറു ലൈക്കുകള്‍ എന്ന അദ്ഭുതം സംഭവിച്ചിരിക്കുന്നു. ഞാന്‍ അല്‍ബിയോട് ആണെന്ന് തോന്നുന്നു ഇങ്ങനെ പറഞ്ഞിരുന്നു:- " 20 k വ്യൂസും അന്‍പത് ലൈക്കുകളും പിന്നെ 20 കമന്റുകളും കിട്ടിയാല്‍ ഈ കഥയുടെ സ്വീകാര്യതയെക്കുറിച്ച് അറിയാന്‍ കഴിയും." അപ്പോള്‍ ജോയലും ഗായത്രിയും രാകേഷും റിയയും അടങ്ങുന്ന കഥാപാത്രങ്ങള്‍ അടങ്ങുന്ന ഈ കഥയ്ക്ക് ധൈര്യമായി മുമ്പോട്ട് പോകാം. സഹകരിച്ച എല്ലാവര്‍ക്കും നന്ദി, തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു, പിന്നാലെയുണ്ട് വരും അദ്ധ്യായങ്ങള്‍
സ്മിത ചേച്ചി..... ഇന്നലെ തന്നെ വായിക്കണം എന്നുണ്ടായിരുന്നു. തിരക്കുകൾ കാരണം കഴിഞ്ഞില്ല. വായിച്ചു കഴിഞ്ഞപ്പോൾ കമെന്റ് ചെയ്യാനും സംശയം കിട്ടിയില്ല... കഥയെ കുറിച്ച് എന്താ പറയാ.... ക്ലാസ്സ് സ്റ്റോറി. ഇങ്ങളെ തൂലികയിൽ നിന്നും അതിൽ കുറഞ്ഞു പ്രതീക്ഷിക്കുന്നത് തന്നെ മണ്ടത്തരമല്ലേ.... ഒരൊറ്റ സ്‌ട്രെച്ചിൽ പല പല കോണുകളിലേക്ക് സഞ്ചരിക്കുന്ന അത്യപൂർവമായ ഒരു എഴുത്ത്. പല പല വീക്ഷണങ്ങൾ, ഉള്ളിൽ തൊടുന്ന നിമിഷങ്ങൾ. വായിക്കുന്നവരെ പുളകം കൊള്ളിക്കുന്ന സീനുകൾ. ജോയൽ ബെന്നറ്റിനെ അറിയുംതോറും കമലഹസൻ സിനിമയിലെ ഡയലോഡ് ഓർമവന്നു... "നീങ്ക നല്ലവരാ ഇല്ലൈ കെട്ടവരാ " മനസ്സിൽ ഒരു ഊഹം ഉണ്ട്. അതാണോ ഇനി സംഭവിക്കാൻ പോകുന്നത് എന്ന് അറിയില്ല. ചേച്ചിയുടെ തൂലിക എന്ത് മായാജാലമാണ് കാത്തു വെച്ചിരിക്കുന്നത് എന്ന് അറിയില്ല. അതെന്തായാലും അതിനായി കാത്തിരിക്കുകയാണ്... അക്ഷമനായി.... സ്നേഹപൂർവ്വം... ഇങ്ങള്ടെ കട്ട ആരാധകൻ ഫ്ലോക്കി കട്ടേക്കാട്
സംശയം എന്നത് സമയം എന്ന് തിരുത്തി വായിക്കുക (കീബോർഡ് ചതിച്ചതാ
മറ്റേരിയൽ അത്ര നല്ലതായി തോന്നിയിട്ടില്ല. എങ്കിലും അറിയാവുന്ന ഒരു സംഭവം അൽപ്പം മാറ്റങ്ങൾ വരുത്തി എഴുതണം എന്ന് തോന്നിയത് കൊണ്ടാണ് ഇങ്ങനെ ഉദ്യമം തുടങ്ങിവെച്ചത്. ഞാൻ സൂചിപ്പിച്ചത്പോലെ പഴയതാണ് ഇതിന്റെ ത്രെഡ്. എന്നാലും പ്രസക്തിക്ക് കുറവ് ഒന്നുമില്ല എന്ന് ബസ്തരും ശ്രീകാകുളവും വിദർഭയും അട്ടപ്പാടിയുമൊക്കെ കാണിക്കുന്നുണ്ട്. ഈ കഥയിൽ മൂന്നാമത്തെയാൾ ആയാണ് ജോയൽന്റെ ഇൻട്രോ. രാകേഷും ഗായത്രിയും കഴിഞ്ഞ്. പെട്ടെന്ന് ജോയലിലേക്ക് കഥ മാറുന്നു. ജോയലിന്റെ കഥയാണിത്. ജോയൽ ഫിക്ക്ഷണൽ അല്ല. കഥ അത് ഇഷ്ടപ്പെടുന്നവർ ഏറ്റുവാങ്ങി എന്നറിഞ്ഞതിൽ സന്തോഷം. കമന്റിലൂടെ തരുന്ന മോട്ടിവെഷന് താങ്കളോട് നന്ദി സ്നേഹപൂർവ്വം സ്മിത
Nannayittund ❤️
താങ്ക്സ്
ഈ കഥയ്ക്ക് ഞാൻ പ്രതീക്ഷിച്ചത് 20k വ്യൂസ് ആണ്. അങ്ങനെയെങ്കിൽ തുടർന്ന് എഴുതാം എന്നായിരുന്നു തീരുമാനം. അത് ലഭിച്ചു. നന്ദി....
സ്മിതേച്ചി സൂപ്പർ ആയിട്ടുണ്ട്, ബാക്കിഎന്തായാലും വേണം
താങ്ക്സ് ബാക്കി ഉടനെ വരും
ചേച്ചീ ഈ കഥ വായിച്ചതായിട്ട് എനിക്ക് ഓർമയില്ല ഏതായാലും ആദ്യം മുതൽ വായിച്ചിട്ട് വരാം സ്നേഹം മാത്രം ❤️❤️❤️?
ഓക്കേ ... താങ്ക്സ് ...
❤️❤️
Thank you so much
ചേച്ചി..... കഥ വായിച്ചു. ഗായത്രിക്ക് ജോയേലുമായി ഒരു ബന്ധമുണ്ട്.അവളവനെ കണ്ടു വരുന്ന വഴിയിലാണ് മിലിറ്ററി ടീം കാണുന്നത് എന്ന് മുൻ അദ്ധ്യായത്തിൽ എതിലോ ഗസ്സ് ചെയ്തിരുന്നു.അതേതാണ്ട് ഉറപ്പിക്കുന്ന മട്ടിലാണ് ഈ ഭാഗത്ത് വായിച്ചത്. ജെയിൻ..... ജോയേലിന്റെ അമ്മ. അവർ മൂല്യങ്ങൾ മുറുകെ പിടിക്കുന്ന സ്ത്രീയാണ്. ഷബ്‌നത്തിനോട് പറയുന്ന ഒരു വാചകമുണ്ട്, അനാഥറുടെ മുന്നിൽ സ്വന്തം മക്കളുടെ മക്കളെ ലാളിക്കരുതെന്ന്. അത് മാത്രം മതി ജെയിൻ എന്ന കഥാപാത്രത്തെ മനസിലാക്കാൻ. തന്റെ രാജ്യത്തിനും ജനങ്ങൾക്കും വേണ്ടാത്ത അവർ വെറുക്കുന്നവനായ ജോയേൽ, എന്തും ധൈര്യം ആയി നേരിടുന്ന ജോയൽ സ്വന്തം അമ്മക്കു മുന്നിൽ കരഞ്ഞെങ്കിൽ അവന്റെ ഭാഗത്ത് വലിയൊരു ന്യായമുണ്ട്. പക്ഷെ നിയമത്തിന് മുന്നിൽ കുറ്റവാളിയും. വലിയൊരു കഥ പറയാനുണ്ട് ജോയേലിനും കുടുംബത്തിനും. അതിന് ജയിനെ ബെന്നറ്റിനെ ജോയേലിനെ എല്ലാം അടുത്തറിയണം.അഥിതി കഥാപാത്രങ്ങളായ തമ്പിയെയും ഗായത്രിയെയും അറിയണം. അതിന് അവരുടെ ഭൂതകാലത്തിലേക്ക് ഇറങ്ങിചെല്ലണം. എന്റെ മനസ്സ് പറയുന്നു.ഇത് ചേച്ചിയുടെ വൺ ഓഫ് ദി ബെസ്റ്റ് സ്റ്റോറിയായി എണ്ണപ്പെടും. സ്നേഹപൂർവ്വം ആൽബി
ആല്‍ബി... എന്‍റെ എല്ലാ കഥകളുടേയും ഏറ്റവും നല്ല നിരൂപകനും വിമര്‍ശകനുമാണ് അല്‍ബി. ആല്‍ബിയുടെ സൂക്ഷ്മ വായനയോട് എനിക്ക് ഒരുപാട് ബഹുമാനമുണ്ട്. യൂ ആള്‍വേയ്സ് അലൌ യുവര്‍ മൈന്‍ഡ് റ്റു സ്പീക്. ആദ്യ അധ്യായത്തില്‍ ക്യാപ്റ്റന്‍ രാകേഷ് മഹേശ്വര്‍ ഗായത്രിയെ കാണുന്നത് കാട്ടില്‍ വെച്ചാണ് എന്നത് കൊണ്ടാകാം ആല്‍ബി അങ്ങനെ ഗസ്സ് ചെയ്തത് എന്ന് ഞാന്‍ അനുമാനിക്കുന്നു. പക്ഷെ "അനാഥരുടെ മുമ്പില്‍ വെച്ച് സ്വന്തം കുഞ്ഞുങ്ങളെ ലാളിക്കരുത്" എന്ന് ജെയിന്‍ ഷബ്നത്തോട് ജെയിന്‍ ആക്ചുവലി പറയുന്നില്ല. ജെയിന്‍റെ ജോയലിനോടുള്ള പ്രതികരണം കണ്ടപ്പോള്‍ ഷബ്നം ഓര്‍ക്കുന്ന നബി പ്രവാചകന്റെ തിരുവചനമാണ് അത് എന്നാണ് കഥയില്‍... ജോയല്‍ ഇപ്പോഴുള്ള ജോയല്‍ ആയി മാറുന്ന ഭാഗത്ത് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും എന്നാണ് എന്‍റെ പ്രതീക്ഷ. ആല്‍ബി പറയുന്നത് പോലെ വലിയ ഒരു കഥ പറയാനുണ്ട് ജോയലിന് ... പിന്നെ ഗായത്രി അതിഥി കഥാപാത്രമാണോ? ഭൂതകാലം. അതായിരിക്കും അടുത്ത ഭാഗങ്ങളില്‍. അതെഴുതുന്നത് എളുപ്പമല്ല. ആല്‍ബി പറഞ്ഞ അവസാനത്തെ വാചകം... മിഴിയും മനസ്സും നിറയ്ക്കുന്ന വാക്കുകള്‍... സ്നേഹപൂര്‍വ്വം സ്മിത
"അനാഥരുടെ മുമ്പില്‍ വെച്ച് സ്വന്തം കുഞ്ഞുങ്ങളെ ലാളിക്കരുത്” എന്ന് ജെയിന്‍ ഷബ്നത്തോട് ജെയിന്‍ ആക്ചുവലി പറയുന്നില്ല. ജെയിന്‍റെ ജോയലിനോടുള്ള പ്രതികരണം കണ്ടപ്പോള്‍ ഷബ്നം ഓര്‍ക്കുന്ന നബി പ്രവാചകന്റെ തിരുവചനമാണ് അത് എന്നാണ് കഥയില്‍… അങ്ങനെതന്നെയാണ് കഥയിൽ.ഞാൻ എഴുതിവന്നപ്പോൾ വന്ന മിസ്റ്റേക്ക് ആണ്. പക്ഷെ ഞാൻ പറയാനുദ്ദേശിച്ചത് പിടികിട്ടിയെന്ന് കരുതുന്നു.ജെയിൻ എന്ന സ്ത്രീയുടെ മൂല്യബോത്തെ സൂചിപ്പിക്കാൻ ആ വാചകം എടുത്തുപറഞ്ഞു എന്ന് മാത്രം. ഗായത്രി ഒരു അഥിതികഥാപാത്രമാണോ എന്ന് ചോദിച്ചാൽ ഇപ്പോൾ അങ്ങനെ തോന്നുന്നു.പക്ഷെ അവൾ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് താനും. അവളെ കൂടുതലറിയാതെ മറ്റൊന്നും പറയാൻ തത്കാലം നിർവാഹമില്ല. ആൽബി
ഹായ് ചേച്ചി.... കഥ ആദ്യം മുതൽ വായിക്കണം.... ആ ഒരു ടച്ച് പോയി... വായിച്ചിട്ട് വരാവെ..... ❤❤
തീര്‍ച്ചയായും ... വളരെ നന്ദി ...
???... ആദ്യം മുതൽ വായിക്കേണ്ടി വരും. ഓര്മപ്പിശക്കു ???... വൈകാതെ അറിയിക്കാം ?.
ഗ്യാപ് കുറെ വന്നുപോയി... താങ്ക് യൂ
വന്നു അല്ലെ വായന പിന്നീട് ഇച്ചിരി ബിസി ആണ് സ്മിത ജീ.പെന്റിങ് ലിസ്റ്റിൽ ഒന്നു കൂടെ കൂടി.
ഓക്കേ.. താങ്ക്‌സ് ജോസഫ് ജി
ചേച്ചി സൂര്യനും ഗീതികയും വായിച്ചിട്ടില്ല സമയം പോലെ വായിച്ചിട്ട് അഭിപ്രായം അറിയിക്കാം❤❤❤❤ സ്നേഹപൂർവ്വം...
തീർച്ചയായും... താങ്ക് യൂ സോ മച്ച് ???
സ്മിത.? മൂന്നു കഥയും 3 തീം ആണല്ലോ All the best മുത്തുമണി
ഓഹ്... ചില കമന്റുകൾ അത് പറയുന്ന ആളിന്റെ പ്രാധ്യാന്യമനുസരിച് വിസ്മയം നൽകാറുണ്ട്... ഇതുപോലെ...
സത്യം പറയാമല്ലോ ഓരോ ദിവസവും ഈ കഥ വന്നിട്ടുണ്ടോ എന്ന് ഞാൻ നോക്കാറുണ്ട്. നല്ല ഒരു കഥയാണ് plzz ഈ കഥ continue ചെയ്യണം. ബാക്കി എന്ത് എന്ന് അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.?????????
ഇതൊക്കെയാണ് ശരിയായ പ്രതിഫലം... ഒരുപാട് നന്ദി
❤️❤️❤️
???
ഹലോ... പറഞ്ഞ കാര്യങ്ങളിൽ അത്രത്തോളം വാസ്തവം ഒന്നുമില്ല... പലരും കഥയുടെ ബാക്കി ആവശ്യപ്പെട്ടു. എഴുതാതിരുന്നാൽ പിന്നെയും ചോദിച്ചു കൊണ്ടേയിരിക്കും.... ചോദിക്കുന്നത് സ്നേഹം കൊണ്ടാണ് എന്നറിയുന്നത് കൊണ്ട് അവരെ വേദനിപ്പിക്കാനും കഴിയുന്നില്ല... സൂര്യനും ഗീതികയും ഒക്കെ പൊടിതട്ടിയെടുത്തത് അതുകൊണ്ടാണ്... എങ്കിലും പറഞ്ഞ സുന്ദരമായ വാക്കുകൾക്ക് ഹൃദയംഗമായ നന്ദി.... സ്നേഹപൂർവ്വം സ്മിത
Dear Madam, വീണ്ടും ആ സുന്ദരമായ ശൈലി. പപ്പക്കും മമ്മിക്കും എഴുതിയ കത്തിലെ വരികൾ സൂപ്പർ. എങ്കിലും ഗായത്രിക്ക് എന്തു പറ്റി.റിയയുടെ വിശദീകരണം കാത്തിരിക്കുന്നു. പിന്നെ അടുത്തത് ലീനയും ഋഷിയും ആയിരിക്കുമല്ലോ. കാത്തിരിക്കുന്നു. Thanks and regards.
ഒരുപാട് നന്ദി വീണ്ടും ഇത് ആരംഭിക്കുമ്പോൾ എങ്ങനെ സ്വീകരിക്കപ്പെടും എന്ന് ആശങ്കയുണ്ടായിരുന്നു. എന്നാൽ ആശങ്കകൾക്ക് ഒരു അടിസ്ഥാനവുമില്ല എന്ന് കമന്റുകൾ കാണിക്കുന്നു. ഒരുപാട് നന്ദി വളരെ നന്ദി
കാത്തിരുന്നത് വെറുതെ ആയില്ല സൂപ്പർ ?????????
ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടം നന്ദി സ്നേഹം
പൊന്നുചേച്ചി ???
യെസ് ??
ചേച്ചി ലീന ഋഷി എപ്പോ വരും
3 ദിവസങ്ങൾക്കുള്ളിൽ
Chechi pakal nilavum koodi onnu ezhuthanne
?❤
അങ്ങനെ സൂര്യനും..... കമന്റ് ഷോർട്ലി
ഒക്കെ സാവധാനം വായിച്ചിട്ട് അഭിപ്രായം അറിയിക്കൂ താങ്ക് യൂ
? ethu njan vayicha story alla. ennalum erikate oru ? keep writing.
thank you so much... വായിച്ചിട്ട് കൂടി അഭിപ്രായം പറഞ്ഞിരുന്നെങ്കിൽ കൂടുതൽ സന്തോഷം ആയേനെ...??
ഇന്‍ട്രോയില്‍ ആറാം അദ്ധ്യായം എന്ന് തെറ്റിച്ച് ആണ് എഴുതിയിരിക്കുന്നത്. തലക്കെട്ടില്‍ കാണുന്നത് പോലെ ഈ അധ്യായം "ഏഴ് " ആണ്.
ചേച്ചി ഋഷി ലീന സ്റ്റോറി നിർത്തിയോ ? അതിന്റെ ബാക്കി ഭാഗം കണ്ടില്ല
അതാണ് അടുത്തത്. കഴിയാറാകുന്നു
kollam nannayitundu , keep it up..
താങ്ക്യൂ
ഇപ്പോൾ വായിക്കാൻ സമയം ഇല്ല പിന്നെ ആവട്ടെ സ്മിതേച്ചി
മതി, താങ്ക്യൂ
അതേ... യഥാർത്ഥത്തിൽ ആരാണവൾ... ??
ഹഹഹ ... ചോദ്യം നന്നായി... അടുത്തതില്‍ അറിയാം
First
താങ്ക്യൂ
ഇതിൻ്റെ 8 അം പാർട്ട് വായിച്ചു അതിലുള്ള സാഹിത്യവും കൂടെ ആയപ്പോൾ ഒന്നാം പാർട്ട് മുതൽ തപ്പി പിടിച്ചു വയിക്കുവാ താങ്കൾ ജഗതി ചേട്ടൻ പറയുന്ന പോലെ പ്രതിഭയാണ് പ്രതിഭാസമാണ്